x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഉ​ച്ച​ഭ​ക്ഷ​ണ വി​ത​ര​ണം: അ​ക്ഷ​യ പാ​ത്ര ഫൗ​ണ്ടേ​ഷ​നു​മാ​യു​ള്ള ക​രാ​ർ റ​ദ്ദാ​ക്കി പ​ശ്ചി​മ ബം​ഗാ​ൾ സ​ർ​ക്കാ​ർ

ഓൺലൈൻ ഡെസ്ക്
Published: September 16, 2026 04:00 AM IST | Updated: September 16, 2026 04:00 AM IST

പ്രതീകാത്മക ചിത്രം

കോ​ൽ​ക്ക​ത്ത: പ​ശ്ചി​മ ബം​ഗാ​ളി​ലെ നാ​ല് ജി​ല്ല​ക​ളി​ലെ സ​ർ​ക്കാ​ർ സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​ൻ 'അ​ക്ഷ​യ പാ​ത്ര ഫൗ​ണ്ടേ​ഷ​ന്' ന​ൽ​കി​യ അ​നു​മ​തി തീ​രു​മാ​നം പു​റ​ത്തു​വ​ന്ന് മൂ​ന്ന് ആ​ഴ്ച​യ്ക്കു​ള്ളി​ൽ റ​ദ്ദാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ. സെ​പ്റ്റം​ബ​ർ 11-നാ​ണ് സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഇ​തു​സം​ബ​ന്ധി​ച്ച ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

ഹൗ​റ, പു​രു​ളി​യ, പൂ​ർ​ബ മേ​ദി​നി​പ്പൂ​ർ, നോ​ർ​ത്ത് 24 പ​ർ​ഗാ​നാ​സ് എ​ന്നീ ജി​ല്ല​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യാ​നാ​യി​രു​ന്നു ഓ​ഗ​സ്റ്റ് 21-ന് ​ഇ​സ്കോ​ണു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യ്ക്ക് അ​നു​മ​തി ന​ൽ​കി​യി​രു​ന്ന​ത്.

എ​ന്നാ​ൽ ഭ​ക്ഷ​ണ വി​ത​ര​ണം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ സ​ർ​ക്കാ​ർ അ​നു​മ​തി പി​ൻ​വ​ലി​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​പ് കോ​ൽ​ക്ക​ത്ത​യി​ലെ സ്കൂ​ളു​ക​ളി​ൽ ഭ​ക്ഷ​ണ വി​ത​ര​ണ ചു​മ​ത​ല ഇ​സ്കോ​ണി​ന് ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും, കു​ട്ടി​ക​ളു​ടെ ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ നി​ന്ന് മു​ട്ട ഒ​ഴി​വാ​ക്ക​പ്പെ​ടു​ന്നു എ​ന്ന​തി​നെ ചൊ​ല്ലി​യു​ണ്ടാ​യ വ​ൻ വി​വാ​ദ​ങ്ങ​ളെ തു​ട​ർ​ന്ന് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തി​ൽ മാ​റ്റം വ​രു​ത്തി​യി​രു​ന്നു.

നി​ല​വി​ൽ 'അ​ന്നാ​മൃ​ത ഫൗ​ണ്ടേ​ഷ​ൻ' ആ​ണ് കോ​ൽ​ക്ക​ത്ത​യി​ലെ സ്കൂ​ളു​ക​ളി​ൽ ഉ​ച്ച​ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്. ഇ​തി​നി​ടെ, മൂ​ന്ന് ആ​ഴ്ച​യ്ക്കു​ള്ളി​ൽ പോ​ഷ​കാ​ഹാ​ര പ​ദ്ധ​തി​ക​ളു​ടെ ക​രാ​റി​ൽ വ​രു​ത്തി​യ പെ​ട്ടെ​ന്നു​ള്ള മാ​റ്റ​ങ്ങ​ളെ വി​മ​ർ​ശി​ച്ച് പ്ര​തി​പ​ക്ഷ നേ​താ​ക്ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Tags : WestBengal MidDayMeal LatestNews Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up