x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ലോ​ണ്‍ മ​സ്കി​ന് 500 കോ​ടി ഡോ​ള​റി​ന്‍റെ ന​ഷ്ടം; മു​കേ​ഷ് അം​ബാ​നി​യെ വി​മ​ര്‍​ശി​ച്ച​തി​ന്‍റെ ശാ​പ​മെ​ന്ന് ക​മ​ന്‍റ്

ഓൺലൈൻ ഡെസ്ക്
Published: November 5, 2026 07:12 AM IST | Updated: November 5, 2026 07:12 AM IST

പ്രതീകാത്മക ചിത്രം

വാ​ഷിം​ഗ്ട​ൺ: ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യെ പി​ന്തു​ണ​ച്ച ഇ​ലോ​ൺ മ​സ്കി​ന് 500 കോ​ടി ഡോ​ള​റി​ന്‍റെ (ഏ​ക​ദേ​ശം 41,000 കോ​ടി രൂ​പ​യോ​ളം) വ​ൻ സാ​മ്പ​ത്തി​ക ന​ഷ്ടം നേ​രി​ട്ട​താ​യി റി​പ്പോ​ർ​ട്ട്. ഇ​തി​ന് പി​ന്നാ​ലെ, ഇ​ന്ത്യ​ൻ വ്യ​വ​സാ​യി മു​കേ​ഷ് അം​ബാ​നി​യെ വി​മ​ർ​ശി​ച്ച​താ​ണ് ഈ ​തി​രി​ച്ച​ടി​ക്ക് കാ​ര​ണ​മെ​ന്ന ത​ര​ത്തി​ലു​ള്ള ക​മ​ന്‍റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യി ച​ർ​ച്ച​യാ​കു​ന്നു​ണ്ട്.

അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡോ​ണ​ൾ​ഡ് ട്രം​പി​നും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​ക്കും വേ​ണ്ടി വ​ലി​യ തോ​തി​ൽ സാ​മ്പ​ത്തി​ക സ​ഹാ​യ​വും പ​ര​സ്യ പി​ന്തു​ണ​യും ന​ൽ​കി​യ​ത് ഇ​ലോ​ൺ മ​സ്കാ​ണ്. ഇ​തി​നു​പി​ന്നാ​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​മ്പ​നി​ക​ൾ​ക്ക് ക​ന​ത്ത ഓ​ഹ​രി ന​ഷ്ടം നേ​രി​ടേ​ണ്ടി വ​ന്നി​രു​ന്നു.

ഇ​ന്ത്യ​യി​ൽ സ്റ്റാ​ർ​ലി​ങ്ക് സാ​റ്റ​ലൈ​റ്റ് ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് മേ​ധാ​വി മു​കേ​ഷ് അം​ബാ​നി​യു​മാ​യി മ​സ്കി​ന് നേ​ര​ത്തെ അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ ഭ​രി​ക്കു​ന്ന​ത് മു​കേ​ഷ് അം​ബാ​നി​യാ​ണെ​ന്നും അ​തി​നാ​ലാ​ണ് ത​ന്‍റെ സ്റ്റാ​ർ​ലി​ങ്കി​ന് അ​നു​മ​തി വൈ​കു​ന്ന​തെ​ന്നു​മു​ള്ള രീ​തി​യി​ലു​ള്ള മ​സ്കി​ന്‍റെ പ​ഴ​യ വി​മ​ർ​ശ​ന​ങ്ങ​ളും ഇ​പ്പോ​ൾ വീ​ണ്ടും ച​ർ​ച്ച ചെ​യ്യ​പ്പെ​ടു​ന്നു​ണ്ട്. 

മ​സ്കി​ന്‍റെ ഇ​പ്പോ​ഴ​ത്തെ സാ​മ്പ​ത്തി​ക ന​ഷ്ട​ത്തെ മു​കേ​ഷ് അം​ബാ​നി​ക്കെ​തി​രാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​സ്താ​വ​ന​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി​യാ​ണ് പ​ല​രും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളു​ക​ളും ക​മ​ന്‍റു​ക​ളും പ​ങ്കു​വെ​യ്ക്കു​ന്ന​ത്. 

Tags : ElonMusk Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash

Recent News

Corehub Up