x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റബര്‍ കര്‍ഷകരും ആദായനികുതിയും

ലൂ​ക്കോ​സ് ജോ​സ​ഫ്, ജോ​ബി ജോ​ര്‍ജ്
Published: November 26, 2026 10:14 PM IST | Updated: November 26, 2026 10:14 PM IST

പ്രതീകാത്മക ചിത്രം

ഇ​ന്ത്യ​യി​ല്‍, പ്ര​ത്യേ​കി​ച്ച് കേ​ര​ളം, ക​ര്‍ണാ​ട​ക, ത​മി​ഴ്നാ​ട്, വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ക​ര്‍ഷ​ക​രു​ടെ പ്ര​ധാ​ന ഉ​പ​ജീ​വ​ന​മാ​ര്‍ഗ​മാ​ണ് തേ​യി​ല, കാ​പ്പി, റ​ബ​ര്‍ എ​ന്നീ തോ​ട്ട​വി​ള​ക​ള്‍. എ​ന്നാ​ല്‍, ഈ ​വി​ള​ക​ളി​ല്‍ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ള്‍ സം​സ്‌​ക​രി​ച്ച് വി​ല്‍ക്കു​മ്പോ​ള്‍ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ ആ​ദാ​യ​നി​കു​തി ബാ​ധ്യ​ത ഒ​രേ രീ​തി​യി​ല​ല്ല നി​ര്‍ണ​യി​ക്കു​ന്ന​ത്. ഓ​രോ വി​ള​യു​ടെ​യും സം​സ്‌​ക​ര​ണ​രീ​തി​യും ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ലെ പ്ര​ത്യേ​ക വ്യ​വ​സ്ഥ​ക​ളും ഇ​തി​ല്‍ നി​ര്‍ണാ​യ​ക​മാ​ണ്.

തോ​ട്ട​വി​ള​ക​ളും നി​കു​തി നി​യ​മ​ങ്ങ​ളും

കാ​ര്‍ഷി​ക പ്ര​വ​ര്‍ത്ത​ന​ത്തോ​ടൊ​പ്പം ഉ​ത്പ​ന്ന​ങ്ങ​ളു​ടെ സം​സ്‌​ക​ര​ണ​വും ന​ട​ത്തു​മ്പോ​ള്‍ വ​രു​മാ​ന​ത്തി​ന്‍റെ കാ​ര്‍ഷി​ക-​വ്യാ​പാ​ര ഘ​ട​ക​ങ്ങ​ള്‍ വേ​ര്‍തി​രി​ക്കു​ന്ന​തി​ന് ആ​ദാ​യ​നി​കു​തി നി​യ​മ​ത്തി​ല്‍ പ്രത്യേക വ്യവസ്ഥകളു​ണ്ട്.
തേ​യി​ല: തേ​യി​ല കൃ​ഷി ചെ​യ്ത് സം​സ്‌​ക​രി​ച്ച് വി​ല്‍ക്കു​ന്ന​തി​ലൂ​ടെ ല​ഭി​ക്കു​ന്ന വ​രു​മാ​ന​ത്തി​ന്‍റെ 60 ശ​ത​മാ​നം കാ​ര്‍ഷി​ക വ​രു​മാ​ന​മാ​യും 40 ശ​ത​മാ​നം ബി​സി​ന​സ് വ​രു​മാ​ന​മാ​യും ക​ണ​ക്കാ​ക്കു​ന്നു.

കാ​പ്പി: കാ​പ്പി കൃ​ഷി ചെ​യ്ത് ഉ​ണ​ക്കി വി​ല്‍ക്കു​മ്പോ​ള്‍ വ​രു​മാ​ന​ത്തി​ന്‍റെ 75 ശ​ത​മാ​നം കാ​ര്‍ഷി​ക വ​രു​മാ​ന​വും 25 ശ​ത​മാ​നം ബി​സി​ന​സ് വ​രു​മാ​ന​വു​മാ​ണ്. എ​ന്നാ​ല്‍, കാ​പ്പി​ക്കു​രു വ​റു​ത്ത് പൊ​ടി​ച്ച് വി​ല്‍ക്കു​ക​യാ​ണെ​ങ്കി​ല്‍ 60 ശ​ത​മാ​നം കാ​ര്‍ഷി​ക വ​രു​മാ​ന​വും 40 ശ​ത​മാ​നം ബി​സി​ന​സ് വ​രു​മാ​ന​വു​മാ​യി ക​ണ​ക്കാ​ക്കും.

റ​ബ​റും ചട്ടങ്ങളും

റ​ബ​റി​ന്‍റെ കാ​ര്യ​ത്തി​ല്‍ ചി​ല പ്ര​ത്യേ​ക വ്യാ​വ​സാ​യി​ക ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വ​രു​മാ​ന​ത്തി​ല്‍ 65 ശ​ത​മാ​നം കാ​ര്‍ഷി​ക വ​രു​മാ​ന​മാ​യും 35 ശ​ത​മാ​നം ബി​സി​ന​സ് വ​രു​മാ​ന​മാ​യും ക​ണ​ക്കാ​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം. സെ​ന്‍ട്രി​ഫ്യൂ​ജ് ചെ​യ്ത ലാ​റ്റ​ക്‌​സ് (സെ​ന​ക്‌​സ്), ചി​ല പ്ര​ത്യേ​ക​ത​രം ക്രീ​പ്പ് റ​ബ​ര്‍, സാ​ങ്കേ​തി​ക മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ച്ച് നി​ര്‍മി​ക്കു​ന്ന ബ്ലോ​ക്ക് റ​ബ​ര്‍ എ​ന്നി​വ​യാ​ണ് ഈ ​വി​ഭാ​ഗ​ത്തി​ല്‍ വ​രു​ന്ന​ത്.

ലാ​റ്റ​ക്‌​സി​നെ സെ​ന്‍ട്രി​ഫ്യൂ​ജ് യ​ന്ത്ര​ത്തി​ലൂ​ടെ ക​ട​ത്തി​വി​ട്ടാ​ണ് സെ​ന്‍ട്രി​ഫ്യൂ​ജ് ലാ​റ്റ​ക്‌​സ് അ​ഥ​വാ സെ​ന​ക്‌​സ് ത​യാ​റാ​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ അ​ധി​ക ജ​ലാം​ശം വേ​ര്‍തി​രി​ച്ച് റ​ബ​റി​ന്‍റെ അം​ശം വ​ര്‍ധി​പ്പി​ക്കു​ന്നു. ക്രീ​പ്പ് റ​ബ​റി​ന്‍റെ​യും ബ്‌​ളോ​ക്ക് റ​ബ​റി​ന്‍റെ​യും നി​ര്‍മാ​ണ​വും സ​മാ​ന​മാ​യ വ്യാവ​സാ​യി​ക പ്ര​ക്രി​യ​യി​ലൂ​ടെ​യാ​ണു ന​ട​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, ക​ര്‍ഷ​ക​ര്‍ സാ​ധാ​ര​ണ​യാ​യി ത​യാ​റാ​ക്കു​ന്ന റ​ബ​ര്‍ ഷീ​റ്റു​ക​ള്‍ (റി​ബ്ഡ് സ്‌​മോ​ക്ക്ഡ് ഷീ​റ്റ് - RSS) ഈ ​പ്ര​ത്യേ​ക വ്യ​വ​സ്ഥ​യി​ല്‍ ഉ​ള്‍പ്പെ​ടു​ന്നി​ല്ല. റ​ബ​ര്‍ മ​ര​ങ്ങ​ളി​ല്‍നി​ന്ന് ശേ​ഖ​രി​ക്കു​ന്ന സ്വാ​ഭാ​വി​ക ലാ​റ്റ​ക്‌​സി​ല്‍ ആ​സി​ഡ് ചേ​ര്‍ത്ത് ഉ​റ​യൊ​ഴി​ക്കു​ക​യും ക​ട്ടി​യാ​യ റ​ബ​ര്‍ പാ​ല്‍ റോ​ള​റു​ക​ളി​ലൂ​ടെ ക​ട​ത്തി​വി​ട്ട് ഷീ​റ്റു​ക​ളാ​ക്കു​ക​യും ചെ​യ്യു​ന്നു. തു​ട​ര്‍ന്ന് ഷീ​റ്റു​ക​ള്‍ ക​ഴു​കി ഉ​ണ​ക്കി പു​ക​യ​ടി​പ്പി​ക്കു​ന്നു. ഇ​ങ്ങ​നെ​യാ​ണ് സാ​ധാ​ര​ണ ഷീ​റ്റു​ക​ള്‍, പ്ര​ത്യേ​കി​ച്ച് RSS4, ത​യാ​റാ​ക്കു​ന്ന​ത്.

ലാ​റ്റ​ക്‌​സ് കേ​ടു​കൂ​ടാ​തെ സൂ​ക്ഷി​ക്കാ​നും വി​പ​ണി​യി​ല്‍ വി​ല്‍ക്കാ​ന്‍ അ​നു​യോ​ജ്യ​മാ​യ രൂ​പ​ത്തി​ലാ​ക്കാ​നും മാ​ത്ര​മാ​ണ് ക​ര്‍ഷ​ക​ര്‍ ഇ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ഇ​തി​ലൂ​ടെ ലാ​റ്റ​ക്‌​സി​ന്‍റെ അ​ടി​സ്ഥാ​ന കാ​ര്‍ഷി​ക സ്വ​ഭാ​വം മാ​റി പു​തി​യൊ​രു വ്യാ​വ​സാ​യി​ക ഉ​ത്പ​ന്നം സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്നി​ല്ല. കൃ​ഷി​യി​ല്‍നി​ന്ന് ല​ഭി​ച്ച ഉ​ത്പ​ന്നം വി​പ​ണ​നം ചെ​യ്യു​ന്ന​തി​നു​ള്ള സാ​ധാ​ര​ണ സം​സ്‌​ക​ര​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. അ​തി​നാ​ല്‍ റ​ബ​ര്‍ പാ​ല്‍ ഷീ​റ്റു​ക​ളാ​ക്കി വി​ല്‍ക്കു​ന്നു എ​ന്ന കാ​ര​ണ​ത്താ​ല്‍ വ​രു​മാ​ന​ത്തി​ന്‍റെ 35 ശ​ത​മാ​നം ബി​സി​ന​സ് വ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്കാ​ന്‍ ക​ഴി​യി​ല്ല.

ട്രൈ​ബ്യൂ​ണ​ല്‍ വി​ധി

റ​ബ​ര്‍ ക​ര്‍ഷ​ക​ര്‍ക്ക് ഏ​റെ ആ​ശ്വാ​സ​വും വ്യ​ക്ത​ത​യും ന​ല്‍കു​ന്ന​താ​ണ് ചെ​ന്നൈ ആ​ദാ​യ​നി​കു​തി അ​പ്പ​ലെ​റ്റ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ (ITAT) സു​പ്ര​ധാ​ന വി​ധി (Mrs. Sisily Jose v. ITO, Non-corporate Ward-19(4), Chennai, ITA No. 1637/Chny/2025). സ്വ​ന്തം തോ​ട്ട​ത്തി​ല്‍ നി​ന്ന് ലാ​റ്റ​ക്‌​സ് ശേ​ഖ​രി​ച്ച് സാ​ധാ​ര​ണ ഷീ​റ്റു​ക​ളാ​ക്കി വി​റ്റ ക​ര്‍ഷ​ക​യു​ടെ വ​രു​മാ​ന​ത്തി​ന്‍റെ 35 ശ​ത​മാ​നം ബി​സി​ന​സ് വ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്കി​യ ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ന​ട​പ​ടി​യെ​യാ​ണ് ട്രൈ​ബ്യൂ​ണ​ല്‍ തി​രു​ത്തി​യ​ത്.

ലാ​റ്റ​ക്‌​സ് ഉ​റ​യൊ​ഴി​ച്ച് ഷീ​റ്റു​ക​ളാ​ക്കി പു​ക​യ​ടി​പ്പി​ക്കു​ന്ന​ത് ഉ​ത്പ​ന്നം വി​പ​ണ​ന​ത്തി​ന് അ​നു​യോ​ജ്യ​മാ​ക്കു​ന്ന​തി​നു​ള്ള സാധാരണ സംസ്കരണ നടപടികളാണെന്ന് നിരീക്ഷിച്ചു. മാ​ത്ര​മാ​ണെ​ന്നും ച​ട്ട​ങ്ങ​ളി​ല്‍ പ​റ​യു​ന്ന പ്ര​ത്യേ​ക വ്യാ​വ​സാ​യി​ക ഉ​ത്പാ​ദ​ന​വു​മാ​യി ഇ​വ​യെ താ​ര​ത​മ്യം ചെ​യ്യാ​നാ​വി​ല്ലെ​ന്നും വ്യക്തമാക്കി. റ​ബ​ര്‍ റി​സ​ര്‍ച്ച് ഇ​ന്‍സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ​യു​ടെ സാ​ങ്കേ​തി​ക വി​ശ​ദീ​ക​ര​ണം പ​രി​ഗ​ണി​ച്ച ട്രൈ​ബ്യൂ​ണ​ല്‍, ഷീ​റ്റു​ക​ളു​ടെ വി​ല്‍പ​ന​യി​ലൂ​ടെ​യു​ള്ള വ​രു​മാ​നം പൂ​ര്‍ണ​മാ​യും കാ​ര്‍ഷി​ക വ​രു​മാ​ന​മാ​യി ക​ണ​ക്കാ​ക്കി നി​കു​തി​യി​ള​വ് അ​നു​വ​ദി​ക്കാ​നും ഉ​ത്ത​ര​വി​ട്ടു.

ആ​ദാ​യ​നി​കു​തി പ്ര​കാ​രം, സ്വ​ന്തം റ​ബ​ര്‍ തോ​ട്ട​ത്തി​ല്‍നി​ന്ന് ല​ഭി​ക്കു​ന്ന ലാ​റ്റ​ക്‌​സ് ഉ​പ​യോ​ഗി​ച്ച് സാ​ധാ​ര​ണ രീ​തി​യി​ല്‍ റ​ബ​ര്‍ ഷീ​റ്റു​ക​ള്‍ ത​യാ​റാ​ക്കി വി​ല്‍ക്കു​ന്ന ക​ര്‍ഷ​ക​രു​ടെ വ​രു​മാ​നം പൂ​ര്‍ണ​മാ​യും കാ​ര്‍ഷി​ക വ​രു​മാ​ന​മാ​ണ്. അ​തി​ന് ആ​ദാ​യ നി​കു​തി അ​ട​യ്‌​ക്കേ​ണ്ട​തി​ല്ല.

(അ​വ​ലം​ബം: ആ​ദാ​യ നി​കു​തി നി​യ​മം 1961,വ​കു​പ്പ് 2(IA), 10(I), ച​ട്ടം 7A, 7B, 8. ആ​ദാ​യ നി​കു​തി നി​യ​മം 2025, വ​കു​പ്പ് 2(5), 11, പ​ട്ടി​ക II, ച​ട്ടം 271)

Tags : Rubber Farmers Income Tax Business

Recent News

Corehub Up