x
ad
Sat, 13 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫി​ഫ ലോ​ക​കപ്പ്:​ ത​ന്‍റെ ആ​ദ്യ ഗോ​ള്‍ ക​ണ്ണീ​രോ​ടെ പി​താ​വി​നു സ​മ​ര്‍​പ്പി​ച്ച് മെ​ക്‌​സി​ക്കോ​യു​ടെ റൗ​ള്‍ ഹി​മെ​നെ​സ്...


Published: June 13, 2026 03:13 AM IST | Updated: June 13, 2026 03:14 AM IST

മെ​ക്‌​സി​ക്കോ സി​റ്റി: ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​നു പ​ന്തു​രു​ണ്ട​തോ​ടെ മെ​ക്‌​സി​ക്ക​ന്‍ തി​ര​മാ​ല ഗാ​ല​റി​വി​ട്ട് മൈ​താ​ന​ത്തേ​ക്ക് ആ​ര്‍​ത്ത​ല​ച്ചു.

ആ ​തി​ര​യി​ല്‍​പ്പെ​ട്ട് ആ​ഫ്രി​ക്ക​ന്‍ വ​ന്‍​ക​ര​യി​ല്‍​നി​ന്നെ​ത്തി​യ, ദ​ക്ഷി​ണ​രാ​ജ്യ​ക്കാ​രു​ടെ ക​പ്പ​ല്‍ മു​ങ്ങി. മെ​ക്‌​സി​ക്കോ സി​റ്റി​യി​ല്‍ ന​ങ്കൂ​ര​മി​ടാ​ന്‍ കാ​ത്തി​രു​ന്ന ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ പ​ട​ക്ക​പ്പ​ലി​നെ ര​ണ്ട​ടി​യി​ല്‍ തീ​ര്‍​ത്ത്, മെ​ക്‌​സി​ക്ക​ന്‍ ആ​രാ​ധ​ര്‍ ആ​ര്‍​ത്ത​ല​ച്ചു, വി​വാ, മെ​ഹി​ക്കോ... ഗോ​ള്‍​നേ​ടി​യ​ശേ​ഷം ക​ണ്ണീ​ര​ണി​ഞ്ഞ് റൗ​ള്‍ ഹി​മെ​നെ​സ് മെ​ക്‌​സി​ക്കോ​യു​ടെ മു​ഴു​വ​ന്‍ നീ​റ്റ​ലാ​യി.

ഫി​ഫ 2026 ലോ​ക​ക​പ്പ് ഫു​ട്‌​ബോ​ളി​ന്‍റെ ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ മെ​ക്‌​സി​ക്കോ 2-0ന് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ കീ​ഴ​ട​ക്കി​യ​പ്പോ​ള്‍ ര​ണ്ടാം ഗോ​ള്‍ പി​റ​ന്ന​ത് റൗ​ള്‍ ഹി​മെ​നെ​സി​ന്‍റെ ഹെ​ഡ​റി​ല്‍​നി​ന്ന്. റോ​ബ​ര്‍​ട്ടോ അ​ല്‍​വാ​ര്‍​ഡോ​യു​ടെ ക്രോ​സി​നു ബോ​ക്സി​നു​ള്ളി​ല്‍​വ​ച്ച് ത​ല​വ​ച്ച ഹി​മെ​നെ​സി​ന് പി​ഴ​ച്ചി​ല്ല. 67-ാം മി​നി​റ്റി​ലാ​യി​രു​ന്നു ഹി​മെ​നെ​സി​ന്‍റെ ഗോ​ള്‍.

ക​ണ്ണീ​ര​ണി​ഞ്ഞ് ഹി​മെ​നെ​സ്

ഗോ​ള്‍ നേ​ടി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ല്‍ ഹി​മെ​നെ​സ് മൈ​താ​ന​ത്ത് മു​ട്ടു​കു​ത്തി. തു​ട​ര്‍​ന്ന് ഇ​രു​കൈ​യും ആ​കാ​ശ​ത്തേ​ക്കു​യ​ര്‍​ത്തി; ‘പാ​രാ ടി ​പാ​പ്പാ' എ​ന്നു പ​റ​ഞ്ഞ് ക​ണ്ണീ​ര​ണി​ഞ്ഞു. അ​ച്ഛാ, നി​ന​ക്കാ​യി എ​ന്ന​തി​ന്‍റെ സ്പാ​നി​ഷാ​ണ് പാ​രാ ടി ​പാ​പ്പാ.

മു​ന്‍ അ​മ​ച്വ​ര്‍ ഫു​ട്‌​ബോ​ള്‍ ക​ളി​ക്കാ​ര​നാ​യി​രു​ന്നു ഹി​മെ​നെ​സി​ന്‍റെ പി​താ​വ് വേ​ഗ. വേ​ഗ​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു റൗ​ള്‍ ഹി​മെ​നെ​സ് കാ​ല്‍​പ്പ​ന്ത് ത​ട്ടി​ത്തു​ട​ങ്ങി​യ​ത്. കാ​ന്‍​സ​റി​നോ​ട് ദീ​ര്‍​ഘ​നാ​ളാ​യി പോ​രാ​ടി​യ വേ​ഗ 2026 മാ​ര്‍​ച്ചി​ല്‍ അ​ന്ത​രി​ച്ചു.

ഇം​ഗ്ലീ​ഷ് ക്ല​ബ്ബാ​യ ഫു​ള്‍​ഹാ​മി​ന്‍റെ സ്‌​ട്രൈ​ക്ക​റാ​ണ് ഹി​മെ​നെ​സ്. 2022 ലോ​ക​ക​പ്പി​നു​ള്ള മെ​ക്‌​സി​ക്ക​ന്‍ ടീ​മി​ല്‍ ഹി​മെ​നെ​സ് ഉ​ള്‍​പ്പെ​ട്ടതിനെ മാ​ധ്യ​മ​ങ്ങ​ള്‍ ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ മ​ക​ന് പ്ര​തി​രോ​ധം തീ​ര്‍​ത്ത് വേ​ഗ രം​ഗ​ത്തെ​ത്തി​യ​ത് വാ​ര്‍​ത്ത​ക​ളി​ല്‍ നി​റ​ഞ്ഞി​രു​ന്നു.

Tags : FIFA World Cup Mexico Raul Jimenez dedicates first goal father

Recent News

Corehub Up