Kerala
കണ്ണൂര്: കത്തെഴുതി വെച്ച് നാടുവിട്ട പെരിങ്ങത്തൂർ പുളിയനമ്പ്രം താമസക്കാരനും ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂൾ പ്ലസ്ടു വിദ്യാർഥിയുമായ ശിവസൂര്യ(17)യ്ക്കായി അന്വേഷണം ഊര്ജിതം. സംസ്ഥാനത്തിന് പുറത്തും തെരച്ചില് വ്യാപിപ്പിച്ചിരിക്കുകയാണ് അന്വേഷണ സംഘം.
തലശേരി എഎസ്പിയുടെ നേതൃത്വത്തില് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചാണ് കേരളത്തിന് പുറത്തും വ്യാപക തിരച്ചില് നടക്കുന്നത്. വാരണാസിയിലെ മലയാളി സംഘടനകളെ ബന്ധപ്പെട്ടും അന്വേഷണം പുരോഗമിക്കുന്നുണ്ട്. എന്നാല് കാര്യമായ സൂചനകള് ലഭിച്ചിട്ടില്ല. നാട്ടുകാര് സമൂഹ മാധ്യമങ്ങള് മുഖേനെ ശിവ സൂര്യയെ കണ്ടെത്താനുള്ള കാമ്പയിന് ആരംഭിച്ചിട്ടുണ്ട്.
ഇതിനിടെ, പാലക്കാട് ഒറ്റപ്പാലത്ത് വെച്ച് ശിവസൂര്യയെ ചിലര് കണ്ടെന്ന വിവരം തെറ്റാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
പത്ത് ദിവസം മുമ്പാണ് ശിവസൂര്യയെ കാണാതാകുന്നത്. ഓൺലൈൻ ഗെയിം പതിവാക്കുകയും പണം നഷ്ടപ്പെടുകയും ചെയ്തതോടെ പിതാവ് മൊബൈൽ ഫോൺ പിടിച്ചുവാങ്ങിയതിന്റെ ദേഷ്യത്തിലാണ് ശിവസൂര്യ നാടുവിട്ടത്. ‘ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും’ എന്നാണ് കത്തിൽ എഴുതിയിരുന്നത്.
Kerala
കാസർഗോഡ്: മീപ്പുഗിരി സ്വദേശികളായ അച്ഛനെയും മകളെയും വാടകവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മീപ്പുഗിരിയിലെ ഗണേശനും (55), പ്ലസ് ടു വിദ്യാർഥിനിയായ പതിനേഴുകാരിയായ മകളുമാണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 11.10 ഓടെ ചെമ്മനാട്, കോളിയടുക്കം ശിവപുരം ക്ഷേത്രത്തിന് സമീപത്തെ വീടിനകത്ത് കിടപ്പുമുറിയിലായിരുന്നു ഇരുവരുടെയും മൃതദേഹം കണ്ടത്. ഒരേ ഹുക്കിലാണ് ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. വിവരമറിഞ്ഞ് മേൽപ്പറമ്പ് പോലീസ് സ്ഥലത്തെത്തി നടപടി ആരംഭിച്ചു.
Kerala
നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം എഴുകുംവയലിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി. പാറത്തറയിൽ അപ്പച്ചൻ എന്നുവിളിക്കുന്ന ആന്റണി, ഭാര്യ വത്സമ്മ എന്നിവരാണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ മകൻ അജീഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ ലഹരിക്ക് അടിമയാണെന്നും ഡീഅഡിക്ഷൻ സെന്ററിൽ ചികിത്സയിലായിരുന്നുവെന്നും നാട്ടുകാർ പറയുന്നു.
കൊലപാതകത്തിന് പിന്നാലെ അജീഷ് സുഹൃത്തിനെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. പിന്നീട് നാട്ടുകാരും സ്ഥലത്തെത്തി. ഈ സമയത്ത് പ്രതി അക്രമാസക്തനായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
നെടുങ്കണ്ടത്ത് നിന്ന് എത്തിയ പോലീസ് സംഘം അജീഷിനെ കീഴടക്കി കസ്റ്റഡിയിലെടുത്തു. വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിലാണ് ദമ്പതികളെ വെട്ടേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതിയുടെ കൈക്കും പരിക്കേറ്റിട്ടുണ്ട്.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. പ്രതിക്ക് ചികിത്സ നൽകിയ ശേഷം ചോദ്യം ചെയ്യും. ഫൊറൻസിക് സംഘം സ്ഥലത്തെത്തി പരിശോധന നടത്തും.
Kerala
കൊച്ചി: കേസ് ഏറ്റെടുത്തതിന്റെ വൈരാഗ്യത്തില് അഭിഭാഷകന്റെ പിതാവിനെ കുത്തിപ്പരിക്കേല്പ്പിച്ച് എതിര്കക്ഷികള്. മുരുക്കുംപാടം തോട്ടുങ്കല്പറമ്പില് മോഹന്ദാസിനെ (80) ആണ് ഗാര്ഹിക പീഡനക്കേസിലെ എതിര്കക്ഷികള് കത്തിയും മറ്റ് മാരകായുധങ്ങളും ഉപയോഗിച്ച് കുത്തിപ്പരിക്കേല്പ്പിച്ചത്.
മുരുക്കുംപാടം കോമത്ത് വീട്ടില് വേലു എന്ന് വിളിക്കുന്ന ഡാസ്റ്റര്, വാവക്കുട്ടി എന്ന് വിളിക്കുന്ന ഡൈനാസ്റ്റര് എന്നിവരെ ഞാറക്കല് പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാഴാഴ്ച വൈകുന്നേരം 5.30ന് മോഹന്ദാസിന്റെ വീട്ടില് അതിക്രമിച്ച് കയറിയാണ് കൃത്യം നടത്തിയത്. സാരമായി പരിക്കേറ്റ മോഹന്ദാസ് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില് ഗുരുതരാവസ്ഥയില് ചികിത്സയിലാണ്.
ഒന്നാം പ്രതിയായ ഡാസ്റ്ററിന്റെ ഭാര്യ നല്കിയ സ്വകാര്യ അന്യായം മോഹന്ദാസിന്റെ അഭിഭാഷകനായ മകന് ഏറ്റെടുത്തതിലുള്ള വൈരാഗ്യമാണ് കൊലപാതകശ്രമത്തിന് കാരണമെന്ന് മോഹന്ദാസിന്റെ ഭാര്യ ലൗലി പോലീസിന് മൊഴിനല്കി. അറസ്റ്റു രേഖപ്പെടുത്തി പ്രതികളെ ഇന്ന് കോടതിയില് ഹാജരാക്കും.
Movies
പിതാവ് ശിവകുമാർ അഭിനയിച്ച സിനിമകൾ താൻ കാണാറില്ലെന്ന് വെളിപ്പെടുത്തി നടൻ സൂര്യ. 22-ാം വയസിൽ താൻ അച്ഛന്റെ സിനിമകൾ കാണുന്നത് അവസാനിപ്പിച്ചതാണെന്നും അതുണ്ടാക്കിയ കാരണവും സൂര്യ പറയുന്നു.
സൂര്യയെ നായകനാക്കി വെങ്കി അട്ലൂരി സംവിധാനം ചെയ്യുന്ന ചിത്രമായ വിശ്വനാഥൻ ആൻഡ് സൺസിന്റെ പ്രമോഷൻ അഭിമുഖത്തിനിടെയാണ് സൂര്യയുടെ വെളിപ്പെടുത്തൽ.
‘എന്റെ അടുത്ത സുഹൃത്തിന്റെ വീട്ടിൽ ഒരു കല്യാണം നടക്കാനിരിക്കുകയായിരുന്നു. ഒരു മന്ത്രിയുടെ ബന്ധുവായിരുന്നു സുഹൃത്ത്. സുഹൃത്തിനൊപ്പം മന്ത്രിയെ വിവാഹം ക്ഷണിക്കാൻ എത്തിയതായിരുന്നു ഞാൻ. അപ്പോൾ അദ്ദേഹം എന്നെ പരിചയപ്പെട്ടു.
നടൻ ശിവകുമാറിന്റെ മകനാണ് എന്ന് പറഞ്ഞപ്പോൾ നീ എന്താണ് ചെയ്യുന്നത് എന്നു ചോദിച്ചു. ആ സമയത്ത് ഞാൻ സിനിമയില് അഭിനയിച്ച് തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ.
ഉടൻ ആ മന്ത്രി എന്നോട് പറഞ്ഞു നീ നിന്റെ അച്ഛനെ പോലെ തന്നെയുണ്ട് കാണാൻ, അദ്ദേഹം ചെയ്തതു പോലെ തന്നെയല്ലേ നീയും ചെയ്യുക? അതു തന്നെയല്ലേ നീയും ആവർത്തിക്കുകയെന്ന്?. അച്ഛന്റെ അതേ ലുക്കും ശരീരഭാഷയും ശബ്ദവും മോഡുലേഷനുമല്ലേ നിനക്ക്, അതു തന്നെയല്ലേ നീയും സിനിമയിൽ ചെയ്യുക എന്നു ചോദിച്ചു.
ഇത് എനിക്ക് വല്ലാതെ ട്രിഗർ ആയി. ഈ സംഭവത്തോടെ അച്ഛന്റെ സിനിമകൾ കാണുന്നത് നിർത്തി. എന്റെ 22 വയസിലോ മറ്റോ ആയിരുന്നു ഈ സംഭവം. ഇതോടെ അച്ഛൻ അഭിനയിച്ച സിനിമകൾ കാണുന്നത് ഞാൻ നിർത്തി. ഞാൻ എന്റെ പിതാവിനേപ്പോലെ തന്നെയാണ് കാണാൻ. അദ്ദേഹത്തിന്റെ മാനറിസങ്ങളും എനിക്ക് ഉണ്ടാകും. കാരണം അത് എന്റെഡിഎൻഎയിലുള്ളതാണ്. അതു സ്വാഭാവികവുമാണ്.
പക്ഷേ അദ്ദേഹം ചെയ്ത കഥാപാത്രങ്ങളും അദ്ദേഹം ചെയ്ത മാനറിസങ്ങളും എനിക്ക് അനുകരിക്കാതിരിക്കാൻ കഴിയും. അതോടെ ഇനി അദ്ദേഹത്തിന്റെ സിനിമകൾ കാണില്ലെന്ന് ഉറപ്പിച്ചു. അതിൽ നിന്നും ഇൻഫ്ലുവൻസ്ഡ് ആകാതിരിക്കാൻ വേണ്ടി മാത്രമാണ് അച്ഛന്റെ സിനിമകൾ കാണാതിരിക്കുന്നത്,’ സൂര്യ പറയുന്നു.
Kerala
മലപ്പുറം: തിരൂരിൽ വാക്കുതർക്കത്തെത്തുടർന്ന് അച്ഛനെ മകൻ ചോറുവിളമ്പുന്ന തവികൊണ്ട് തലയ്ക്കടിച്ചു കൊന്നു. തിരൂർ തെക്കനന്നാരയിലെ കുഴിപ്പയിൽ വേലായുധ(65) നാണ് മരിച്ചത്.
മകൻ ഉണ്ണികൃഷ്ണനെ പോലീസ് കസ്റ്റഡിയിലെടുത്തു. മകൻ പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്.
പരിക്കേറ്റ വേലായുധനെ തിരൂർ ജില്ലാ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഉണ്ണികൃഷ്ണനും വേലായുധനും മാത്രമാണ് ടാർപോളിൻകൊണ്ട് മറച്ച ഷെഡിൽ താമസിച്ചുവന്നത്. ഭാര്യ: രാധ. മറ്റു മക്കൾ: ജിതേഷ്, ജീന.
Kerala
തിരുവനന്തപുരം: ബാലരാമപുരത്ത് നാടിനെ കണ്ണീരിലാഴ്ത്തി അച്ഛന്റെയും മകന്റെയും മരണം. അസുഖബാധിതനായി മരിച്ച അച്ഛന്റെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നതിന് തൊട്ടുപിന്നാലെ ഹൃദ്രോഗിയായ മകനും കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. ഐത്തിയൂർ തുണ്ടു വിളാകത്ത് വീട്ടിൽ ഗോപി നാടാർ (83), മകൻ ശെൽവരാജ് (49) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരണത്തിന് കീഴടങ്ങിയത്.
ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി പത്തോടെയായിരുന്നു ഗോപി നാടാറുടെ മരണം. തുടർന്ന് ആശുപത്രിയിൽ നിന്നും മൃതദേഹം വീട്ടിലെത്തിച്ച് അൽപസമയത്തിനകം മകൻ ശെൽവരാജ് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഏറെനാളായി ഹൃദ്രോഗബാധിതനായിരുന്ന ശെൽവരാജ് ശസ്ത്രക്രിയയ്ക്കായി തയാറെടുക്കുന്നതിനിടയിലാണ് ഈ ദുരന്തം. അച്ഛന്റെയും മകന്റെയും വേർപാടിന്റെ വേദനയിൽ നാടും ബന്ധുക്കളും ഒന്നടങ്കം കണ്ണീരിലായി. തുടർന്ന് ഇരുവരുടെ സംസ്കാര ചടങ്ങുകൾ അരമണിക്കൂർ മാത്രം ഇടവേളയിലാണ് നടത്തിയത്.
Kerala
കോഴിക്കോട്: വിദ്യാർഥിയുടെ വാട്ടർബോട്ടിലിൽ വാറ്റ് ചാരായം കണ്ടെത്തിയ സംഭവത്തിൽ വാറ്റ് ചാരായം എത്തിച്ചുനൽകിയ പത്താം ക്ലാസ് വിദ്യാർഥിയുടെ രണ്ടാനച്ഛൻ വിദേശത്തേക്കു കടന്നു.
ഇയാളുടെ വീടിനു സമീപത്തെ തോട്ടത്തിൽനിന്ന് 56 കുപ്പി വ്യാജമദ്യവും ഇയാളുടേതെന്നു കരുതുന്ന വാറ്റ് കേന്ദ്രത്തിൽനിന്ന് 220 കുപ്പി വ്യാജമദ്യവും എക്സൈസ് കണ്ടെടുത്തിരുന്നു.
പ്രതിയെ പിടികൂടാനോ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനോ സാധിക്കാതിരുന്നതിനാലാണു പ്രതി വിദേശത്തേക്ക് കടന്നതെന്നാണ് ആക്ഷേപം.
Kerala
തൃശൂർ: ലഹരി വസ്തുക്കളുടെ വിൽപന തടഞ്ഞതിന് അച്ഛനെ മകൻ ക്രൂരമായി മർദിച്ചു. തൃശൂർ കുന്നംകുളം സ്വദേശി സൈമണിനെയാണ് മകൻ ജോബി മർദിച്ചത്.
വിദ്യാർഥികൾക്കടക്കം ലഹരി വിൽപന നടത്തുന്നത് ചോദ്യം ചെയ്തതിനായിരുന്നു മർദനം. സംഭവത്തിൽ മകനെതിരെ പോലീസിൽ പരാതി നൽകി.
വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വിതരണം ചെയ്യുന്നത് ജോബിയുടെ പതിവായിരുന്നു. ഇതേ ചൊല്ലി ഇരുവർക്കുമിടയിൽ മുൻപും പ്രശ്നങ്ങളും ഉണ്ടായിട്ടുണ്ട്. ശനിയാഴ്ച രാവിലെ ജോബി ലഹരി കച്ചവടം നടത്തുന്നതിനിടെ സൈമൺ എതിർത്തു. പിന്നാലെയാണ് അച്ഛനെ മകൻ ക്രൂരമർദനത്തിന് ഇരയാക്കിയത്.
മുഖത്തും നെഞ്ചത്തും ചവിട്ടേറ്റ സൈമൺ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. മകനെതിരെ സൈമൺ കുന്നംകുളം പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
National
ലക്നോ: ഉത്തർപ്രദേശിൽ പ്രണയിച്ചു വിവാഹം കഴിച്ച ഭർത്താവിനെ ഉപേക്ഷിക്കാൻ വിസമ്മതിച്ച യുവതിയെ പോലീസ് സ്റ്റേഷനിൽ വച്ച് മാതാപിതാക്കൾ കൊലപ്പെടുത്തി. ബന്ദ ജില്ലയിലാണ് സംഭവം.
ശിവാനി(19) ആണ് കൊല്ലപ്പെട്ടത്. മേയ് 18ന് അയൽവാസിയായ ലളിത് വർമയ്ക്കൊപ്പം ശിവാനി ഇറങ്ങിപ്പോയിരുന്നു. തുടർന്ന് ക്ഷേത്രത്തിൽ വച്ച് വിവാഹിതരായ ഇരുവരും വിവാഹം രജിസ്റ്റർ ചെയ്തു.
ലളിതിന്റെ മാതാപിതാക്കൾ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. തുടർന്ന് മധ്യപ്രദേശിലെ സത്ന ജില്ലയിൽ നിന്ന് ഇവരെ കണ്ടെത്തി. ചോദ്യം ചെയ്യലിനായി ബന്ദയിലേക്ക് തിരികയെത്തിച്ചു.
സ്വന്തം ഇഷ്ടപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് ദമ്പതികൾ പോലീസിനോട് പറയുകയും വിവാഹ രേഖകൾ ഹാജരാക്കുകയും ചെയ്തു. ഇതിനിടെ പോലീസ് സ്റ്റേഷനിലെത്തിയ ശിവാനിയുടെ മാതാപിതാക്കൾ തങ്ങൾക്കൊപ്പം മടങ്ങിവരുവാൻ മകളെ നിർബന്ധിച്ചു. എന്നാൽ ഭർത്താവിനൊപ്പം പോകുമെന്ന നിലപാട് ശിവാനി സ്വീകരിച്ചു.
ഇതിനിടെ മാതാവ് റാനോ, ശിവാനിയെ പിന്നിൽ നിന്നും പിടിച്ചുനിർത്തുകയും പിതാവ് കത്തിയെടുത്ത് ഒന്നിലധികം തവണ കുത്തുകയുമായിരുന്നു. വയറിലും കൈയിലും കൈപ്പത്തിയിലും കുത്തേറ്റ ശിവാനിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണംസംഭവിച്ചു.
ശിവാനിയുടെ പിതാവിനെ അറസ്റ്റ് ചെയ്തതായും ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുത്തതായും ബന്ദ പോലീസ് സൂപ്രണ്ട് പലാഷ് ബൻസാൽ പറഞ്ഞു.
Sports
മെക്സിക്കോ സിറ്റി: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിനു പന്തുരുണ്ടതോടെ മെക്സിക്കന് തിരമാല ഗാലറിവിട്ട് മൈതാനത്തേക്ക് ആര്ത്തലച്ചു.
ആ തിരയില്പ്പെട്ട് ആഫ്രിക്കന് വന്കരയില്നിന്നെത്തിയ, ദക്ഷിണരാജ്യക്കാരുടെ കപ്പല് മുങ്ങി. മെക്സിക്കോ സിറ്റിയില് നങ്കൂരമിടാന് കാത്തിരുന്ന ദക്ഷിണാഫ്രിക്കന് പടക്കപ്പലിനെ രണ്ടടിയില് തീര്ത്ത്, മെക്സിക്കന് ആരാധര് ആര്ത്തലച്ചു, വിവാ, മെഹിക്കോ... ഗോള്നേടിയശേഷം കണ്ണീരണിഞ്ഞ് റൗള് ഹിമെനെസ് മെക്സിക്കോയുടെ മുഴുവന് നീറ്റലായി.
ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ ഉദ്ഘാടന മത്സരത്തില് മെക്സിക്കോ 2-0ന് ദക്ഷിണാഫ്രിക്കയെ കീഴടക്കിയപ്പോള് രണ്ടാം ഗോള് പിറന്നത് റൗള് ഹിമെനെസിന്റെ ഹെഡറില്നിന്ന്. റോബര്ട്ടോ അല്വാര്ഡോയുടെ ക്രോസിനു ബോക്സിനുള്ളില്വച്ച് തലവച്ച ഹിമെനെസിന് പിഴച്ചില്ല. 67-ാം മിനിറ്റിലായിരുന്നു ഹിമെനെസിന്റെ ഗോള്.
കണ്ണീരണിഞ്ഞ് ഹിമെനെസ്
ഗോള് നേടിയതിന്റെ ആഹ്ലാദത്തില് ഹിമെനെസ് മൈതാനത്ത് മുട്ടുകുത്തി. തുടര്ന്ന് ഇരുകൈയും ആകാശത്തേക്കുയര്ത്തി; ‘പാരാ ടി പാപ്പാ' എന്നു പറഞ്ഞ് കണ്ണീരണിഞ്ഞു. അച്ഛാ, നിനക്കായി എന്നതിന്റെ സ്പാനിഷാണ് പാരാ ടി പാപ്പാ.
മുന് അമച്വര് ഫുട്ബോള് കളിക്കാരനായിരുന്നു ഹിമെനെസിന്റെ പിതാവ് വേഗ. വേഗയുടെ ശിക്ഷണത്തിലായിരുന്നു റൗള് ഹിമെനെസ് കാല്പ്പന്ത് തട്ടിത്തുടങ്ങിയത്. കാന്സറിനോട് ദീര്ഘനാളായി പോരാടിയ വേഗ 2026 മാര്ച്ചില് അന്തരിച്ചു.
ഇംഗ്ലീഷ് ക്ലബ്ബായ ഫുള്ഹാമിന്റെ സ്ട്രൈക്കറാണ് ഹിമെനെസ്. 2022 ലോകകപ്പിനുള്ള മെക്സിക്കന് ടീമില് ഹിമെനെസ് ഉള്പ്പെട്ടതിനെ മാധ്യമങ്ങള് ചോദ്യം ചെയ്തപ്പോള് മകന് പ്രതിരോധം തീര്ത്ത് വേഗ രംഗത്തെത്തിയത് വാര്ത്തകളില് നിറഞ്ഞിരുന്നു.
National
മുംബൈ: സ്വത്ത് തർക്കകേസ് കോടതിയിൽ തോറ്റതിന് പിന്നാലെ യുവാവ് പിതാവിനെ കുത്തിക്കൊന്നു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ജാഫർ ഖമറുദ്ദീൻ സയ്യിദ് പട്ടേൽ(82) ആണ് കൊല്ലപ്പെട്ടത്.
മകൻ അബ്ദുൾ റഹ്മാൻ അബ്ദുൾ ജാഫറിന്റെ ഉപദ്രവത്തിൽ മനംമടുത്ത ജലവിഭവ വകുപ്പ് മുൻ ജീവനക്കാരനായിരുന്ന ജാഫർ ഖമറുദ്ദീൻ, വീട്ടിൽ നിന്നും ഇറങ്ങിപ്പോവുകയും പൂനെയിലുള്ള മകൾക്കൊപ്പം താമസിച്ചുവരികയുമായിരുന്നു.
വീടിന്റെ ഉടമസ്ഥാവകാശം തനിക്കാണെന്നും മകനെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ട് ഇയാൾ കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജി പരിഗണിച്ച കോടതി, വീടിന്റെ ഉടമസ്ഥാവകാശം ജാഫർ ഖമറുദ്ദീന് നൽകുകയും മകനോട് വീട്ടിൽനിന്നും ഇറങ്ങണമെന്നും ഉത്തരവിട്ടു.
കോടതി ഉത്തരവുമായി വീട്ടിലേക്കുള്ള യാത്രക്കിടെ ജാഫർ ഖമറുദ്ദീനെ മകൻ ആക്രമിച്ചു. പട്ടാപ്പകൽ നടുറോഡിൽ വച്ച് അബ്ദുൾ റഹ്മാൻ, പിതാവിനെ കുത്തിക്കൊല്ലുകയായിരുന്നു.
സംഭവസമയം ജാഫർ ഖമറുദ്ദീനൊപ്പമുണ്ടായിരുന്ന മകൾക്കും പരിക്കേറ്റു. അബ്ദുൾ റഹ്മാനെ പോലീസ് അറസ്റ്റ് ചെയ്തു.
National
നാഗ്പൂർ: തനിക്ക് ജോലിയില്ലെന്ന കാരണത്താൽ പ്രായപൂർത്തിയാകാത്ത മക്കൾക്ക് ജീവനാംശം നൽകുന്നതിൽനിന്ന് ഒഴിഞ്ഞുമാറാൻ പിതാവിന് കഴിയില്ലെന്ന് ബോംബെ ഹൈക്കോടതി.
ജീവനാംശ തുക കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഒരു വ്യക്തി നൽകിയ ഹർജി തള്ളിക്കൊണ്ടാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂർ ബെഞ്ച് വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് എം.എം. നേർലിക്കറാണ് ഇതുസംബന്ധിച്ചുള്ള വിധി പുറപ്പെടുവിച്ചത്.
തന്റെ രണ്ട് മക്കൾക്കു പ്രതിമാസം 4000രൂപ വീതം നൽകണമെന്ന് കുടുംബകോടതി വിധി ചോദ്യം ചെയ്താണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചത്.
ഓട്ടോറിക്ഷ ഓടിച്ച് ഉപജീവനം നടത്തിയിരുന്ന ഇയാൾ, വിവാഹമോചന സമയത്ത് ഭാര്യക്ക് നഷ്ടപരിഹാരം നൽകാനായി വാഹനം വിൽക്കേണ്ടി വന്നെന്നും നിലവിൽ വരുമാനം ഇല്ലാത്തതിനാൽ പ്രതിമാസം 3000 രൂപ മാത്രമേ നൽകാൻ സാധിക്കുവെന്നുമാണു വാദിച്ചത്.
ശാരീരികശേഷിയുള്ള വ്യക്തിക്ക് തൊഴിലില്ലായ്മ ചൂണ്ടിക്കാട്ടി ഉത്തരവാദിത്വത്തിൽനിന്നു പിന്മാറാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
National
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ വിവാഹചടങ്ങിനിടെ സ്ത്രീധനത്തെ ചൊല്ലിയുണ്ടായ വാക്കുതർക്കത്തിനിടെ വധുവിന്റെ പിതാവ് ഹൃദയാഘാതം മൂലം മരിച്ചു. ഖത്തിമ പട്ടണത്തിലെ ഇസ്ലാം നഗർ പ്രദേശത്താണ് സംഭവം.
സംഭവത്തെത്തുടർന്ന്, രോഷാകുലരായ വധുവിന്റെ ബന്ധുക്കളും നാട്ടുകാരും വരനെയും ബന്ധുക്കളെയും ആക്രമിക്കുകയും ബന്ദികളാക്കുകയും ചെയ്തു. ക്രമസമാധാനനില പാലിക്കാൻ മേഖലയിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
ഇസ്ലാം നഗറിൽ താമസിക്കുന്ന കോൺട്രാക്ടർ സാദിഖിന്റെ മകളുടെ വിവാഹ ചടങ്ങിനിടെയാണ് സംഭവം. സ്ത്രീധനത്തെ ചൊല്ലി ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി.
വിവാഹം ഉറപ്പിച്ചതു മുതൽ വരന്റെ കുടുംബം കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ടിരുന്നുവെന്ന് വധുവിന്റെ കുടുംബം ആരോപിച്ചു. ആദ്യം സ്ത്രീധനമായി സ്കൂട്ടർ മതിയെന്ന് പറഞ്ഞു. പിന്നീട് ബൈക്ക് വേണമെന്നും അതിനുശേഷം ഒരു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും വധുവിന്റെ ബന്ധുക്കൾ ആരോപിച്ചു.
ഇതിനിടെ മെഹർ തുകയെ ചൊല്ലിയും തർക്കമുണ്ടായി. വധുവിന്റെ കുടുംബം അഞ്ച് ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ 21,000 രൂപയിൽ കൂടുതൽ പണം നൽകാൻ വരന്റെ കുടുംബം വിസമ്മതിച്ചു.
ചർച്ചകളും മധ്യസ്ഥ ശ്രമങ്ങളും നടത്തിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ല. ഇതിനിടെ സാദിഖ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും മരണംസംഭവിച്ചു. കടുത്ത മാനസിക സമ്മർദ്ദമാണ് മരണത്തിന് കാരണമായതെന്ന് ബന്ധുക്കൾ ആരോപിച്ചു.
സാദിഖിന്റെ മരണവാർത്തയറിഞ്ഞ ബന്ധുക്കളും നാട്ടുകാരും പ്രതിഷേധവുമായി രംഗത്തെത്തി. പ്രകോപിതരായ ജനക്കൂട്ടം വരൻ മുഹമ്മദ് ആരിഫ്, സഹോദരൻ മുഹമ്മദ് ഖാലിദ്, സഹോദരി ഭർത്താവ് അതാ ഹുസൈൻ മറ്റ് അതിഥികൾ എന്നിവരെ ആക്രമിക്കുകയും തടഞ്ഞുവയ്ക്കുകയും ചെയ്തു.
ആക്രമണത്തിൽ നിന്നും രക്ഷപെടാൻ വിവാഹ ഹാളിന്റെ മേൽകൂരയിൽ കൂടിയാണ് പലരും പുറത്തിറങ്ങിയത്. ഇതിനിടെ മേൽകൂരയുടെ ഒരു ഭാഗം തകർന്നുവീണു. നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഘർഷത്തെക്കുറിച്ച് അറിഞ്ഞ ഖതിമ കോട്വാലി പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കുകയായിരുന്നു.
Kerala
മലപ്പുറം: വാക്കുതര്ക്കത്തിനിടെ അച്ഛന്റെ അടിയേറ്റ് ചികിത്സയിലായിരുന്ന പതിനേഴുകാരന് മരിച്ചു. വളാഞ്ചേരി വൈക്കത്തൂര് സ്വദേശി ശ്യാം ആണ് മരിച്ചത്.
സംഭവത്തിൽ ശ്യാമിന്റെ അച്ഛന് ശബരിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച ശ്യാമും ശബരിയും തമ്മിലുണ്ടായ വാക് തര്ക്കത്തിനിടെ ശ്യാമിന്റെ തലയില് അബദ്ധത്തില് അടിയേല്ക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു.
ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ ഉടന് ശബരി തന്നെയാണ് പെരിന്തല്മണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ഇന്ന് വൈകുന്നേരത്തോടെ മരണം സംഭവിക്കുകയായിരുന്നു.
Kerala
പാലക്കാട്: മകന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു. ചിറ്റിലഞ്ചേരി സ്വദേശി മുത്തു (75) ആണ് മരിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ആയിരുന്നു ആക്രമണം.
സഹോദരിയെ അച്ഛൻ വഴക്കു പറഞ്ഞതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിനിടെയാണ് മകൻ സുനിൽ അച്ഛനെ കൈക്കോട്ട് കൊണ്ട് വെട്ടിയത്. തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് മരണം. വധശ്രമ കേസിൽ സുനിൽ റിമാൻഡിലാണ്.
National
അമൃത്സർ: ജീൻസ് ധരിക്കുന്നത് എതിർത്ത പിതാവിന് നേരെ വെടിയുതിർത്ത യുവതി അറസ്റ്റിൽ. പഞ്ചാബിലെ ഖൽചിയാനിലാണ് സംഭവം. 21കാരിയായ സ്നേഹ്ദീപ് കൗർ ആണ് പിതാവ് പർമിന്ദർ സിംഗിന് നേരെ വെടിയുതിർത്ത്. വെടിയേറ്റ ഇയാളെ ഗുരുനാനാക് ദേവ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെടിയേറ്റ പർമിന്ദർ സിംഗിന്റെ നില തൃപ്തികരമാണ്. മേയ് 14ന് രാവിലെയാണ് സംഭവം. അച്ഛനും മകൾക്കും ഇടയിലുണ്ടായ തർക്കമാണ് ഇതിന് കാരണമെന്ന് പോലീസ് പറയുന്നു. ജീൻസും ടോപ്പും ധരിക്കുന്നതും വിദേശത്ത് പോകുന്നതും പിതാവ് എതിർത്തെന്നും ഇതിൽ പ്രകോപിതയായ യുവതി പിതാവിന് നേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പർമിന്ദർ സിംഗിന്റെ പുറത്തും തോളിലുമാണ് വെടിയേറ്റത്. സംഭവത്തിൽ ലൈസൻസുണ്ടായിരുന്ന റിവോൾവർ തോക്ക് പോലീസ് പിടിച്ചെടുത്തു. നാല് വെടിയുണ്ടകളും പോലീസ് പ്രതിയിൽനിന്ന് പിടിച്ചെടുത്തു. പ്ലസ്ടു കഴിഞ്ഞ യുവതി ഓസ്ട്രേലിയയിൽ പോകാൻ ആഗ്രഹിച്ചിരുന്നതായും എന്നാൽ പിതാവ് എതിർത്തതിനെ തുടർന്ന് വീട്ടിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പറയപ്പെടുന്നു. എന്നാൽ കുടുംബം ഇത് തള്ളി. യുവതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
SUNDAY DEEPIKA
സിനിമാക്കമ്പം മൂത്ത് ജോലി രാജിവച്ച് ചെന്നൈയിൽനിന്ന് വീട്ടിലെത്തിയ മകനോട് അപ്പൻ പറഞ്ഞു: "അഭിനയത്തോടുള്ള നിന്റെ അഭിവാഞ്ഛ എനിക്ക് മനസിലാവുന്നുണ്ട്. ഒരുവർഷം സമയം ഞാൻ നിനക്കു തരും. അതിനുള്ളിൽ നീയതു തെളിയിക്കണം. അല്ലേൽ തിരിച്ച് ജോലിയിൽ ജോയിൻ ചെയ്യണം.' അവനത് അക്ഷരംപ്രതി അനുസരിച്ചു. എബിസിഡി എന്ന സിനിമയിൽ മികവുതെളിയിച്ചു.
തുടർന്ന് ഇറങ്ങിയ എന്ന് നിന്റെ മൊയ്തീനിലൂടെ കേരളക്കര അവനെ ഏറ്റെടുത്തു- മലയാളിയുടെ സ്വന്തം ടൊവിനോ തോമസായി. കാലം കടന്നുപോയി. പിന്നെ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന സിനിമയിൽ അവർ അപ്പനും മകനുമായി അഭിനയിച്ചു! ഇപ്പോഴിതാ "അതിരടി 'യിൽ ടൊവിനോയുടെ ബാല്യകാലം അവതരിപ്പിച്ചിരിക്കുന്നതാകട്ടെ മകൻ തഹാനും.
കല്ലേറ്റുംകരയിൽനിന്ന് ഇരിങ്ങാലക്കുടയിലേക്ക്
കലേറ്റുംകര ഇളങ്കുന്നപ്പുഴ ഇല്ലിക്കൽ തോമസിന്റെയും മറിയത്തിന്റെയും ആറാമത്തെ മകനായ തോമസ് അഭിഭാഷകവൃത്തി ആരംഭിച്ചതോടെയാണ് ഇരിങ്ങാലക്കുടയിലേക്ക് കൂടുമാറിയത് . 1983ല് ചിറ്റിലപ്പള്ളി തൊമ്മാന സെബാസ്റ്റ്യന്റെ മകൾ ഷീലയെ വിവാഹം ചെയ്തതോടെ ഇരിങ്ങാലക്കുടിയിൽ സ്ഥലം വാങ്ങി വീട് വച്ചു. വർഷം 43 പിന്നിട്ടിട്ടും തോമസ് വക്കീലും പ്രിയതമയും മക്കളായ ടിംഗ്സ്റ്റണും ടൊവിനോയും കുടുംബസമേതം ഈ വീട്ടിൽ തന്നെയാണ് ഇപ്പോഴും താമസം.
മൂത്തമകൾ ധന്യയെ മൂക്കന്നൂർ മൂലൻ സെബാസ്റ്റ്യന്റെ മകൻ അഡ്വ. ലിയോ വിവാഹം ചെയ്തു. പണവും സെലിബ്രിറ്റി സ്റ്റാറ്റസും എല്ലാം കൈവന്നിട്ടും ഇപ്പോഴും ഈ കുടുംബം ഒരുമിച്ചു തന്നെ. ഒരിക്കൽ ഒരഭി മുഖത്തിൽ ടൊവിനോ പറഞ്ഞത് "ഇപ്പോഴും ഞങ്ങളുടെ ഗൃഹനാഥൻ അപ്പൻ തന്നെയാണ്. അപ്പന്റെ മക്കളായിത്തന്നെ നിൽക്കാനാണ് എനിക്കും ചേട്ടനും ഇഷ്ടം' എന്നായിരുന്നു.
നിഷ്ഠയും സ്വാതന്ത്ര്യവും
അല്പം കാർക്കശ്യത്തോടെയും നിഷ്ഠയോടെയുമാണ് വക്കീലും ഭാര്യയും മക്കളെ വളർത്തിയിരുന്നത്. എങ്കിലും ദിവസവും രാത്രി ഒരു മണിക്കൂറെങ്കിലും മക്കളോടൊപ്പം ചെലവിടാൻ ഇവർ സമയം കണ്ടെത്തിയിരുന്നു. പത്താംതരംവരെ ആൺമക്കൾ ഇരിങ്ങാലക്കുട ഡോൺബോസ്കോയിലും മകൾ ലിറ്റിൽ ഫ്ലവർ കോൺവന്റ് സ്കൂളിലുമായിരുന്നു പഠനം. മകൾ ബിരുദവും ബിഎഡും കഴിഞ്ഞ് അധ്യാപികയായി ജോലി ചെയ്യുന്നതിനിടെയായിരുന്നു വിവാഹം. ആൺമക്കൾ രണ്ടുപേരും എൻജിനീയർമാരായി.
സിനിമാ ഭ്രമം
ഇരിങ്ങാലക്കുട ഡോൺ ബോസ്കോയിലെ സ്കൂൾ കാലം മുതൽതന്നെ ടൊവിനോയ്ക്ക് സിനിമാമോഹം ഉണ്ടെങ്കിലും സെന്റ് മേരീസിലെ പ്ലസ്ടുക്കാലത്താണ് സിനിമയോടുള്ള അടങ്ങാത്ത അഭിനിവേശം അങ്കുരിച്ചത്. പക്ഷേ, എൻജിനീയറിംഗ് കഴിഞ്ഞപ്പോഴാണ് വീട്ടിൽ വിവരംപറഞ്ഞത്. സിനിമയെന്ന വലിയ ലോകത്ത് തന്റെ മകൻവിജയിക്കുമോയെന്നായിരുന്നു വക്കീലിന്റെ ആശങ്ക.
അതുകൊണ്ടുതന്നെ ആദ്യമെല്ലാം നിരുത്സാഹപ്പെടുത്തി. ഒരിക്കൽ വക്കീൽ പറഞ്ഞു: "എനിക്ക് കലയോടോ അഭിനയത്തോടോ ഇഷ്ടമില്ലാഞ്ഞിട്ടല്ല. അവന്റെ ഇഷ്ടത്തിനു ഫ്രീയായിവിട്ടാൽ അവനൊരു സ്പോർട്സ്മാൻ സ്പിരിറ്റ് ഉണ്ടായില്ലെങ്കിലോ. അവൻ തോറ്റുപോകരുതെന്ന ആഗ്രഹം കൊണ്ടാ, ശരിക്കും പേടിച്ചിട്ടാ. അപ്പോഴെല്ലാം അവനെ സപ്പോർട്ട് ചെയ്യാൻ അവന്റെ ചേട്ടനോട് പറയുമായിരുന്നു. പലപ്പോഴും പൈസയും ചേട്ടന്റെ കൈയിൽ നൽകുമായിരുന്നു.'
പക്ഷേ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് സിനിമയിൽ അവൻ തന്റേതായ ഇടം കണ്ടെത്തി. പതുക്കെ പതുക്കെ നായക പദവിയിലെത്തി. 2024ൽ പുറത്തിറങ്ങിയ "അന്വേഷിപ്പിൻ കണ്ടെത്തും' എന്ന ടൊവിനോ നായകനായ സിനിമയുടെ കാസ്റ്റിംഗ് സമയത്ത് ഡയറക്ടർ ഡാർവിൻ കുര്യാക്കോസ് വക്കീലിനോട് പറഞ്ഞു: നായകന്റെ അപ്പനായി വേറെ ആരെയും നോക്കുന്നില്ല, അപ്പച്ചൻതന്നെ അഭിനയിക്കണം. അങ്ങനെയാണ് അത് സംഭവിച്ചത്.
ബെറ്റർ ഹാഫ്
സ്നേഹ വാത്സല്യങ്ങളുടെ നിറനിലാവാണ് ഷീല എന്ന അമ്മ. ലോകത്തിന്റെ ഏതു കോണിലായാലും ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ ഓടിയെത്തുന്നത് ഭാര്യയെയും മക്കളെയും കാണാൻ മാത്രമല്ല, അമ്മയുടെ കൈപ്പുണ്യം നുകരാൻകൂടിയാണ്. മറ്റു മക്കളും അങ്ങനെതന്നെ.
തോമസ് വക്കീൽ പറഞ്ഞു: " 43 വർഷമായി ഞങ്ങടെ കല്യാണം കഴിഞ്ഞിട്ട് . ഒരു ദിവസം പോലും പിണങ്ങി നിൽക്കേണ്ടിവന്നിട്ടില്ല. പിണക്കങ്ങൾ മിനിറ്റുകൾ കൊണ്ട് മായും. അത് എന്റെയല്ല അവളുടെ കഴിവാണ്. സഹിഷ്ണുതയുടെയും സ്നേഹത്തിന്റെയും ആൾരൂപമാണ് അവൾ. അതുകൊണ്ടുതന്നെ മക്കൾക്കും മരുമക്കൾക്കും പേരക്കുട്ടികൾക്കും അവൾ ജീവനാണ്. സ്നേഹപ്രകടനങ്ങൾ എല്ലാം അവളോടാണ്. അവൾ തിരിച്ചും. ബിരുദധാരിയാണ് അവൾ. പക്ഷേ, ജോലിയെക്കാൾ മഹത്തരമാണ് ഹോം മേക്കിംഗ്. അതൊരു ചില്ലറ ജോലിയോ ഉത്തരവാദിത്വമോ അല്ല എന്നാണ് എന്റെ വിശ്വാസം. അമ്മയാണല്ലോ വീടിന്റെ വിളക്ക്.
അതുകൊണ്ടുതന്നെ ഞാൻ വാങ്ങുന്ന സ്ഥലങ്ങളെല്ലാം പകുതി അവളുടെ പേരിലാണ്. ഇപ്പോഴും ഞാൻ തോട്ടങ്ങളിൽ പോയി ജാതിക്കയും പത്രിയും പറിക്കും. 700 ഓളം നേന്ത്രവാഴയുള്ള തോട്ടമുണ്ട്. ഡ്രിപ് ഇറിഗേഷൻ സിസ്റ്റം ചെയ്തിട്ടുണ്ടെങ്കിലും പരമാവധി ദിനങ്ങളിൽ ഞാൻ രണ്ടുനേരം പോയി നനയ്ക്കും. ദിനചര്യ ക്രമീകരിക്കുന്നതിൽ അവളുടെ പങ്ക് വളരെ വലുതാണ്. അല്ലെങ്കിൽ പ്രാക്ടീസിനിടയിലും എന്നെക്കൊണ്ട് ഒറ്റയ്ക്ക് ഇതെല്ലാം മാനേജ് ചെയ്യുക സാധ്യമല്ല.'
ഒരുമ, ഒറ്റക്കെട്ട്
കോവിഡ്കാലത്താണ് ഇരിങ്ങാലക്കുട പട്ടണത്തിലെ തിരക്കിൽനിന്നൊഴിഞ്ഞ് ചെടികളും പക്ഷിമൃഗാദികളുമൊക്കെയുള്ള പ്രകൃതിയോടിണങ്ങിയ കുറച്ചുകൂടി വലിയൊരു വീടു വച്ചാലോയെന്ന് ടൊവി അപ്പനോടു ചോദിക്കുന്നത്. ചേട്ടനും അനുജനും ഒറ്റ കോമ്പൗണ്ടിൽ വീടുകൾ. ജിം, നീന്തൽക്കുളം, ഗാർഡൻ, ഹോം തിയറ്റർ തുടങ്ങിയവയെല്ലാം കോമൺ. കല്ലേറ്റുംകരയിലെ തറവാട്ടുപറമ്പിൽ വീടുപണി ദ്രുതഗതിയിൽ പുരോഗമിക്കുന്നു. രണ്ടു വീടുകളുടെയും ഒന്നാംനില പൂർത്തിയായിക്കഴിഞ്ഞു. രണ്ടു വീടുകളും തമ്മിലുള്ള അകലം വെറും 20 അടി മാത്രം. ഇടയിൽ മതിലുകളും ഇല്ല. അപ്പനും അമ്മയ്ക്കും രണ്ടിടത്തും ഒരേപോലെ താമസിക്കാൻ സൗകര്യമൊരുക്കുന്നു.
വിശേഷങ്ങൾ, വിനോദം
വിവാഹ വാർഷികങ്ങൾ, ജന്മദിനങ്ങൾ എന്നിവയ്ക്കെല്ലാം ഇവർ ഒത്തുകൂടുമെങ്കിലും ക്രിസ്മസ്, ഈസ്റ്റർ, ഓണം, ഇരിങ്ങാലക്കുട പിണ്ടിപ്പെരുന്നാൾ എന്നിവയ്ക്ക് ഇവരെല്ലാം വീട്ടിൽ ഉണ്ടാകും. ഷൂട്ടിംഗ് തിരക്കുമൂലം ടൊവിനോയ്ക്ക് എത്താൻ സാധിച്ചില്ലെങ്കിൽ മകളുടെ കുടുംബം ഉൾപ്പെടെ എല്ലാവരും ഭക്ഷണവും പായ്ക്കുചെയ്ത് ടൊവി കേരളത്തിലെവിടെയാണെങ്കിലും അവിടെ എത്തും.
കഴിഞ്ഞ നാലു വർഷമായി സ്കൂൾ അവധിക്കാലത്ത് 10 -15 ദിവസം നീളുന്ന വിദേശ വിനോദയാത്രയും ഇവർ ഒരുമിച്ച് നടത്തുന്നു. ഇത്തവണ ടൊവിനോയൊഴികെ ബാക്കിയെല്ലാവരും ഓസ്ട്രിയയിലെ വിയന്നയിലേക്ക് പോയിരിക്കുകയാണ്. ഹംഗറി, ചെക്ക് റിപ്പബ്ലിക് തുടങ്ങിയവയാണ് ഇത്തവണത്തെ ഡെസ്റ്റിനേഷനുകൾ. സ്പെയിനിലെ ഷൂട്ടിംഗ് കഴിഞ്ഞ് ടൊവിനോ വിയന്നയിൽ ഇവരോടൊപ്പം ചേരും. കഴിഞ്ഞതവണ ജോർജിയ, കസാക്കിസ്ഥാൻ, അൾജീരിയ എന്നിവിടങ്ങളിലായിരുന്നു വിനോദയാത്ര. മുൻപ് ഫിൻലൻഡ്, സ്വീഡൻ എന്നിവിടങ്ങളിലും.
മക്കൾ മൂവരും ഇതേ സ്നേഹത്തിലും സന്തോഷത്തിലും സൗഹാർദത്തിലും എക്കാലവും കഴിയണമെന്നാണ് ഈ മാതാപിതാക്കളുടെ ആഗ്രഹവും പ്രാർഥനയും. മക്കൾക്കാകട്ടെ അപ്പന്റെയും അമ്മയുടെയും സ്നേഹത്തണലിൽ കഴിയാനും.
Kerala
ഇടുക്കി: നെടുങ്കണ്ടം ഇരട്ടക്കൊലക്കേസിലെ പ്രതി സജി കാണാതായ പിതാവിനെയും കൊന്ന് കുഴിച്ചിട്ടതായി സൂചന. വീടിന്റെ പരിസരത്ത് നടത്തിയ അന്വേഷണത്തിൽ അസ്ഥികഷണവും വസ്ത്രത്തിന്റെ അവശിഷ്ടവും പോലീസിന് ലഭിച്ചു
മാത്യുവിനെ കാണാതായ കേസിൽ സജിയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തുവെങ്കിലും ഇയാൾ സഹകരിച്ചിരുന്നില്ല. തുടർന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് വീടിന്റെ പരിസരം കുഴിച്ച് പരിശോധിച്ചത്. 2018 മാർച്ചിലാണ് മാത്യുവിനെ കാണാതായത്.
പച്ചടി സ്വദേശി മേരിക്കുട്ടിയെയും മകൻ റെജിയെയും കൊന്നകേസിലാണ് ഇളയമകനായ സജി അറസ്റ്റിലായത്. രാത്രി മദ്യപിച്ചു എത്തിയ രണ്ടു പേരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ഇതിനിടെ സജി റെജിക്ക് ഭക്ഷണം നൽകി. റെജി ഇത് തട്ടിത്തെറിപ്പിച്ചു. ഇതോടെ ദേഷ്യം വന്ന സജി സഹോദരനെ ക്രൂരമായി മർദിച്ചു.
തുടർന്ന് ഷൂസ് ഇട്ട കാൽ കൊണ്ട് കഴുത്തിൽ ചവിട്ടിപ്പിടിച്ചു. ബോധം പോയപ്പോൾ കഴുത്തിൽ തോർത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ഇത് കണ്ടുകൊണ്ടെത്തിയ അമ്മ മേരിക്കുട്ടിയുടെ മുഖത്ത് പലതവണയിടിച്ചു. കൈയ്ക്ക് പിടിച്ച് കറക്കി ഭിത്തിയിലേക്ക് എറിഞ്ഞു.
മരിച്ചെന്ന് ഉറപ്പുവരുത്തിയ ശേഷം മൃതദേഹങ്ങൾ വീട്ടിലെ ചായിപ്പിലേക്ക് മാറ്റി ഗ്രീൻ ഷീറ്റ് കൊണ്ട് മറച്ചു. രണ്ട് ദിവസത്തിനു ശേഷം രാത്രി പറമ്പിൽ കുഴിച്ചുമൂടി. അതിന് ശേഷം ദിവസങ്ങളോളം ഒന്നും അറിയാത്ത പോലെ വീട്ടിൽ താമസിച്ചു വരികയായിരുന്നു.
തനിച്ചാണ് കുറ്റകൃത്യം ചെയ്തതെന്ന് സജി പോലീസിനോട് സമ്മതിച്ചിരുന്നു. വിവാഹം കഴിക്കാൻ തടസം നിന്നതും സ്വത്തു തർക്കവും സഹോദരൻ റെജി പിതൃത്വത്തെ ചൊല്ലി അപമാനിച്ചതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വെളിപ്പെടുത്തൽ.
National
സേലം: സ്വത്ത് തർക്കത്തെ തുടർന്ന് പിതാവിനെ കുത്തിക്കൊന്ന യുവാവ് അറസ്റ്റിൽ. കിച്ചിപാളയം സ്വദേശി ശ്രീധറാണ് പിതാവ് ധനപാലിനെ കുത്തിക്കൊന്നത്.
കുടുംബസ്വത്ത് തന്റെ പേരിലേയ്ക്ക് മാറ്റി എഴുതണമെന്ന് ശ്രീധർ നാളുകളായി ധനപാലിനോട് ആവശ്യപ്പെട്ടിരുന്നു. ബുധനാഴ്ച ധനപാലിന്റെ വീട്ടിലെത്തിയ ശ്രീധർ സ്വത്തിന്റെ പേരിൽ തർക്കത്തിലേർപ്പെട്ടു.
സ്വത്ത് കൈമാറാൻ ധനപാൽ വിസമ്മതിച്ചതോടെ കോപാകുലനായ ശ്രീധർ കത്തി ഉപയോഗിച്ച് പിതാവിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. ധനപാൽ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ധനപാലിനെ രക്ഷിക്കാൻ ഓടിയെത്തിയ ശ്രീധരിന്റെ സഹോദരി പ്രിയയെയും ഇയാൾ ആക്രമിച്ചു. പരിക്കേറ്റ പ്രിയയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികൾ ശ്രീധരിനെ തടഞ്ഞുവയ്ക്കുകയും പോലീസിൽ വിവരം അറിയിക്കുകയും ചെയ്തു.
സംഭവത്തിൽ കേസെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്തു. ധനപാലിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി അയച്ചിട്ടുണ്ട്.
Kerala
കണ്ണൂര്: ചെറുപുഴയില് അച്ഛന് മകനെ വെട്ടിക്കൊന്നു. പെരിങ്ങാലയിലെ സനിൽ (46) ആണ് മരിച്ചത്
ഒറ്റപ്പെട്ട സ്ഥലത്തെ വീട്ടിലായിരുന്നു ഇവർ താമസം. തർക്കത്തിനിടെയാണ് കൊലപാതകം നടന്നത്.
മകനെ വെട്ടിയ പിതാവ് രാഘവനെ പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കണ്ണൂര്: അഞ്ചരക്കണ്ടി മെഡിക്കല് കോളജിലെ ബിഡിഎസ് വിദ്യാർഥി നിതിൻ രാജിന്റെ മരണത്തിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത് കേസ് അട്ടിമറിക്കാനാണെന്നു സംശയിക്കുന്നതായി അച്ഛൻ രാജൻ. ഇന്നലെ കണ്ണൂർ ഡിഐജി യതീഷ് ചന്ദ്രയെ നേരിൽക്കണ്ട് രാജൻ ഇതു സംബന്ധിച്ച തന്റെ ആശങ്കകൾ സംസാരിച്ചു.
കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിടണമെന്നു കുടുംബം ആവശ്യപ്പെട്ടിട്ടില്ലെന്ന് ഡിഐജിയെ കണ്ടശേഷം രാജൻ മാധ്യമങ്ങളോടു പറഞ്ഞു. കേസന്വേഷണം ക്രൈംബ്രാഞ്ചിനു വിട്ട കാര്യം പോലീസ് കുടുംബത്തെ അറിയിച്ചിട്ടില്ല. മാധ്യമങ്ങളിലെ വാർത്ത കണ്ടാണ് ഇക്കാര്യം അറിഞ്ഞത്.
അതേക്കുറിച്ച് അന്വേഷിക്കാനാണ് ഡിഐജിയെ കാണാനെത്തിയതെന്നും രാജൻ പറഞ്ഞു. പോലീസ് പറയുന്നത് വേറെ ഏജന്സി അന്വേഷിച്ചാല് പ്രതികളെ കണ്ടുപിടിക്കാമെന്നാണ്.
കേസില് തുടക്കം തൊട്ട് പോലീസ് ഉരുണ്ടുകളിക്കുകയാണ്. മുൻകൂർ ജാമ്യഹർജി ഹർജി കോടതി തള്ളിയിട്ടും പ്രതിയെ അറസ്റ്റ് ചെയ്തിട്ടില്ല. അട്ടിമറിനീക്കം നടക്കുന്നതായാണു സംശയം. അന്വേഷണം ശരിയായ രീതിയിലല്ല. അന്വേഷണം തൃപ്തികരമല്ലെന്നു കാണിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും രാജൻ പറഞ്ഞു.
അതേസമയം, അന്വേഷണം ശരിയായ ദിശയിലാണു മുന്നോട്ടു പോകുന്നതെന്നും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തിരക്ക് കാരണമാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടതെന്നും കണ്ണൂര് ഡിഐജി യതീഷ് ചന്ദ്രയും സിറ്റി പോലീസ് കമ്മീഷണര് പി. നിധിന് രാജ് പ്രതികരിച്ചു.
National
ചെന്നൈ: മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽനിന്നു പിന്മാറിയതിന്റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ. അജിത് കുമാറാണു കൊല്ലപ്പെട്ടത്.
ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം ലഭിച്ചത്. ഇതറിഞ്ഞ, കാവ്യയുടെ പിതാവ് പുണ്യമൂർത്തി മൂന്ന് ബന്ധുക്കളോടൊപ്പം അജിത്തിന്റെ വീട്ടിലെത്തിയാണ് ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊന്നത്.
അമ്മൻപേട്ട പോലീസിൽ കീഴടങ്ങിയ നാല് പേരെയും റിമാൻഡ് ചെയ്തു. ആലങ്കുടി സർക്കാർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന കാവ്യ കഴിഞ്ഞ വർഷം നവംബറിലാണു കൊല്ലപ്പെട്ടത്.
മറ്റൊരാളുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ അജിത് കുമാർ, സ്കൂളിലേക്കു പോകവേ കാവ്യയെ തടഞ്ഞുനിർത്തി വെട്ടി വീഴ്ത്തുകയായിരുന്നു. കാവ്യ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.
National
ന്യൂഡൽഹി: ഡൽഹിയിലെ അളക്നന്ദയിൽ പിതാവിനെയും മകനെയും അയൽവാസി കൊലപ്പെടുത്തി. രാകേഷ് സൂദ് (62) മകൻ കരൺ (27) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ആസാദ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമം തടയാൻ ശ്രമിച്ച ഇവരുടെ ബന്ധുവിന് പരിക്കേറ്റിട്ടുണ്ട്. ഇരുവരും താമസിക്കുന്ന ഫ്ലാറ്റിലാണ് സംഭവം നടന്നത്.
സാന്പത്തിക തർക്കമാകാം കൊലപാതകത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. അതേ ഫ്ലാറ്റിൽ മറ്റൊരു ബ്ലോക്കിൽ താമസിക്കുന്ന ആസാദ് ഇവരുടെ ഫ്ലാറ്റിൽ എത്തുകയും തുടർന്നുണ്ടായ തർക്കം ആക്രമത്തിൽ കലാശിച്ചു. വാക്കു തർക്കത്തിനിടെ പ്രതി കത്തിയെടുത്ത് രാകേഷിനെയും കരണിനെയും കുത്തുകയായിരുന്നു. ആക്രമത്തിന് ശേഷം ആസാദ് സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.
പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ചികിത്സയിലായിരിക്കെ മരണം സംഭവിക്കുകയായിരുന്നു. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് പ്രതിയെ പിടികൂടി അറസ്റ്റ് ചെയ്തു.
Kerala
കോട്ടയം: മദ്യപിച്ച് അപകടകരമായി വാഹനം ഓടിച്ചത് ചോദ്യം ചെയ്ത പിതാവിനും മകനും മർദനം. കോട്ടയം പൂഞ്ഞാർ തെക്കേക്കര കല്ലേക്കുളത്ത് വിഷു ദിനത്തിലാണ് സംഭവം.
പൂഞ്ഞാർ സ്വദേശി സജി, പിതാവ് തങ്കൻ എന്നിവരാണ് മർദനത്തിനിരയായത്. ഇരുവരെയും മർദിച്ച തീക്കോയി സ്വദേശികളായ അഭിഷേക്, അബിൻ എന്നിവരെ പോലീസ് പിടികൂടി. മറ്റ് മൂന്ന് പേർക്കെതിരെ കൂടി ഈരാറ്റുപേട്ട പോലീസ് കേസെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: വല്ലാർപാടത്ത് 72കാരനായ അച്ഛനെ ക്രൂരമായി മർദിച്ച മകൻ അറസ്റ്റിൽ. അച്ഛനെ മർദിച്ച മകൻ പ്രവീണാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. ലോട്ടറി വിൽപനക്കാരനാണ് മർദനമേറ്റ പുരുഷൻ.
44 വയസുള്ള മകൻ പ്രവീണാണ് പുരുഷനെ മർദിച്ചത്. പ്രവീൺ പതിവായി മദ്യപിച്ചെത്തി വീട്ടിൽ ബഹളമുണ്ടാക്കാറുണ്ട്. അച്ഛനെ മർദിച്ചതുമായി ബന്ധപ്പെട്ട് ആറോളം കേസുകൾ മുളവുകാട് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസെടുക്കുന്ന സമയത്തെല്ലാം അച്ഛനും സഹോദരിയും കേസെടുക്കണ്ടെന്ന് ആവശ്യപ്പെട്ട് പ്രവീണിനെ കൊണ്ടുപോകാറാണ് പതിവ്.
ഇത് പതിവായപ്പോൾ പോലീസ് ആർഡിഒയ്ക്ക് റിപ്പോർട്ട് ചെയ്യുകയും ആർഡിഒ ഡി അഡിക്ഷൻ സെന്ററിൽ ചികിത്സ തേടാൻ ആവശ്യപ്പെടുകയും ചെയ്തു. ചികിത്സ പൂർത്തിയാക്കിയ പ്രവീൺ മദ്യപാനം നിർത്തുകയും ചെയ്തിരുന്നു. അതിനിടെയാണ് സഹോദരിയും ഭർത്താവും വീട്ടിലേക്ക് താമസിക്കാനെത്തിയത്.
ഇവർക്കുള്ള മൂന്ന് സെന്റ് സ്ഥലത്തിൽ ഒന്നര സെന്റ് സഹോദരിക്ക് എഴുതിക്കൊടുത്തു. ഇതിൽ പ്രകോപിതനായ പ്രവീൺ മദ്യപിച്ചെത്തി അച്ഛനെ മർദിക്കുകയായിരുന്നു. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതിനെ തുടർന്ന് വീണ്ടും പോലീസ് ഇയാള്ക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്തത്. നിലവിൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിരിക്കുകയാണ്.
Kerala
കൊച്ചി: വല്ലാര്പാടത്ത് ജൂതനടപ്പില് അച്ഛനെ അതിക്രൂരമായി മര്ദിച്ച മകനെതിരെ മുളവുകാട് പോലീസ് കേസ് എടുത്തു. ജൂതനടപ്പ് സ്വദേശിയായ പുരുഷനാണ് (68) മര്ദനമേറ്റത്. മകന് പ്രവീണിന് (42) എതിരെയാണ് പോലീസ് കേസ് എടുത്തത്.
പോലീസ് കേസ് എടുത്തതോടെ പ്രവീണ് ഒളിവില് പോയി. ഞായറാഴ്ച പുരുഷനെ തല്ലുന്ന പ്രവീണിന്റെ വീഡിയോ പുറത്തു വന്നിരുന്നു.
ക്രൂരമായി മര്ദനമേറ്റ പുരുഷന് ആശുപത്രിയില് ചികിത്സ തേടിയിരുന്നു. ലോട്ടറി വില്പ്പനക്കാരനാണ് പുരുഷന്. പിതാവിനെ മര്ദിച്ച കേസില് പ്രവീണിനെതിരെ മുമ്പും മുളവുകാട് പോലീസ് കേസ് എടുത്തിരുന്നു.
അറസ്റ്റിലായ പ്രവീണിനെ പിതാവ് തന്നെയായിരുന്നു ജാമ്യത്തില് ഇറക്കിയത്. പ്രവീണിനെതിരെ ആറോളം കേസുകള് നിലവിലുണ്ട്.
Kerala
തിരുവനന്തപുരം: അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥി നിധിൻ രാജിന് ലോണാപ്പിൽ നിന്നുണ്ടായ ഭീഷണിയെപറ്റി അധ്യാപകര് അറിയിച്ചിരുന്നില്ലെന്ന് പിതാവ് രാജൻ.
അമ്മയുടെ ചികിത്സയ്ക്ക് വേണ്ടി വീട്ടുകാർ അറിഞ്ഞു കൊണ്ടാണ് ലോണ് ആപ്പില് നിന്ന് പണമെടുത്തത്. അധ്യാപികയ്ക്ക് ലോൺ ആപ്പിൽ നിന്ന് ഭീഷണി സന്ദേശം ലഭിച്ചിരുന്നെങ്കിൽ അക്കാര്യം വീട്ടുകാരെ അറിയിക്കാമായിരുന്നു. തനിക്ക് ജോലിക്ക് പോകാൻ കഴിയാതെ വന്നതോടെയാണ് ലോൺ മുടങ്ങിയതെന്നും രാജൻ പറഞ്ഞു.
അതേസമയം, ലോൺ ആപ്പ് സംഘത്തിൽ നിന്നും ഭീഷണി നേരിട്ടതിന്റെ നിർണായക ചാറ്റുകളടക്കം പോലീസ് കണ്ടെത്തി. ലോൺ മുടങ്ങിയതിനെ തുടർന്ന് നിതിന്റെ അധ്യാപികയെ സംഘം വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണി തുടർന്നതോടെ അധ്യാപിക പോലീസിൽ പരാതി നൽകി.
അധ്യാപികയുടെ പരാതിയിൽ സൈബർ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. അധ്യാപിക കോളജ് പ്രിൻസിപ്പലിനും പരാതി നൽകിയിരുന്നു. നിധിൻ ആത്മഹത്യ ചെയ്ത ദിവസം പ്രിൻസിപ്പൽ നിധിനെ റൂമിലേക്ക് വിളിപ്പിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.
അധ്യപകരിൽനിന്ന് കടുത്ത മാനസിക പീഡനവും ക്രൂരമായ ജാതി അധിക്ഷേപവുമാണ് നിധിൻ നേരിട്ടത്. ജാതി, നിറം, മാതാപിതാക്കളുടെ തൊഴിൽ, അസുഖം എന്നിവയുടെ പേരിൽ അധ്യാപകർ കളിയാക്കിയതും ഭീഷണിപ്പെടുത്തിയതും വ്യക്തമാക്കി നിധിൻ സഹപാഠികൾക്കയച്ച ശബ്ദസന്ദേശം പുറത്തുവന്നു.
‘പുഴുത്ത പട്ടിയെന്നും തെരുവ് പട്ടിയെന്നും’ വിളിച്ച് അധിക്ഷേപിച്ചു. ജാതിയുടെയും നിറത്തിന്റെയും പേരിൽ കളിയാക്കി. കൈയും കാലും വെട്ടുമെന്ന് അധ്യാപകന് പറഞ്ഞതായും സ്റ്റാഫ് റൂം കൂട്ടത്തോടെ ആക്രമിക്കുന്ന സ്ഥലമെന്നും സന്ദേശത്തിലുണ്ട്.
സംഭവത്തിൽ അനാട്ടമി വിഭാഗം മേധാവി ഡോ. റാം, അധ്യാപക ഡോ. സംഗീത നമ്പ്യാർ എന്നിവരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ഇവർക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് കേസും എടുത്തിട്ടുണ്ട്. പട്ടികജാതി– പട്ടികവർഗ അതിക്രമ നിരോധന വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.
Kerala
തിരുപ്പതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ അഞ്ച് വയസുകാരനായ മകന്റെ മുന്നിലിട്ട് കൊലപ്പെടുത്തി അമ്മയുടെ കാമുകൻ. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് കൊലപാതകം നടന്നത്.
തമിഴ്നാട് സ്വദേശിയായ ഗാന്ധി(45)യെ ആണ് ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലു തലക്കടിച്ച് കൊലപ്പെടുത്തിയത്. സംഭവത്തിന് പിന്നാലെ രക്ഷപ്പെട്ട പ്രതി നരസിംഹലുവിനെയും ഇയാളുടെ രണ്ടുകൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഒരുരാത്രി മുഴുവൻ അഞ്ചുവയസുകാരൻ പിതാവിന്റെ മൃതദേഹത്തിനൊപ്പം കാട്ടിൽ കഴിഞ്ഞു. അടുത്തിടെയാണ് തിരുപ്പതി സ്വദേശിയായ ഗാന്ധിയെയും മകനെയും ഉപേക്ഷിച്ച് രാസാത്തി കാമുകനായ നരസിംഹലുവിനൊപ്പം താമസം ആരംഭിച്ചത്.
വീടുവിട്ടിറങ്ങിയ ഭാര്യക്കായി ഗാന്ധി അന്വേഷണത്തിലായിരുന്നു. രാസാത്തി അന്നമയ്യ ജില്ലയിൽ ഉണ്ടെന്നറിഞ്ഞാണ് ഗാന്ധി മകനുമായി ഇവിടെ എത്തിയത്. അന്വേഷണത്തിനൊടുവിൽ ഗാന്ധി ഭാര്യയുടെ കാമുകനായ നരസിംഹലുവിനെ നേരിട്ടുകണ്ടു.
ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത ഇയാൾ ഗാന്ധിയെ മദ്യപിക്കാൻ ക്ഷണിച്ചു. രണ്ട് കൂട്ടാളികളും നരസിംഹലുവിനൊപ്പം ഉണ്ടായിരുന്നു. പ്രതികൾ സമീപത്തെ വനമേഖലയിലേക്കാണ് ഗാന്ധിയെയും മകനെയും കൂട്ടിക്കൊണ്ടുപോയത്. ഇവിടെവെച്ച് നരസിംഹലു ഗാന്ധിയെ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
Kerala
കൊച്ചി: അമ്മയും മുത്തശിയും ഭക്ഷണം ഉള്പ്പെടെ നിഷേധിച്ചെന്ന പരാതിയില് ഏഴാം ക്ലാസുകാരനായ മകനെ പിതാവിനൊപ്പം വിട്ട് ഹൈക്കോടതി ഉത്തരവ്.
മകന് സ്കൂളിലെ ഉച്ചഭക്ഷണം മാത്രമായിരുന്നു പ്രധാന ഭക്ഷണമെന്നും അമ്മയുടെ അവഗണനയെത്തുടര്ന്ന് കുട്ടിയെ അനാഥാലയത്തില് പാര്പ്പിച്ചിരിക്കുകയാണെന്നും ചൂണ്ടിക്കാട്ടിയാണ് പിതാവ് കോടതിയെ സമീപിച്ചത്. തുടര്ന്നാണ് മാതാപിതാക്കള് അകന്നു കഴിയുന്ന കുട്ടിയെ പിതാവിനൊപ്പം വിട്ട് ജസ്റ്റീസ് വി. രാജ വിജയരാഘവന്, ജസ്റ്റീസ് കെ.വി. ജയകുമാര് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ച് ഉത്തരവിട്ടത്.
കുട്ടിയുമായി കോടതി ആശയ വിനിമയം നടത്തിയപ്പോള് പിതാവിനൊപ്പം കഴിയാന് ആഗ്രഹമുണ്ടെന്ന് അറിയിച്ചു. തനിക്ക് ആസ്ത്മ ഉണ്ടെന്നും ആവശ്യത്തിന് ഭക്ഷണം നല്കിയില്ലെന്നും സ്കൂളില്നിന്നുള്ള ഉച്ചഭക്ഷണം മാത്രമാണ് പ്രധാന ആശ്രയമെന്നും കുട്ടി കോടതിയെ അറിയിച്ചു.
2010ല് വിവാഹിതരായ മാതാപിതാക്കള് പിന്നീട് ദാമ്പത്യബന്ധം വേര്പിരിഞ്ഞു. 2021വരെ കുട്ടി പിതാവിനൊപ്പം താമസിച്ചിരുന്നു. അതിനുശേഷം കുട്ടിയുടെ അമ്മ കോഴിക്കോട്ടേക്കു കൊണ്ടുപോയി. തുടര്ന്ന്, അമ്മ വീണ്ടും വിവാഹം കഴിച്ചു. മുത്തശിയുടെ സംരക്ഷണയിലാണ് കുട്ടിയെന്നും എന്നാല് പ്രായാധിക്യവും അസുഖങ്ങളും കാരണം അവര്ക്ക് കുട്ടിയെ നന്നായി പരിപാലിക്കാന് കഴിയുന്നില്ലെന്നും പിതാവ് കോടതിയെ അറിയിച്ചു.
കുട്ടിക്ക് ആസ്ത്മ ബാധിച്ചതിനാല് ശരിയായ വൈദ്യസഹായം ആവശ്യമാണെങ്കിലും മുത്തശി മതിയായ ഭക്ഷണം പോലും നല്കുന്നില്ലെന്നും പിതാവ് അറിയിച്ചു. പിതാവ് ജില്ലാ ശിശു സംരക്ഷണ യൂണിറ്റിലും (ഡിസിപിയു) ശിശുക്ഷേമ സമിതിയിലും (സിഡബ്ല്യുസി) പരാതി നല്കി. അതനുസരിച്ച് കുട്ടിയെ അനാഥാലയത്തില് ആക്കിയിരുന്നു. തുടര്ന്നാണ് മകന്റെ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.
പിതാവുമായി തനിക്ക് നല്ല ബന്ധമുണ്ടെന്നും അദ്ദേഹത്തോടൊപ്പം താമസിക്കാന് ആഗ്രഹിക്കുന്നുണ്ടെന്നും കുട്ടി ചൈല്ഡ് പ്രൊട്ടക്ഷന് ഓഫീസറെ അറിയിച്ചിരുന്നു. തുടര്ന്ന് കുട്ടിയെ ഹാജരാക്കാന് ഹോസ്റ്റല് അധികൃതരോട് കോടതി നിര്ദേശിച്ചു. കുട്ടിയുടെ സംരക്ഷണത്തിന് പിതാവിന് അര്ഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി കുട്ടിയുടെ അമ്മയ്ക്ക് അവര് ആഗ്രഹിക്കുന്നെങ്കിൽ കുട്ടിയുടെ കസ്റ്റഡിക്കുവേണ്ടി ബന്ധപ്പെട്ട കുടുംബകോടതിയെ സമീപിക്കാന് സ്വാതന്ത്ര്യമുണ്ടെന്നും വ്യക്തമാക്കി.
കുട്ടിയുടെ ക്ഷേമം നിരീക്ഷിക്കുന്നതിനായി മൂന്ന് ആഴ്ചയിലൊരിക്കല് പരിശോധന നടത്താനും കോടതി ഡിസിപിഒയോട് നിര്ദേശിച്ചു. കുട്ടിയുടെ ക്ഷേമം അപകടത്തിലാണെന്നു കണ്ടെത്തിയാല് ഡിസിപിഒ ഉടന്തന്നെ സിഡബ്ല്യുസിയെ അറിയിക്കണം. ആവശ്യമെങ്കില് സിഡബ്ല്യുസി പരിഹാര നടപടികള് സ്വീകരിക്കുകയും റിപ്പോര്ട്ട് ഫയല് ചെയ്ത് കോടതിയെ അറിയിക്കുകയും വേണമെന്നും ഡിവിഷന് ബെഞ്ച് നിര്ദേശിച്ചു.
National
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പിതാവിന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവർച്ച നടത്തിയ യുവാവ് പിടിയിൽ. തവ്ലീൻ എന്നയാളും കൂട്ടുപ്രതികളായ രണ്ടുപേരുമാണ് പിടിയിലായത്.
മൂന്നുപേരും വീട്ടിൽ കയറി തവ്ലീന്റെ പിതാവിന്റെ നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കലാക്കി. തുടർന്ന് അന്തരീക്ഷത്തിലേക്ക് വെടിയുതിർത്തതിന് ശേഷമാണ് സംഘം മടങ്ങിയത്.
സംഭവം നടന്ന് 24 മണിക്കൂറിനുള്ളിൽ പോലീസ് പ്രതികളെ വലയിലാക്കി. തവ്ലീന്റെ പിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാക്ടറിയിലെ ജോലിക്കാരാണ് മറ്റ് രണ്ടുപേർ. തട്ടിയെടുത്ത 10 ലക്ഷം രൂപയും ഇവരിൽ നിന്നും കണ്ടെടുത്തു.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. തവ്ലീനെ ഡൽഹിയിലെ മുഖർജി നഗറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. മറ്റ് രണ്ട് പേർ ലക്നോവിലേക്ക് കടന്നു. പിന്നീട് ഇവരെ ലക്നോവിലെ ഒരു ടോൾ പ്ലാസയ്ക്ക് സമീപത്തു വച്ചാണ് പിടികൂടിയത്. ബിഹാർ സ്വദേശികളാണ് ഇരുവരും. മൂന്ന് പ്രതികളെയും ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.
National
മുംബൈ: പോലീസുകാരനായ പിതാവിനെ വിഷം കൊടുത്തു കൊന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥയായ മകളും ഭർത്താവും അറസ്റ്റിൽ.
മഹാരാഷ്ട്രയിലെ ചന്ദ്രാപൂരിൽ 2023 ഏപ്രിൽ 25നായിരുന്നു സംഭവം. ഹെഡ് കോൺസ്റ്റബിൾ ജയന്ത് ബല്ലാവർ ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൾ ആര്യ, ഭര്ത്താവ് ആശിഷ് ഷെഡ്മാകെ, സഹായിയായ ചൈതന്യ എന്നിവരാണ് അറസ്റ്റിലായത്. പ്രായപൂര്ത്തിയാകാത്ത ഒരാളെക്കൂടി കേസില് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇതരമതസ്ഥനുമായുള്ള പ്രണയം പിതാവ് എതിർത്തതിന് പിന്നാലെയാണ് പ്രതികൾ കൊലപാതകം ആസൂത്രണം ചെയ്തത്. ഡ്യൂട്ടിക്ക് പോകാനൊരുങ്ങിയ പിതാവിന് ആര്യ വിഷം കലർത്തിയ മിൽക്ക് ഷേക്ക് നൽകുകയായിരുന്നു.
ഡ്യൂട്ടിക്കിടെ ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ എത്തിയപ്പോൾ കുഴഞ്ഞുവീണ ജയന്ത്, ആശുപത്രിയിൽ എത്തിച്ചതിനു പിന്നാലെ മരിച്ചു. പെട്ടെന്നുണ്ടായ അസുഖം കാരണമാണ് മരണം എന്നാണ് ആദ്യം മരണകാരണമായി രേഖപ്പെടുത്തിയത്. കുറ്റകൃത്യമൊന്നും സംശയിക്കാത്തതിനാൽ കേസ് അവസാനിപ്പിച്ചു.
ആര്യ ബല്ലാവർ 2022 മുതൽ പോലീസ് ഉദ്യോഗസ്ഥനായ ആശിഷ് ഷെഡ്മാകെയുമായി പ്രണയത്തിലായിരുന്നു. ജയന്ത് ബല്ലാവർ ഈ ബന്ധത്തെ എതിർത്തിരുന്നു. തുടർന്ന് പിതാവിനെ ഇല്ലാതാക്കാൻ ആര്യയും ആശിഷും തീരുമാനിച്ചു.
വിഷം വാങ്ങാനായി ആര്യ തന്റെ ബന്ധുവായ ചൈതന്യ ഗേദമിനെ ബന്ധപ്പെടുകയും 5,000 രൂപ നൽകുകയും ചെയ്തു. ജയന്ത് ബല്ലാവറിന്റെ മരണശേഷം, ആര്യയും ആശിഷും വിവാഹിതരായി. എന്നാൽ വിവാഹജീവിതം പെട്ടെന്ന് വഷളായി.
അച്ചടക്കമില്ലായ്മയും മോശം പെരുമാറ്റവും കാരണം ആശിഷിന്റെ പോലീസ് പരിശീലനം നിർത്തലാക്കി. ഭർതൃഗൃഹത്തിലേക്ക് താമസം മാറുന്നതിനു പകരം സ്വന്തം വീട്ടിൽ താമസിക്കാൻ ആര്യ തീരുമാനിച്ചു. ഈ വിഷയങ്ങളിൽ ദമ്പതികൾ തമ്മിൽ നിരന്തരം വഴക്കിട്ടിരുന്നു.
ഇതോടെയാണ് കഴിഞ്ഞയാഴ്ച, ആശിഷ് പോലീസ് സ്റ്റേഷനിൽ എത്തി കുറ്റം സമ്മതിച്ചത്. മൂന്നു വർഷം മുൻപ് തന്റെ ഭാര്യ പിതാവിന് വിഷം കൊടുത്തു കൊലപ്പെടുത്തിയെന്നും, ആ കൃത്യം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്നും, വിഷം സഹോദരപുത്രൻ വഴിയാണ് ലഭ്യമാക്കിയതെന്നും കുറ്റസമ്മതം നടത്തി. പിന്നാലെ പോലീസ് നാലുപേരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
National
ബംഗളൂരു: റീല് വീഡിയോ ഷൂട്ട് ചെയ്യാനായി പിതാവിനെ ചാക്കിലാക്കി കൊറിയര് ചെയ്യാന് യുവതിയുടെ ശ്രമം. ബംഗളൂരുവിലാണ് സംഭവം.
പിതാവിനെ കൊറിയര് അയയ്ക്കാന് യുവതിക്കൊപ്പം ഭര്ത്താവും ഭര്തൃമാതാവും ഭര്ത്താവിന്റെ സഹോദരനും കൊറിയര് സ്ഥാപനത്തില് എത്തിയിരുന്നു. വലിയ പാക്കേജ് ശ്രദ്ധയിൽപ്പെട്ട കൊറിയര് സ്ഥാപനത്തിലെ ജീവനക്കാർ എന്താണ് കൊറിയര് ചെയ്യുന്നത് എന്ന് ചോദിച്ചപ്പോൾ യുവതി മറുപടി നൽകിയില്ല.
ഇതോടെ ജീവനക്കാർ കെട്ടഴിച്ചുനോക്കുകയായിരുന്നു. ചാക്കിൽ നിന്നും യുവതിയുടെ പിതാവ് പുറത്തുവന്നതോടെ റീൽ വീഡിയോയ്ക്ക് വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്ന് യുവതി പറഞ്ഞു.
റംസാൻ, ഉഗാദി ആഘോഷസമയമായതിനാൽ യാത്രാടിക്കറ്റുകൾ ലഭിക്കാൻ മാർഗമില്ലെന്നും കൊറിയര് അയക്കുക മാത്രമാണ് വഴിയെന്നും കാണിക്കാനുള്ള റീലെടുക്കാൻ വേണ്ടിയാണ് പിതാവിനെ ചാക്കിലാക്കിയതെന്നാണ് യുവതിയുടെയും കുടുംബത്തിന്റെയും വിശദീകരണം.
എന്നാൽ പിടിക്കപ്പെട്ടിട്ടും കുടുംബം കൊറിയര് സ്ഥാപനത്തിലെ ജീവനക്കാരോട് പാഴ്സൽ സ്വീകരിക്കാന് ആവശ്യപ്പെട്ടു. ഇതോടെ ജീവനക്കാർ പോലീസിൽ പരാതിപ്പെടുകയായിരുന്നു. പിന്നാലെ യുവതിയെയും കുടുംബത്തെയും സ്റ്റേഷനിലെത്തിക്കുകയും ചെയ്ത പ്രവൃത്തി മോശമാണെന്ന് കാണിച്ചുള്ള മാപ്പ് അപേക്ഷ റീൽ പോലീസ് പോസ്റ്റ് ചെയ്യിപ്പിക്കുകയുമായിരുന്നു. കർശന മുന്നറിയിപ്പ് നൽകി പിന്നീട് പോലീസ് ഇവരെ വിട്ടയച്ചു.
Kerala
തൃശൂർ: വടക്കാഞ്ചേരിയിൽ കിണറ്റിൽ വീണ കുട്ടിയെ രക്ഷിക്കാൻ പുറകെ ചാടിയ പിതാവ് മുങ്ങിമരിച്ചു. മൂന്ന് വയസുകാരനായ മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വാരിയത്ത് വളപ്പിൽ വീട്ടിൽ വിഷ്ണുവാണ് (33) മരിച്ചത്.
അയൽവാസിയായ യുവാവ് പിന്നീട് കുട്ടിയെ കിണറ്റിൽ ചാടി രക്ഷപ്പെടുത്തി. തിങ്കളാഴ്ച വൈകുന്നേരം ആറോടെയാണ് സംഭവം. കുട്ടിയെ തുടർ ചികിത്സക്കും നിരീക്ഷണത്തിനുമായി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
വിഷ്ണുവിന്റെ മൃതദേഹം വടക്കാഞ്ചേരിയിൽ നിന്നെത്തിയ ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരാണ് പുറത്തെടുത്തത്.
Kerala
കൊല്ലം: കോടാലി കൈ ഉപയോഗിച്ച് പതിമൂന്നുകാരനായ മകനെ ക്രൂരമായി മർദിച്ച പിതാവ് അറസ്റ്റിൽ. പട്ടാഴി മീനം ചരുവിള വീട്ടിൽ രാജു(48 ) ആണ് അറസ്റ്റിലായത്.
കുന്നിക്കോട് പോലീസ് ആണ് രാജുവിനെ അറസ്റ്റ് ചെയ്തത്. സ്ഥിരമായി മദ്യപിച്ചെത്തുന്ന രാജു കുട്ടിയെയും ഭാര്യയെയും മർദിക്കുന്നത് പതിവായിരുന്നു. സംഭവ ദിവസം ഭാര്യ വീട്ടിൽ ഇല്ലായിരുന്നു. സഹോദരന്റെ ചികിത്സ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തേക്ക് പോയതായിരുന്നു.
മർദനമേറ്റ കുട്ടിയും ഇളയ സഹോദരനും മാത്രമായിരുന്നു സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്നത്. ഈ സമയം മദ്യപിച്ചെത്തിയ പ്രതി കുട്ടിയെ ക്രൂരമായി മർദിച്ചു. കോടാലിയുടെ കൈ ഉപയോഗിച്ചാണ് ശരീരമാസകലം മർദ്ദിച്ചത്.
മർദനമേറ്റ കുട്ടിയുടെ കാലിലും കൈയ്ക്കും പുറത്തുമെല്ലാം ഗുരുതരമായി പരിക്കേറ്റു. കുട്ടിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തിയപ്പോഴാണ് മർദന വിവരം പുറത്തായത്. അയൽവാസികൾ പ്രതിയെ തടഞ്ഞുവച്ച് പോലീസിന് കൈമാറുകയായിരുന്നു.
നാട്ടുകാർ ചേർന്നാണ് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രാജുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Kerala
റായ്പൂർ: മദ്യലഹരിയിൽ യുവാവ് പിതാവിനെ വെട്ടിക്കൊന്ന് മൃതദേഹം വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. ഛത്തീസ്ഗഡിലെ സർഗുജയിലാണ് സംഭവം. ബഹേരപാറ സ്വദേശി പരസ് കെർകെട്ട (50) യെയാണ് മകൻ പ്രഭാത് കെർകെട്ട (25) കൊലപ്പെടുത്തിയത്.
പരസ് വീട്ടിൽ തനിച്ചാണ് താമസിക്കുന്നത്. സ്ഥിരമായി മദ്യപിക്കാറുള്ള പ്രഭാത് മറ്റൊരു വീട്ടിൽ വാടകയ്ക്കാണ് താമസിക്കുന്നത്. തിങ്കളാഴ്ച രാത്രി 11 ന് പ്രഭാത് മദ്യപിച്ച് പരസിന്റെ വീട്ടിലെത്തിയിരുന്നു.
മകന്റെ മദ്യപാന ശീലത്തെ പരസ് എതിർക്കുകയും തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും ചെയ്തു. കോപാകുലനായ പ്രഭാത് വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന കോടാലി എടുത്ത് പരസിന്റെ തലയിൽ പലതവണ അടിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ച പരസിന്റെ മൃതദേഹം ഇയാൾ വീടിനടുത്തുള്ള വാട്ടർ ടാങ്കിൽ ഉപേക്ഷിച്ചു. തുടർന്ന് പ്രഭാത് അടുത്തുള്ള കടയിൽ നിന്നും ബിരിയാണി കഴിച്ച ശേഷം ഉറങ്ങാനായി വീട്ടിലേക്ക് പോയി.
പിറ്റേന്ന് രാവിലെ പരസിനെ വീട്ടിൽ നിന്ന് പുറത്ത് കാണാത്തത്തിനാൽ അയൽക്കാർ പോലീസിൽ വിവരം അറിയിച്ചു. പോലീസ് വാട്ടർ ടാങ്കിൽ നിന്ന് മൃതദേഹം കണ്ടെടുത്തു. കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിക്കാൻ ഫോറൻസിക് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും അന്വേഷണം നടന്നുകൊണ്ടിരിക്കുയായണെന്നും പോലിസ് പറഞ്ഞു.
Kerala
ആലപ്പുഴ: മാന്നാറിൽ പിതാവ് വിഷം നൽകിയ പെണ്കുട്ടികളിൽ ഒരാൾ മരിച്ചു. ശിവ നന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്.
സംഭവത്തിൽ മാന്നാർ പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു. ശിവ നന്ദന ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ട് രണ്ട് കുട്ടികൾക്കും വിഷം നൽകിയ ശേഷം പിതാവ് മനോജ് ജീവനൊടുക്കുകയായിരുന്നു. സ്കൂളില് നിന്ന് വിളിച്ചുകൊണ്ടുവരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് കാറിൽവച്ച് ജ്യൂസിൽ വിഷം കലർത്തി നൽകിയത്.
സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മനോജിന്റെ മരണം സ്ഥീരികരിച്ചിരുന്നു.
Kerala
ആലപ്പുഴ: മാന്നാറിൽ രണ്ടു കുട്ടികൾക്ക് വിഷം നൽകിയ ശേഷം പിതാവ് ജീവനൊടുക്കി. മാന്നാർ ശിവശൈലം വെള്ളിക്കിഴക്കേതിൽ മനോജ് (45) ആണ് മരിച്ചത്.
കുട്ടികൾക്ക് വിഷം നൽകിയ ശേഷം സ്വയം വിഷം കഴിച്ചാണ് മനോജ് മരിച്ചത്. മക്കൾ ശിവഗംഗ, ശിവ കീർത്തന എന്നിവർ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
സ്കൂളില് നിന്ന് വിളിച്ചുകൊണ്ടു വരുന്ന വഴിയാണ് മനോജ് കുട്ടികൾക്ക് വിഷം നൽകിയത്. സാമ്പത്തിക ബാധ്യതയാണ് സംഭവത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം.
കാറിൽ അബോധാവസ്ഥയിൽ പാലത്തിനരികിൽ കിടക്കുന്നത് കണ്ട നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ജ്യൂസിലാണ് പെൺകുട്ടികൾക്ക് അച്ഛൻ വിഷം കലക്കി നൽകിയത്.
വിഷമാണെന്ന് അറിയാതെയാണ് മക്കൾ ജ്യൂസ് കുടിച്ചതെന്നും പോലീസ് പറഞ്ഞു. ശിവഗംഗ ആറാം ക്ലാസിലും ശിവ കീർത്തന രണ്ടാം ക്ലാസിലുമാണ് പഠിക്കുന്നത്.
Kerala
തിരുവനനന്തപുരം: സമ്മാനാര്ഹമായ ലോട്ടറി ടിക്കറ്റിനെച്ചൊല്ലിയുണ്ടായ തര്ക്കത്തില് പിതാവിനെ കൊലപ്പെടുത്തിയ കേസില് മകനു ജീവപര്യന്തം കഠിന തടവും 50,000 രൂപ പിഴയും.
നെടുമങ്ങാട് വേറ്റികോണം മാടവന ലെയിനിലെ വിനോദ് ഭവനില് ശശി എന്ന ആന്റണിയെ കൊലപ്പെടുത്തിയ കേസിലാണ് മകന് വിനോദ് ശിക്ഷിക്കപ്പെട്ടത്. തിരുവനന്തപുരം ഒന്നാം അഡീഷണല് സെഷന്സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
സമ്മാനം ലഭിച്ച ടിക്കറ്റ് വേണമെന്ന് വിനോദ് ആവശ്യപ്പെട്ടെങ്കിലും നല്കാന് ശശി തയാറായിരുന്നില്ല. തുടര്ന്നുണ്ടായ ദേഷ്യത്തില് വിനോദ് പിതാവിന്റെ തലയ്ക്കു ഗുരുതരമായി പരിക്കേല്പ്പിച്ചു. 2022 ജൂലൈ 19ന് രാത്രി ഏഴോടെയായിരുന്നു സംഭവം. തലയ്ക്കേറ്റ ശക്തമായ മുറിവാണ് മരണകാരണം. 24 ദിവസത്തെ ചികിത്സയ്ക്കുശേഷമാണ് ശശി മരിച്ചത്.
ദൃക്സാക്ഷികളുടെ മൊഴികളും മെഡിക്കല് തെളിവുകളും പരിഗണിച്ചാണ് കോടതി പ്രതിയെ കുറ്റക്കാരനായി കണ്ടെത്തിയത്. പ്രതി ഏല്പ്പിച്ച മര്ദനമാണ് മരണകാരണമെന്നത് പ്രോസിക്യൂഷന് തെളിയിച്ചു. കേസില് പ്രോസിക്യൂഷന് ഭാഗത്ത് നിന്ന് 16 സാക്ഷികളെയും 47 രേഖകളും മൂന്ന് തൊണ്ടിമുതലുകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര് ഡി.ജി. റെക്സ് ഹാജരായി.
National
ചെന്നൈ: തമിഴ് നടി വിഷ്ണുപ്രിയയുടെ അച്ഛൻ സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തി.കൊടൈക്കനാലിലെ ബംഗ്ലാവിൽ ആണ് സൂര്യനാരായണനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗ്ലാവിലെ സ്വിമ്മിംഗ് പൂളിന് സമീപം മുഖത്തു ടേപ്പ് ഒട്ടിച്ച നിലയിലായിരുന്നു മൃതദേഹം.
ബംഗ്ലാവ് വിനോദ സഞ്ചരികൾക്ക് താമസത്തിന് നൽകാറുണ്ട്. കഴിഞ്ഞ രണ്ടു ദിവസം അഞ്ചുപേര് ബംഗ്ലാവിൽ താമസിച്ചിരുന്നു. ഇവരാണ് കൊല ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
വിഷ്ണുപ്രിയയുടെ കാമുകനെ കൊന്ന കേസിൽ 2018ൽ അച്ഛൻ സൂര്യനാരായണൻ അറസ്റ്റിലായിരുന്നു. ഇതിന് പ്രതികാരമായി സൂര്യനാരായണനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് സംശയിക്കുന്നത്.
ബംഗ്ലാവിലുണ്ടായിരുന്ന ആഭരണങ്ങളും സിസിടിവി ഹാർഡ് ഡിസ്കും മോഷണം പോയ നിലയിലാണ്. സ്ഥലത്ത് പോലീസെത്തി ഇൻക്വസ്റ്റ് നടപടികളാരംഭിച്ചു. തുടർന്ന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: എറണാകുളം പോണേക്കരയിൽ ആറുവയസുകാരിയെയും അച്ഛനെയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തില് ഡിഎൻഎ പരിശോധന വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം ഫോറൻസിക് ലാബിന് എളമക്കര പോലീസ് കത്ത് നൽകി.
കുട്ടി പീഡനത്തിനിരയായെന്നു പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ട് വന്ന സാഹചര്യത്തിലാണു കത്ത്. കുട്ടിയെ ആരാണു പീഡിപ്പിച്ചതെന്നത് ഡിഎൻഎ റിപ്പോർട്ടിലൂടെ മാത്രമേ വ്യക്തമാകൂ. അടുത്തയാഴ്ചയ്ക്കകം റിപ്പോർട്ട് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.
എളമക്കര പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ അന്വേഷണം പുരോഗമിക്കുകയാണ്.
കുട്ടി ഒരുവര്ഷമായി പീഡനത്തിന് ഇരയായിരുന്നുവെന്നും മരണത്തിന് മണിക്കൂറുകള്ക്കുമുമ്പും പീഡിപ്പിക്കപ്പെട്ടതായും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. സ്വകാര്യഭാഗങ്ങളിലെല്ലാം ഗുരുതര മുറിവുകളും കണ്ടെത്തിയിരുന്നു.
National
ബംഗളൂരു: സ്വത്തുതർക്കത്തെത്തുടർന്ന് മകൻ അച്ഛനെ അടിച്ചു കൊന്നു. ഞായറാഴ്ച നടന്ന സംഭവത്തിൽ ദൂതനഹള്ളി സ്വദേശിയായ മുനികൃഷ്ണപ്പയാണ് (71) മരിച്ചത്.
രാത്രിയിൽ നടക്കാൻപോയ മുനികൃഷ്ണപ്പയെ മകൻ മോഹൻകുമാർ (45) പിന്തുടർന്ന് ബാറ്റുകൊണ്ട് തലയ്ക്ക് അടിക്കുകയായിരുന്നു. ഉടൻ തന്നെ നാട്ടുകാരുടെ നേതൃത്വത്തിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു.
സംഭവത്തിനുശേഷം ഓടിരക്ഷപ്പെട്ട മോഹൻകുമാറിനായി അന്വേഷണം ഊർജിതമാക്കി. പ്രതി ഉടൻ അറസ്റ്റിലാകുമെന്ന് ഇന്ദിരാനഗർ പോലീസ് പറഞ്ഞു.
District News
പറവൂർ: ലഹരിക്ക് അടിമയായ മകൻ പിതാവിനെ കുത്തിപ്പരിക്കേൽപ്പിച്ചു.
കെടാമംഗലം അമ്പാട്ട് വീട്ടിൽ രാജു (66)വിനെയാണ് മകൻ ലിന്റോ (36) കുത്തിയത്. തോളെല്ലിനും പുറത്തും കുത്തേറ്റ രാജുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പുലർച്ചെ അഞ്ചിനായിരുന്നു സംഭവം.രാജുവും ലിന്റോയും ലഹരി ഉപയോഗിക്കുന്നവരാണ്.
അതിനാൽ ഇവർ തമ്മിൽ നിരന്തരം ബഹളവും കൈയാങ്കളിയും നടക്കാറുണ്ട്. ഞായറാഴ്ച രാത്രിയും ഇരുവരും തമ്മിൽ ബഹളം നടന്നിരുന്നു.നാട്ടുകാർ വിളിച്ചറിയിച്ചതനുസരിച്ച് പോലീസെത്തി ലിന്റോയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ ഇയാളുടെ പേരിൽ നേരത്തെ കാപ്പ ചുമത്തിയിട്ടുണ്ട്.കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
Kerala
കൊച്ചി: വടക്കന് പറവൂരില് അച്ഛനെ കുത്തിപ്പരിക്കേല്പ്പിച്ച് കാപ്പാ കേസ് പ്രതിയായ മകന്. കാപ്പാ കേസില് അടക്കം പ്രതിയായ കെടാമംഗലം സ്വദേശി ലിന്റോ (35) ആണ് അച്ഛന് രാജുവിനെ (65) കുത്തിപ്പരിക്കേല്പ്പിച്ചത്. പുലര്ച്ചെ അഞ്ചിന് ആയിരുന്നു സംഭവം. രാജുവിന്റെ തോളിലാണ് കുത്തേറ്റത്.
ലിന്റോയെ വടക്കന് പറവൂര് പോലീസ് അറസ്റ്റ് ചെയ്തു. ലിന്റോ സ്ഥിരം അച്ഛനുമായി വഴക്കുണ്ടാക്കാറുണ്ട്. കുത്തിപ്പരിക്കേല്പ്പിക്കാനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.
Kerala
ആലപ്പുഴ: പുന്നപ്രയിൽ 14 വയസുകാരിയെ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു. പെൺകുട്ടി സുഹൃത്തിനോട് വിവരങ്ങൾ തുറന്നു പറഞ്ഞതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. സംഭവത്തിൽ പിതാവടക്കം മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പോലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സിഡബ്ല്യൂസിയുടെ സംരക്ഷണയിലേക്ക് മാറ്റി.
2022ലാണ് കുട്ടിയെ പിതാവിന് കൈമാറുന്നത്. പിതാവ് കുട്ടിയെ കൂട്ടിക്കൊണ്ട് പോയത് സഹോദരിയുടെ വീട്ടിലേക്കാണ്. ഇവിടെ വച്ചാണ് വർഷങ്ങൾ നീണ്ട ലൈംഗിക വൈകൃതത്തിന് പിതാവ് മകളെ ഇരയാക്കിയത്. ഇത് കൂടാതെ പിതാവിന്റെ സഹോദരീ ഭർത്താവും പിതാവിന്റെ സഹോദരിയുടെ മകനും മറ്റൊരു ബന്ധുവും പീഡിപ്പിച്ചു.
പിതാവിനൊപ്പം വീട്ടിലിരുന്ന് മദ്യപിച്ചശേഷമായിരുന്നു ബന്ധു പീഡനത്തിനിരയാക്കിയത്. പെൺകുട്ടി സുഹൃത്തിനോട് കഴിഞ്ഞ ദിവസം പീഡനം വിവരം തുറന്നു പറഞ്ഞു. ഇതോടെയാണ് പോലീസിലേക്ക് സംഭവമെത്തുന്നത്. കുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതോടെ മനസാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തായി.
പിതാവ് ഉൾപ്പടെ നാല് പേർക്കെതിരെയാണ് പോക്സോ കേസ് രജിസ്റ്റർ ചെയ്തത്. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പിതാവിന്റെ ബന്ധുവിനെ കൂടി പിടികൂടാനുണ്ട്. പെൺകുട്ടിയെ കുടുംബശ്രീയുടെ കീഴിലുള്ള സ്നേഹിത സെന്ററിന്റെ സംരക്ഷണയിലേക്ക് മാറ്റി.
National
ഭുവനേശ്വവർ: ഒഡീഷയിലെ ധെങ്കനാലിൽ കുടുംബസ്വത്തിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പിതാവ് മകനെ കുത്തിക്കൊന്നു. ബിഭൂതി സാഹു എന്നയാളാണ് മകൻ ഖിരോദ് സാഹുവിനെ കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ബിഭൂതിനെ പോലീസ് അറസ്റ്റ് ചെയ്തു.
കുടുംബസ്വത്തിനെ ചൊല്ലി ബിഭൂതിയും ഖിരോദും കുറെ കാലമായി തർക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഖിരോദ് പോലീസിൽ പരാതിപ്പെട്ട് വീട്ടിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് ആക്രമിക്കപ്പെട്ടത് ഇദ്ദേഹത്തിന്റെ മാതാവ് രശ്മിത സാഹു പറഞ്ഞു.
ബിഭൂതി, മകന്റെ വയറ്റിൽ കത്തി ഉപയോഗിച്ച് നിരവധി തവണ കുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോകാൻ ശ്രമിച്ചുവെങ്കിലും പോലീസ് പിന്തുടർന്ന് പിടികൂടി. തെളിവുകൾ പരിശോധിച്ചുവരികയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് പറഞ്ഞു.
International
ലക്നോ: ഉത്തർപ്രദേശിൽ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നവജാത ശിശു തീപിടിച്ച് വെന്തുമരിച്ചു. കാൺപുരിലെ ബ്രഹ്മ് നഗറിലുള്ള രാജാ നഴ്സിംഗ് ഹോമിലാണ് സംഭവം.
ജനിച്ചയുടൻ തന്നെ കുഞ്ഞിനെ എൻഐസിയുിലെ വാമറിനുള്ളിൽ കിടത്തിയിരുന്നു. ഇതിനിടെയുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകടകാരണം. തീപിടിത്തത്തിൽ ഗുരുതര പൊള്ളലേറ്റ കുഞ്ഞ് മരിക്കുകയായിരുന്നു.
കാൺപൂരിലെ ബക്കർഗഞ്ച് നിവാസികളായ അരുൺ നിഷാദ് -ബിട്ടു ദമ്പതികളുടെ ആദ്യത്തെ കുട്ടിയാണ് മരിച്ചത്. പ്രസവം നടന്നതായും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നതായും ആശുപത്രി അധികൃതർ ബന്ധുക്കളെ അറിയിച്ചിരുന്നു.
എന്നാൽ, ആശുപത്രി അധികൃതർ സംഭവം മറച്ചുവയ്ക്കാൻ ശ്രമിച്ചുവെന്ന് കുടുംബം ആരോപിച്ചു. സംഭവം നടന്ന് അഞ്ച് മണിക്കൂറുകൾക്ക് ശേഷം കുഞ്ഞിനെ കാണണമെന്ന് പിതാവ് ആവശ്യപ്പെട്ടപ്പോഴാണ് വിഷയത്തെക്കുറിച്ച് അറിയിച്ചത്.
കുഞ്ഞിന്റെ മരണവാർത്ത അറിഞ്ഞ് ബന്ധുക്കളും പ്രദേശവാസികളും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. ആശുപത്രിക്ക് നേരെ ആക്രമണവുമുണ്ടായി. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിൽ ആശുപത്രി അധികൃതർ ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല. മൂന്നംഗ അന്വേഷണ സംഘത്തെ രൂപീകരിച്ച് 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്ന് ജാമ്യം തേടി കുൽദീപ് സിംഗ് സെൻഗാർ സുപ്രീംകോടതിയിൽ നൽകിയ ഹർജി ഇന്ന് പരിഗണിക്കും. ഉന്നാവ് ബലാല്സംഗക്കേസിലെ അതിജീവിതയുടെ പിതാവിന്റെ കസ്റ്റഡി മരണക്കേസിലാണ് സെൻഗാർ ജാമ്യം തേടി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
കേസില് 10 വര്ഷം തടവുശിക്ഷ അനുഭവിക്കുകയാണ് സെന്ഗാർ. ജനുവരി 19ന് കേസില് വാദം കേട്ട ഡൽഹി ഹൈക്കോടതി സെൻഗാറിന്റെ 10 വർഷത്തെ തടവ് ശിക്ഷ മരവിപ്പിക്കാൻ വിസമ്മതിച്ചിരുന്നു. 2020 മാർച്ച് 13നാണ് കേസില് ട്രയൽ കോടതി സെൻഗാറിന് 10 വർഷം കഠിന തടവും 10 ലക്ഷം രൂപ പിഴയും വിധിച്ചത്.
ബലാത്സംഗത്തിനിരയായ പെണ്കുട്ടിയുടെ പിതാവിനെതിരായ ഗൂഢാലോചനയും കസ്റ്റഡിയിലെ മരണവുമാണ് സെൻഗാറിനെതിരായി ഈ കേസിലെ ആരോപണം. കൂടാതെ ബലാത്സംഗ കേസിൽ സെൻഗാറിന് ജീവപര്യന്തം ശിക്ഷയുമുണ്ട്. ഡൽഹി ഹൈക്കോടതി 2025 ഡിസംബർ 23ന് ആ ശിക്ഷ മരവിപ്പിച്ച് ചെയ്ത് ജാമ്യം അനുവദിച്ചെങ്കിലും 2025 ഡിസംബർ 29ന് സുപ്രീം കോടതി ആ ഉത്തരവ് സ്റ്റേ ചെയ്തിരുന്നു.
National
ലക്നോ: ഉത്തർപ്രദേശിലെ ഫിറോസാബാദിൽ സ്വത്തിനെ ചൊല്ലിയുണ്ടായ തർക്കത്തിൽ 12 വയസുള്ള മകനെ പിതാവ് കൊലപ്പെടുത്തി. ലഹരി മരുന്നിന് അടിമയായ രാജേഷ് ആണ് മകൻ മായങ്കിനെ കൊന്നത്.
രാജേഷും ഭാര്യ ഊർമ്മിളയും ഏറെ കാലമായി സ്വത്തിനെ ചൊല്ലി തർക്കം നിലനിന്നിരുന്നു. സംഭവം നടക്കുമ്പോൾ രാജേഷും മായങ്കും വീട്ടിൽ തനിച്ചായിരുന്നു. ഒരു സ്വകാര്യ സ്കൂളിലെ അധ്യാപികയായ ഊർമ്മിള ജോലിക്ക് പോയിരുന്നു.
ഉച്ചകഴിഞ്ഞ് തിരിച്ചെത്തിയ ഊർമ്മിള വീടിനുള്ളിൽ രക്തക്കറകൾ കണ്ടെതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് പെട്ടിക്കുള്ളിൽ മായങ്കിന്റെ മൃതദേഹം കണ്ടെത്തിയത്.
ഉടൻ തന്നെ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടം പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് അയച്ചു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് മായങ്കിനെ കൊലപ്പെടുത്തിയതെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് വ്യക്തമായി.
ഊർമ്മിളയുടെ പരാതിയുടെ അടിസ്ഥാനത്തിൽ രാജേഷിനെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ഒളിവിൽ കഴിയുന്ന പ്രതിക്കായി തിരച്ചിൽ നടന്നുവരികയാണ്.
Kerala
കാസർഗോഡ്: കുടുംബവഴക്കിനിടെ പിതാവിന്റെ വെട്ടേറ്റ് മകൾ കൊല്ലപ്പെട്ട സംഭവത്തിൽ പരിക്കേറ്റ ബന്ധുവും മരിച്ചു. വെട്ടേറ്റ് മരിച്ച പെണ്കുട്ടിയുടെ മാതാവിന്റെ സഹോദരീ ഭര്ത്താവ് മഞ്ചേശ്വരം സ്വദേശി ഷേക്ക് അബ്ബ (55) ആണ് മരിച്ചത്.
ഷേക്ക് അബ്ബയുടെ വീട്ടിൽ വെച്ചാണ് തിങ്കളാഴ്ച രാത്രി ഉമ്മര് ഫറൂഖ് തന്റെ മകളായ 18കാരി മറിയം ജുമൈലയെ വെട്ടിക്കൊലപ്പെടുത്തിയത്. തര്ക്കത്തിനിടെ ഷേക്ക് അബ്ബയെ ആണ് ഉമ്മര് ഫാറൂഖ് ആദ്യം ആക്രമിച്ചത്. ഇതിനിടെയാണ് മറിയം ജുമൈലയ്ക്ക് വെട്ടേറ്റത്.
ഷേയ്ക്ക് അബ്ബയുടെ കാലിനാണ് ഗുരുതരമായി പരിക്കേറ്റത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
അതേസമയം, പ്രതിയായ മഞ്ചേശ്വരം കുഞ്ചത്തൂർ തൂമിനാട് സ്വദേശി ഉമര് ഫറൂഖിന്റെ അറസ്റ്റ് മഞ്ചേശ്വരം പോലീസ് രേഖപ്പെടുത്തി. കൊലപാതകത്തിന് പുറമേ പെൺകുട്ടിയുടെ മാതാവ് താഹിറയെ കൊല്ലാൻ ശ്രമിച്ചതിന് കൊലപാതക ശ്രമവും അതിക്രമിച്ചു കടക്കൽ വകുപ്പുകളും പോലീസ് ചുമത്തിയിട്ടുണ്ട്. ഇയാളെ ഇന്ന് സ്ഥലത്തെത്തിച്ച് തെളിവെടുക്കും.
ഉമറും കുടുംബവും ഭാര്യാസഹോദരിയുടെ വീട്ടിലാണ് താമസം. തിങ്കളാഴ്ച ഭാര്യാസഹോദരിയുടെ ഭർത്താവും ഉമറും തമ്മിൽ സ്വത്തിനെച്ചൊല്ലി തർക്കമുണ്ടായി. ഇതിനിടെ ഉമർ ആയുധം ഉപയോഗിച്ച് ഭാര്യാസഹോദരിയുടെ ഭർത്താവിനെ ആക്രമിക്കുമ്പോൾ മകൾ ജുമൈല തടയാൻ ശ്രമിക്കുകയും ഇതിനിടെ വെട്ടേൽക്കുകയുമായിരുന്നു.
കഴുത്തിലും കാലിനും ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ജുമൈലയുടെ മൃതദേഹം നിലവില് മഞ്ചേശ്വരത്തെ ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
Kerala
പത്തനംതിട്ട: കോന്നിയിൽ രണ്ടാനച്ഛൻ തീകൊളുത്തിയ വീട്ടിൽ നിന്നും സഹോദരിയെ 15 വയസുകാരനായ സഹോദരൻ രക്ഷിച്ചത് സാഹസികമായി.
ഭാര്യയെയും മക്കളെയും മുറിക്കുള്ളില് പൂട്ടിയിട്ട ശേഷം രണ്ടാനച്ഛനായ വടശേരിക്കര അരീക്കക്കാവ് സ്വദേശി തെങ്ങുംപള്ളിയില് സിജുപ്രസാദ് ആണ് വീടിന് തീയിട്ടത്.
ആളിപ്പടര്ന്ന തീയ്ക്കുള്ളില് നിന്ന് അനുജത്തിയെ വലിച്ചെടുത്ത് വീടിന്റെ കഴുക്കോലില് തൂങ്ങി ഓട് പൊളിച്ചാണ് സഹോദരന് പുറത്തിറക്കിയത്. പൊള്ളലേറ്റെങ്കിലും കുട്ടി അമ്മയെയും മുകളിലേക്ക് വലിച്ചുകയറ്റാന് നോക്കിയെങ്കിലും പരാജയപ്പെട്ടു. തുടര്ന്ന് പൊള്ളലേറ്റ അമ്മയെ നാട്ടുകാരാണ് കതക് തകര്ത്ത് പുറത്തിറക്കിയത്.
ടി.കെ.സിജുപ്രസാദ് (43) ആണ് ഭാര്യ രജനി (40), മകന് പ്രവീണ് (15), ഇളയ മകള് എന്നിവരെ മുറിക്കുള്ളിലിട്ട് പൂട്ടിയശേഷം തീപ്പന്തമെറിഞ്ഞ് കത്തിച്ചത്. കോന്നി പോലീസ് ഇയാളെ അറസ്റ്റുചെയ്തു.
പൊള്ളലേറ്റ രജനിയും മകനും കോന്നി താലൂക്കാശുപത്രിയില് ചികിത്സയിലാണ്. പെണ്കുട്ടിക്ക് പരിക്കില്ല. വകയാര് കൊല്ലന്പടി കനകമംഗലത്ത് ഇവര് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലായിരുന്നു സംഭവം.
Kerala
ചണ്ഡീഗഡ്: ഫരീദാബാദിൽ ഒന്നു മുതൽ 50 വരെയുള്ള സംഖ്യകൾ ശരിയായി എഴുതാൻ കഴിയാത്തതിന് നാലര വയസുകാരിയെ പിതാവ് ചപ്പാത്തി കോലുപയോഗിച്ച് മർദിച്ച് കൊലപ്പെടുത്തി. ജാഡ്സെന്റടാലിയിൽ വാടക വീട്ടിൽ കഴിയുന്ന കൃഷ്ണ ജെസ്വാൾ (31) ആണ് മകൾ വൻഷികയെ കൊലപ്പെടുത്തിയത്. കൃഷ്ണയെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ചയാണ് ദാരുണമായ സംഭവമുണ്ടായത്. വൻഷികയെ സ്കൂളിൽ ചേർക്കാത്തിനാൽ കൃഷ്ണ ജെസ്വാളാണ് പഠിപ്പിച്ചിരുന്നത്. കുട്ടിയെ പഠിപ്പിക്കുന്നതിനിടെ ഒന്ന് മുതൽ 50 വരെയുള്ള സംഖ്യകൾ എഴുതാൻ ആവശ്യപ്പെടുകയും വാൻഷികയ്ക്ക് ശരിയായി എഴുതാൻ കഴിയാതെ വന്നതോടെ ചപ്പാത്തി കോൽ ഉപയോഗിച്ച് അടിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഇയാൾ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടി കളിക്കുന്നതിനിടെ വീണ് പരിക്കേറ്റതാണെന്നാണ് ഇയാൾ ഭാര്യ രഞ്ചിതയോടും ഡോക്ടർമാരോടും പറഞ്ഞത്.
എന്നാൽ സംഭവം നടക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന വൻഷികയുടെ ഏഴ് വയസുള്ള സഹോദരൻ കൃഷ്ണ വൻഷികയെ മർദിച്ച വിവരം രഞ്ചിതയോട് പറഞ്ഞു. ഉടൻ തന്നെ രഞ്ചിത പോലീസിൽ വിവരമറിയിക്കുകയും കൃഷ്ണയ്ക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തു.
സംഭവത്തിൽ ബന്ധുക്കളുടെയും അയൽക്കാരുടെയും മൊഴികൾ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും കൂടുതൽ അന്വേഷണം നടന്നുവരുകയാണെന്നും പോലീസ് പറഞ്ഞു.
NRI
പെൻസിൽവേനിയ: അമേരിക്കയിലെ പെൻസിൽവേനിയയിൽ ഉറങ്ങാൻ ആവശ്യപ്പെട്ടതിനും ഗെയിം കളിക്കുന്നത് തടഞ്ഞതിനും 11 വയസുകാരനായ വളർത്തുമകൻ പിതാവിനെ വെടിവച്ച് കൊലപ്പെടുത്തി. 42 വയസുകാരനായ ഡഗ്ലസ് ഡയറ്റ്സ് ആണ് മരിച്ചത്.
2018ലാണ് ഡയറ്റ്സും ഭാര്യയും ചേർന്ന് കുട്ടിയെ ദത്തെടുത്തത്. കുട്ടിയുടെ ജന്മദിനത്തിലാണ് ദാരുണമായ ഈ സംഭവം നടന്നത്. രാത്രി ജന്മദിനാഘോഷങ്ങൾക്ക് ശേഷം ഗെയിം കളിക്കാൻ അനുവദിക്കാതെ മാതാപിതാക്കൾ കുട്ടിയെ ഉറങ്ങാൻ അയച്ചു.
ഇതിൽ പ്രകോപിതനായ കുട്ടി, പിതാവ് സൂക്ഷിച്ചിരുന്ന തോക്കെടുത്ത് ഉറങ്ങിക്കിടക്കുകയായിരുന്ന അദ്ദേഹത്തിന്റെ തലയ്ക്ക് വെടിയുതിർക്കുകയായിരുന്നു. പിതാവിന്റെ ഡ്രോയറിൽ നിന്ന് സേഫിന്റെ താക്കോൽ കണ്ടെത്തിയ കുട്ടി, അതിനുള്ളിലുണ്ടായിരുന്ന തോക്ക് ലോഡ് ചെയ്താണ് കൃത്യം നടത്തിയത്.
കുട്ടി മാതാവിനോടും പോലീസിനോടും കുറ്റം സമ്മതിച്ചു. വെടിവയ്ക്കുമ്പോൾ എന്ത് സംഭവിക്കുമെന്ന് താൻ ചിന്തിച്ചിരുന്നില്ലെന്നും ദേഷ്യം കാരണമാണ് ഇത് ചെയ്തതെന്നും കുട്ടി പോലീസിനോട് പറഞ്ഞു. നിലവിൽ പെറി കൗണ്ടി ജയിലിൽ കഴിയുന്ന കുട്ടിയെ ഈ മാസം 22ന് കോടതിയിൽ ഹാജരാക്കും.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകരയിലെ ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹത. സംഭവത്തിൽ കുഞ്ഞിന്റെ പിതാവ് ഷിജിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷിജിൻ നൽകിയ ബിസ്കറ്റ് കഴിച്ച ശേഷം കുഞ്ഞ് മരിച്ചുവെന്നാണ് ആരോപണം.
ശനിയാഴ്ചയാണ് കുട്ടിയുടെ പിതാവിനെ കസ്റ്റഡിയിലെടുത്തത്. രാത്രിയിലും നെയ്യാറ്റിൻകര ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ ഷിജിനെ ചോദ്യം ചെയ്തു. കുട്ടിയുടെ മരണകാരണം ഫോറൻസിക് ഡോക്ടർമാരുമായുളള ചർച്ചക്ക് ശേഷമേ സ്ഥിരീകരിക്കൂ എന്ന് പോലീസ് അറിയിച്ചു.
നെയ്യാറ്റിൻകര കവളാകുളം സ്വദേശിയായ ഷിജിൻ്റെയും കൃഷ്ണപ്രിയയുടേയും മകൻ ഇഖാൻ വെള്ളിയാഴ്ച രാത്രിയാണ് കുഴഞ്ഞുവീണ് മരിച്ചത്. ഉടൻ തന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
Kerala
തൃശൂർ: അച്ഛൻ ഈണംനൽകിയ ഗസൽവരികൾക്കു കൈയടി നേടി സാൻഗിൻ ബിജേഷ്. ഉറുദു ഗസലിൽ എളയാവൂർ സിഎച്ച്എം എച്ച്എസ്എസിലെ സാൻഗിൻ എ ഗ്രേഡ് നേടിയതു ഗുരു കൂടിയായ അച്ഛന്റെ ശിക്ഷണത്തിലാണ്.
ആഗ ബിസ്മിലിന്റെ വരികൾക്കു സ്കൂളിലെ സംഗീത അധ്യാപകൻകൂടിയായ അച്ഛൻ ടി.പി. വിനയകൃഷ്ണനാണ് സംഗീതം നൽകിയത്.
ഒരുപാടു ശിഷ്യരെ സംസ്ഥാനതലത്തിൽ എത്തിച്ചിട്ടുണ്ടെങ്കിലും മകന്റെ കന്നിയങ്കത്തിലെ നേട്ടം വിനയകൃഷ്ണന് ഇരട്ടിമധുരമായി. ഗായികയായ ചൈതന്യയാണ് അമ്മ.
Kerala
തൃശൂർ: വീട്ടിൽ അച്ഛൻ, ക്ലാസിൽ മാഷ്, കലോത്സവത്തിൽ ഗുരു; കുമാരമംഗലം ശ്രീകുമാറിന്റെ ശിക്ഷണത്തിനു നന്ദന നൽകിയ ഗുരുദക്ഷിണ തുടർച്ചയായ നാലാം എ ഗ്രേഡ്’ തിളക്കം.
ഹയർസെക്കൻഡറി വിഭാഗം സംസ്കൃതം പദ്യംചൊല്ലലിലാണ് തിരുവനന്തപുരം പേരൂർക്കട ജിജിഎച്ച്എസ്എസ് പ്ലസ് ടു വിദ്യാർഥി നന്ദന ശ്രീകുമാറിന്റെ വിജയമേളം. സിന്ധുവാണ് നന്ദനയുടെ അമ്മ.
Kerala
കൊല്ലം: മൈനാഗപ്പള്ളിയില് യുവാവിനെ പിതാവും സഹോദരനും തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. സൊസൈറ്റി മുക്ക് സ്വദേശി സന്തോഷ്(35) ആണ് മരിച്ചത്.
സന്തോഷ് മാനസിക വെല്ലുവിളി നേരിടുന്നയാളാണ്. സംഭവത്തിൽ പിതാവ് രാമകൃഷ്ണന്, സഹോദരന് സനല് എന്നിവരെ ശാസ്താംകോട്ട പോലീസ് കസ്റ്റഡിയില് എടുത്തു.
സന്തോഷിന്റെ ആക്രമണം സഹിക്കാന് കഴിയാതെ രാത്രിയില് കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛന് രാമകൃഷ്ണന് സമ്മതിച്ചതായി പോലീസ് പറഞ്ഞു. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. കൊലപാതകം നടക്കുമ്പോള് രാമകൃഷ്ണനും മൂത്തമകന് സനലും (36) സന്തോഷും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
Kerala
കോഴിക്കോട്: പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു. പരിക്കേറ്റ മകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
കോഴിക്കോട് മൂന്നാലിങ്കലിലാണ് സംഭവം. പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്തിനാണ് കുത്തേറ്റത്. സംഭവത്തിൽ യാസിന്റെ പിതാവ് അബൂബക്കര് സിദ്ദീഖിനെയും മറ്റൊരു മകൻ മുഹമ്മദ് ജാബിറിനെയും പോലീസ് കസറ്റഡിയിലെടുത്തു.
അതേസമയം, മകൻ യാസിൻ ആക്രമിക്കാൻ ശ്രമിച്ചപ്പോള് താനും മകനും ചേര്ന്ന് പ്രതിരോധിച്ചതാണെന്നാണ് മൊഴി. മകൻ യാസിൻ നിരന്തരം ആക്രമിക്കാൻ ശ്രമിക്കുന്നതായി കാണിച്ച് പിതാവ് നേരത്തെ പോലീസിൽ പരാതി നൽകിയിരുന്നു.
District News
തിരുവനന്തപുരം: ഉളിയാഴത്തറ വട്ടക്കരിക്കകം ജംഗ്ഷനു സമീപം താമസിച്ചിരുന്ന രാജപ്പൻ നായരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ മകനു ജീവപര്യന്തം തടവുശിക്ഷയും 50,000 രൂപ പിഴയും ശിക്ഷ. പിഴ ഒടുക്കിയില്ലെങ്കിൽ ആറുമാസം അധിക കഠിനതടവിനും വിധിച്ചു കോടതി ഉത്തരവിട്ടു. പൗഡിക്കോണം വട്ടക്കരയിക്കകം ഇടവിളകത്തുള്ള വീട്ടിൽ താമസക്കാരനായ ജയസൂര്യ എന്നു വിളിക്കുന്ന രാജേഷ് (40) ആണു പ്രതി.
തിരുവനന്തപുരം ഫസ്റ്റ് അഡീഷണൽ സെഷൻസ് ജഡ്ജ് കെ.പി. അനിൽ കുമാർ ആണു ശിക്ഷ വിധിച്ചത്. കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽനിന്നു വായ്പയെടുത്ത തുകയിൽനിന്നു നൽകിയ വിഹിതം കുറഞ്ഞു പോയെന്നു പറഞ്ഞുള്ള മർദനത്തിലാണ് രാജപ്പൻ നായർ മരിച്ചത്.
2015 ഓഗസ്റ്റ് ആറിനായിരുന്നു സംഭവം. തലയ്ക്കേറ്റ ശക്തമായ മുറിവാണു മരണകാരണമായത്. സംഭവത്തിനു ദൃക്സാക്ഷികളായ പ്രതിയുടെ അമ്മ കൂറുമാറുകയും സഹോദരൻ ഭാഗികമായി പ്രോസിക്യൂഷൻ ഭാഗത്തെ പിന്തുണയ്ക്കുകയും ചെയ്തിരുന്നു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഡി.ജി. റെക്സ് ഹാജരായി.
Kerala
കൂത്താട്ടുകുളം: കൂത്താട്ടുകുളത്ത് മകനും അച്ഛനും ഒരേ ദിവസം മരിച്ചു. അപകടത്തെത്തുടര്ന്ന് ചികിത്സയിലായിരുന്ന ഒലിയപ്പുറം ആക്കത്തടത്തില് എ.എന്. റെജി (44)യും പിതാവ് എ.ആര്. നാരായണനു (72) മാണ് അന്തരിച്ചത്.
ഒക്ടോബര് ആറിനു രാത്രി ഏഴോടെ കൂത്താട്ടുകുളം ചമ്പോന്തയില്താഴം കാര് വര്ക്ക്ഷോപ്പിനു സമീപം മണ്ണുമാന്തിയന്ത്രം ഇലക്ട്രിക് സ്കൂട്ടറിലിടിച്ചു പരിക്കേറ്റ് ചികിത്സയിലിരുന്നു റെജി.
കോട്ടയം മെഡിക്കല് കോളജിലെ ചികിത്സയ്ക്കുശേഷം വീട്ടില് കൊണ്ടുവന്ന റെജിയുടെ ആരോഗ്യനില വഷളായതിനെത്തുടര്ന്ന് കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില് എത്തിച്ചെങ്കിലും ഇന്നലെ രാവിലെ ഒമ്പതോടെ മരിച്ചു. അസുഖത്തെത്തുടര്ന്നു കിടപ്പിലായിരുന്ന അച്ഛൻ നാരായണന് വൈകുന്നേരം അഞ്ചോടെയും മരിച്ചു.
സുമതിയാണു നാരായണന്റെ ഭാര്യ. മകൾ: ജിഷ. സിനിയാണു റെജിയുടെ ഭാര്യ. നാരായണന്റെ സംസ്കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിനും റെജിയുടെ സംസ്കാരം നാലിനും നടക്കും.