x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മം; ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ മു​ൻ‌​കൂ​ർ ജാ​മ്യം തേ​ടി​യേ​ക്കും

വെബ് ഡെസ്‌ക്
Published: November 5, 2026 10:32 AM IST | Updated: November 5, 2026 10:32 AM IST

ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ

പ​ത്ത​നം​തി​ട്ട: അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​ൻ അ​തി​ക്ര​മ കേ​സി​ൽ പ്ര​തി​ചേ​ർ​ത്ത​തി​ന് പി​ന്നാ​ലെ അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ൻ നീ​ക്ക​വു​മാ​യി പ്ര​തി​ക​ൾ. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ശ്രീ​നാ​ദേ​വി കു​ഞ്ഞ​മ്മ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ൻ ഫെ​നി നൈ​നാ​നും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മു​ൻ‌​കൂ​ർ ജാ​മ്യം തേ​ടും.

ജൂ​ലൈ 11ന് ​ആ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. യൂ​ട്യൂ​ബ​ർ രാ​ജ​ൻ ജോ​സ​ഫി​നെ അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ടു​വ​ന്ന​പ്പോ​ഴാ​ണ് അ​ടൂ​ർ പൊ​ലി​സ് സ്റ്റേ​ഷ​നി​ൽ നാ​ട​കീ​യ രം​ഗ​ങ്ങ​ളു​ണ്ടാ​യ​ത്. അ​ന്ന് പൊ​ലി​സി​ന്‍റെ ജോ​ലി ത​ട​സ​പ്പെ​ടു​ത്തി​യ​തി​ന് കേ​സെ​ടു​ത്തി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

സി​പി​എം ഇ​ട​പ്പെ​ട്ട് വി​വ​രാ​വ​കാ​ശം വ​ഴി സ്റ്റേ​ഷ​നി​ലെ സി​സി​ടി​വി ദൃ​ശ്യം പു​റ​ത്തു​കൊ​ണ്ടു​വ​ന്ന​തോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​മാ​യ​ത്. അ​തേ​സ​മ​യം പ്ര​തി​ക​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സി​പി​എം അ​നി​ശ്ചി​ത​കാ​ല സ​ത്യാ​ഗ്ര​ഹം ന​ട​ത്തും. സ​മ​രം പി. ​ജ​യ​രാ​ജ​നാ​ണ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക.

Tags : SreenadeviKunjamma Adoor Crime Police Investigation CaseFile FIR

Recent News

Corehub Up