x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ വി​ജി​ല​ന്‍​സ് എ​ത്തി; ര​ക്ഷ​പ്പെ​ടാ​ന്‍ കു​ള​ത്തി​ൽ ചാ​ടി​യ എ​സ്‌​ഐ പി​ടി​യി​ല്‍

വെബ് ഡെസ്ക്
Published: November 5, 2026 03:11 PM IST | Updated: November 5, 2026 03:12 PM IST

പ്രതീകാത്മക ചിത്രം

ഭു​വ​നേ​ശ്വ​ർ: കൈ​ക്കൂ​ലി കേ​സി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടാ​ന്‍ വി​ജി​ല​ൻ​സ് സം​ഘ​ത്തി​ന് മു​ന്നി​ല്‍ നി​ന്ന് കു​ള​ത്തി​ല്‍ ചാ​ടി​യ പൊ​ലി​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ർ പി​ടി​യി​ല്‍. ഒ​ഡീ​ഷ​യി​ലെ സം​ബ​ൽ​പൂ​ർ ജി​ല്ല​യി​ലെ മ​ഹ​ൽ​പാ​ലി പൊ​ലിസ് സ്റ്റേ​ഷ​നി​ലെ എ​സ്ഐ സു​ജി​ത് കു​മാ​ർ മ​ഹ​ന്ത​യാ​ണ് വി​ജി​ല​ൻ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

പ​തി​നാ​യി​രം രൂ​പ കൈ​ക്കൂ​ലി വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് ഇ​യാ​ൾ വി​ജി​ല​ൻ​സി​ന്‍റെ വ​ല​യി​ലാ​യ​ത്. ത​നി​ക്കെ​തി​രെ ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു കേ​സ് തീ​ർ​പ്പാ​ക്കാ​നാ​യി പ​രാ​തി​ക്കാ​ര​നി​ൽ നി​ന്ന് കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഈ ​കേ​സി​ലെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ കൂ​ടി​യാ​യി​രു​ന്നു സു​ജി​ത് കു​മാ​ർ. പൊ​ലി​സ് സ്റ്റേ​ഷ​ന് പു​റ​ത്തു​ള്ള വി​ജ​ന​മാ​യ ഒ​രു സ്ഥ​ല​ത്തേ​ക്ക് പ​രാ​തി​ക്കാ​ര​നെ വി​ളി​ച്ചു​വ​രു​ത്തി പ​ണം വാ​ങ്ങു​ന്ന​തി​നി​ടെ​യാ​ണ് വി​ജി​ല​ൻ​സ് സ്ഥ​ല​ത്തെ​ത്തി​യ​ത്.

പൊ​ലി​സി​നെ ക​ണ്ട ഉ​ട​ൻ ഓ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച എ​സ്ഐ, ഉ​ദ്യോ​ഗ​സ്ഥ​ർ പി​റ​കെ എ​ത്തി​യ​തോ​ടെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന കു​ള​ത്തി​ലേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വെ​ള​ള​ത്തി​ലേ​ക്ക് ചാ​ടി ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ കു​ള​ത്തി​ലി​റ​ങ്ങി ഇ​യാ​ളെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ന് പി​ന്നാ​ലെ എ​സ്ഐ​യു​ടെ ഓ​ഫി​സ്, ഔ​ദ്യോ​ഗി​ക ക്വാ​ർ​ട്ടേ​ഴ്സ്, ബ​ന്ധ​മു​ള്ള മ​റ്റ് സ്ഥ​ല​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ വി​ജി​ല​ൻ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. പൊ​ലി​സ് സ്റ്റേ​ഷ​നോ​ട് ചേ​ർ​ന്നു​ള്ള വി​ശ്ര​മ​മു​റി​യി​ൽ നി​ന്ന് മാ​ത്രം 1.55 ല​ക്ഷം രൂ​പ ക​ണ്ടെ​ടു​ത്തു. സു​ജി​ത് കു​മാ​ർ മ​ഹ​ന്ത​യ്ക്കെ​തി​രെ അ​ഴി​മ​തി നി​രോ​ധ​ന നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്നും വി​ജി​ല​ൻ​സ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags : Vigilance Raid Jump Pond

Recent News

Corehub Up