x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കുതിപ്പിനൊരുങ്ങി കൊക്കോ

വിപണിവിശേഷം / കെ.​​​ബി. ഉ​​​ദ​​​യ​​​ഭാ​​​നു
Published: May 4, 2026 01:14 AM IST | Updated: May 4, 2026 01:14 AM IST

കൊ​​ക്കോ വീ​​ണ്ടും ഒ​​രു വ​​സ​​ന്ത​​കാ​​ല​​ത്തി​​ന് ഒ​​രു​​ങ്ങു​​ന്നു, ആ​​ഗോ​​ള ചോ​​ക്ലേ​​റ്റ് വ്യ​​വ​​സാ​​യി​​ക​​ളു​​ടെ ശ്ര​​ദ്ധ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ളി​​ലേ​ക്ക് തി​​രി​​യു​​ക​​യാ​​ണ്, വി​​പ​​ണി​​യു​​ടെ സാ​​ങ്കേ​​തി​​ക വ​​ശ​​ങ്ങ​​ളും ബു​​ള്ളി​​ഷ്. ജ​​പ്പാ​​ൻ ഒ​​സാ​​ക്ക​​യി​​ൽ റ​​ബ​​ർ 413 യെ​​ന്നി​​ലേ​​ക്ക് ചു​​വ​​ടു​​വ​​ച്ചു. മു​​ൻ നി​​ര ഉ​ത്​​പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ൾ വി​​പ​​ണി​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ സ​​സൂ​​ക്ഷ്മം നി​​രീ​​ക്ഷി​​ക്കു​​ന്നു. കു​​രു​​മു​​ള​​ക് ചാ​​ഞ്ചാ​​ടി, ച​​ര​​ക്ക് ക്ഷാ​​മം മ​​സാ​​ല വ്യ​​വ​​സാ​​യി​​ക​​ളെ അ​​സ്വ​​സ്ഥ​​രാ​​ക്കി. മാ​​സാ​​രം​​ഭ​​ത്തി​​ലും വെ​​ളി​​ച്ചെ​​ണ്ണ​​യ്ക്ക് ചു​​വ​​ട് ഉ​​റ​​പ്പി​​ക്കാ​​നാ​​യി​​ല്ല.

കൊ​​ക്കോ വി​​പ​​ണി പ്ര​തീ​ക്ഷ​യി​ൽ

ര​​ണ്ട് വ​​ർ​​ഷ​​ത്തെ വ​​ന​​വാ​​സ​​ത്തി​​നു ശേ​​ഷം ആ​​ഗോ​​ള കൊ​​ക്കോ വി​​പ​​ണി ഉ​​യി​​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​പ്പി​​ന് ഒ​​രു​​ങ്ങു​​ന്നു. ട​​ണ്ണി​​ന് 12,000 ഡോ​​ള​​ർ വ​​രെ ഉ​​യ​​ർ​​ന്നു ച​​രി​​ത്രം സൃ​​ഷ്ടി​​ച്ച കൊ​​ക്കോ പി​​ന്നീ​​ട് ത​​ള​​ർ​​ച്ച​​യു​​ടെ പ​​ടു​​കു​ഴി​​യി​​ൽ അ​​ക​​പ്പെ​​ട്ട​​ത് ആ​​ഗോ​​ള കൊ​​ക്കോ ക​​ർ​​ഷ​​ക​​രെ ന​​ക്ഷ​​ത്ര​​മെ​​ണ്ണി​​ച്ചു. വി​​പ​​ണി​​യി​​ലെ സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ലി​​ൽ ഫെ​​ബ്രു​​വ​​രി​​യി​​ൽ ട​​ണ്ണി​​ന് 2800 ഡോ​​ള​​ർ വ​​രെ ഇ​​ടി​​ഞ്ഞ ന്യൂ​യോ​​ർ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ൽ വാ​​രാ​​ന്ത്യം കൊ​​ക്കോ 3478 ഡോ​​ള​​റി​​ലാ​​ണ്. കാ​​റ്റ് അ​​നു​​കൂ​​ല​​മാ​​യാ​​ൽ 5100 ഡോ​​ള​​ർ വ​​രെ സ​​ഞ്ച​​രി​​ച്ച് ക​​ർ​​ഷ​​ക​​ർ​​ക്ക് മ​​ധു​​രം വി​​ള​​മ്പാ​​ൻ കൊ​​ക്കോ​​യ്ക്കാ​​കും.

യു​എ​​സി​​ലെ​​യും യൂ​​റോ​​പ്പി​​ലെ​​യും പ​​ല മു​​ൻ നി​​ര ചോ​​ക്ലേ​​റ്റ് നി​​ർ​​മാ​​താ​​ക്ക​​ളു​​ടെയും വി​​ല്പ​​ന ഉ​​യ​​ർ​​ന്ന​​ത് ക​​മ്പ​​നി​​ക​​ളു​​ടെ ലാ​​ഭ​​വി​​ഹി​​തം ഉ​​യ​​ർ​​ത്തി. ത്രൈ​​മാ​​സ പ്ര​​വ​​ർ​​ത്ത​​ന ഫ​​ലം പു​​റ​​ത്തു​​വ​​ന്ന​​പ്പോ​​ൾ വി​​വി​​ധ നി​​ർ​​മാ​​താ​​ക്ക​​ളു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​നം വ​​രും ദി​​ന​​ങ്ങ​​ളി​​ൽ കൊ​​ക്കോ വി​​ല ഉ​​യ​​ർ​​ത്താം. ഇ​​തി​​നി​​ട​​യി​​ൽ എ​​ൽ നി​​നോ കാ​​ലാ​​വ​​സ്ഥാ പ്ര​​തി​​ഭാ​​സം മൂ​​ലം പ​​ശ്ചി​​മ ആ​​ഫ്രി​​ക്ക​​യി​​ൽ അ​​ടു​​ത്ത സീ​​സ​​ണി​​ൽ ഉ​​ത്​​പാ​​ദ​​നം കു​​റ​​യു​​മെ​​ന്ന വി​​ല​​യി​​രു​​ത്ത​​ൽ വി​​ല​​ക്ക​​യ​​റ്റ സാ​​ധ്യ​​ത​​ക​​ൾ​​ക്ക് ശ​​ക്തി​​പ​​ക​​രും. സം​​സ്ഥാ​​ന​​ത്ത് കൊ​​ക്കോ കി​​ലോ 120 രൂ​​പ​​യി​​ലും പ​​രി​​പ്പ് 300 രൂ​​പ​​യി​​ലു​​മാ​​ണ്.

റ​​ബ​​ർ ശ​​ക്ത​​മാ​​യ നി​​ല​യി​ൽ

ഏ​​ഷ്യ​​ൻ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ൽ റ​​ബ​​ർ ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ്. ഷീ​​റ്റ് ക്ഷാ​​മം മു​​ൻ നി​​ർ​​ത്തി മു​​ൻ​കൂ​​ർ ക​​ച്ച​​വ​​ട​​ങ്ങ​​ൾ​​ക്ക് വ്യ​​വ​​സാ​​യി​​ക​​ൾ ഉ​​ത്സാ​​ഹി​​ച്ച​​ത് അ​​വ​​സ​​ര​​മാ​​ക്കി ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ക്കാ​​രും വാ​​ങ്ങ​​ലു​​കാ​​രാ​​യി നി​​ല​​കൊ​​ണ്ട​​ത് ജ​​പ്പാ​​ൻ ഒ​​സാ​​ക്ക​​യി​​ൽ റ​​ബ​​ർ വി​​ല 400 യെ​​ന്നി​​നു മു​​ക​​ളി​​ൽ നി​​ല​​നി​​ർ​​ത്തി. മു​​ൻ നി​​ര ഉ​​ത്​​പാ​​ദ​​ന രാ​​ജ്യ​​ങ്ങ​​ളി​​ലെ ച​​ര​​ക്ക് ക്ഷാ​​മം തു​​ട​​രു​​ന്ന​​ത് വി​​പ​​ണി​​യു​​ടെ അ​​ടി​​ത്ത​​റ ശ​​ക്ത​​മാ​​ക്കി.

ഈ ​​മാ​​സം ര​​ണ്ടാം പ​​കു​​തി​​യി​​ൽ താ​​യ്‌​ല​ൻ​​ഡും വി​​യ​​റ്റ്നാ​​മും ഇ​​ന്തോ​​നേ​​ഷ്യ​​യും കാ​​ലാ​​വ​​സ്ഥ ക​​നി​​ഞ്ഞാ​​ൽ ടാ​​പ്പിം​ഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​നു​​ള്ള ത​​യാ​​റ​​ടു​​പ്പി​​ലാ​​ണ്. അ​​തേ​സ​​മ​​യം, ഒ​​സാ​​ക്ക എ​​ക്സ്ചേ​​ഞ്ചി​​ൽ ബു​​ള്ളി​​ഷ് ട്രെ​ൻ​ഡ് നി​​ല​​നി​​ർ​​ത്തു​​ന്ന റ​​ബ​​ർ ഓ​​വ​​ർ ബോ​​ട്ട് മേ​​ഖ​​ല​​യി​​ലേ​ക്ക് നീ​​ങ്ങു​​ന്ന​​ത് ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ ഒ​​രു വി​​ഭാ​​ഗം ലാ​​ഭ​​മെ​​ടു​​പ്പി​​ലേ​​ക്ക് ചു​​വ​​ടു​മാ​​റ്റാ​​ൻ ഇ​​ട​​യു​​ണ്ട്. അ​​വ​​രു​​ടെ ലാ​​ഭ​​മെ​​ടു​​പ്പി​​നി​​ട​​യി​​ൽ കാ​​ലാ​​വ​​സ്ഥാ വി​​ഭാ​​ഗ​​ത്തി​​ൽ​നി​​ന്നും മ​​ഴ​​യു​​ടെ വ​​ര​​വി​​നെ കു​​റി​​ച്ചു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പു​​റ​​ത്തു​​വ​​ന്നാ​​ൽ ജ​​പ്പാ​​നി​​ൽ മാ​​ത്ര​​മ​​ല്ല, ചൈ​​നീ​​സ് മാ​​ർ​​ക്ക​​റ്റാ​​യ ഷാ​​ങ്ഹാ​​യി​​ലും റ​​ബ​​റി​​ൽ ലാ​​ഭ​​മെ​​ടു​​പ്പി​​നു നി​​ക്ഷേ​​പ​​ക​​ർ നീ​​ക്കം ന​​ട​​ത്താം.

സം​​സ്ഥാ​​ന​​ത്തെ വി​​പ​​ണി​​ക​​ളി​​ൽ റ​​ബ​​ർ വ​​ര​​വ് നാ​​മ​​മാ​​ത്ര​​മാ​​യി ചു​​രു​​ങ്ങി​​യ​​തി​​നി​​ട​​യി​​ൽ ഒ​​രു വി​​ഭാ​​ഗം സ്റ്റോ​​ക്കി​​സ്റ്റു​​ക​​ൾ ച​​ര​​ക്ക് റി​​ലീ​​സിം​ഗി​​ന് ഉ​​ത്സാ​​ഹി​​ച്ചു. നാ​​ലാം ഗ്രേ​​ഡ് റ​​ബ​​ർ ഒ​​ര​​വ​​സ​​ര​​ത്തി​​ൽ കി​​ലോ 250 വ​​രെ ക​​യ​​റി​​യെ​​ങ്കി​​ലും വ്യാ​​പാ​​രാ​​ന്ത്യം കൊ​​ച്ചി​​യി​​ൽ 249 രൂ​​പ​​യി​​ലാ​​ണ്. ബാ​​ങ്കോ​​ക്കി​​ൽ റ​​ബ​​ർ കി​​ലോ 270 രൂ​​പ വ​​രെ ഉ​​യ​​ർ​​ന്ന് ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്നു.

കു​രു​മു​ള​കി​നു ക്ഷാ​മം

സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​ന ക​​റി​​മ​​സാ​​ല വ്യ​​വ​​സാ​​യി​​ക​​ൾ നാ​​ട​​ൻ കു​​രു​​മു​​ള​​ക് ആ​​വ​​ശ്യാ​​നു​​സ​​ര​​ണം ക​​ണ്ടെ​​ത്താ​​നാ​​വാ​​തെ ന​​ട്ടംതി​​രി​​യു​​ന്നു. പി​​ന്നി​​ട്ട ര​​ണ്ട് സീ​​സ​​ണു​​ക​​ളി​​ൽ പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യി​​ൽ ഉ​​ത്​​പാ​​ദ​​നം കു​​റ​​ഞ്ഞ​​തി​​നാ​​ൽ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​ക​​ളി​​ൽ ക​​രു​​ത​​ൽ ശേ​​ഖ​​രം നാ​​മ​​മാ​​ത്ര​​മാ​​ണ്.

ഇ​​തി​​നി​​ട​​യി​​ൽ പ​​ക​​ൽ താ​​പ​​നി​​ല കു​​തി​​ച്ചു ക​​യ​​റി​​യ​​തോ​​ടെ കു​​രു​​മു​​ള​​ക് കൊ​​ടി​​ക​​ൾ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലും ക​​രി​​ഞ്ഞു​ണ​​ങ്ങു​​ന്ന​​ത് അ​​ടു​​ത്ത സീ​​സ​​ണി​​ലെ ഉ​​ത്​​പാ​​ദ​​ന​രം​ഗ​ത്തെ​​യും ബാ​​ധി​​ക്കാ​​ൻ ഇ​​ട​​യു​​ണ്ട്. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​ക​​ളി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ൾ അ​​ത്ര സു​​ഖ​​ക​​ര​​മ​​ല്ലെ​​ന്ന തി​​രി​​ച്ച​​റി​​വ് ഉ​​ത്ത​​രേ​​ന്ത്യ​​ൻ വ്യ​​വ​​സാ​​യി​​ക​​ളുടെ​​യും അ​​വ​​ർ​​ക്ക് ച​​ര​​ക്ക് കൈ​​മാ​​റു​​ന്ന സ​​പ്ലെ​​യർ​​മാ​​രു​​ടെ​​യും ഉ​​റ​​ക്കം കെ​​ടു​​ത്തും. വാ​​രാ​​ന്ത്യം അ​​ൺ​ഗാ​​ർ​​ബി​​ൾ​​ഡ് കി​​ലോ 702 രൂ​​പ​​യി​​ലാ​​ണ്.

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​യി​ടി​വ്

ത​​മി​​ഴ്നാ​​ട്ടി​​ൽ നാ​​ളി​​കേ​​രോ​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല താ​​ഴ്ന്ന​​തി​​നൊ​​പ്പം ക​​ർ​​ണാ​​ട​​കം, ആ​​ന്ധ്രാ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഉ​​ത്പ​​ന്ന വി​​ല കു​​റ​​ഞ്ഞു. കൊ​​ച്ചി, കോ​​ഴി​​ക്കോ​​ട്, തൃ​ശൂ​​ർ വി​​പ​​ണി​​ക​​ളി​​ൽ വെ​​ളി​​ച്ചെ​​ണ്ണ, കൊ​​പ്ര വി​​ല​​ക​​ളിൽ കു​​റ​​വ് ദൃ​​ശ്യ​​മാ​​യി. പ്രാ​​ദേ​​ശി​​ക മാ​​ർ​​ക്ക​​റ്റു​​ക​​ൾ വെ​​ളി​​ച്ചെ​​ണ്ണ​​യ്ക്ക് മാ​​സാ​​രം​​ഭ ഡി​​മാ​​ൻ​​ഡ് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ട​​ങ്കി​​ലും കാ​​ര്യ​​മാ​​യ ഓ​​ർ​​ഡ​​റു​​ക​​ളി​​ല്ല. വി​​ല കു​​റ​​ഞ്ഞ വി​​ദേ​​ശ പാ​​ച​​ക​​യെ​​ണ്ണ​​ക​​ൾ​​ക്ക് മു​​ന്നി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ പ​​ല അ​​വ​​സ​​ര​​ത്തി​​ലും വെ​​ളി​​ച്ചെ​​ണ്ണ​​യ്ക്കാ​​വു​​ന്നി​​ല്ല.

Tags : Coco jump

Recent News

Corehub Up