Fri, 24 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Electronics

ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് നി​​ർ​​മാ​​ണം വ​​ർ​​ധി​​ച്ചു

ന്യൂ​​ഡ​​ൽ​​ഹി: ക​​ഴി​​ഞ്ഞ ഒ​​രു പ​​തി​​റ്റാ​​ണ്ടി​​ലേ​​റെ​​യാ​​യി ഇ​​ന്ത്യ​​യു​​ടെ ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് നി​​ർ​​മാ​​ണ മേ​​ഖ​​ല വ​​ൻ വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ചു. 2014-15ൽ ​​ഏ​​ക​​ദേ​​ശം 1.9 ല​​ക്ഷം കോ​​ടി​​യാ​​യി​​രു​​ന്ന ആ​​ഭ്യ​​ന്ത​​ര ഉ​​ത്പാ​​ദ​​നം 2025-26ൽ ​​ഏ​​ഴു മ​​ട​​ങ്ങ് വ​​ർ​​ധി​​ച്ച് 13.11 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി​​യ​​താ​​യി ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് ആ​​ൻ​​ഡ് ഐ​​ടി മ​​ന്ത്രാ​​ല​​യം അ​​റി​​യി​​ച്ചു. ഈ ​​മേ​​ഖ​​ല നി​​ല​​വി​​ൽ ഏ​​ക​​ദേ​​ശം 25 ല​​ക്ഷം പേ​​ർ​​ക്കു തൊ​​ഴി​​ൽ ന​​ല്കു​​ന്നു​​ണ്ട്.

ഈ ​​കാ​​ല​​യ​​ള​​വി​​ൽ ഇ​​ല​​ക്ട്രോ​​ണി​​ക്സ് ക​​യ​​റ്റു​​മ​​തി വ​​ള​​ർ​​ച്ച കൈ​​വ​​രി​​ച്ചു. 2014-15ൽ 38,000 ​​കോ​​ടി​​യാ​​യി​​രു​​ന്ന​​തി​​ൽ​​നി​​ന്ന് 2025-26ൽ 4.24 ​​ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി. മൊ​​ബൈ​​ൽ ഫോ​​ണ്‍ ഉ​​ത്പാ​​ദ​​ന​​ത്തി​​ൽ 33 മ​​ട​​ങ്ങ് വ​​ർ​​ധ​​ന​​യാ​​ണു​​ണ്ടാ​​യ​​ത്. 18,000 കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 6.27 ല​​ക്ഷം കോ​​ടി രൂ​​പ​​യി​​ലെ​​ത്തി​​യ​​പ്പോ​​ൾ മൊ​​ബൈ​​ൽ ഫോ​​ണ്‍ ക​​യ​​റ്റു​​മ​​തി 1500 കോ​​ടി രൂ​​പ​​യി​​ൽ​​നി​​ന്ന് 165 മ​​ട​​ങ്ങ് ഉ​​യ​​ർ​​ന്ന് 2.59 ല​​ക്ഷം കോ​​ടി രൂ​​പ​​യാ​​യി.

രാ​​ജ്യ​​ത്തി​​നു​​ള്ളി​​ൽ വി​​റ്റ​​ഴി​​ക്കു​​ന്ന മൊ​​ബൈ​​ൽ ഫോ​​ണു​​ക​​ളു​​ടെ ഏ​​ക​​ദേ​​ശം 99.2 ശ​​ത​​മാ​​ന​​വും ഇ​​വി​​ടെ നി​​ർ​​മി​​ക്കു​​ന്ന​​വ​​യാ​​ണ്. അ​​തോ​​ടൊ​​പ്പം ഇ​​വി​​ടെ​​നി​​ന്ന് ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ ക​​യ​​റ്റു​​മ​​തി ചെ​​യ്യു​​ന്ന ഉ​​ത്പ​​ന്ന​​മാ​​യും മൊ​​ബൈ​​ൽ ഫോ​​ണ്‍ മാ​​റി.

വി​​ദേ​​ശ​​ത്തു​​നി​​ന്ന് നേ​​രി​​ട്ടു​​ള്ള നി​​ക്ഷേ​​പ​​ത്തി​​ലെ പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ൾ, നി​​കു​​തി- തൊ​​ഴി​​ൽ നി​​യ​​മ പ​​രി​​ഷ്ക​​ര​​ണ​​ങ്ങ​​ൾ, പ്രൊ​​ഡ​​ക്ഷ​​ൻ ലി​​ങ്ക്ഡ് ഇ​​ൻ​​സെ​​ന്‍റീ​​വ് എ​​ന്നീ പ​​ദ്ധ​​തി​​ക​​ളാ​​ണ് രാ​​ജ്യ​​ത്തെ ഇ​​ല​​ക്‌​ട്രോ​ണി​​​ക്സ് നി​​ർ​​മാ​​ണ മേ​​ഖ​​ല​​യെ ശ​​ക്തി​​പ്പെ​​ടു​​ത്താ​​ൻ സ​​ഹാ​​യി​​ച്ച​​തെ​​ന്ന് മ​​ന്ത്രാ​​ല​​യം വ്യ​​ക്ത​​മാ​​ക്കി.

സ​​ർ​​ക്കാ​​രി​​ന്‍റെ ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് നി​​ർ​​മാ​​ണ പ്രോ​​ത്സാ​​ഹാ​​ന ന​​ട​​പ​​ടി​​ക​​ളു​​ടെ പ്ര​​ധാ​​ന ഗു​​ണ​​ഭോ​​ക്താ​​വാ​​യി ത​​മി​​ഴ്നാ​​ട് മാ​​റി​​യി​​ട്ടു​​ണ്ട്. സം​​സ്ഥാ​​ന​​ത്തു​​ട​​നീ​​ള​​മു​​ള്ള നി​​ര​​വ​​ധി നി​​ർ​​മാ​​ണ കേ​​ന്ദ്ര​​ങ്ങ​​ൾ​​ക്ക് ഇ​​തി​​ലൂ​​ടെ പി​​ന്തു​​ണ ല​​ഭി​​ച്ചു. കൂ​​ടാ​​തെ സം​​സ്ഥാ​​ന​​ത്ത് ര​​ണ്ട് ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് മാ​​നു​​ഫാ​​ക്ച​​റിം​​ഗ് ക്ല​​സ്റ്റ​​റു​​ക​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ അം​​ഗീ​​കാ​​രം ന​​ല്കു​​ക​​യും ചെ​​യ്തു.

587 കോ​​ടി രൂ​​പ പ​​ദ്ധ​​തി ചെ​​ല​​വി​​ൽ 474.3 ഏ​​ക്ക​​ർ സ്ഥ​​ല​​ത്ത് മ​​ന​​ല്ലൂ​​രി​​ലും 424.55 കോ​​ടി രൂ​​പ ചെ​​ല​​വി​​ൽ 379.3 ഏ​​ക്ക​​ർ സ്ഥ​​ല​​ത്ത് പി​​ള്ള​​പ്പാ​​ക്ക​​ത്തു​​മാ​​ണ് ഇ​​വ സ്ഥാ​​പി​​ക്കു​​ന്ന​​ത്.

Latest News

Corehub Up