x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യുഎസ് മേയർ തെരഞ്ഞെടുപ്പിൽ മലയാളിത്തിളക്കം; ലൊസാഞ്ചലസിൽ നിത്യ രാമന് ജയം

ഇന്‍റർനാഷണൽ ഡെസ്ക്
Published: November 5, 2026 01:18 PM IST | Updated: November 5, 2026 01:18 PM IST

നിത്യ രാമൻ

വാഷിംഗ്ടൺ: യുഎസ് മേയർ തെരഞ്ഞെടുപ്പിൽ മലയാളിത്തിളക്കം. ലൊസാഞ്ചലസ് മേയർ തെരഞ്ഞെടുപ്പിൽ ഇന്ത്യൻ വംശജയും ഡെമോക്രാറ്റിക് സ്ഥാനാർഥിയുമായ നിത്യ രാമൻ (45) വിജയിച്ചു.

റിപ്പബ്ലിക്കൻ സ്ഥാനാർഥിയും നിലവിലെ മേയറുമായ കാരൻ ബാസിനെയാണ് നിത്യ തോൽ‍പിച്ചത്. ഒടുവിൽ ലഭിച്ച റിപ്പോർട്ട് അനുസരിച്ച് നിത്യയ്ക്ക് 405,193 വോട്ടുകളും കാരൻ ബാസിന് 379,069 വോട്ടുകളുമാണ് ലഭിച്ചത്. ആറു വർഷത്തോളമായി ഡിസ്ട്രിക്ട് 4നെ പ്രതിനിധീകരിക്കുന്ന ലൊസാഞ്ചലസ് സിറ്റി കൗൺസിൽ അംഗമാണ് നിത്യ.

തിരുവനന്തപുരം നഗരത്തിലെ കോട്ടയ്ക്കകത്ത് രാമസ്വാമി കോവിൽതെരുവിലാണ് നിത്യയുടെ സ്വന്തം നാട്. നിത്യയ്ക്ക് ആറു വയസുള്ളപ്പോഴാണു കുടുംബം യുഎസിലേക്കു കുടിയേറിയത്.

കെൽട്രോണിലെ ഉദ്യോഗസ്ഥനായിരുന്ന ആർ. വെങ്കട്ടരാമന്‍റെയും ഇന്ത്യൻ ഓവർസീസ് ബാങ്കിലെ ജീവനക്കാരിയായിരുന്ന സുധയുടെയും മകളാണ്.

Tags : NithyaRaman LosAngeles MayoralElection USElection

Recent News

Corehub Up