കോഴിക്കോട് സുല്‍ത്താന്‍ കേറ്ററിംഗ്സിന്റെ സാദിഖും മകള്‍ നൈനയും കൊച്ചുമകള്‍ ഈവ സിര്വയും
ഏറ്റുമാനൂർ: ദുരന്തകാലങ്ങളിൽ നാടിന് വേണ്ടതെന്താണെന്ന് തിരിച്ചറിഞ്ഞ് സേവനം ചെയ്തവരാണ് കാറ്ററിംഗ് സ്ഥാപന ഉടമകളും ജീവനക്കാരുമെന്ന് നാട്ടകം സുരേഷ് എംഎൽഎ.
ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഏറ്റുമാനൂരിൽ നടത്തിയ സൂപ്പർ ഷെഫ് പാചക മത്സരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
28, 29 തീയതികളിൽ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നടക്കുന്ന അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി 14 ജില്ലകളിൽനിന്നുള്ള കാറ്ററേഴ്സ് അസോസിയേഷൻ അംഗങ്ങളെ ഉൾപ്പെടുത്തിയാണ് പാചക മത്സരം സംഘടിപ്പിച്ചത്. വിവിധ ഭക്ഷണ വിഭവങ്ങൾ മത്സരത്തിൽ തയാറാക്കി. പങ്കെടുത്തവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റുകളും നൽകി.
അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഏലിയാസ് സഖറിയ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് സജി ജേക്കബ്, ജനറൽ സെക്രട്ടറി ബിജു തോമസ്, സംസ്ഥാന രക്ഷാധികാരി വി.കെ. വർഗീസ്, കോട്ടയം ഫുഡ് സേഫ്റ്റി അസി. കമ്മീഷണർ എ.എ. അനസ്, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ കെ.കെ. കബീർ, എൻ.ജി. ശ്രീവത്സൻ, ജാഫർ സാദിഖ്, മാത്യു പൂവേലി, ജനറൽ സെക്രട്ടറി റോബിൻ കെ. പോൾ, സെക്രട്ടറിമാരായ പ്രശാന്ത് കുമാർ ആതിര, എം.കെ. ആന്റണി, സംസ്ഥാന ഭരണ സമിതിയംഗം ജോസ് ഫിലിപ്പ്, പ്രവീൺ ജോസ് തുടങ്ങിയവർ പ്രസംഗിച്ചു.
Tags : CulinaryWonders SuperChef CookingCompetition Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash