x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേരാനല്ലൂര്‍ അപകടം: പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കില്ല, അപ്പീലുകള്‍ തള്ളി

കൊച്ചി ബ്യൂറോ
Published: November 5, 2026 03:45 PM IST | Updated: November 5, 2026 03:45 PM IST

ചേരാനെല്ലൂരിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കില്ല. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ജയബാലകൃഷ്ണന്‍റെ കുടുംബവും പ്രോസിക്യൂഷനും നല്‍കിയ അപ്പീലുകള്‍ കോടതി തള്ളി. എന്ത് അടിസ്ഥാനത്തിലാണ് പതിനേഴുകാരനെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ചോദിച്ച കോടതി, ജുവനൈല്‍ ജസ്റ്റിസ് ആക്ട് പട്ടം പറത്തുകയാണോയെന്നും ചോദിച്ചു.

ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരം ഏഴു വര്‍ഷം വരെ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്കാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകുയുള്ളുവെന്ന് കോടതി ചൂണ്ടിക്കാട്ടി. അങ്ങനെയൊരു കുറ്റം ഉണ്ടായിട്ടില്ല, പിന്നെ എങ്ങനെയാണ് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാവുക എന്ന് കോടതി ചോദിച്ചു.

ബിഎന്‍എസ് 105 ചുമത്തിയതിനെ കോടതി വിമര്‍ശിച്ചു. അന്വേഷണ ഉദ്യോഗസ്ഥനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഈ കേസിന് മാത്രം എന്താണ് പ്രത്യേകത? ഒരു ദിവസം രണ്ടു തവണ ജുവനൈല്‍ ബോര്‍ഡിന് മുമ്പില്‍ കുട്ടിയെ ഹാജരാക്കുന്നു. പ്രായപൂര്‍ത്തിയാകാത്ത ആള്‍ക്കെതിരെ എന്ത് ഗുരുതര കുറ്റകൃത്യമാണുള്ളതെന്നും കോടതി ചോദിച്ചു.

ആരെങ്കിലും സമ്മര്‍ദം നല്‍കിയാലുടന്‍ മാറ്റങ്ങള്‍ വരുത്തുകയാണോയെന്നും കോടതി ചോദിച്ചു. ഗുരുതരമായ പിഴവുകളില്‍ പൊലിസ് മറുപടി നല്‍കണമെന്ന് കോടതി പറഞ്ഞു. അപ്പീലുകളില്‍ നല്‍കിയതില്‍ പിഴ ചുമത്താതിരിക്കാന്‍ കാരണം ബോധിപ്പിക്കണമെന്നും പ്രോസിക്യൂഷനോട് കോടതി നിര്‍ദേശിച്ചു.

Tags : CheranalloorAccident Court BailPlea Accident

Recent News

Corehub Up