ടൂർമാക്സ്
കൊച്ചി: ബൈബിൾ ചരിത്രവുമായി ബന്ധമുള്ള ഈജിപ്തിലേക്ക് നിരക്കിൽ 50 ശതമാനം ഇളവോടെ പ്രമുഖ ട്രാവൽ സ്ഥാപനമായ ടൂർമാക്സ് ഗ്രൂപ്പ് ടൂർ പാക്കേജ് അവതരിപ്പിച്ചു.
1,99,990 രൂപ യഥാർഥനിരക്കുള്ള ഈജിപ്ത് പാക്കേജ്, പ്രത്യേക ഓഫറിലൂടെ ആദ്യം ബുക്ക് ചെയ്യുന്ന നാലുപേർക്ക് 99,999 രൂപയ്ക്കാണു ലഭ്യമാക്കുന്നത്. ഫെബ്രുവരി എട്ട്, ഏപ്രിൽ നാല് തീയതികളിലാണ് അടുത്ത യാത്രാബാച്ചുകൾ. കയ്റോയിലെ അബു സെർഗ പള്ളി, ഹാംഗിംഗ് ചർച്ച്, പരിശുദ്ധ കന്യാമറിയത്തിന്റെ വൃക്ഷം എന്നിവിടങ്ങളും അലക്സാണ്ട്രിയയും ഈ യാത്രയിൽ സന്ദർശിക്കാം.
ലോകാത്ഭുതങ്ങളായ ഗിസയിലെ പിരമിഡുകൾ, സ്ഫിൻക്സ്, നൈൽ നദിയിലൂടെയുള്ള ക്രൂയിസ് യാത്ര എന്നിവയും പാക്കേജിന്റെ ഭാഗമാണ്. ഫോൺ: 90379 96818, 9666700300 (കൊച്ചി, തിരുവനന്തപുരം).
Tags : Tourmax Egypt trips Business Tour Package