x
ad
Wed, 16 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ട്വന്‍റി 20 പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്‍റുമാരെ തെരഞ്ഞെടുത്തു

വെബ്ഡെസ്ക്
Published: September 16, 2026 03:08 AM IST | Updated: September 16, 2026 03:08 AM IST

അ​​​ഡ്വ. ചാ​​​ര്‍ളി പോ​​​ൾ, സണ്ണി തോമസ്, ബാബു ദിവാകരൻ എന്നിവർ

കൊ​​​ച്ചി: ട്വ​​​ന്‍റി 20 പാ​​​ര്‍ട്ടി​​​യു​​​ടെ പു​​​തി​​​യ സം​​​സ്ഥാ​​​ന വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​രാ​​​യി അ​​​ഡ്വ. ചാ​​​ര്‍ളി പോ​​​ള്‍ (എ​​​റ​​​ണാ​​​കു​​​ളം), സ​​​ണ്ണി തോ​​​മ​​​സ് (കോ​​​ഴി​​​ക്കോ​​​ട്), ബാ​​​ബു ദി​​​വാ​​​ക​​​ര​​​ന്‍ (അ​​​ടൂ​​​ര്‍) എ​​​ന്നി​​​വ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

കി​​​ഴ​​​ക്ക​​​മ്പ​​​ല​​​ത്തെ പാ​​​ര്‍ട്ടി ആ​​​സ്ഥാ​​​ന​​​ത്തു സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ബു എം. ​​​ജേ​​​ക്ക​​​ബി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ല്‍ ന​​​ട​​​ന്ന സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി യോ​​​ഗ​​​ത്തി​​​ലാ​​​ണ് പു​​​നഃ​​​സം​​​ഘ​​​ട​​​ന സം​​​ബ​​​ന്ധി​​​ച്ച പ്ര​​​ഖ്യാ​​​പ​​​ന​​​ങ്ങ​​​ള്‍ ഉ​​​ണ്ടാ​​​യ​​​ത്. പു​​​തി​​​യ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​ര്‍ക്കു മേ​​​ഖ​​​ല തി​​​രി​​​ച്ച് സം​​​ഘ​​​ട​​​നാ ചു​​​മ​​​ത​​​ല​​​ക​​​ളും വീ​​​തി​​​ച്ചു​​​ന​​​ല്‍കി.

അ​​​ഡ്വ. ചാ​​​ര്‍ളി​​​ പോ​​​ള്‍ മ​​​ധ്യ​​​മേ​​​ഖ​​​ല​​​യു​​​ടെ​​​യും (തൃ​​​ശൂ​​​ര്‍, എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, കോ​​​ട്ട​​​യം), സ​​​ണ്ണി തോ​​​മ​​​സ് ഉ​​​ത്ത​​​ര​​​മേ​​​ഖ​​​ല​​​യു​​​ടെ​​​യും (കാ​​​സ​​​ര്‍ഗോ​​​ഡ്, ക​​​ണ്ണൂ​​​ര്‍, വ​​​യ​​​നാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, മ​​​ല​​​പ്പു​​​റം, പാ​​​ല​​​ക്കാ​​​ട്), ബാ​​​ബു ദി​​​വാ​​​ക​​​ര​​​ന്‍ ദ​​​ക്ഷി​​​ണ​​​മേ​​​ഖ​​​ല​​​യു​​​ടെ​​​യും (തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, പ​​​ത്ത​​​നം​​​തി​​​ട്ട, കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ) ചു​​​മ​​​ത​​​ല​​​ക​​​ള്‍ വ​​​ഹി​​​ക്കും.

നി​​​ല​​​വി​​​ലെ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് വി. ​​​ഗോ​​​പ​​​കു​​​മാ​​​ര്‍ ഓ​​​ഫീ​​​സ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ ചു​​​മ​​​ത​​​ല​​​യി​​​ല്‍ തു​​​ട​​​രും. ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം വീ​​​ണാ നാ​​​യ​​​രെ സം​​​സ്ഥാ​​​ന എ​​​ക്‌​​​സി​​​ക്യൂ​​​ട്ടീ​​​വ് ബോ​​​ര്‍ഡ് അം​​​ഗ​​​മാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.

Tags : Twenty20 Party VicePresident Elected Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up