x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

'സുപ്രീം കോടതി വിധിയില്‍ ആശ്വാസം, പരീക്ഷ എഴുതാനാകുമെന്ന് പ്രതീക്ഷ': കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍

കൊച്ചി ബ്യൂറോ
Published: November 5, 2026 02:23 PM IST | Updated: November 5, 2026 02:23 PM IST

കാലടി സര്‍വകലാശാലയിലെ വിദ്യാര്‍ഥികളുടെ നിരാഹാര സമരം

കൊച്ചി: കാലടി സര്‍വകലാശാലയിലെ പരീക്ഷാ വിവാദം ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തന്നെ പരിഗണിക്കട്ടെയെന്ന സുപ്രീം കോടതി വിധിയില്‍ ആശ്വാസമെന്ന് വിദ്യാര്‍ഥികള്‍. സിംഗിള്‍ ബെഞ്ച് ഹര്‍ജി വീണ്ടും പരിഗണിക്കുമ്പോള്‍ പരീക്ഷയെഴുതാന്‍ അനുവദിക്കുമെന്നാണ് വിശ്വാസമെന്ന് സര്‍വകലാശാലയില്‍ നിരാഹാരം തുടരുന്ന വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

വിധി ആശ്വാസകരമാണ്. പരീക്ഷ എഴുതിക്കില്ല എന്ന സര്‍വകലാശാലയുടെ തീരുമാനത്തിന് എതിരായി വീണ്ടും സിംഗിള്‍ ബെഞ്ച് ഈ വിഷയം പരിഗണിക്കുന്നുവെന്ന് പറയുന്നത് വിദ്യാര്‍ഥികളെ സംബന്ധിച്ച് ഏറെ ആശ്വാസകരവും പ്രതീക്ഷയും നല്‍കുന്ന വിധിയാണ്.

ഞങ്ങള്‍ വളരെ പ്രതീക്ഷയിലാണ്. സിംഗിള്‍ ബെഞ്ച് പരിഗണിക്കുമ്പോള്‍ മുഴുവന്‍ വിദ്യാര്‍ഥികളെയും പരീക്ഷയെഴുതാന്‍ അനുവദിക്കും എന്ന് തന്നെയാണ് വിശ്വാസമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. കൂടാതെ സസ്‌പെന്‍ഷന്‍ നിരുപാധികമായി പിന്‍വലിക്കുന്നത് വരെ സമരം തുടരുമെന്നും വിദ്യാര്‍ഥികള്‍ വ്യക്തമാക്കി.

അതേസമയം, വിസി സിസ തോമസിനെതിരായ പ്രതിഷേധത്തിന്‍റെ പേരില്‍ സസ്പെന്‍ഷനിലായ 10 വിദ്യാര്‍ഥികള്‍ക്ക് സെമസ്റ്റര്‍ പരീക്ഷ എഴുതാന്‍ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഹാജര്‍ നില അടക്കം ചൂണ്ടിക്കാട്ടി ഡിവിഷന്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കുകയായിരുന്നു.

ഇതിനെതിരെയാണ് വിദ്യാര്‍ഥികള്‍ സുപ്രീം കോടതിയെ സമീപിച്ചത്. ആവശ്യമായ ഹാജര്‍ നില ഉണ്ടെന്നും സസ്പെന്‍ഷനില്‍ ആയ സമയത്തെ ഹാജര്‍ മാത്രമാണ് ഇല്ലാതെ പോയതെന്നുമാണ് വിദ്യാര്‍ഥികളുടെ വാദം. വിദ്യാര്‍ഥികളില്‍ ഭൂരിപക്ഷം പേരുടെയും പരീക്ഷ ഇന്നലെ ആരംഭിച്ചിരുന്നു.

Tags : KaladyUniversity Students HungerStrike Protest

Recent News

Corehub Up