അമിത് ഷായുടെ നേതൃത്വത്തിൽ ഹരിയാനയിൽ നടത്തിയ പദയാത്ര.
ന്യൂഡൽഹി: എസ്ഐആറിനെതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമാക്കുന്നതിനിടെ പദയാത്രകളുമായി ബിജെപി. വ്യാഴാഴ്ച നാല് സംസ്ഥാനങ്ങളിൽ നേതാക്കൾ പദയാത്രകൾ നടത്തി. രാഹുൽ ഗാന്ധി നയിക്കുന്നിടത്തോളം കാലം കോൺഗ്രസ് ക്ഷയിച്ചു കൊണ്ടേയിരിക്കുമെന്ന് അമിത് ഷാ ഹരിയാനയിലെ പദയാത്രയിൽ പങ്കെടുത്തു പറഞ്ഞു.
പാർലമെന്റിനുള്ളിൽ രാഹുൽ ഗാന്ധിയുമായി സംവാദത്തിന് തയാറാണെന്നും അമിത് ഷാ പറഞ്ഞു. ഉത്തർപ്രദേശിലെ ഗാസിയാബാദിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലും തെലങ്കാനയിലെ കരീംനഗറിൽ ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീനും, രാജസ്ഥാനിലെ ജയ്പൂരിൽ കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവുമാണ് പദയാത്രകൾ നയിച്ചത്.
അധ്യാപകൻ മാർക്കിട്ടതിന്റെ കുഴപ്പം കാരണമാണ് പരീക്ഷ തോറ്റതെന്ന് കുട്ടി പറയും പോലെയാണ് രാഹുൽ ഗാന്ധിയുടെ വാദമെന്ന് യോഗി ആദിത്യനാഥ് പരിഹസിച്ചു. പ്രധാനമന്ത്രിക്ക് ഒരു കത്ത് നൽകിയാൽ ഉടൻ പ്രത്യേക സമ്മേളനം വിളിക്കാമെന്നും വോട്ട് സംരക്ഷിക്കാനല്ല നുഴഞ്ഞുകയറ്റക്കാർക്ക് വേണ്ടിയാണ് ഇന്ത്യാ സഖ്യത്തിന്റെ റാലിയെന്നും അമിത് ഷാ ആരോപിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത ഉത്തർ പ്രദേശിൽ മൂന്ന് ദിവസത്തിനിടെ ആറാമത്തെ പദയാത്രയാണ് നടന്നത്. പ്രതിപക്ഷം ദീപാവലി പ്രമാണിച്ച് പ്രതിഷേധത്തിന് അവധി നൽകിയെങ്കിലും ബിജെപി പദയാത്രകൾ തുടരുകയാണ്.
Tags : SIR BJP Opposition Protest Political March Amit Shah Rahul Gandhi DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash