x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റാ​ഗിം​ഗ്: നാ​ലു വി​ദ്യാ​ർ​ഥി​ക​ൾക്ക് എതിരേ കേ​സ്

വെബ്ഡെസ്ക്
Published: November 5, 2026 09:57 PM IST | Updated: November 5, 2026 09:57 PM IST

പ്രതീകാത്മക ചിത്രം

ത​​​ളി​​​പ്പ​​​റ​​​മ്പ്: റാ​​​ഗിം​​​ഗ് പ​​​രാ​​​തി​​​യി​​​ൽ ത​​​ളി​​​പ്പ​​​റ​​​ന്പ് സ​​​ർ സ​​​യ്യി​​​ദ് ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​ലെ നാ​​​ലു വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കെ​​​തി​​രേ കേ​​​സ്.

ഒ​​​ന്നാം വ​​​ർ​​​ഷ ബി​​​കോം വി​​​ദ്യാ​​​ർ​​​ഥി ത​​​ളി​​​പ്പ​​​റ​​​മ്പ് കാ​​​ര്യാ​​​മ്പ​​​ലം അ​​​മ്പാ​​​ടി റോ​​​ഡ് വി.​​​എം. ഹൗ​​​സി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഇം​​​റാ​​​ന്‍റെ (19) പ​​​രാ​​​തി​​​യി​​​ലാ​​​ണ് സീ​​​നി​​​യ​​​ർ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളാ​​​യ മാ​​​ട്ടൂ​​​ൽ തെ​​​ക്കു​​​മ്പാ​​​ട് ഷ​​​ഹ​​​ന കോ​​​ട്ടേ​​​ജി​​​ലെ മു​​​ഹ​​​മ്മ​​​ദ് ഷു​​​ക്കൂ​​​ർ (20), ചെ​​​ങ്ങ​​​ളാ​​​യി മു​​​ക്കാ​​​ട​​​ത്ത് വീ​​​ട്ടി​​​ൽ റാ​​​ഹി​​​ൽ മു​​​ഹ​​​മ്മ​​​ദ് (19), മു​​​ജീ​​​ബ് റ​​​ഹ്‌​​​മാ​​​ൻ, മു​​​ഹ​​​മ്മ​​​ദ് ഫാ​​​ഹിം റ​​​ഹ്‌​​​മാ​​​ൻ എ​​​ന്നി​​​വ​​​ർ​​​ക്കെ​​​തി​​​രേ കേ​​​സെ​​​ടു​​​ത്ത​​​ത്.

പ്രി​​​ൻ​​​സി​​​പ്പ​​​ൽ ഡോ. ​​​എം.​​​വി.​​​പി. സി​​​റാ​​​ജ് ത​​​ളി​​​പ്പ​​​റ​​​മ്പ് പൊ​​​ലി​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ ന​​​ൽ​​​കി​​​യ ആ​​​ന്‍റി റാ​​​ഗിം​​​ഗ് ക​​​മ്മി​​​റ്റി പ്രാ​​​ഥ​​​മി​​​കാ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മു​​​ഹ​​​മ്മ​​​ദ് ഇം​​​റാ​​​ന്‍റെ മൊ​​​ഴി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ ശേ​​​ഷ​​​മാ​​​ണു പൊ​​​ലി​​​സ് കേ​​​സെ​​​ടു​​​ത്ത​​​ത്.

ക​​​ഴി​​​ഞ്ഞ 29ന് ​​​രാ​​​ത്രി എ​​​ട്ടി​​​ന് പ്ര​​​തി​​​ക​​​ൾ നാ​​​ലു ​പേ​​​രും ചേ​​​ർ​​​ന്ന് മു​​​ഹ​​​മ്മ​​​ദ് ഇം​​​റാ​​​നെ മ​​​ന്ന സീ​​​ക്കോ ജം​​​ഗ്ഷ​​​നി​​​ൽവ​​​ച്ച് കാ​​​റി​​​ൽ ക​​​യ​​​റ്റിക്കൊ​​​ണ്ടു​​​പോ​​​യി ന​​​ണി​​​ച്ചേ​​​രി പാ​​​ല​​​ത്തി​​​നു സ​​​മീ​​​പ​​​ത്തെ കാ​​​ട്ടി​​​ൽ എ​​​ത്തി​​​ച്ചു.

കോ​​​ള​​​ജി​​​ൽ വ​​​രു​​​മ്പോ​​​ൾ ഷൂ​​​സി​​​ടു​​​ന്ന​​​തും ബൈ​​​ക്കി​​​ൽ വ​​​രു​​​ന്ന​​​തും ത​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ഷ്‌​​​ട​​​മ​​​ല്ലെ​​​ന്നു പ​​​റ​​​ഞ്ഞ് കാ​​​റി​​​ൽ സൂ​​​ക്ഷി​​​ച്ച മ​​​ര​​​വ​​​ടി​​​കൊ​​​ണ്ട് അ​​​ടി​​​ച്ച് പ​​​രി​​​ക്കേ​​​ൽ​​​പ്പി​​​ക്കു​​​ക​​​യും 300 രൂ​​​പ നി​​​ർ​​​ബ​​​ന്ധി​​​ച്ച് ഗൂ​​​ഗി​​​ൾ​​​ പേ ചെ​​​യ്യി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യാ​​ണു പ​​​രാ​​​തി.

Tags : Ragging CaseRegistered SirSyedInstitute Taliparamba Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up