x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

പാ​ക്കി​സ്ഥാ​നെ പൂ​ട്ടി; സാ​ഫ് ഫു​ട്ബോ​ളി​ൽ ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം

സ്പോർട്സ് ഡെസ്ക്
Published: November 5, 2026 07:18 PM IST | Updated: November 5, 2026 07:25 PM IST

സാ​ഫ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ പാ​ക്കി​സ്ഥാ​ൻ മ​ത്സ​ര​ത്തി​ൽ നി​ന്ന്.

ധാ​ക്ക: സാ​ഫ് ഫു​ട്ബോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ത്തു​ട​ക്കം. ചി​ര​വൈ​രി​ക​ളാ​യ പാ​ക്കി​സ്ഥാ​നെ ര​ണ്ടി​നെ​തി​രെ മൂ​ന്ന് ഗോ​ളു​ക​ൾ​ക്കാ​ണ് ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. ആ​ദ്യ പ​കു​തി​യി​ൽ മൂ​ന്ന് ഗോ​ളി​ന്‍റെ ആ​ധി​കാ​രി​ക ലീ​ഡ് നേ​ടി​യ ഇ​ന്ത്യ​യ്ക്ക് ര​ണ്ടാം പ​കു​തി​യി​ൽ പാ​ക് പ​ട​യി​ൽ നി​ന്ന് ശ​ക്ത​മാ​യ തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി​വ​ന്നു. ധാ​ക്ക​യി​ലെ നാ​ഷ​ണ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ യു​വ​താ​രം സു​ഹൈ​ൽ അ​ഹ​മ്മ​ദ് ഭ​ട്ടി​ന്‍റെ ഇ​ര​ട്ട​ഗോ​ൾ പ്ര​ക​ട​ന​മാ​ണ് ഇ​ന്ത്യ​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക​മാ​യ​ത്.

ഐ​എ​സ്എ​ൽ മ​ത്സ​ര​ങ്ങ​ളും ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ അ​ന്താ​രാ​ഷ്ട്ര സൗ​ഹൃ​ദ മ​ത്സ​ര​ങ്ങ​ളും ന​ട​ക്കു​ന്ന​തി​നാ​ൽ ര​ണ്ടാം​നി​ര ടീ​മി​നെ​യാ​ണ് പ​രി​ശീ​ല​ക​ൻ നൗ​ഷാ​ദ് മൂ​സ സാ​ഫ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ണി​നി​ര​ത്തിയത്. എ​ന്നാ​ൽ ടീ​മി​ന്‍റെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന് കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. മ​ത്സ​ര​ത്തി​ന്‍റെ തു​ട​ക്കം മു​ത​ൽ ആ​ക്ര​മ​ണ​ഫു​ട്ബോ​ൾ പു​റ​ത്തെ​ടു​ത്ത ഇ​ന്ത്യ ആ​ദ്യ പ​കു​തി​യി​ൽ പൂ​ർ​ണ ആ​ധി​പ​ത്യം സ്ഥാ​പി​ച്ചു.

മു​ഹ​മ്മ​ദ് സു​ഹൈ​ൽ ന​ൽ​കി​യ മ​നോ​ഹ​ര​മാ​യ ലോ ​ക്രോ​സ് കൃ​ത്യ​മാ​യി വ​ല​യി​ലെ​ത്തി​ച്ച സു​ഹൈ​ൽ ഭ​ട്ടാ​ണ് ഇ​ന്ത്യ​യു​ടെ ഗോ​ൾ​വേ​ട്ട​യ്ക്ക് തു​ട​ക്ക​മി​ട്ട​ത്. അ​ധി​കം വൈ​കാ​തെ പാ​ക്  പ്ര​തി​രോ​ധ​ത്തെ മ​റി​ക​ട​ന്ന് മു​ന്നേ​റി​യ ഭ​ട്ട് ര​ണ്ടാം ഗോ​ളും നേ​ടി ഇ​ന്ത്യ​യു​ടെ ലീ​ഡ് ഇ​ര​ട്ടി​യാ​ക്കി. തൊ​ട്ടു​പി​ന്നാ​ലെ നോ​ഫ​ൽ ന​ൽ​കി​യ പാ​സി​ൽ നി​ന്ന് മാം​ഗ്‌​ലെ​ൻ​താം​ഗ് കി​പ്ഗെ​ൻ പ​ന്ത് വ​ല​യി​ലെ​ത്തി​ച്ചു. ഇ​തോ​ടെ ആ​ദ്യ പ​കു​തി അ​വ​സാ​നി​ക്കു​മ്പോ​ൾ ഇ​ന്ത്യ 3-0ന് ​മു​ന്നി​ൽ.

ര​ണ്ടാം പ​കു​തി​യി​ൽ പാ​ക്കി​സ്ഥാ​ൻ തി​രി​ച്ചു​വ​ര​വി​ന് ശ്ര​മി​ച്ചെ​ങ്കി​ലും അ​വ​സ​ര​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ തു​ട​ക്ക​ത്തി​ൽ സാ​ധി​ച്ചി​ല്ല. എ​ന്നാ​ൽ ഇ​ഞ്ചു​റി ടൈ​മി​ൽ മ​ത്സ​ര​ത്തി​ന്‍റെ ആ​വേ​ശം വാ​നോ​ള​മു​യ​ർ​ത്തി പാ​ക്കി​സ്ഥാ​ൻ തി​രി​ച്ച​ടി​ച്ചു. ജു​നൈ​ദ് ഷാ​യു​ടെ ക്രോ​സി​ൽ നി​ന്ന് ന​ജീ​ബു​ള്ള ഹെ​ഡ​റി​ലൂ​ടെ ആ​ദ്യ ഗോ​ൾ നേ​ടി. തൊ​ട്ട​ടു​ത്ത മി​നി​റ്റി​ൽ ആ​ലം​ഘീ​ർ ഘാ​സി മ​നോ​ഹ​ര​മാ​യ ഫി​നി​ഷി​ങ്ങി​ലൂ​ടെ ര​ണ്ടാം ഗോ​ളും ക​ണ്ടെ​ത്തി. എ​ന്നാ​ൽ ശേ​ഷി​ച്ച സ​മ​യം പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി ഇ​ന്ത്യ വി​ജ​യം ഉ​റ​പ്പി​ച്ചു. 

Tags : Saff Championship IndianFootball TeamIndia India Pakistan DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up