x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആസൂത്രണ ബോർഡിലെ വനിതാ പ്രാതിനിധ്യം: അതൃപ്തി പരസ്യമാക്കി മന്ത്രി ബിന്ദു കൃഷ്ണ

വെബ് ഡെസ്ക്
Published: November 5, 2026 12:57 PM IST | Updated: November 5, 2026 12:57 PM IST

ബിന്ദു കൃഷ്ണ

കൊച്ചി: ആസൂത്രണ ബോർഡിലെ വനിതാ പ്രാതിനിധ്യത്തിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് മന്ത്രി ബിന്ദു കൃഷ്ണ. ബോർഡിലേക്ക് മന്ത്രിമാരെ ഉൾപ്പെടുത്തുന്നതിന് പകരമായി വിഷയ വിദഗ്ധരായ സ്ത്രീകളെയാണ് ഉൾപ്പെടുത്തേണ്ടിയിരുന്നതെന്ന് അവർ വ്യക്തമാക്കി.

ഈ വിഷയം മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്നും മന്ത്രി അറിയിച്ചു. ഇന്ന് ചേരുന്ന ആസൂത്രണ ബോർഡ് യോഗത്തിൽ ഈ വിഷയം ചർച്ചയായേക്കുമെന്നാണ് സൂചന.

ആസൂത്രണ ബോർഡിലെ വിദഗ്ധ അംഗങ്ങളുടെ പട്ടികയിൽ വനിതകൾ ഉൾപ്പെട്ടിട്ടില്ലെന്ന് ചൂണ്ടിക്കാട്ടി മന്ത്രി ബിന്ദു കൃഷ്ണ നേരത്തെ മുഖ്യമന്ത്രിക്ക് കത്ത് നൽകിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ട് വനിതാ മന്ത്രിമാരായ കെ. തുളസിയെയും ബിന്ദു കൃഷ്ണയെയും ബോർഡിൽ ഉൾപ്പെടുത്തിയത്.

ഡോ എസ്.എസ്. ലാൽ, സി.എച്ച്. അബ്ദുൾ റഹീം എന്നിവരേയും ബോർഡിൽ അംഗങ്ങളാക്കി. വിദഗ്ധരിൽ പുതുതായി ഉൾപ്പെടുത്തിയ രണ്ടും പുരുഷന്മാർ തന്നെയാണ്.

Tags : politics PlanningBoard Women BinduKrishna Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up