x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇങ്ങനെയാവണം പൊലിസ്: സഹയാത്രികന്‍റെ ജീവൻ രക്ഷിച്ച എഎസ്‌ഐ സാബിറ ബാനുവിന് നിറഞ്ഞ കൈയടി

കോഴിക്കോട് ബ്യൂറോ
Published: November 5, 2026 01:34 PM IST | Updated: November 5, 2026 01:34 PM IST

എഎസ്‌ഐ സാബിറ ബാനു

കോഴിക്കോട്: പൊലിസുകാരായാല്‍ ഇങ്ങനെയാവണമെന്ന് കണ്ടുനിന്നവരൊക്കെ പറഞ്ഞു. താമരശേരി പൊലിസ് സ്‌റ്റേഷനിലെ എഎസ്‌ഐ സാബിറ ബാനുവിന്‍റെ പ്രവൃത്തി കണ്ടായിരുന്നു നാട്ടുകാരുടെ ഈ കമന്‍റ്. കഴിഞ്ഞദിവസമായിരുന്നു സംഭവം.

കെഎസ്ആര്‍ടിസി ബസില്‍ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യാത്രക്കാരന്‍ ജയകൃഷ്ണനെ കണ്ടപ്പോള്‍ സാബിറ ബാനു മടിച്ചുനിന്നില്ല. ഇതേ ബസില്‍ യാത്ര ചെയ്യുകയായിരുന്ന എഎസ്‌ഐ സാബിറ ബാനു ഉടന്‍തന്നെ തന്‍റെ കൈവശമുണ്ടായിരുന്ന വെള്ളം നല്‍കി.

വെള്ളം കുടിച്ച ഉടന്‍തന്നെ ജയകൃഷ്ണന്‍ ബസിനുള്ളില്‍ കുഴഞ്ഞുവീണു. ഉടന്‍തന്നെ ബസ് ജീവനക്കാരുടെ സഹായത്തോടെ ഇദ്ദേഹത്തെ താമരശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു.

ജയകൃഷ്ണന് കൂട്ടിന് ബന്ധുക്കളാരും ഇല്ലായിരുന്നുവെന്നതിനാല്‍ എസ്‌ഐ സാബിറ ബാനു സ്വന്തം നിലയില്‍ ആംബുലന്‍സില്‍ മെഡിക്കല്‍ കോളജിലേക്ക് കൂടെപ്പോയി. തുടര്‍ന്ന് ജയകൃഷ്ണന്‍റെ ബന്ധുക്കളെ വിവരമറിയിക്കുകയും അവര്‍ ആശുപത്രിയില്‍ എത്തുന്നതുവരെ പരിചരണം നല്‍കുകയും ചെയ്തു. ബന്ധുക്കള്‍ എത്തിയശേഷമാണ് എഎസ്‌ഐ സ്റ്റേഷനിലേക്ക് മടങ്ങിയത്.

Tags : KeralaPolice ASI SabiraBanu Passenger

Recent News

Corehub Up