പി. രാജീവ്
ന്യൂഡൽഹി: കാലടി സർവകലാശാലയിലെ വിദ്യാർഥികളുടെ സസ്പെൻഷൻ നടപടിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശനെതിരെ രൂക്ഷവിമർശനവുമായി സിപിഎം നേതാവും മുൻ മന്ത്രിയുമായ പി. രാജീവ് രംഗത്ത്.
വി.ഡി. സതീശൻ മുൻ ഗവർണർ രാജേന്ദ്ര ആർലേക്കറുടെ അടിമയാണെന്നും സംഘി മുഖ്യമന്ത്രിയെപ്പോലെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും രാജീവ് പറഞ്ഞു. നുണകൾ ഉത്പാദിപ്പിക്കുന്ന ഫാക്ടറിയായി മുഖ്യമന്ത്രി മാറിയെന്നും അദ്ദേഹം പറഞ്ഞു.
സർവകലാശാലയിൽ വഴിതടഞ്ഞതിന്റെ പേരിലാണ് വിദ്യാർഥികൾക്കെതിരെ ആദ്യം കേസെടുത്തത്. അത് പിന്നീട് എങ്ങനെയാണ് വിസിയെ കൈയേറ്റം ചെയ്ത കേസായതെന്ന് ചോദിച്ച പി. രാജീവ് അത് ഗവർണർ ഇടപെട്ട് ചെയ്തതാണെന്ന് ആരോപിച്ചു.
ഗവർണർ നേരിട്ട് ഡിജിപിയെ വിളിച്ചു. ചരിത്രത്തിൽ അപൂർവമായ നടപടിയായിരുന്നു അത്. മുഖ്യമന്ത്രി ഇതിൽ കുറ്റകരവും ഭരണഘടനാവിരുദ്ധവുമായ നിശബ്ദത പാലിച്ചു. തുടർന്ന് ഗവർണറുടെ നിർദേശപ്രകാരമാണ് പൊലിസ് എഫ്ഐആർ മാറ്റിയതെന്നും പി. രാജീവ് കൂട്ടിച്ചേർത്തു.
Tags : PRajeev VDSatheesan CPM Congress UDF LDF