x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് ചാ​ർ​ജ്; അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ത്തി​ന് വ​ഴ​ങ്ങി​യെ​ന്ന് കോ​ൺ​ഗ്ര​സ്‌

വെബ് ഡെസ്ക്
Published: September 16, 2026 06:57 AM IST | Updated: September 16, 2026 06:57 AM IST

ന്യൂ​ഡ​ൽ​ഹി: 2000 രൂ​പ​യ്ക്ക് മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് ചാ​ർ​ജ് ഏ​ർ​പ്പെ​ടു​ത്താ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്ക​ത്തെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു കോ​ൺ​ഗ്ര​സ്. പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് ബാ​ങ്ക് അ​ല്ലെ​ങ്കി​ൽ പേ​യ്‌​മെ​ന്‍റ് സേ​വ​ന​ദാ​താ​വ് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന മ​ർ​ച്ച​ന്‍റ് ഡി​സ്‌​കൗ​ണ്ട് റേ​റ്റ് (എം​ഡി​ആ​ർ) ന​ട​പ്പി​ലാ​ക്കു​ന്ന​ത് അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങി​യാ​ണെ​ന്ന് ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി കു​റ്റ​പ്പെ​ടു​ത്തി.

2000 രൂ​പ​യ്ക്കു മു​ക​ളി​ലു​ള്ള യു​പി​ഐ ഇ​ട​പാ​ടു​ക​ൾ​ക്ക് വ്യാ​പാ​രി​ക​ളി​ൽ​നി​ന്ന് ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന എം​ഡി​ആ​ർ ന​ട​പ്പി​ലാ​ക്കു​ന്ന​ത്‌ സം​ബ​ന്ധി​ച്ചു ധ​ന​മ​ന്ത്രാ​ല​യം വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​തി​നു​പി​ന്നാ​ലെ​യാ​ണ് കോ​ൺ​ഗ്ര​സ് വി​മ​ർ​ശ​നം. പൂ​ജ്യം എം​ഡി​ആ​ർ എ​ന്ന ഇ​ന്ത്യ​യു​ടെ ന​യ​ത്തി​നെ അ​മേ​രി​ക്ക​ൻ പേ​യ്മെ​ന്‍റ് ക​മ്പ​നി​ക​ൾ ദീ​ർ​ഘ​കാ​ല​മാ​യി എ​തി​ർ​ത്തി​രു​ന്നു​വെ​ന്നും യു​എ​സ് വ്യാ​പാ​ര​ ക​രാ​ർ​പോ​ലെ ത​ന്നെ, വി​ട്ടു​വീ​ഴ്ച ചെ​യ്ത പ്ര​ധാ​ന​മ​ന്ത്രി ഒ​രി​ക്ക​ൽ​കൂ​ടി അ​മേ​രി​ക്ക​ൻ സ​മ്മ​ർ​ദ​ത്തി​നു മു​ന്നി​ൽ കീ​ഴ​ട​ങ്ങി​യെ​ന്നും രാ​ഹു​ൽ കു​റ്റ​പ്പെ​ടു​ത്തി.

ഉ​പ​യോ​ക്താ​ക്ക​ൾ​ക്കു​മേ​ൽ ഫീ​സ് ചു​മ​ത്തി​ല്ലെ​ന്നു കേ​ന്ദ്ര​സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും വ്യാ​പാ​രി​ക​ളി​ൽ ചു​മ​ത്തു​ന്ന ഫീ​സ് ആ​ത്യ​ന്തി​ക​മാ​യി ഉ​പ​യോ​ക്താ​വി​ന്‍റെ കീ​ശ​യി​ൽ​നി​ന്നാ​ണ് വ​രി​ക​യെ​ന്നും രാ​ഹു​ൽ എ​ക്‌​സി​ലെ പോ​സ്റ്റി​ൽ പ​റ​ഞ്ഞു. വ്യാ​പാ​രി​ക​ൾ​ക്കു​മേ​ലു​ള്ള അ​ധി​ക​ഭാ​രം വി​ല​കൂ​ട്ടി ഉ​പ​യോ​ക്താ​വി​ന്‍റെ കീ​ശ​യി​ൽ​നി​ന്നാ​ണ് തി​രി​ച്ചു​പി​ടി​ക്കു​ക​യെ​ന്ന കാ​ര്യം സ​ർ​ക്കാ​രി​ന് അ​റി​യി​ല്ലേ​യെ​ന്നു കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും ചോ​ദി​ച്ചു.

Tags : Charges UPI transactions Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash

Recent News

Corehub Up