x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഭാ​ര്യ​യെ ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ട് പെ​ട്രോ​ളൊ​ഴി​ച്ച് തീ​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി; യുവാവ് ഒളിവിൽ

വെബ് ഡെസ്ക്
Published: November 5, 2026 01:07 PM IST | Updated: November 5, 2026 01:08 PM IST

പ്രതീകാത്മക ചിത്രം

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ക​ണ്ണൗ​ജി​ൽ ഭാ​ര്യ​യെ ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ട് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം പ്ര​തി മ​ക്ക​ളു​മാ​യി ക​ട​ന്നു​ക​ള​ഞ്ഞു. സു​ഖ്ബീ​ർ സിം​ഗ് (35) എ​ന്ന യു​വാ​വാ​ണ് ഭാ​ര്യ സോ​ന​ത്തിനെ (30) കൊ​ല​പ്പെ​ടു​ത്തി​യ​ത്. വ്യാ​ഴാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം.

11 വ​ർ​ഷം മു​മ്പ് വി​വാ​ഹി​ത​രാ​യ​വ​രാ​ണ് സു​ഖ്ബീ​ർ സിംഗും സോ​ന​വും. ഹ​രി​യാ​ന​യി​ലെ ഹി​സാ​റി​ൽ ജോ​ലി ചെ​യ്തു​വ​രി​ക​യാ​യി​രു​ന്ന സു​ഖ്ബീ​ർ ഏ​ക​ദേ​ശം 15 ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ​ത്. സോ​ന​ത്തി​ന് നാ​ട്ടി​ലെ ഒ​രു യു​വാ​വു​മാ​യി അ​വി​ഹി​ത ബ​ന്ധ​മു​ണ്ടെ​ന്ന് സു​ഖ്ബീ​ർ സം​ശ​യി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ദ​മ്പ​തി​ക​ൾ ത​മ്മി​ൽ വ​ഴ​ക്കു​ണ്ടാ​യി​രു​ന്നു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ സോ​ന​ത്തെ ക​സേ​ര​യി​ൽ കെ​ട്ടി​യി​ട്ട് ദേ​ഹ​ത്ത് പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഏ​ഴ് വ​യ​സു​ള്ള മ​ക​നും അ​ഞ്ച് വ​യ​സു​ള്ള മ​ക​ളു​മാ​യി പ്ര​തി സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ര​ക്ഷ​പ്പെ​ട്ടു.

വീ​ടു​കൂ​ടി ക​ത്തു​ന്ന​ത് ക​ണ്ട് അ​യ​ൽ​വാ​സി​ക​ൾ ഓ​ടി​യെ​ത്തു​ക​യും പൊ​ലി​സി​ലും ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു. ഒ​ന്ന​ര മ​ണി​ക്കൂ​റോ​ളം പ​രി​ശ്ര​മി​ച്ചാ​ണ് ഫ​യ​ർ​ഫോ​ഴ്സ് തീ​യ​ണ​ച്ച​ത്. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സോ​ന​ത്തി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. ഒ​ളി​വി​ൽ പോ​യ പ്ര​തി​ക്കാ​യി പൊ​ലി​സ് തെ​ര​ച്ചി​ൽ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Murder Man Wife Fire

Recent News

Corehub Up