x
ad
Tue, 28 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശ്രീ​ല​ങ്ക​ൻ ടെ​സ്റ്റ് പ​ര​മ്പ​ര: ബും​റ ടീ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി; പു​തു​മു​ഖ​മാ​യി സാ​രാ​ൻ​ഷ് ജെ​യി​ൻ

സ്പോർട്സ് ഡെസ്ക്
Published: July 28, 2026 10:38 AM IST | Updated: July 28, 2026 10:38 AM IST

കെ.എൽ. രാഹുൽ, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, ശുഭ്മാൻ ഗിൽ

മും​ബൈ: ശ്രീ​ല​ങ്ക​യ്‌​ക്കെ​തി​രെ ന​ട​ക്കു​ന്ന ടെ​സ്റ്റ് പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യി​രു​ന്ന ഓ​ൾ റൗ​ണ്ട​ർ ര​വീ​ന്ദ്ര ജ​ഡേ​ജ​യും പേ​സ​ർ ജ​സ്പ്രീ​ത് ബും​റ​യും സാ​യ് സു​ദ​ര്‍​ശ​നും ഉ​പാ​ധി​ക​ളോ​ടെ ടീ​മി​ല്‍ തി​രി​ച്ചെ​ത്തി.

ബും​റ​യും സാ​യ് സു​ദ​ര്‍​ശ​നും ബം​ഗ​ളൂ​രു​വി​ലെ ബി​സി​സി​ഐ സെ​ന്‍റ​ര്‍ ഓ​ഫ് എ​ക്സ​ല​ന്‍​സി​ല്‍ നി​ന്ന് കാ​യി​ക​ക്ഷ​മ​ത തെ​ളി​യി​ച്ചാ​ല്‍ മാ​ത്ര​മെ ടീ​മി​ന്‍റെ ഭാ​ഗ​മാ​കു. പ​രി​ക്കി​ന്‍റെ പി​ടി​യി​ലാ​യ സ്പി​ന്ന​ര്‍ വാ​ഷിം​ഗ്ട​ണ്‍ സു​ന്ദ​ര്‍ ആ​ദ്യ ടെ​സ്റ്റി​നു​ള്ള ടീ​മി​ലി​ല്ല. ഫി​റ്റ്നെ​സ് തെ​ലി​യി​ച്ചാ​ല്‍ ര​ണ്ടാം ടെ​സ്റ്റി​നു​ള്ള ടീ​മി​ല്‍ സു​ന്ദ​റി​നെ ഉ​ള്‍​പ്പെ​ടു​ത്തും. ശു​ഭ്മാ​ന്‍ ഗി​ല്‍ നാ​യ​ക​നാ​കു​ന്ന ടീ​മി​ല്‍ കെ.​എ​ൽ. രാ​ഹു​ലാ​ണ് വൈ​സ് ക്യാ​പ്റ്റ​ൻ.

ശ്രീ​ല​ങ്ക​ൻ 'എ' ​ടീ​മി​നെ​തി​രാ​യ ച​തു​ർ​ദി​ന മ​ത്സ​ര​ത്തി​ൽ 70 റ​ൺ​സും 6 വി​ക്ക​റ്റും നേ​ടി മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ത്ത ഓ​ഫ് സ്പി​ന്ന​ർ സാ​രാ​ന്‍​ഷ് ജെ​യി​ൻ പു​തു​മു​ഖ​മാ​യി ടീ​മി​ലെ​ത്തി​യ​പ്പോ​ള്‍ ര​വീ​ന്ദ്ര ജ​ഡേ​ജ, അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ ടെ​സ്റ്റ് അ​ര​ങ്ങേ​റ്റ​ത്തി​ൽ 7 വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി ശ്ര​ദ്ധേ​യ​നാ​യ ഇ​ടം​കൈ​യ്യ​ൻ സ്പി​ന്ന​ർ മാ​ന​വ് സു​താ​ര്‍, കു​ല്‍​ദീ​പ് യാ​ദ​വ് എ​ന്നി​വ​രും ടീ​മി​ൽ സ്ഥാ​നം നി​ല​നി​ര്‍​ത്തി. ആ​ഭ്യ​ന്ത​ര ക്രി​ക്ക​റ്റി​ൽ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​നം ന​ട​ത്തി​യെ​ങ്കി​ലും ഹ​ർ​ഷ് ദു​ബെ​യെ സെ​ല​ക്ട​ർ​മാ​ർ പ​രി​ഗ​ണി​ച്ചി​ല്ല.

ബും​റ​ക്ക് പു​റ​മെ പ്ര​സി​ദ് കൃ​ഷ്ണ, മു​ഹ​മ്മ​ദ് സി​റാ​ജ്, ഗു​ര്‍​നൂ​ര്‍ ബ്രാ​ര്‍, എ​ന്നി​വ​രാ​ണ് ടീ​മി​ലെ പേ​സ​ര്‍​മാ​ര്‍. ബാ​റ്റിം​ഗ് നി​ര​യി​ല്‍ ക്യാ​പ്റ്റ​ൻ ഗി​ല്ലി​ന് പു​റ​മെ കെ.​എ​ൽ. രാ​ഹു​ൽ,യ​ശ​സ്വി ജ​യ്സ്വാ​ള്‍, സാ​യ് സു​ദ​ര്‍​ശ​ന്‍, ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ, എ​ന്നി​വ​രാ​ണു​ള​ള​ത്.

വി​ക്ക​റ്റ് കീ​പ്പ​ര്‍​മാ​രാ​യി റി​ഷ​ഭ് പ​ന്തും ധ്രു​വ് ജു​റെ​ലും ടീ​മി​ല്‍ സ്ഥാ​നം നി​ല​നി​ര്‍​ത്തി. ടെ​സ്റ്റ് പ​ര​മ്പ​ര​ക്ക് മു​ന്നോ​ടി​യാ​യി ഓ​ഗ​സ്റ്റ് ഏ​ഴ് മു​ത​ല്‍ ഇ​ന്ത്യ​ൻ ടീം ​ശ്രീ​ല​ങ്ക​യി​ല്‍ ച​തു​ര്‍​ദി​ന പ​രി​ശീ​ല​ന മ​ത്സ​രം ക​ളി​ക്കും.

Tags : India Sri lanka Test series Bumrah Ravindra Jadeja

Recent News

Corehub Up