ജിതേന്ദ്ര സിംഗ്
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. വിദേശത്തുള്ള സന്നദ്ധ സംഘടനകളിൽ നിന്നും ഇന്ത്യയ്ക്ക് എതിരായി പ്രവർത്തിക്കുന്ന വിദേശ ശൃംഖലകളിൽ നിന്നും നിയമവിരുദ്ധമായി സിജെപി പണം സ്വീകരിക്കുന്നതായാണ് ആരോപണം.
സിജെപി പ്രവർത്തകർ നിയമവിരുദ്ധമായി പണം സ്വീകരിച്ച് രാജ്യത്ത് അസ്വസ്ഥത സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്നും ജിതേന്ദ്ര സിംഗ് കുറ്റപ്പെടുത്തി. സിജെപി സ്ഥാപകൻ അഭിജിത് ദീപ്കെയ്ക്കും സംഘടനയുടെ വക്താക്കളിൽ ഒരാളായ അശുതോഷ് റാങ്കെയ്ക്കും വിദേശത്ത് നിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.
ബംഗളൂരുവിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ജിതേന്ദ്ര സിംഗ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ദീപ്കെയ്ക്ക് അമേരിക്ക ആസ്ഥാനമായുള്ള വ്യക്തികളിൽനിന്ന് സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ടെന്നും അശുതോഷ് റാങ്കെയ്ക്ക് പാക്കിസ്ഥാൻ രാഷ്ട്രീയക്കാരിൽ നിന്ന് പണം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു കേന്ദ്രമന്ത്രി ആരോപിച്ചു.
Tags : JitendraSingh CJP BJP NewDelhi NewsUpdate Headlines