പ്രതീകാത്മക ചിത്രം
അമ്മാൻ: ജോർദാന്റെ തലസ്ഥാനമായ അമ്മാനിൽ സുരക്ഷാ ഓഫീസറെ അക്രമി കുത്തിക്കൊന്നു.
ശ്രീലങ്കൻ എംബസിക്കു സമീപമായിരുന്നു ആക്രമണം. ഭീകരാക്രമണമാണു നടന്നതെന്ന് ജോർദാൻ അധികൃതർ അറിയിച്ചു.
അക്രമിയെ അറസ്റ്റ് ചെയ്തു. ആഴ്ചകൾക്കു മുന്പ് ജോർദാനിലെ ക്രിസ്ത്യൻ പള്ളിയിലുണ്ടായ ഭീകരാക്രമണത്തിൽ ഒന്പതു പേർ കൊല്ലപ്പെട്ടിരുന്നു.
പള്ളിയിൽ മൃതസംസ്ക്കാര ചടങ്ങ് നടക്കവേ വെടിവയ്പുണ്ടാവുകയായിരുന്നു.
Tags : Jordan SecurityOfficer Killed Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash