x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ശാസന, തിരുത്തൽ: സി​​​​​പി​​​​​എം വി​​​​​പു​​​​​ലീ​​​​​കൃ​​​​​ത സം​​​​​സ്ഥാ​​​​​ന ക​​​​​മ്മി​​​​​റ്റി യോ​​​​​ഗം സമാപിച്ചു

സ്വ​​​​​ന്തം ലേ​​​​​ഖ​​​​​ക​​​​​ന്‍
Published: September 16, 2026 04:10 AM IST | Updated: September 16, 2026 04:19 AM IST

സിപിഎം സം​​​​​​​​സ്ഥാ​​​​​​​​ന ക​​​​​​​​മ്മി​​​​​​​​റ്റി യോ​​​​​​​​ഗ​​​​​​​​സ​​​​​​​​മാ​​​​​​​​പ​​​​​​​​നത്തോടനുബന്ധിച്ച് ജനറൽ സെക്രട്ടറി എം.എ. ബേബി പ്രസംഗിക്കുന്നു.

കോ​​​​​​​​ഴി​​​​​​​​ക്കോ​​​​​​​​ട്: സി​​പി​​എ​​മ്മി​​ൽ അ​​സാ​​ധാ​​ര​​ണ തി​​രു​​ത്ത​​ൽ ന​​ട​​പ​​ടി. സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റ് പു​​​​​​​​നഃ​​​​​​​​സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും പാ​​​​​​​​ര്‍​ട്ടി സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി എം.​​​​​​​​വി.​​​​​​​​ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​നെ കേ​​​​​​​​ന്ദ്ര​​​​​​​നേ​​​​​​​​തൃ​​​​​​​​ത്വം ശാ​​​​​​​​സി​​​​​​​​ക്കു​​​​​​​​ക​​​​​​​​യും ​​​​​​ചെ​​​​​​​​യ്തു. സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ല്‍ വ്യ​​​​​​​​ക്തി​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ചു​​​​​​​​മ​​​​​​​​ത​​​​​​​​ല നി​​​​​​​​ര്‍​വ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ല്‍ എം. ​​വി. ഗോ​​വി​​ന്ദ​​നു വീ​​​​​​​​ഴ്ച സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ച​​​​​​​​താ​​​​​​​​യി ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി​​​​​​​​യ സി​​​​​​​​പി​​​​​​​​എം ജ​​​​​​​​ന​​​​​​​​റ​​​​​​​​ല്‍ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി എം.​​​​​​​​എ. ബേ​​​​​​​​ബി, പ്ര​​​​​​​​തി​​​​​​​​പ​​​​​​​​ക്ഷ നേ​​​​​​​​താ​​​​​​​​വ് പി​​​​​​​​ണ​​​​​​​​റാ​​​​​​​​യി വി​​​​​​​​ജ​​​​​​​​യ​​​​​​​​ന്‍ ശൈ​​​​​​​​ലി മാ​​​​​​​​റ്റ​​​​​​​​ണ​​​​​​​​മെ​​​​​​​​ന്ന് ച​​​​​​​​ര്‍​ച്ച​​​​​​​​ക​​​​​​​​ള്‍​ക്കു​​​​​​​​ള്ള മ​​​​​​​​റു​​​​​​​​പ​​​​​​​​ടി പ്ര​​​​​​​​സം​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ല്‍ ആ​​​​​​​​വ​​​​​​​​ശ്യ​​​​​​​​പ്പെ​​​​​​​​ട്ടു.

സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​ത്ത് സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​നു പു​​​​​​​​തു ഊ​​​​​​​​ര്‍​ജം പ​​​​​​​​ക​​​​​​​​രാ​​​​​​​​ന്‍ ല​​​​​​​​ക്ഷ്യ​​​​​​​​മി​​​​​​​​ട്ട് കോ​​​​​​​​ഴി​​​​​​​​ക്കോ​​​​​​ട്ട് സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ച മൂ​​​​​​​​ന്നു​ ദി​​​​​​​​വ​​​​​​​​സ​​​​​​​​ത്തെ വി​​​​​​​​പു​​​​​​​​ലീ​​​​​​​​കൃ​​​​​​​​ത സം​​​​​​​​സ്ഥാ​​​​​​​​ന ക​​​​​​​​മ്മി​​​​​​​​റ്റി യോ​​​​​​​​ഗ​​​​​​​​സ​​​​​​​​മാ​​​​​​​​പ​​​​​​​​ന ദി​​​​​​​​വ​​​​​​​​സ​​മാ​​ണ് അ​​​​​​​​സാ​​​​​​​​ധാ​​​​​​​​ര​​​​​​​​ണ ന​​​​​​​​ട​​​​​​​​പ​​​​​​​​ടി​​​​​​​​ക​​​​​​​​ളു​​ണ്ടാ​​യ​​ത്.​ ക​​​​​​​​ണ്ണൂ​​​​​​​​രി​​​​​​​​ല്‍നി​​​​​​​​ന്നു പി. ​​​​​​​​ജ​​​​​​​​യ​​​​​​​​രാ​​​​​​​​ജ​​​​​​​​ന്‍, തി​​​​​​​​രു​​​​​​​​വ​​​​​​​​ന​​​​​​​​ന്ത​​​​​​​​പു​​​​​​​​ര​​​​​​​​ത്തു​​​​​​​നി​​​​​​​​ന്നു വി.​​​​​​​​ ശി​​​​​​​​വ​​​​​​​​ന്‍​കു​​​​​​​​ട്ടി, പാ​​​​​​​​ല​​​​​​​​ക്കാ​​​​​​​​ട്ടു​​​​​​​നി​​​​​​​​ന്ന് എം.​​​​​​​​ ബി. രാ​​​​​​​​ജേ​​​​​​​​ഷ് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രാ​​ണ് സം​​സ്ഥാ​​ന സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ൽ പു​​തു​​താ​​യി ഇ​​ടം നേ​​ടി​​യ​​ത്. ടി. ​​പി. രാ​​മ​​കൃ​​ഷ്ണ​​നു പ​​ക​​രം പി. ​​രാ​​ജീ​​വ് ഇ​​ട​​തു​​മു​​ന്ന​​ണി ക​​ൺ​​വീ​​ന​​റാ​​കും.

ആ​​​​​​​​ദ്യ ര​​​​​​​​ണ്ടു​​​​​​​​ദി​​വ​​സ​​ത്തെ ച​​ർ​​ച്ച​​ക​​ളി​​ൽ ഉ​​​​​​​​യ​​​​​​​​ര്‍​ന്നു​​വ​​​​​​​​ന്ന വി​​​​​​​​മ​​​​​​​​ര്‍​ശ​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ൾ പ​​​​​​​​രി​​​​​​​​ഗ​​​​​​​​ണി​​​​​​​​ച്ചാ​​​​​​​​ണു തീ​​​​​​​​രു​​​​​​​​മാ​​​​​​​​നം. സി​​​​​​​​പി​​​​​​​​എ​​​​​​​​മ്മി​​​​​​​​ലെ കീ​​​​​​​​ഴ്‌​​​​​​​​വ​​​​​​​​ഴ​​​​​​​​ക്ക​​​​​​​​മു​​​​​​​​സ​​​​​​​​രി​​​​​​​​ച്ച് സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​ക്ര​​​ട്ട​​​റി​​​യെ ശാ​​സി​​ക്കു​​ന്ന​​ത് അ​​​​​​​​പൂ​​​​​​​​ർ​​​​​​​​വ​​​​​​​​മാ​​​​​​​​ണ്. അ​​​​​​​​തോ​​​​​​​​ടൊ​​​​​​​​പ്പം പു​​​​​​​​നഃ​​​​​​​​സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന പാ​​​​​​​​ര്‍​ട്ടി സ​​​​​​​​മ്മേ​​​​​​​​ള​​​​​​​​ന​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ല്‍ എ​​​​​​​​ന്ന പ​​​​​​​​തി​​​​​​​​വു​​രീ​​​​​​​​തി​​​​​​​​ക്കും മാ​​​​​​​​റ്റം വ​​​​​​​​ന്നു.

►എം.​​​​​വി. ഗോ​​​​​വി​​​​​ന്ദ​​​​​ന്‍ ഉ​​​​​ത്ത​​​​​ര​​​​​വാ​​​​​ദി​​​​​ത്വം നി​​​​​ര്‍​വ​​​​​ഹി​​​​​ച്ചി​​​​​ല്ല

ത​​​​​​​​ളി​​​​​​​​പ്പ​​​​​​​​റ​​​​​​​​മ്പി​​​​​​​​ലെ​​​​​​​​യും പ​​​​​​​​യ്യ​​​​​​​​ന്നൂ​​​​​​​​രി​​​​​​​​ലെ​​​​​​​​യും സ്ഥാ​​​​​​​​നാ​​​​​​​​ര്‍​ഥി​​​​​​​​ത്വ​​​​​​​​ത്തി​​​​​​​​ല്‍ സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി​​​​​​​​ക്കു വീ​​​​​​​​ഴ്ച സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ചു​​​​​​​​വെ​​​​​​​​ന്നു ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി​​​​​​​​യാ​​​​​​​​ണ് ജ​​​​​​​​ന​​​​​​​​റ​​​​​​​​ല്‍ സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി എം.​​​​​​​​എ. ബേ​​​​​​​​ബി, എം.​​​​​​​​വി.​​​​​​​​ ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​നെ ശാ​​​​​​​​സി​​​​​​​​ച്ച​​​​​​​​ത്. സം​​​​​​​​ഘ​​​​​​​​ട​​​​​​​​നാ​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ള്‍ പ​​​​​​​​രി​​​​​​​​ശോ​​​​​​​​ധി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് കൂ​​​​​​​​ട്ടു​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നു ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി​​​​​​​​യ അ​​​​​​​​ദ്ദേ​​​​​​​​ഹം, അ​​തി​​നൊ​​​​​​​​പ്പം​​​​​​​ത​​​​​​​​ന്നെ വ്യ​​​​​​​​ക്തി​​​​​​​​പ​​​​​​​​ര​​​​​​​​മാ​​​​​​​​യ ചി​​​​​​​​ല ഉ​​​​​​​​ത്ത​​​​​​​​ര​​​​​​​​വാ​​​​​​​​ദി​​​​​​​​ത്വ​​മു​​ള്ള​​തും എ​​ടു​​ത്തു​​പ​​റ​​ഞ്ഞു. അ​​​​​​​​ത് നി​​​​​​​​ര്‍​വ​​​​​​​​ഹി​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​തി​​​​​​​​ല്‍ ഉ​​​​​​​​ള്‍​പ്പടെ എം.​​​​​​​​വി. ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​ന് വീ​​​​​​​​ഴ്ച സം​​​​​​​​ഭ​​​​​​​​വി​​​​​​​​ച്ച​​​​​​​​താ​​​​​​​​യും വി​​​​​​​​മ​​​​​​​​ര്‍​ശി​​​​​​​​ച്ചു. അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, പാ​​​​​​​​ര്‍​ട്ടി​​​​​​​​ക്ക് ഏ​​​​​​​​റ്റ​​​​​​​​വും കൂ​​​​​​​​ടു​​​​​​​​ത​​​​​​​​ല്‍ ക്ഷീ​​​​​​​​ണ​​​​​​​​മു​​​​​​​​ണ്ടാ​​​​​​​​ക്കി​​​​​​​​യ​​​​​​​​ത് ഈ ​​​​​​​​ര​​​​​​​​ണ്ടി​​​​​​​​ട​​​​​​​​ങ്ങ​​​​​​​​ളി​​​​​​​​ലും ഉ​​​​​​​​ണ്ടാ​​​​​​​​യ തോ​​​​​​​​ല്‍​വി​​​​​​​​യും വി​​​​​​​​വാ​​​​​​​​ദ​​​​​​​​ങ്ങ​​​​​​​​ളു​​​​​​​​മാ​​​​​​​​ണെ​​​​​​​​ന്നാ​​​​​​​​ണു ബേ​​​​​​​​ബി ചൂ​​​​​​​​ണ്ടി​​​​​​​​ക്കാ​​​​​​​​ട്ടി​​​​​​​​യ​​​​​​​​ത്.

►ശാ​​​​​സി​​​​​ച്ചോ എ​​​​​ന്നു പ​​​​​റ​​​​​യേ​​​​​ണ്ട കാ​​​​​ര്യ​​​​​മി​​​​​ല്ലെ​​​​​ന്ന് ഗോ​​​​​വി​​​​​ന്ദ​​​​​ന്‍

പാ​​​​​​​​ര്‍​ട്ടി ത​​​​​​​​ന്നെ ശാ​​​​​​​സി​​​​​​​ച്ചോ എ​​​​​​​​ന്ന് മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​ങ്ങ​​​​​​​​ളോ​​​​​​​​ടു പ​​​​​​​​റ​​​​​​​​യേ​​​​​​​​ണ്ട കാ​​​​​​​​ര്യ​​​​​​​​മി​​​​​​​​ല്ലെ​​​​​​​​ന്ന് എം.​​​​​​​​വി. ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​ന്‍ പ്ര​​​​​​​​തി​​​​​​​​ക​​​​​​​​രി​​​​​​​​ച്ചു.​ ""നി​​​​​​​​ങ്ങ​​​​​​​​ള്‍ എ​​​​​​​​ന്തു വാ​​​​​​​​ര്‍​ത്ത വേ​​​​​​​​ണ​​​​​​​​മെ​​​​​​​​ങ്കി​​​​​​​​ലും ന​​​​​​​​ല്‍​കി​​​​​​​​ക്കോ​​​​​​​​ളൂ. പാ​​​​​​​​ര്‍​ട്ടി സം​​​​​​​​ഘ​​​​​​​​ട​​​​​​​​നാ ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ല്‍ ന​​​​​​​​ട​​​​​​​​ന്ന കാ​​​​​​​​ര്യ​​​​​​​​ങ്ങ​​​​​​​​ള്‍ പു​​​​​​​​റ​​​​​​​​ത്തു പ​​​​​​​​റ​​​​​​​​യേ​​​​​​​​ണ്ട​​​​​​​​തി​​​​​​​​ല്ല. പി​​​​​​​​ബി എ​​​​​​​​ന്നു പ​​​​​​​​റ​​​​​​​​യു​​​​​​​​ന്ന​​​​​​​​തു പാ​​​​​​​​ര്‍​ട്ടി​​​​​​​​യി​​​​​​​​ലെ ഉ​​​​​​​​ന്ന​​​​​​​​താ​​​​​​​​ധി​​​​​​​​കാ​​​​​​​​ര​​​​​​​​കേ​​​​​​​​ന്ദ്ര​​​​​​​​മാ​​​​​​​​ണ്. അ​​​​​​​​വി​​​​​​​​ടെ​​​​​​​നി​​​​​​​​ന്നു വ​​​​​​​​രു​​​​​​​​ന്ന നി​​​​​​​​ര്‍​ദേ​​​​​​​​ശ​​​​​​​​ങ്ങ​​​​​​​​ള്‍ ന​​​​​​​​ട​​​​​​​​പ്പി​​​​​​​​ലാ​​​​​​​​ക്കു​​​​​​​​ന്ന​​​​​​​​ത് സം​​​​​​​​സ്ഥാ​​​​​​​​ന ക​​​​​​​​മ്മ​​​​​​​​റ്റി​​​​​​​​യാ​​​​​​​​ണ്. അ​​​​​​​​തി​​​​​​​​ല്‍ ഒ​​​​​​​​രു പ്ര​​​​​​​​ത്യേ​​​​​​​​ക​​​​​​​​ത​​​​​​​​യു​​​​​​​​മി​​​​​​​​ല്ല. സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റ് പു​​​​​​​​നഃ​​​​​​​​സം​​​​​​​​ഘ​​​​​​​​ടി​​​​​​​​പ്പി​​​​​​​​ച്ചു എ​​​​​​​​ന്ന​​​​​​​​തിനേ​​​​​​​​ക്കാ​​​​​​​​ള്‍ സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റ് സെ​​​​​​​​റ്റാ​​​​​​​​ക്കി എ​​​​​​​​ന്ന് പ​​​​​​​​റ​​​​​​​​യാ​​​​​​​​നാ​​​​​​​​ണ് എ​​​​​​​​നി​​​​​​​​ക്കു താ​​​​​​​ത്​​​​​​​​പ​​​​​​​​ര്യം’’ - ഗോ​​​​​​​​വി​​​​​​​​ന്ദ​​​​​​​​ന്‍ മാ​​​​​​​​ധ്യ​​​​​​​​മ​​​​​​​​പ്ര​​​​​​​​വ​​​​​​​​ര്‍​ത്ത​​​​​​​​ക​​​​​​​​രോ​​​​​​​​ടു പ​​​​​​​റ​​​​​​​ഞ്ഞു.

K-Rail Survey

സെ​​ക്ര​​ട്ടേ​​റി​​യ​​റ്റ് ശ​​ക്തി​​പ്പെ​​ടു​​ത്ത​​ൽ

സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റ് ദു​​​​​​​​ര്‍​ബ​​​​​​​​ല​​​​​​​​മെ​​​​​​​​ന്ന​​ വി​​​​​​​​ല​​​​​​​​യി​​​​​​​​രു​​​​​​​​ത്ത​​​​​​​​ലാ​​​​​​​​ണു പൊ​​​​​​​​തു​​​​​​​​വേ യോ​​​​​​​​ഗ​​​​​​​​ത്തി​​​​​​​​ല്‍ ഉ​​​​​​യ​​​​​​​​ര്‍​ന്നു​​​​​​​​വ​​​​​​​​ന്ന​​​​​​​​ത്. ച​​​​​​​​ര്‍​ച്ച​​​​​​​​ക​​​​​​​​ളു​​​​​​​​ടെ പ​​​​​​​​ശ്ചാ​​​​​​​​ത്ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ല്‍ തി​​​​​​​​ങ്ക​​​​​​​​ളാ​​​​​​​​ഴ്ച രാ​​​​​​​​ത്രി സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റ് യോ​​​​​​​​ഗം ചേ​​​​​​​​ര്‍​ന്നി​​​​​​​​രു​​​​​​​​ന്നു.​ തു​​ട​​ർ​​ന്നാ​​ണ് പി.​​​​​​​​ജ​​​​​​​​യ​​​​​​​​രാ​​​​​​​​ജ​​​​​​​​നും വി.​​​​​​​​ശി​​​​​​​​വ​​​​​​​​ന്‍​കു​​​​​​​​ട്ടി​​യും എം.​​​​​​​​ബി. രാ​​​​​​​​ജേ​​​​​​​​ഷും സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റി​​​​​​​​ലെ​​ത്തി​​യ​​ത്.

എ​​​​​​​​ല്‍​ഡി​​​​​​​​എ​​​​​​​​ഫ് ക​​​​​​​​ണ്‍​വീ​​​​​​​​ന​​​​​​​​ര്‍ ടി.​​​​​​​​പി. രാ​​​​​​​​മ​​​​​​​​കൃ​​​​​​​​ഷ്ണ​​​​​​​​ന്‍, ടി.​​​​​​​​എം. തോ​​​​​​​​മ​​​​​​​​സ് ഐ​​​​​​​​സ​​​​​​​​ക് എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രെ സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റി​​​​​​​​ല്‍നി​​​​​​​​ന്ന് ഒ​​​​​​​​ഴി​​​​​​​​വാ​​​​​​​​ക്കി.​​ കേ​​​​​​​​ന്ദ്ര ക​​​​​​​​മ്മി​​​​​​​​റ്റി അം​​​​​​​​ഗ​​​​​​​​ങ്ങ​​​​​​​​ൾ എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ൽ ഇ​​​​​​​​വ​​​​​​​​ർ​​​​​​​​ക്ക് സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റി​​​​​​​​ൽ പ​​​​​​​​ങ്കെ​​​​​​​​ടു​​​​​​​​ക്കാം.18 പേ​​​​​​​​രാ​​​​​​​​ണു ​നി​​​​​​​​ല​​​​​​​​വി​​​​​​​​ല്‍ സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റി​​​​​​​​ലു​​​ള്ള​​​​​​​​ത്. ജോ​​​​​​​​ണ്‍ ബ്രി​​​​​​​​ട്ടാ​​​​​​​​സി​​​​​​​​നെ സെ​​​​​​​​ക്ര​​​​​​​​ട്ടേ​​​​​​​​റി​​​​​​​​യ​​​​​​​​റ്റി​​​​​​​​ല്‍ കേ​​​​​​​​ന്ദ്ര ക​​​​​​​​മ്മി​​​​​​​​റ്റി ക്ഷ​​​​​​​​ണി​​​​​​​​താ​​​​​​​​വ് എ​​​​​​​​ന്ന നി​​​​​​​​ല​​​​​​​​യി​​​​​​​​ല്‍ ഉ​​​​​​​​ള്‍​പ്പെ​​​​​​​​ടു​​​​​​​​ത്തി.

അ​​​​​​​​തേ​​​​​​​​സ​​​​​​​​മ​​​​​​​​യം, സി​​​​​​​​പി​​​​​​​​എം പോ​​​​​​​​ഷ​​​​​​​​ക​​​​​​സം​​​​​​​​ഘ​​​​​​​​ട​​​​​​​​ന​​​​​​​​ക​​​​​​​​ളു​​​​​​​​ടെ ത​​​​​​​​ല​​​​​​​​പ്പ​​​​​​​​ത്തു​​​​​​​​ള്ള​​​​​​​​വ​​​​​​​​രും യു​​​​​​​​വ​​​​​​​​മു​​​​​​​​ഖ​​​​​​​​ങ്ങ​​​​​​​​ളും ഉ​​​​​​​​ൾപ്പടെ ​ഒ​​​​​​​​മ്പ​​​​​​​​തു​​പേ​​​​​​​​രെ സം​​​​​​​​സ്ഥാ​​​​​​​​ന​​​​​​​​സ​​​​​​​​മി​​​​​​​​തി​​​​​​​യി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി.

ക​​​​​​​​രു​​​​​​​​നാ​​​​​​​​ഗ​​​​​​​​പ്പ​​​​​​​​ള്ളി​​​​​​​​യി​​​​​​​​ലെ വി​​​​​​​​ഭാ​​​​​​​​ഗീ​​​​​​​​യ​​​​​​​​ത​​​​​​​​യു​​​​​​​​മാ​​​​​​​​യി ബ​​​​​​​​ന്ധ​​​​​​​​പ്പെ​​​​​​​​ട്ട് നേ​​​​​​​​രത്തേ പു​​​​​​​​റ​​​​​​​​ത്താ​​​​​​​​യ സൂ​​​​​​​​സ​​​​​​​​ൻ കോ​​​​​​​​ടി​​​​​​​​യെ പാ​​​​​​​​ർ​​​​​​​​ട്ടി സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​മി​​​​​​​​തി​​​​​​​​യി​​​​​​​​ൽ ഉ​​​​​​​​ൾ​​​​​​​​പ്പെ​​​​​​​​ടു​​​​​​​​ത്തി.

ഡി​​​​​​​​വൈ​​​​​​​​എ​​​​​​​​ഫ്ഐ അ​​​​​​​​ഖി​​​​​​​​ലേ​​​​​​​​ന്ത്യാ ത​​​​​​​​ല​​​​​​​​ത്തി​​​​​​​​ൽ പ്ര​​​​​​​​വ​​​​​​​​ർ​​​​​​​​ത്തി​​​​​​​​ക്കു​​​​​​​​ന്ന ‌‌‌ജെ​​​​​​​​യ്ക് സി. ​​​​​​​​തോ​​​​​​​​മ​​​​​​​​സ്, ഡി​​​​​​​​വൈ​​​​​​​​എ​​​​​​​​ഫ്ഐ സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി എം.​​​​​​​​ വി​​​​​​​​ജി​​​​​​​​ൻ, എ​​​​​​​​സ്‌​​​​​​​​എ​​​​​​​​ഫ്‌​​​​​​​​ഐ സം​​​​​​​​സ്ഥാ​​​​​​​​ന സെ​​​​​​​​ക്ര​​​​​​​​ട്ട​​​​​​​​റി പി.​​​​​​​​എ​​​​​​​​സ്‌. സ​​​​​​​​ഞ്‌​​​​​​​​ജീ​​​​​​​​വ്‌, പ്ര​​​​​​​​സി​​​​​​​​ഡ​​​​​​​​ന്‍റ് എം. ​​​​​​​​ശി​​​​​​​​വ​​​​​​​​പ്ര​​​​​​​​സാ​​​​​​​​ദ്‌, എ​​​​​​​​ന്‍. സു​​​​​​​​ക​​​​​​​​ന്യ, ഒ.​​​​​​​​എ​​​​​​​​സ്‌. അം​​​​​​​​ബി​​​​​​​​ക, സു​​​​​​​​ബൈ​​​​​​​​ദ ഇ​​​​​​​​സ​​​​​​​​ഹാ​​​​​​​​ഖ്, പ്ര​​​​​​​​ഭാ​​​​​​​​വ​​​​​​​​ര്‍​മ എ​​​​​​​​ന്നി​​​​​​​​വ​​​​​​​​രെ സം​​​​​​​​സ്ഥാ​​​​​​​​ന സ​​​​​​​​മി​​​​​​​​തി​​​​​​​​യി​​​​​​​​ലെ സ്ഥി​​​​​​​​രം ക്ഷ​​​​​​​​ണി​​​​​​​​താ​​​​​​​​ക്ക​​​​​​​​ളാ​​​​​​​​യി ഉ​​​​​​​​ള്‍​പ്പെ​​​​​​​​ടു​​​​​​​​ത്തി.​

Tags : CPM Admonition Correction MeetingConcludes Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up