x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ഉ​ട​ൻ ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കും: അ​മി​ത് ഷാ

വെബ് ഡെസ്ക്
Published: November 26, 2026 09:18 PM IST | Updated: November 26, 2026 09:28 PM IST

കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ.

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ഭ​രി​ക്കു​ന്ന എ​ല്ലാ സം​സ്ഥാ​ന​ങ്ങ​ളി​ലും ഉ​ട​ൻ ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കു​മെ​ന്ന് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ. ​ഭ​ര​ണ​ഘ​ട​നാ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന്യൂ​ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല​ല്ല രാ​ജ്യ​ത്തെ നി​യ​മ​ങ്ങ​ൾ നി​ല​നി​ൽ​ക്കേ​ണ്ട​ത്. 

എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും ഒ​രേ നി​യ​മം ബാ​ധ​ക​മാ​ക​ണ​മെ​ന്നു​മാ​ണ് ഭ​ര​ണ​ഘ​ട​നാ ശി​ൽ​പ്പി​ക​ൾ വി​ഭാ​വ​നം ചെ​യ്ത​തെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഹി​ന്ദു, മു​സ്‌​ലിം, ക്രി​സ്ത്യ​ൻ, സി​ഖ്, പാ​ഴ്‌​സി തു​ട​ങ്ങി എ​ല്ലാ മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ക്കും തു​ല്യ​മാ​യ നി​യ​മ​വ്യ​വ​സ്ഥ​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. ഭ​ര​ണ​ഘ​ട​ന​യു​ടെ നി​ർ​ദേ​ശ​ക ത​ത്വ​ങ്ങ​ളി​ൽ ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

ഗോ​വ, ഉ​ത്ത​രാ​ഖ​ണ്ഡ്, ഗു​ജ​റാ​ത്ത്, ആ​സാം, മ​ധ്യ​പ്ര​ദേ​ശ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഇ​തി​ന​കം ഏ​കീ​കൃ​ത സി​വി​ൽ കോ​ഡ് ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.  ശേ​ഷി​ക്കു​ന്ന ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലും പ​ദ്ധ​തി ന​ട​പ്പാ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി. ആ​ര് രാ​ജ്യം ഭ​രി​ക്ക​ണ​മെ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള അ​ധി​കാ​രം ജ​ന​ങ്ങ​ൾ​ക്കാ​ണ് ഭ​ര​ണ​ഘ​ട​ന ന​ൽ​കി​യി​ട്ടു​ള്ള​ത്. എ​ന്നാ​ൽ അ​ധി​കാ​ര​ത്തി​ലെ​ത്തു​ന്ന​വ​ർ ഭ​ര​ണ​ഘ​ട​ന​യു​ടെ പ​രി​ധി​ക്കു​ള്ളി​ൽ​നി​ന്നാ​യി​രി​ക്ക​ണം ഭ​ര​ണം ന​ട​ത്തേ​ണ്ട​ത്.

ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ലെ ഓ​രോ വാ​ക്കും ശ​ക്ത​മാ​യ ഇ​ന്ത്യ കെ​ട്ടി​പ്പ​ടു​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. രാ​ജ്യ​ത്ത് പ​ല​ത​വ​ണ അ​ധി​കാ​ര കൈ​മാ​റ്റം ന​ട​ന്നി​ട്ടു​ണ്ടെ​ങ്കി​ലും ര​ക്ത​ച്ചൊ​രി​ച്ചി​ലി​ല്ലാ​തെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​വ​യെ​ല്ലാം പൂ​ർ​ത്തി​യാ​യ​തെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു.

Tags : ConstitutionDay UCC BJP BJPruledStates IndianPolitics IndianConstitution Politics

Recent News

Corehub Up