പ്രതീകാത്മക ചിത്രം
തൃശൂർ: പ്രമുഖ ഗൃഹോപകരണ-ഇലക്ട്രോണിക്-ഡിജിറ്റൽ വിതരണ ശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ടിൽ ബിഗ് ദീപാവലി സെയിൽ ആരംഭിച്ചു.
ഇലക്ട്രോണിക് ഡിജിറ്റൽ ആക്സസറികൾ, ക്രോക്കറികൾ ഉൾപ്പെടെയുള്ള ഗൃഹോപകരണങ്ങൾക്ക് 50 ശതമാനം വരെ ഡിസ്കൗണ്ട് ലഭിക്കും. തെരഞ്ഞെടുക്കപ്പെട്ട ഇഎംഐ പർച്ചേസുകൾക്ക് 20,000 രൂപ വരെയുള്ള കാഷ്ബാക്ക്, ‘1 ഇഎംഐ ബാക്ക്’ ഓഫർ, ആകർഷകമായ ‘ട്രിപ്പിൾ സീറോ’ സ്കീമുകൾ എന്നിവയും ഒരുക്കിയിട്ടുണ്ട്.
പൈൻലാബ്സ് വഴി പർച്ചേസ് ചെയ്യുന്പോൾ 26,000 രൂപ വരെ കാഷ്ബാക്കും യുപിഐ പേയ്മെന്റുകൾക്ക് 10 ശതമാനം വരെ കാഷ്ബാക്കും സ്വന്തമാക്കാം.
ലക്കാ ലക്കാ ഓഫറിലൂടെ 2027 ജനുവരി 31 വരെ കേരളത്തിലുടനീളമുള്ള നന്തിലത്ത് ജി-മാർട്ട് ഷോറുമുകളിൽനിന്നു പർച്ചേസ് ചെയ്യുന്നവരിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് ബംപർ സമ്മാനമായി ഓരോ മാരുതി സുസുക്കി ബലേനോ കാർ, 100 പേർക്ക് ഒരു ഗ്രാം വീതമുള്ള സ്വർണനാണയം, 100 പേർക്ക് 10 ഗ്രാം വീതമുള്ള വെള്ളിനാണയം, 100 പേർക്ക് എൽഇഡി ടിവി എന്നിവ വീതവും, 100 പേർക്ക് ഓരോ വാഷിംഗ് മെഷീൻ വീതവും സമ്മാനമായി ലഭിക്കും.
എല്ലാ ജി-മാർട്ട് ഷോറൂമുകളിലും തെരഞ്ഞെടുത്ത ഗൃഹോപകരണങ്ങൾക്ക് 70 ശതമാനം വരെ ഡിസ്കൗണ്ടും നൽകുന്നുണ്ട്.
Tags : NandilathGMart Business GopuNandilath HomeAppliances Electronics DigitalProducts BigOffer