x
ad
Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മകനെ നഗ്നനാക്കി ലിഫ്റ്റിൽ കയറ്റിവിട്ട പിതാവിന് ആറ് മാസം തടവ്

വെബ് ഡെസ്ക്
Published: November 26, 2026 07:05 PM IST | Updated: November 26, 2026 07:05 PM IST

പ്രതീകാത്മക ചിത്രം

സിംഗപ്പുർ: കള്ളം പറഞ്ഞതിന് ഒൻപത് വയസുള്ള മകനെ ശിക്ഷയായി നഗ്നനാക്കി ലിഫ്റ്റിൽ കയറ്റിവിട്ട പിതാവിന് സിംഗപ്പുർ കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. 2025 സെപ്റ്റംബറിലാണ് സംഭവം നടന്നത്. കുട്ടിയുടെ സ്വകാര്യതയും സുരക്ഷയും മാനിച്ച് പ്രതിയുടെ പേരുവിവരങ്ങൾ കോടതിയും അധികൃതരും പുറത്തുവിട്ടിട്ടില്ല.

ഫ്ലാറ്റ് സമുച്ചയത്തിന്‍റെ എട്ടാം നിലയിലാണ് കുടുംബം താമസിക്കുന്നത്. വീട്ടിൽ വച്ച് കള്ളം പറഞ്ഞതിനെ തുടർന്ന് പ്രകോപിതനായ പിതാവ്, മകന്‍റെ വസ്ത്രങ്ങൾ അഴിച്ചുമാറ്റിയ ശേഷം ലിഫ്റ്റിൽ കയറ്റി ഏറ്റവും താഴത്തെ നിലയിൽ പോയി തിരികെ വരാൻ ആവശ്യപ്പെടുകയായിരുന്നു. കുട്ടി നഗ്നനായി പുറത്തേക്ക് പോകുന്നതിന്‍റെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്താൻ ഇയാൾ തന്‍റെ ഇളയ മകളോട് ആവശ്യപ്പെടുകയും ചെയ്തു.

നഗ്നനായ ബാലൻ ലിഫ്റ്റിലേക്ക് കയറുന്നതിനായി ഫ്ലാറ്റിന്‍റെ ഇടനാഴിയിലൂടെ ഓടുന്നത് സമീപവാസികളായ രണ്ട് പേരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലിസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് പിന്നാലെ പിതാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കൂടാതെ, പ്രതി മുൻപും കുട്ടികളോട് ക്രൂരമായി പെരുമാറിയിട്ടുള്ളതായി പൊലിസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. സിംഗപ്പൂരിലെ ചാംഗി വിമാനത്താവളത്തിൽ വച്ച് ഛർദിച്ചതിന്‍റെ പേരിൽ ഇയാൾ മകളുടെ മുഖത്തടിച്ചിരുന്നു. കുട്ടികൾക്കെതിരായ ഈ അതിക്രമവും വിചാരണയ്ക്കിടെ പ്രോസിക്യൂഷൻ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. കുറ്റകൃത്യത്തിന്‍റെ ഗൗരവം കണക്കിലെടുത്താണ് കോടതി ആറ് മാസത്തെ തടവുശിക്ഷ വിധിച്ചത്.

Tags : Crime Father Jail Naked Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up