x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടതിയിലുള്ള വിശ്വാസം പോയി.. ഇതു കണ്ട് തോറ്റു പിന്മാറില്ല; ജയബലാകൃഷ്ണന്‍റെ മകള്‍

വെബ് ഡെസ്ക്
Published: November 5, 2026 04:05 PM IST | Updated: November 5, 2026 04:05 PM IST

ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസിലെ കോടതി വിധികളില്‍ പ്രതികരിച്ച് മരിച്ച ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി. കോടതിയിലുള്ള വിശ്വാസം പോയെന്നും സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഈ നാട്ടിലെന്നും ഭദ്രകീര്‍ത്തി പ്രതികരിച്ചു. പതിനേഴുകാരന്‍റെ ജാമ്യം റദ്ദാക്കാത്ത നടപടിയിലും കുട്ടിയുടെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചതിലുമാണ് പ്രതികരണം.

രണ്ട് കോടതിയും പരിഹസിച്ചു. ഇവിടെ വിമര്‍ശനങ്ങളും കേട്ടു. ഭയങ്കര ഡ്രാമ പോലെയാണ് തോന്നുന്നത്. പൊസിറ്റീവ് ആയി കാര്യങ്ങള്‍ നടക്കുമെന്ന് കരുതിയിട്ട്, ഇവിടെ ഫുള്‍ ട്വിസ്റ്റും. എന്താണ് ഇവിടെ നടക്കുന്നതെന്നും ഇനി എന്താകുമെന്നും മനസിലാകുന്നില്ല. എനിക്ക് മാത്രമല്ല, ഇപ്പോള്‍ കേരളത്തിലെ ആര്‍ക്കും കോടതിയെ വിശ്വാസമില്ല. അതുപോലെത്തെ വിധിയാണ് രണ്ടു ഭാഗത്തും നിന്നും കിട്ടിയിട്ടുള്ളത്.

സാധാരണക്കാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയാണ് ഈ നാട്ടില്‍. ഇത് കണ്ടിട്ട് തോറ്റു പിന്‍മാറുകയാണ് എന്ന് ആരും വിചാരിക്കണ്ട, പറ്റുന്ന രീതിയില്‍ തന്നെ മുന്നോട്ട് കൊണ്ടുപോകും. ഈ കോടതിയില്‍ പലതും നടന്നിട്ടുണ്ട്, അങ്ങനെത്തെ ഒരു കോടതിയെ വിശ്വസിച്ച് പോയിട്ടാണ് ഇങ്ങനെയൊരു വിധി വന്നത്. നമുക്കെതിരെ വിധി വന്നത്.

ഇതുകൊണ്ട് തന്നെ സാധാരണക്കാര്‍ക്ക് എല്ലാം വിശ്വാസം പോയി. ഇത്രയും ദിവസം ഇതേ കോടതിയില്‍ തന്നെയാണ് കേസ് നടന്നത്. ഇതുവരെ ആരും ചൂണ്ടിക്കാണിക്കാത്ത ഒരു സാധാനം വിധി വരുന്ന ദിവസം വന്നെങ്കില്‍ എന്തൊക്കെയോ ഡ്രാമ നടക്കുന്നതായാണ് തോന്നുന്നത് എന്ന് ഭദ്രകീര്‍ത്തി മാധ്യമങ്ങളോട് പ്രതികരിച്ചു.

Tags : CheranalloorAccident court Jayabalakrishnan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up