x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​ള്ള​പ്പ​ണ ഇ​ട​പാ​ടി​ന് വാ​ട്‌​സാ​പ്പ് ഗ്രൂ​പ്പ്?ചാ​റ്റ് വി​വ​ര​ങ്ങ​ള്‍ പു​റ​ത്തു​വി​ട്ടു

വെബ്ഡെസ്ക്
Published: September 16, 2026 03:24 AM IST | Updated: September 16, 2026 03:24 AM IST

പ്രതീകാത്മക ചിത്രം

കോ​​​ഴി​​​ക്കോ​​​ട്: ‘ന​​​മ്മ​​​ള്‍ ബേ​​​പ്പൂ​​​ര്‍ കോ​​​ര്‍ ടീം’വാ​​​ട്‌​​​സാ​​​പ്പ് ഗ്രൂ​​​പ്പ് ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ചു​​​വെ​​​ന്ന ഇ​​​ഡി​​​യു​​​ടെ വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലി​​​നു പി​​​ന്നാ​​​ലെ ചാ​​​റ്റ് വി​​​വ​​​ര​​​ങ്ങ​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ട് അം​​​ഗ​​​ങ്ങ​​​ള്‍. ബേ​​​പ്പൂ​​​ര്‍ എം​​​എ​​​ല്‍​എ​​​യാ​​​യി​​​രു​​​ന്ന പി.​​​എ. മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് മ​​​ന്ത്രി​​​യാ​​​യ സ​​​മ​​​യ​​​ത്താ​​​ണ് വാ​​​ട്‌​​​സാ​​​പ്പ് ഗ്രൂ​​​പ്പ് രൂ​​​പ​​വ​​ത്​​​ക​​​രി​​​ച്ച​​​ത്.

ഗ്രൂ​​​പ്പി​​​ല്‍ ഇ​​​ഡി പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ ന​​​ട​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നു വി​​​ശ​​​ദീ​​​ക​​​രി​​​ക്കാ​​​നാ​​​ണ് വീ​​​ഡി​​​യോ രൂ​​​പ​​​ത്തി​​​ല്‍ ചാ​​​റ്റു​​​ക​​​ള്‍ പു​​​റ​​​ത്തു​​​വി​​​ട്ട​​​ത്. റി​​​യാ​​​സി​​​ന്‍റെ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ചാ​​​റ്റു​​​ക​​​ളും വീ​​​ഡി​​​യോ​​​ക​​​ളു​​​മാ​​ണു ഗ്രൂ​​​പ്പി​​​ല്‍ ഉ​​​ള്ള​​​ത്.

നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു ശേ​​​ഷം ഗ്രൂ​​​പ്പ് സ​​​ജീ​​​വ​​​മ​​​ല്ല. മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​രും റി​​​യാ​​​സി​​​ന്‍റെ പേ​​​ഴ്‌​​​സ​​​ണ​​​ല്‍ സ്റ്റാ​​​ഫി​​​ലു​​​ള്ള​​​വ​​​രും മാ​​​ത്ര​​​മാ​​​ണ് ഗ്രൂ​​​പ്പി​​​ലു​​​ള്ള​​​ത്. 2024 ജൂ​​​ണ്‍ മു​​​ത​​​ലു​​​ള്ള​​​താ​​​ണ് ഗ്രൂ​​​പ്പി​​​ലെ ചാ​​​റ്റു​​​ക​​​ള്‍. ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ള്‍ ചാ​​​റ്റി​​​ലി​​​ല്ല. എ​​​ന്നാ​​​ല്‍ 2024 ജൂ​​​ലൈ മൂ​​​ന്ന്, നാ​​​ല് തീ​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​മ്മ​​​ള്‍ ബേ​​​പ്പൂ​​​ര്‍ കോ​​​ര്‍ ടീം ​​​വാ​​​ട്‌​​​സാ​​​പ്പ് ഗ്രൂ​​​പ്പി​​​ല്‍ ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ച​​​ര്‍​ച്ച ന​​​ട​​​ന്നു എ​​​ന്നാ​​​ണ് ഇ​​​ഡി പ​​​റ​​​യു​​​ന്ന​​​ത്.

മ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സും ഹ​​​വാ​​​ല ഇ​​​ട​​​പാ​​​ടു​​​കാ​​​രും ത​​​മ്മി​​​ലു​​​ള്ള ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം ഈ ​​​ഗ്രൂ​​​പ്പ് വ​​​ഴി​​​യാ​​​ണ് ന​​​ട​​​ന്ന​​​തെ​​​ന്നാ​​​ണ് ഇ​​​ഡി​​​യു​​​ടെ വാ​​​ദം. പു​​​റ​​​ത്തു വി​​​ട്ട ചാ​​​റ്റ് വി​​​വ​​​ര​​​ങ്ങ​​​ളി​​​ല്‍ ഈ ​​​ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലെ ചാ​​​റ്റ് ഇ​​​ല്ല. ഈ ​​​കാ​​​ല​​​യ​​​ള​​​വി​​​ലെ ചാ​​​റ്റു​​​ക​​​ള്‍ ഡി​​​ലീ​​​റ്റ് ചെ​​​യ്ത​​​താ​​​ണോ എ​​​ന്ന സം​​​ശ​​​യ​​​വും ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ണ്ട്.

2024 ജൂ​​​ണ്‍ 17 ക​​​ഴി​​​ഞ്ഞാ​​​ല്‍ ജൂ​​​ലൈ 26 നാ​​​ണ് ഗ്രൂ​​​പ്പി​​​ല്‍ മെ​​​സേ​​​ജ് വ​​​ന്ന​​​ത്. 2025 ജൂ​​​ലൈ അ​​​ഞ്ചി​​​നും പ​​​ണ​​​മി​​​ട​​​പാ​​​ട് ച​​​ര്‍​ച്ച ന​​​ട​​​ന്നു​​​വെ​​​ന്നാ​​​ണ് ഇ​​​ഡി പ​​​റ​​​യു​​​ന്ന​​​ത്. ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍ അ​​​സം​​​ബ​​​ന്ധ​​​മാ​​​ണെ​​​ന്ന് മു​​​ഹ​​​മ്മ​​​ദ് റി​​​യാ​​​സ് വ്യ​​​ക്ത​​​മാ​​​ക്കി.

Tags : WhatsApp group BlackMoney Transactions ChatDetails Revealed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up