x
ad
Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഷ​ര്‍​മി​ള ധ​ൻകർക്ക് സ്വർണം

വെബ്ഡെസ്ക്
Published: July 29, 2026 01:25 AM IST | Updated: July 29, 2026 01:25 AM IST

സ്വർണം നേടിയ ഷർമിളയും വെങ്കലം സ്വന്തമാക്കിയ ശിൽപ്പയും.

ഗ്ലാ​സ്‌​ഗോ: 23-ാമ​ത് കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ പാ​രാ അ​ത്‌​ല​റ്റ് ഷ​ര്‍​മി​ള ധ​ൻകര്‍ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ല്‍ ച​രി​ത്ര സ്വ​ര്‍​ണ​മെ​ത്തി​ച്ചു. എ​ഫ്57 വ​നി​താ ഷോ​ട്ട് പു​ട്ടി​ലാ​ണ് ഷ​ര്‍​മി​ള​യു​ടെ സു​വ​ര്‍​ണ​നേ​ട്ടം.

കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് പാ​രാ-​അ​ത്‌​ല​റ്റി​ക്‌​സി​ല്‍ സ്വ​ര്‍​ണ​ത്തി​നാ​യു​ള്ള ഇ​ന്ത്യ​യു​ടെ 20 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പി​നു വി​രാ​മ​മി​ടു​ന്ന​താ​ണ് ഷ​ര്‍​മി​ള​യു​ടെ ഗോ​ള്‍​ഡ​ന്‍ ഗ്ലോ​റി.9.81 മീ​റ്റ​ര്‍ ഷോ​ട്ട് പാ​യി​ച്ചാ​ണ് ഇ​ന്ത്യ​ന്‍ താ​രം ഒ​ന്നാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്ത​ത്. മൂ​ന്നാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു ഈ ​ദൂ​രം. 9.48, 9.58 എ​ന്നി​ങ്ങ​നെ​യു​ള്ള ആ​ദ്യ ര​ണ്ടു ശ്ര​മ​ങ്ങ​ള്‍​ക്കു​ശേ​ഷ​മാ​യി​രു​ന്നു 9.81ലേ​ക്ക് എ​ത്തി​യ​ത്. ഹ​രി​യാ​ന സ്വ​ദേ​ശി​യാ​യ ഷ​ര്‍​മി​ള, ര​ണ്ടാം വ​യ​സി​ല്‍ ക​ഠി​ന പ​നി​യെ​ത്തു​ട​ര്‍​ന്ന് പോ​ളി​യോ ബാ​ധി​ത​യാ​കു​ക​യാ​യി​രു​ന്നു.

7.26 മീ​റ്റ​റു​മാ​യി ഇ​ന്ത്യ​യു​ടെ ശി​ല്‍​പ്പ ഷൈ​ല ഈ​യി​ന​ത്തി​ല്‍ വെ​ങ്ക​ലം സ്വ​ന്ത​മാ​ക്കി. മൂ​ന്നാം ശ്ര​മ​ത്തി​ലാ​യി​രു​ന്നു വെ​ങ്ക​ലം ഉ​റ​പ്പി​ച്ച് ശി​ല്‍​പ്പ ഈ ​ദൂ​രം കു​റി​ച്ച​ത്. ഇ​തോ​ടെ പോ​ഡി​യ​ത്തി​ല്‍ ഒ​ന്നി​ച്ച് ര​ണ്ട് ഇ​ന്ത്യ​ന്‍ താ​ര​ങ്ങ​ള്‍ ക​യ​റി. ഘാ​ന​യു​ടെ സി​നാ​ബു ഇ​സ്സ​യ്ക്കാ​ണ് വെ​ള്ളി (8.65 മീ​റ്റ​ര്‍).

ച​രി​ത്ര സ​ര്‍​വേ​ഷ്

പു​രു​ഷ ഹൈ​ജം​പി​ല്‍ ഇ​ന്ത്യ​യു​ടെ സ​ര്‍​വേ​ഷ് കു​ഷാ​രെ​യ്ക്കു ച​രി​ത്ര മെ​ഡ​ല്‍. 2.25 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്ത് സ​ര്‍​വേ​ഷ് വെ​ള്ളി സ്വ​ന്ത​മാ​ക്കി. കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് പു​രു​ഷ ഹൈ​ജം​പി​ല്‍ വെ​ള്ളി മെ​ഡ​ല്‍ നേ​ടു​ന്ന ആ​ദ്യ ഇ​ന്ത്യ​ന്‍ താ​ര​മാ​ണ് സ​ര്‍​വേ​ഷ്. ജ​മൈ​ക്ക​യു​ടെ റൊ​മെ​യ്ന്‍ ബെ​ക്ക്‌​ഫോ​ര്‍​ഡി​നാ​ണ് (2.55) സ്വ​ര്‍​ണം.

ദേ​ശീ​യ റി​ക്കാ​ര്‍​ഡുകാ​ര​നാ​യ സ​ര്‍​വേ​ഷ് 2.05 മീ​റ്റ​ര്‍ മു​ത​ലാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ച​ത്. മൂ​ന്നാം ശ്ര​മ​ത്തി​ല്‍ 2.25 മീ​റ്റ​ര്‍ ഇ​ന്ത്യ​ന്‍ താ​രം ക്ലി​യ​ര്‍ ചെ​യ്തു. എ​ന്നാ​ല്‍, റൊ​മെ​യ്ന്‍ ആ​ദ്യ​ശ്ര​മ​ത്തി​ല്‍ ഈ ​ഉ​യ​രം ക്ലി​യ​ര്‍ ചെ​യ്ത​തി​ന്‍റെ ആ​നു​കൂ​ല്യ​ത്തി​ല്‍ സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. 2.28 മീ​റ്റ​ര്‍ ഇ​രു​വ​ര്‍​ക്കും ക്ലി​യ​ര്‍ ചെ​യ്യാ​ന്‍ സാ​ധി​ച്ചു​മി​ല്ല.

K-Rail Survey

അ​ന്ന് അ​ച്ഛ​ന്‍; ഇ​ന്ന് മ​ക​ന്‍..!

ഗ്ലാ​സ്‌​ഗോ: കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ അ​ക്കൗ​ണ്ടി​ലേ​ക്കൊ​രു കു​ടും​ബ മെ​ഡ​ല്‍. 2010 ഡ​ല്‍​ഹി കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ വെ​ങ്ക​ലം നേ​ടി​യ ശ്രീ​നി​വാ​സ റാ​വു​വി​ന്‍റെ മ​ക​ന്‍, അ​ജ​യ ബാ​ബു 2026 ഗെ​യിം​സി​ല്‍ വെ​ള്ളി സ്വ​ന്ത​മാ​ക്കി. അ​ച്ഛ​ന്‍റെ വെ​ങ്ക​ലം 16 വ​ര്‍​ഷ​ത്തി​നു​ശേ​ഷം മ​ക​ന്‍ വെ​ള്ളി​യാ​ക്കി മാ​റ്റി.

പു​രു​ഷ​ന്മാ​രു​ടെ 79 കി​ലോ​ഗ്രാം വി​ഭാ​ഗം ഭാ​രോ​ദ്വ​ഹ​ന​ത്തി​ലാ​ണ് അ​ജ​യ ബാ​ബു​വി​ന്‍റെ വെ​ള്ളി നേ​ട്ടം. വെ​റും ഒ​രു കി​ലോ​ഗ്രാ​മി​ന്‍റെ വ്യ​ത്യാ​സ​ത്തി​ലാ​ണ് ഇ​ന്ത്യ​ന്‍ താ​ര​ത്തി​നു സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ട​ത്. ഗെ​യിം​സ് റി​ക്കാ​ര്‍​ഡോ​ടെ മ​ലേ​ഷ്യ​യു​ടെ മു​ഹ​മ്മ​ദ് എ​റി ഹി​ദാ​യ​ത്ത് (331 കി​ലോ​ഗ്രാം) സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി. 330 കി​ലോ​ഗ്രാം ഉ​യ​ര്‍​ത്തി​യ അ​ജ​യ വെ​ള്ളി​യ​ണി​ഞ്ഞു. 325 കി​ലോ​ഗ്രാം ഉ​യ​ര്‍​ത്തി​യ ബ്രി​ട്ട​ന്‍റെ ക്രി​സ് മു​റെ​യ്ക്കാ​ണ് വെ​ങ്ക​ലം.

2010 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ പു​രു​ഷ​ന്മാ​രു​ടെ 56 കി​ലോ​ഗ്രാം വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു ശ്രീ​നി​വാ​സ റാ​വു​വി​ന്‍റെ വെ​ങ്ക​ല​നേ​ട്ടം. 2024, 2025 കോ​മ​ണ്‍​വെ​ല്‍​ത്ത് ഭാ​രോ​ദ്വ​ഹ​ന​ത്തി​ല്‍ യ​ഥാ​ക്ര​മം 81, 79 കി​ലോ​ഗ്രാം വി​ഭാ​ഗ​ങ്ങ​ളി​ല്‍ അ​ജ​യ ബാ​ബു സ്വ​ര്‍​ണം സ്വ​ന്ത​മാ​ക്കി​യി​ട്ടു​ണ്ട്.

K-Rail Survey

ശ്രീ​ശ​ങ്ക​ര്‍ ഇ​ന്നി​റ​ങ്ങും

ഗ്ലാ​സ്‌​ഗോ: 2026 കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ ഇ​ന്ത്യ​ന്‍ മെ​ഡ​ല്‍ പ്ര​തീ​ക്ഷ​യാ​യ മ​ല​യാ​ളി ലോം​ഗ്ജം​പ​ര്‍ മു​ര​ളി ശ്രീ​ശ​ങ്ക​ന്‍ ഇ​ന്നു ഫീ​ല്‍​ഡി​ല്‍. പു​രു​ഷ ലോം​ഗ്ജം​പ് ഫൈ​ന​ല്‍ ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 11ന് ​ആ​രം​ഭി​ക്കും. 2022 ബി​ര്‍​മിം​ഗ്ഹാം കോ​മ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സി​ല്‍ വെ​ള്ളി നേ​ടി​യ താ​ര​മാ​ണ് പാ​ല​ക്കാ​ട് സ്വ​ദേ​ശി​യാ​യ ശ്രീ​ശ​ങ്ക​ര്‍.

യോ​ഗ്യ​താ റൗ​ണ്ടി​ല്‍ 8.01 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്താ​ണ് ശ്രീ​ശ​ങ്ക​ര്‍ ഫൈ​ന​ലി​ലേ​ക്കു ടി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്. ജ​മൈ​ക്ക​യു​ടെ താ​ജ​യ് ഗെ​യ്‌ൽ (8.10), സെ​ന്‍റ് വി​ന്‍​സ​ന്‍റ് ആ​ന്‍​ഡ് ഗ്ര​ന​ഡീ​ന്‍​സി​ന്‍റെ ഉ​റോ​യ് റ​യാ​ന്‍ (8.04) എ​ന്നി​വ​ര്‍ മാ​ത്ര​മാ​ണ് യോ​ഗ്യ​താ റൗ​ണ്ടി​ല്‍ ശ്രീ​ശ​ങ്ക​റി​നേ​ക്കാ​ള്‍ മി​ക​ച്ച ദൂ​രം ക​ണ്ടെ​ത്തി​യ​ത്. ശ്രീ​ശ​ങ്ക​ര്‍ ആ​ദ്യ ശ്ര​മ​ത്തി​ല്‍​ത്ത​ന്നെ 8.01 മീ​റ്റ​ര്‍ ക്ലി​യ​ര്‍ ചെ​യ്തി​രു​ന്നു. ഇ​ന്ത്യ​യു​ടെ ലോ​കേ​ഷ് സ​ത്യ​നാ​ഥ​നും ഈ​യി​ന​ത്തി​ല്‍ ഫൈ​ന​ലി​ല്‍ പ്ര​വേ​ശി​ച്ചി​ട്ടു​ണ്ട്.

സ​ജ​നു നി​രാ​ശ

പു​രു​ഷ നീ​ന്ത​ലി​ല്‍ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം സ​ജ​ന്‍ പ്ര​കാ​ശി​നു നി​രാ​ശ. 200 മീ​റ്റ​ര്‍ ബ​ട്ട​ര്‍​ഫ്‌​ളൈ ഫൈ​ന​ലി​ല്‍ എ​ട്ടാം സ്ഥാ​ന​ത്ത് ഫി​നി​ഷ് ചെ​യ്യാ​നേ സ​ജ​നു സാ​ധി​ച്ചു​ള്ളൂ. 1:58.05 സെ​ക്ക​ന്‍​ഡി​ലാ​ണ് സ​ജ​ന്‍ മ​ത്സ​രം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ഹീ​റ്റ്‌​സി​ല്‍ ഓ​വ​റോ​ള്‍ ആ​റാം സ്ഥാ​ന​ത്തോ​ടെ ആ​യി​രു​ന്നു സ​ജ​ന്‍റെ ഫൈ​ന​ല്‍ പ്ര​വേ​ശം.

50 മീ​റ്റ​ര്‍ ബ​ട്ട​ര്‍​ഫ്‌​ളൈ​യി​ല്‍ ഹീ​റ്റ്‌​സി​ല്‍ത​ന്നെ സ​ജ​ന്‍ പു​റ​ത്താ​യി. 24.94 സെ​ക്ക​ന്‍​ഡി​ല്‍ ഹീ​റ്റ്‌​സി​ല്‍ അ​വ​സാ​ന സ്ഥാ​ന​ത്താ​ണ് മ​ത്സ​രം ഫി​നി​ഷ് ചെ​യ്ത​ത്. സെ​മി ടി​ക്ക​റ്റി​നാ​യു​ള്ള ഓ​വ​റോ​ള്‍ റാ​ങ്കിം​ഗി​ല്‍ 28-ാമ​താ​യി​രു​ന്നു. 23.83 സെ​ക്ക​ന്‍​ഡാ​ണ് ഈ​യി​ന​ത്തി​ല്‍ സ​ജ​ന്‍റെ മി​ക​ച്ച സ​മ​യം.

Tags : CommonwealthGames SharmilaDhankar Gold SrinivasaRao ShilppaShaila Sports Glasgow

Recent News

Corehub Up