പ്രതീകാത്മക ചിത്രം
വടകര: ബിആര്‍സി അധ്യാപികമാര്‍ പ്രതികളായ വടകര എംഡിഎംഎ സാമ്പത്തിക ഇടപാട് കേസില്‍ നാലു പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി. റിമാന്‍ഡ് കാലാവധി കഴിഞ്ഞ് ഇന്ന് വടകര എന്‍ഡിപിഎസ് കോടതിയില്‍ ഹാജരാക്കിയവരുടെ റിമാന്‍ഡാണ് നീട്ടിയത്.
പേരാമ്പ്ര മേഞ്ഞാണ്യം സ്വദേശി കരേപൊയില്‍ ഫിറോസ് (28), കൂത്താളി സ്വദേശി ചെമ്പനോട് പൊയില്‍ അനസ് (26), വയനാട് പുല്‍പ്പള്ളി സ്വദേശികളായ കുന്നത്ത് ചാലില്‍ കെ.ടി. വിശാല്‍(23), മറക്കടവ് ചന്ദ്രന്‍ പുരക്കല്‍ അജിത്ത് സജീവന്‍(26) എന്നിവരെയാണ് ഡിസംബര്‍ ഒൻപത് വരെ വീണ്ടും റിമാന്‍ഡ് ചെയ്തത്.
കേസിലെ മുഖ്യപ്രതിയായി കണക്കാക്കുന്ന വയനാട് സ്വദേശി ഷിന്‍റോ ഷിബു നിലവില്‍ കണ്ണൂര്‍ പൊലിസ് രജിസ്ട്രര്‍ ചെയ്ത മറ്റൊരു കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണുള്ളത്. കോടതിയുടെ അനുമതിയോടെ വടകര പൊലിസ് കഴിഞ്ഞ ദിവസം ഷിന്‍റോയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
ഇയാളെ റിമാന്‍ഡ് ചെയ്യേണ്ട ആവശ്യത്തിലേക്ക് പ്രൊഡക്ഷന്‍ വാറണ്ടിനായി ബുധനാഴ്ച വടകര സിഐ എന്‍ഡിപിഎസ് കോടതിയില്‍ അപേക്ഷ നല്‍കി.
Tags : MDMA VadakaraMDMA Accused Case Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash