x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

സിഎം കിഡ്‌സ് സ്കോളർഷിപ്പ് പോർട്ടൽ കിട്ടുന്നില്ല

സീ​​​മ മോ​​​ഹ​​​ൻ​​​ലാ​​​ൽ
Published: September 16, 2026 03:12 AM IST | Updated: September 16, 2026 03:12 AM IST

പ്രതീകാത്മക ചിത്രം - എഐ

കൊ​​​ച്ചി: പൊ​​​തു വി​​​ദ്യാ​​​ഭ്യാ​​​സ​​​വ​​​കു​​​പ്പ് ന​​​ൽ​​​കി വ​​​രു​​​ന്ന സി​​​എം കി​​​ഡ്‌​​​സ് (എ​​​ൽ​​​പി/​​​യു​​​പി) സ്കോ​​​ള​​​ർ​​​ഷി​​​പ്പ് കു​​​ടി​​​ശി​​​ക​​​യു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള പോ​​​ർ​​​ട്ട​​​ൽ ല​​​ഭ്യ​​​മാ​​​കാ​​​തി​​​രി​​​ക്കെ, വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലാ​​​ത്ത കു​​​ട്ടി​​​ക​​​ളെ പോ​​​ർ​​​ട്ട​​​ലി​​​ൽ​​​നി​​​ന്നു നീ​​​ക്കം ചെ​​​യ്യു​​​മെ​​​ന്ന് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സ​​​ർ​​​ക്കു​​​ല​​​ർ.

2023 വ​​​രെ സ്കോ​​​ള​​​ർ​​​ഷി​​​പ്പ് പ​​​രീ​​​ക്ഷ വി​​​ജ​​​യി​​​ച്ച കു​​​ട്ടി​​​ക​​​ളു​​​ടെ കു​​​ടി​​​ശി​​​ക​​​ത്തു​​​ക, ബാ​​​ങ്ക് വി​​​വ​​​ര​​​ങ്ങ​​​ൾ ഉ​​​ൾ​​​പ്പ​​​ടെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി ഇ​​​ന്ന​​​ലെ അ​​​വ​​​സാ​​​നി​​​ച്ചി​​​രു​​​ന്നു. എ​​​ന്നാ​​​ൽ പോ​​​ർ​​​ട്ട​​​ൽ തു​​​റ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തി​​​രു​​​ന്ന​​​തി​​​നാ​​​ൽ പ​​​ല​​​ർ​​​ക്കും വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ല. ഇ​​​തോ​​​ടെ കു​​​ടി​​​ശി​​​ക ല​​​ഭി​​​ക്കേ​​​ണ്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കാ​​​ര്യ​​​ത്തി​​​ൽ ആ​​​ശ​​​ങ്ക​​​യേ​​​റി.

വി​​​വ​​​ര​​​ങ്ങ​​​ൾ രേ​​​ഖ​​​പ്പെ​​​ടു​​​ത്താ​​​ൻ ക​​​ഴി​​​യാ​​​ത്ത സാ​​​ഹ​​​ച​​​ര്യം നി​​​ല​​​നി​​​ൽ​​​ക്കെ സ​​​മ​​​യ​​​പ​​​രി​​​ധി അ​​​വ​​​സാ​​​നി​​​പ്പി​​​ക്കു​​​ക​​​യും തു​​​ട​​​ർ​​​ന്ന് കു​​​ട്ടി​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ നീ​​​ക്കം ചെ​​​യ്യു​​​മെ​​​ന്ന് അ​​​റി​​​യി​​​ക്കു​​​ക​​​യും ചെ​​​യ്ത ന​​​ട​​​പ​​​ടി അ​​​ധ്യാ​​​പ​​​ക​​​രെ​​​യും ര​​​ക്ഷി​​​താ​​​ക്ക​​​ളെ​​​യും ആ​​​ശ​​​ങ്ക​​​യി​​​ലാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

സ്കോ​​​ള​​​ർ​​​ഷി​​​പ്പ് വി​​​ത​​​ര​​​ണം സു​​​ഗ​​​മ​​​മാ​​​ക്കു​​​ന്ന​​​തി​​​നാ​​​യി ആ​​​രം​​​ഭി​​​ച്ച പോ​​​ർ​​​ട്ട​​​ൽ സം​​​വി​​​ധാ​​​നം വ​​​ഴി 2024 ജൂ​​​ൺ മു​​​ത​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ കു​​​ടി​​​ശി​​​ക സം​​​ബ​​​ന്ധ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ശേ​​​ഖ​​​രി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

എ​​​ന്നാ​​​ൽ നാ​​​ളി​​​തു​​​വ​​​രെ​​​യും കു​​​ടി​​​ശി​​​ക സം​​​ബ​​​ന്ധി​​​ച്ച വി​​​വ​​​ര​​​ങ്ങ​​​ൾ പൂ​​​ർ​​​ണ​​​മാ​​​യി പോ​​​ർ​​​ട്ട​​​ലി​​​ൽ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടി​​​ല്ലെ​​​ന്നു ക​​​ണ്ടെ​​​ത്തി​​​യ​​​തി​​​നെത്തു​​​ട​​​ർ​​​ന്നാ​​​ണ് പു​​​തി​​​യ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നാ​​​ണ് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പി​​​ന്‍റെ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​ത്.

Tags : CMKidsScholarship Portal Access Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up