x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ക​രി​പ്പൂ​ർ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ്; യു​വ​തി​യു​ടെ ഭ​ർ​ത്താ​വി​ന് പ​ങ്കി​ല്ലെ​ന്ന് പൊ​ലി​സ്

വെബ് ഡെസ്‌ക്
Published: November 5, 2026 09:36 AM IST | Updated: November 5, 2026 09:36 AM IST

യുവതിയെ തട്ടിക്കൊണ്ടുപോയ കാർ പൊലിസ് പിന്തുടർന്നപ്പോൾ

മ​ല​പ്പു​റം: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലൂ​ടെ സ്വ​ർ​ണം ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ നി​ർ​ണാ​യ​ക വ​ഴി​ത്തി​രി​വ്. സം​ഭ​വ​ത്തി​ൽ യു​വ​തി​യു​ടെ ഭ​ർ​ത്താ​വ് നി​ര​പ​രാ​ധി​യാ​ണെ​ന്ന് പൊ​ലി​സ്. ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​ക​ത്തി​ൽ ഭ​ർ​ത്താ​വി​ന് പ​ങ്കി​ല്ലെ​ന്നാ​ണ് പൊ​ലി​സ് ക​ണ്ടെ​ത്ത​ൽ.

ഇ​തോ​ടെ ഭ​ർ​ത്താ​വി​നെ കേ​സി​ൽ പ്ര​തി​ചേ​ർ​ക്കാ​തെ വി​ട്ട​യ​ച്ചു. ദു​ബാ​യി​ൽ​നി​ന്നും സ്വ​ർ​ണം ക​ട​ത്തി ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​നി പ്രി​യ​ങ്ക​യെ​യാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

സം​ഭ​വം സ്വ​ർ​ണം പൊ​ട്ടി​ക്ക​ലാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ൽ പൊ​ലി​സ് യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ കാ​ർ പി​ന്തു​ട​ർ​ന്ന് പ്ര​തി​ക​ളെ പി​ടി​കൂ​ടി യു​വ​തി​യെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​തി​ക​ളെ​യും പ്രി​യ​ങ്ക​യെ​യും ചോ​ദ്യം​ചെ​യ്ത​തോ​ടെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ നാ​ട​ക​മാ​ണ് ക​രി​പ്പൂ​രി​ൽ അ​ര​ങ്ങേ​റി​യ​തെ​ന്ന് വ്യ​ക്ത​മാ​യ​ത്.

പ്രി​യ​ങ്ക​യു​ടെ ഭ​ർ​ത്താ​വും ഇ​തേ കാ​റി​ലു​ണ്ടാ​യി​രു​ന്നു. പ്രി​യ​ങ്ക​യും ഭ​ർ​ത്താ​വും ചേ​ർ​ന്നാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ൽ ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പൊ​ലി​സ് ആ​ദ്യം​ന​ൽ​കി​യ വി​വ​രം. എ​ന്നാ​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ലും ചോ​ദ്യം​ചെ​യ്യ​ലി​ലു​മാ​ണ് ഭ​ർ​ത്താ​വി​ന് പ​ങ്കി​ല്ലെ​ന്ന് തെ​ളി​ഞ്ഞ​ത്.

പ്രി​യ​ങ്ക​യും സു​ഹൃ​ത്ത് ശ്രീ​ലാ​ലും ചേ​ർ​ന്നാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ലും സ്വ​ർ​ണ​ക​വ​ർ​ച്ച​യും ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നാ​ണ് പൊ​ലി​സ് പ​റ​യു​ന്ന​ത്. പ്രി​യ​ങ്ക​യും ശ്രീ​ലാ​ലും ഉ​ൾ​പ്പെ​ടെ നാ​ല് പ്ര​തി​ക​ളെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

 

 

 

 

Tags : Karipur Crime Police Investigation CaseFile FIR

Recent News

Corehub Up