x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​തി​രു​ന്ന​ത് സാ​ങ്കേ​തി​ക പി​ഴ​വ് കാ​ര​ണം; എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ‌​കി ആ​ർ. ഹ​രി

വെബ് ഡെസ്‌ക്
Published: November 5, 2026 08:06 AM IST | Updated: November 5, 2026 08:06 AM IST

പ്രതീകാത്മക ചിത്രം

തി​രു​വ​ന​ന്ത​പു​രം: മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​തി​രു​ന്ന​ത് സാ​ങ്കേ​തി​ക പി​ഴ​വ് കാ​ര​ണ​മെ​ന്ന് പി​എ​സ്‌​സി പ​രീ​ക്ഷ വി​ഭാ​ഗം അ​ഡി​ഷ​ണ​ൽ സെ​ക്ര​ട്ട​റി ആ​ർ. ഹ​രി. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് പ​രീ​ക്ഷ​യി​ൽ 58 മാ​ർ​ക്കി​ന്‍റെ മൂ​ല്യ​നി​ർ​ണ​യം ന​ട​ത്താ​തി​രു​ന്ന​തി​ലാ​ണ് സാ​ങ്കേ​തി​ക പി​ഴ​വ് കാ​ര​ണ​മാ​യെ​ന്ന് ഹ​രി എ​സ്ഐ​ടി​ക്ക് മൊ​ഴി ന​ൽ‌​കി​യ​ത്.

ഹ​രി​യെ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. ഉ​ച്ച​യോ​ടെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം വ​രും ദി​വ​സ​ങ്ങ​ളി​ൽ പി​എ​സ്‌​സി​യി​ലെ കൂ​ടു​ത​ൽ അം​ഗ​ങ്ങ​ളെ ചോ​ദ്യം ചെ​യ്യാ​നാ​ണ് തീ​രു​മാ​നം. പി​എ​സ്‌​സി ചെ​യ​ർ​മാ​ൻ എം. ​ആ​ർ ബൈ​ജു​വി​നോ​ട് വീ​ണ്ടും ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ഹാ​ജ​രാ​യി​ട്ടി​ല്ല.

ഹൈ​ക്കോ​ട​തി വി​ധി വ​ന്ന​തി​നു​ശേ​ഷം ഹാ​ജ​രാ​കാ​മെ​ന്നാ​ണ് ബൈ​ജു എ​സ്ഐ​ടി​യെ അ​റി​യി​ച്ച​ത്. ബൈ​ജു​വി​നെ പ്ര​തി​യാ​ക്കാ​നാ​ണ് എ​സ്ഐ​ടി​യു​ടെ തീ​രു​മാ​നം. ഇ​ക്കാ​ര്യ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം നി​യ​മോ​പ​ദേ​ശം തേ​ടി​യി​ട്ടു​ണ്ട്.

Tags : PSC SIT Trivandrum NewsUpdate Headlines

Recent News

Corehub Up