മല്ലികാർജുൻ ഖാർഗെ, ഇമ്രാൻ മസൂദ്
ലക്നോ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് സീറ്റുചർച്ചകളുമായി ബന്ധപ്പെട്ട് സമാജ്വാദി പാർട്ടിയുമായി കൊമ്പുകോർത്ത കോൺഗ്രസ് എംപി ഇമ്രാൻ മസൂദിന് താക്കീത് നൽകി പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
ഇമ്രാൻ മസൂദ് വാക്കുകളേക്കാൾ പ്രവൃത്തിയിൽ ശ്രദ്ധിക്കണമെന്നും ഒന്നിച്ചു നിന്നാൽ കൂടുതൽ മുന്നേറാനാകുമെന്നും ലക്നോവിലെ പ്രസംഗത്തിൽ ഖാർഗെ പറഞ്ഞു. യോഗി, മോദി എന്നിവരെ പരാജയപ്പെടുത്തുക എന്നതാണു ലക്ഷ്യം.
അതിനായി ഒറ്റക്കെട്ടായി നിൽക്കണം. അഹങ്കാരം വെടിയണമെന്നും കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. ഇത്തവണ വിജയിക്കുക എളുപ്പമാണെന്നും ആഭ്യന്തര തർക്കങ്ങൾ മാത്രമേ തടസമായി വരാൻ സാധ്യതയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags : Warning Kharge Imran Masood Congress Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash