Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jump

ഓഹരിവിപണിയിൽ വൻ കുതിച്ചുചാട്ടം

മും​​ബൈ: ആ​​ഗോ​​ള വി​​പ​​ണി​​യി​​ലെ അ​​നു​​കൂ​​ല ത​​രം​​ഗ​​ങ്ങ​​ളും ക്രൂ​​ഡ് ഓ​​യി​​ൽ വി​​ല​​യി​​ലു​​ണ്ടാ​​യ കു​​റ​​വും ഇ​​ന്ത്യ​​ൻ ഓ​​ഹ​​രി വി​​പ​​ണി​​ക്കു ക​​രു​​ത്താ​​യി.

ചാ​​ഞ്ചാ​​ട്ട​​ങ്ങ​​ൾ നി​​റ​​ഞ്ഞ വ്യാ​​പാ​​ര​​ത്തി​​നൊ​​ടു​​വി​​ൽ സെ​​ൻ​​സെ​​ക്സ് 940.73 പോ​​യി​​ന്‍റ് (1.22%) ഉ​​യ​​ർ​​ന്ന് 77,958.52 എ​​ന്ന നി​​ല​​യി​​ൽ വ്യാ​​പാ​​രം അ​​വ​​സാ​​നി​​പ്പി​​ച്ചു. ദേ​​ശീ​​യ ഓ​​ഹ​​രി സൂ​​ചി​​ക​​യാ​​യ നി​​ഫ്റ്റി 298.15 പോ​​യി​​ന്‍റ് (1.24%) നേ​​ട്ട​​ത്തോ​​ടെ 24,330.95ൽ ​​എ​​ത്തി.

യു​​എ​​സ്-​​ഇ​​റാ​​ൻ സ​​മാ​​ധാ​​ന ച​​ർ​​ച്ച​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ന്നു എ​​ന്ന വാ​​ർ​​ത്ത​​ക​​ളെ​​ത്തു​​ട​​ർ​​ന്ന് ആ​​ഗോ​​ള വി​​പ​​ണി​​യി​​ലു​​ണ്ടാ​​യ ഉ​​ണ​​ർ​​വ് ഇ​​ന്ത്യ​​ൻ വി​​പ​​ണി​​യി​​ലും പ്ര​​തി​​ഫ​​ലി​​ച്ചു. വ്യാ​​പാ​​ര​​ത്തി​​ന്‍റെ തു​​ട​​ക്ക​​ത്തി​​ൽ സൂ​​ചി​​ക​​ക​​ൾ താ​​ഴ്ന്ന നി​​ല​​യി​​ലേ​​ക്ക് പോ​​യെ​​ങ്കി​​ലും പി​​ന്നീ​​ട് ശ​​ക്ത​​മാ​​യി തി​​രി​​ച്ചു​​ക​​യ​​റു​​ക​​യാ​​യി​​രു​​ന്നു.

റി​​യ​​ൽ​​റ്റി മേ​​ഖ​​ല​​യി​​ലെ ഓ​​ഹ​​രി​​ക​​ളാ​​ണ് ഇ​​ന്ന് വി​​പ​​ണി​​യി​​ൽ മു​​ന്നേ​​റ്റ​​ത്തി​​ന് നേ​​തൃ​​ത്വം ന​​ൽ​​കി​​യ​​ത്. ഇ​​തി​​നു പു​​റ​​മെ മെ​​റ്റ​​ൽ, മി​​ഡ്‌​​ക്യാ​​പ്, ഹെ​​ൽ​​ത്ത് കെ​​യ​​ർ, ഫാ​​ർ​​മ മേ​​ഖ​​ല​​ക​​ളും മി​​ക​​ച്ച നേ​​ട്ട​​മു​​ണ്ടാ​​ക്കി. ഫി​​നാ​​ൻ​​ഷ​​ൽ സ​​ർ​​വീ​​സ്, എ​​ഫ്എം​​സി​​ജി, ഓ​​ട്ടോ ഓ​​ഹ​​രി​​ക​​ളും വി​​പ​​ണി​​യു​​ടെ കു​​തി​​പ്പി​​നു കരുത്തേ​​കി.

അ​​തേ​​സ​​മ​​യം, ഐ​​ടി ഓ​​ഹ​​രി​​ക​​ൾ ഇ​​ന്നും സ​​മ്മ​​ർ​​ദ​​ത്തി​​ലാ​​യി​​രു​​ന്നു. മീ​​ഡി​​യ, പൊ​​തു​​മേ​​ഖ​​ലാ ബാ​​ങ്കു​​ക​​ൾ, സ്വ​​കാ​​ര്യ ബാ​​ങ്കു​​ക​​ൾ എ​​ന്നി​​വ​​യി​​ൽ നേ​​രി​​യ തോ​​തി​​ൽ ലാ​​ഭ​​മെ​​ടു​​പ്പ് ന​​ട​​ന്ന​​തി​​നാ​​ൽ ഈ ​​മേ​​ഖ​​ല​​ക​​ളി​​ൽ നേ​​രി​​യ ത​​ള​​ർ​​ച്ച പ്ര​​ക​​ട​​മാ​​യി.

ആ​​ഗോ​​ള​​ത​​ല​​ത്തി​​ൽ എ​​ണ്ണ​​വി​​ല കു​​റ​​യു​​ന്ന​​ത് ഇ​​ന്ത്യ​​യെ​​പ്പോ​​ലു​​ള്ള ഇ​​റ​​ക്കു​​മ​​തി​​യെ ആ​​ശ്ര​​യി​​ക്കു​​ന്ന രാ​​ജ്യ​​ങ്ങ​​ൾ​​ക്ക് വ​​ലി​​യ ആ​​ശ്വാ​​സ​​മാ​​ണു ന​​ൽ​​കു​​ന്ന​​ത്. വ​​രുംദി​​വ​​സ​​ങ്ങ​​ളി​​ലും വി​​പ​​ണി​​യി​​ൽ ഈ ​​പോ​​സി​​റ്റീ​​വ് ട്രെ​​ൻ​​ഡ് തു​​ട​​രു​​മെ​​ന്നാ​​ണ് നി​​ക്ഷേ​​പ​​ക​​രു​​ടെ പ്ര​​തീ​​ക്ഷ.

National

ബേ​ക്ക​റി ഉ​ട​മ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി

മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​ശ​സ്ത ബേ​ക്ക​റി ഉ​ട​മ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. സോ​ളാ​പു​രി​ലാ​ണ് സം​ഭ​വം.

പ്ര​ശ​സ്ത​മാ​യ മു​ൾ​ട്ടാ​ണി ബേ​ക്ക​റി​യു​ടെ ഉ​ട​മ​യാ​യ സു​നി​ൽ മോ​ട്ടി​ലാ​ൽ സ​ദ​രം​ഗാ​നി (59) ആ​ണ് മ​രി​ച്ച​ത്. വി​ജ​യ്പൂ​ർ റോ​ഡി​ലെ പ​നാ​ഷ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ 17-ാം നി​ല​യി​ൽ നി​ന്നും ചാ​ടി​യാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്.

സ​മീ​പ​വാ​സി പ​ക​ർ​ത്തി​യ വീ​ഡി​യോ​യി​ൽ, കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ൽ​ക്കു​ന്ന സ​ദ​രം​ഗാ​നി കൈ​കൂ​പ്പി പ്രാ​ർ​ഥി​ക്കു​ന്ന​ത് കാ​ണാം.

ഉ​ച്ച​ക​ഴി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ സ​ദ​രം​ഗാ​നി, ലി​ഫ്റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​ക​രം പ​ടി​ക​ൾ ന​ട​ന്നു​ക​യ​റി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​കൂ​ര​യി​ലെ​ത്തി​യ​ത്. ഇ​യാ​ൾ കൈ​കൂ​പ്പി പ്രാ​ർ​ഥി​ക്കു​ന്ന​ത് ക​ണ്ട താ​മ​സ​ക്കാ​ർ, വി​വ​രം സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചു.

സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി. എ​ന്നാ​ൽ താ​ക്കോ​ൽ​കൂ​ട്ടം മു​ക​ളി​ൽ ഉ​പേ​ക്ഷി​ച്ചു​വെ​ന്നും അ​ത് എ​ടു​ത്തു​വ​രാം എ​ന്ന് പ​റ​ഞ്ഞ് വീ​ണ്ടും മു​ക​ളി​ലേ​ക്ക് പോ​യ ഇ​യാ​ൾ, താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. സ​ദ​രം​ഗാ​നി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സം​ഘം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം വി​ല​ക്കി; മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ ജീ​വ​നൊ​ടു​ക്കി. അ​മി​ത​മാ​യ ഓ​ൺ​ലൈ​ൻ ഗെ​യിം ശീ​ല​ത്തെ മാ​താ​പി​താ​ക്ക​ൾ എ​തി​ർ​ത്ത​താ​ണ് മ​ര​ണ​കാ​ര​ണം.

പു​ല​ർ​ച്ചെ 2.30 ന് ​ഭാ​ര​ത് സി​റ്റി ഏ​രി​യ​യി​ലാ​ണ് ദാ​രു​ണ​സം​ഭ​വം. നി​ഷി​ക (16), പ്രാ​ചി (14), പാ​ഖി (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക​ൾ കൊ​റി​യ​ൻ ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​ക​ളാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

'അ​മ്മേ, അ​ച്ഛാ, ക്ഷ​മി​ക്ക​ണം' എ​ന്ന കു​ട്ടി​ക​ളെ​ഴു​തി​യ ഒ​രു പേ​ജ് വ​രു​ന്ന കു​റി​പ്പ് ക​ണ്ടു​കി​ട്ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ധാ​രാ​ളം സ​മ​യം ചെ​ല​വ​ഴി​ച്ചി​രു​ന്നെ​ന്നും കൊ​റി​യ​ൻ ഓ​ൺ​ലൈ​ൻ ടാ​സ്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഗെ​യി​മിം​ഗ് ആ​പ്പി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ന്നും പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

പോ​ലീ​സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ത്തു. സ​ഹോ​ദ​രി​മാ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

 

 

Kerala

മു​ക്കു​പ​ണ്ടം മാ​ല പൊ​ട്ടി​ച്ചു ട്രെ​യി​നി​ൽനി​ന്നു ചാ​ടി; ആശുപത്രിയിൽ പറഞ്ഞത് തെങ്ങിൽനിന്നു വീണെന്ന്

കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​മാ​ണെ​ന്നു ക​രു​തി യാ​ത്ര​ക്കാ​രി​യു​ടെ മു​ക്കു​പ​ണ്ടം മാ​ല​പൊ​ട്ടി​ച്ച് ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വി​നെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ പോ​ലീ​സ് പി​ടി​ക്കൂ​ടി.

ഉ​ത്ത​ർ​പ്ര​ദേ​ശ് ഷ​ഹ​ര​ൻ​പു​ർ സ്വ​ദേ​ശി ഷ​ഹ​ജാ​സ് മു​ഹ​മ​ദ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ട്രെ​യി​നി​ൽനി​ന്നു ചാ​ടി പ​രി​ക്കേ​റ്റ യു​വാ​വ് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ​തേ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ തെ​ങ്ങി​ൽ​നി​ണു വീ​ണ​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

കോ​യ​മ്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ടു​ന്ന സ​മ​യ​ത്താ​ണ് മാ​ല​പൊ​ട്ടി​ച്ച് പ്ര​തി പു​റ​ത്തേ​ക്കു​ചാ​ടി​യ​ത്. പ്ര​തി​ക്ക് പ​രി​ക്കു​പ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നു മ​ന​സി​ലാ​ക്കി​യ റെ​യി​ൽ​വേ പോ​ലീ​സും ആ​ർ​പി​എ​ഫും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ​പേ​രി​ൽ സം​സ്ഥാ​ന​ത്ത് വി​വി​ധ​സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

National

കൈ​ത്ത​ണ്ട മു​റി​ച്ച് കെ​ട്ടി​ട​ത്തി​ൽനി​ന്നു ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കൈ​ത്ത​ണ്ട മ​റി​ച്ച​തി​നു ശേ​ഷം പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ 11-ാം നി​ല​യി​ൽനി​ന്നു ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. യ​ഗ്യ പാ​ണ്ഡെ (28) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ​ത​ന്നെ ബ​ന്ധു​ക്ക​ൾ യോ​ഗ്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​ സം​ഭ​വി​ച്ചിരുന്നു.

പ​ര​സ്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യോ​ഗ്യ വി​ഷാ​ദ​രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​ക​ളൊ​ന്നും ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ക​ണ്ണൂ​രി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി

ക​ണ്ണൂ​ര്‍: പ​യ്യാ​വൂ​രി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും താഴേക്ക് ചാ​ടി. പ​യ്യാ​വൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് ചാ​ടി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 8.15ഓ​ടെ​യാ​ണ് സം​ഭ​വം.

സ്കൂ​ളി​ൽ പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വി​ദ്യാ​ർ​ഥി​നി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും ചാ​ടി​യ​ത്. അ​തേ​സ​മ​യം, കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up