x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ല​ക്കേ​സ് പ്ര​തി 30 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 5, 2026 07:54 PM IST | Updated: November 5, 2026 07:54 PM IST

പ്രതീകാത്മക ചിത്രം

തൃ​ശൂ​ർ: ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​യ കൊ​ല​ക്കേ​സ് പ്ര​തി 30 വ​ർ​ഷ​ത്തി​നു​ശേ​ഷം പി​ടി​യി​ൽ. 1995ൽ ​തൃ​ശൂ​ർ ടൗ​ണി​നെ ഞെ​ട്ടി​ച്ച സം​ഭ​വ​മാ​യി​രു​ന്നു മാ​ർ​ത്ത കൊ​ല​ക്കേ​സ്. ര​ണ്ടു യു​വാ​ക്ക​ൾ സ്വ​ർ​ണ​ക്ക​വ​ർ​ച്ച​യ്ക്കാ​യി ന​ട​ത്തി​യ അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​ക​ത്തി​ൽ ചാ​ല​ക്കു​ടി സ്വ​ദേ​ശി പ്ര​സാ​ദ്, ഒ​റ്റ​പ്പാ​ലം അ​ന്പ​ല​പ്പാ​റ സ്വ​ദേ​ശി കൃ​ഷ്ണ​കു​മാ​ർ എ​ന്നി​വ​രാ​യി​രു​ന്നു പ്ര​തി​ക​ൾ. പ​തി​നെ​ട്ടു വ​യ​സു​ണ്ടാ​യി​രു​ന്ന കൃ​ഷ്ണ​കു​മാ​ർ ജാ​മ്യ​ത്തി​ലി​റ​ങ്ങി ഒ​ളി​വി​ൽ പോ​കു​ക​യാ​യി​രു​ന്നു.

കോ​ട​തി ഇ​യാ​ൾ​ക്കു ലോം​ഗ് പെ​ൻ​ഡിം​ഗ് വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു 30 വ​ർ​ഷ​മാ​യി. കാ​ല​ങ്ങ​ളാ​യി പൊ​ലി​സ് കൃ​ഷ്ണ​കു​മാ​റി​നെ അ​ന്വേ​ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും യാ​തൊ​രു വി​വ​ര​വും ല​ഭ്യ​മ​ല്ലാ​യി​രു​ന്നു. വി​ചാ​ര​ണ ആ​രം​ഭി​ച്ചി​ട്ടും കൃ​ഷ്ണ​കു​മാ​റി​നെ ഹാ​ജ​രാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല.

തൃ​ശൂ​ർ എ​സി​പി ടി.​ആ​ർ. രാ​ജേ​ഷ്, ഈ​സ്റ്റ് സി​ഐ ന​ന്ദ​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ 2022 മു​ത​ൽ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന പൊ​ലി​സു​കാ​രെ​യും വെ​സ്റ്റ് എ​സ്ഐ ആ​ദ​ർ​ശ്, പൊ​ലി​സു​കാ​രാ​യ ഷ​നോ​ജ്, ഹ​രീ​ഷ്, ദീ​പ​ക്, അ​ജ്മ​ൽ എ​ന്നി​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി ടീ​മി​നെ രൂ​പീ​ക​രി​ച്ചു.

ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ പേ​രു​മാ​റി ഒ​ളി​വി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്ന് അ​റി​വു​കി​ട്ടി​യ സം​ഘം അ​വി​ടേ​ക്കു തി​രി​ച്ചു. എ​ന്നാ​ൽ, 15 വ​ർ​ഷം​മു​ന്പ് കൊ​ല്ലം​കാ​രി​യാ​യ യു​വ​തി​യെ വി​വാ​ഹം ക​ഴി​ച്ചു നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ന്ന് അ​റി​ഞ്ഞു. കൊ​ല്ലം കു​ണ്ട​റ​യി​ൽ വ്യാ​ജ മേ​ൽ​വി​ലാ​സ​ത്തി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്തു ക​ഴി​യു​ക​യാ​ണെ​ന്നും ക​ണ്ടെ​ത്തി. യു​പി​യി​ൽ​നി​ന്ന് കൊ​ല്ല​ത്തെ​ത്തി​യ പൊ​ലി​സ് ത​ന്ത്ര​പൂ​ർ​വം ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

Tags : Crime Murder Accused Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up