x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ചേരാനല്ലൂര്‍ അപകടം: പതിനേഴുകാരന്‍റെ പിതാവായ ജഡ്ജിക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി ബ്യൂറോ
Published: November 5, 2026 01:42 PM IST | Updated: November 5, 2026 01:42 PM IST

ചേരാനെല്ലൂരിൽ അപകടത്തിൽപെട്ട കാറും സ്കൂട്ടറും

കൊച്ചി: ചേരാനല്ലൂര്‍ വാഹനാപകട കേസില്‍ പതിനേഴുകാരന്‍റെ പിതാവായ അഡീഷണല്‍ ജില്ലാ ജഡ്ജിക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. അന്വേഷണത്തിനോട് പൂര്‍ണമായും സഹകരിക്കുന്ന ജഡ്ജിയെ എന്തിനാണ് അറസ്റ്റ് ചെയ്യേണ്ടതെന്ന് കോടതി ചോദിച്ചു.

രണ്ടു ദിവസം ചോദ്യം ചെയ്തപ്പോഴും വീട്ടില്‍ പരിശോധന നടത്തിയപ്പോഴും ജഡ്ജി സഹകരിച്ചിട്ടുണ്ട്, പിന്നെ എന്തിനാണ് അറസ്റ്റ് എന്ന് കോടതി ചോദിച്ചു. അദ്ദേഹം ഒരു ജുഡീഷല്‍ ഓഫീസര്‍ ആണെന്നും കോടതി ആവര്‍ത്തിച്ചു. ഏതെങ്കിലും സാഹചര്യത്തില്‍ ജഡ്ജി അന്വേഷണവുമായി സഹകരിച്ചില്ലെങ്കില്‍ ജാമ്യം റദ്ദ് ചെയ്യാമെന്നും കോടതി വ്യക്തമാക്കി.

ജഡ്ജിക്ക് ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അത് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചുവെങ്കിലും കോടതി തള്ളിക്കളഞ്ഞു. അടിയന്തര അറസ്റ്റിന്‍റെ സാഹചര്യം നിലനില്‍ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു.

അതേസമയം, ആദ്യ ഘട്ടത്തില്‍ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതി ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. തുടര്‍ന്ന് വിശദമായ വാദം കേള്‍ക്കുന്നതിനായാണ് ഹര്‍ജി ഇന്നത്തേക്ക് മാറ്റിയത്. നിലവില്‍ ജഡ്ജിയുടെ പേരില്‍ തെളിവ് നശിപ്പിക്കല്‍ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് കേസ് എടുത്തിട്ടുണ്ട്.

ജഡ്ജിയും ഭാര്യയും അപകടം നടന്ന സ്ഥലത്തെത്തി തെളിവുകള്‍ നശിപ്പിച്ചെന്ന ജയബാലകൃഷ്ണന്‍റെ കുടുംബത്തിന്‍റെ പരാതിയിലാണ് കേസ് എടുത്തത്. അന്വേഷണത്തിന്‍റെ ഭാഗമായി ജയബാലകൃഷ്ണന്‍റെ മകള്‍ ഭദ്രകീര്‍ത്തി കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് ഓഫീസിലെത്തി മൊഴി നല്‍കിയിരുന്നു.

Tags : CheranalloorAccident Judge Father Minor AnticipatoryBail

Recent News

Corehub Up