രാജീവ് ചന്ദ്രശേഖർ
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാ ക്രമക്കേടില്‍ ചെയര്‍മാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്ന് ഗവര്‍ണര്‍ നല്‍കിയ ശിപാര്‍ശയില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് അഭ്യര്‍ഥിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്ന് രാഷ്ട്രപതി ദ്രൗപതി മുര്‍മുവിനെ കാണും.
രാജ്യസഭാംഗങ്ങളായ സി. സദാനന്ദനും പി.ടി. ഉഷയും അദ്ദേഹത്തിനൊപ്പം കൂടിക്കാഴ്ചയില്‍ പങ്കെടുക്കും. ഉച്ചയ്ക്കുശേഷമാണ് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചിരിക്കുന്നത്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒത്തുകളിക്കുകയാണെന്ന ശക്തമായ ആക്ഷേപമാണ് ബിജെപി ഉന്നയിക്കുന്നത്.
സര്‍ക്കാരിനോട് ആലോചിക്കാതെ പിഎസ്‌സിക്കെതിരെ രാഷ്ട്രപതിക്കു ശിപാര്‍ശ നല്‍കിയ ഗവര്‍ണറുടെ നടപടി ശരിയല്ലെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ബിജെപിയുടെ ഈ നിര്‍ണായക നീക്കം.
Tags : PSC BJP Governor Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash