വി. ശിവന്‍കുട്ടി
തിരുവനന്തപുരം: തലസ്ഥാനത്തെ മാനവീയം വീഥി നിയന്ത്രിക്കാനോ കലാ-സാംസ്കാരിക പരിപാടികള്‍ നിരോധിക്കാനോ നഗരസഭയ്ക്ക് അധികാരമില്ലെന്ന് സിപിഎം നേതാവും മുൻ മന്ത്രിയുമായ വി. ശിവന്‍കുട്ടി. മാനവീയം വീഥി പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള റോഡ് ആണെന്നും അദ്ദേഹം പറഞ്ഞു.
മാനവീയം വീഥിയുടെ നടത്തിപ്പ് അവകാശം നഗരസഭയ്ക്ക് കൈമാറിയതായി തലസ്ഥാന നിവാസികള്‍ക്ക് അറിവില്ല. മാനവീയം വീഥിയില്‍ എല്ലാവര്ക്കും കലാ-സാംസ്കാരിക പരിപാടികള്‍ നടത്താന്‍ അവകാശമുണ്ടെന്നും വി. ശിവന്‍കുട്ടി വ്യക്തമാക്കി.
എന്നാല്‍ അവിടുത്തെ അടിസ്ഥാന സങ്കല്പത്തിന് കോട്ടം വരാത്ത രീതിയില്‍ ആയിരിക്കണം പരിപാടികള്‍ സംഘടിപ്പിക്കേണ്ടത്.അവിടുത്തെ സ്ഥലങ്ങള്‍ അനധികൃതമായി കൈയേറി വയ്ക്കുന്നത് മാനവീയത്തിന്റെ സങ്കല്പങ്ങള്ക്ക് എതിരാണെന്നും അവിടെ നടക്കുന്ന പരിപാടികളില്‍ പങ്കെടുക്കുകയും ആസ്വദിക്കുകയുമാണ് വേണ്ടതെന്നും ശിവന്‍കുട്ടി കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസം നടന് പ്രകാശ് രാജ് പങ്കെടുത്ത മാനവീയം വീഥിയിലെ പ്രതിഷേധത്തില്‍ മ്യൂസിയം പൊലിസ് കേസെടുത്തിരുന്നു. പരിപാടിക്കിടെ പൊലിസെത്തി മൈക്ക് സെറ്റും ബോക്സും പിടിച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും പ്രതിഷേധത്തെ തുടര്‍ന്ന് പിന്മാറുകയായിരുന്നു.
Tags : VSivankutty ManaveeyamVeedhi Trivandrum NewsUpdate Headlines