Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Jump

ത​മി​ഴ്നാ​ട്ടി​ൽ മ​ല​യാ​ളി ന​ഴ്‌​സിം​ഗ് വി​ദ്യാ​ര്‍​ഥി​നി കോ​ള​ജ് കെ​ട്ടി​ട​ത്തി​ല്‍നി​ന്ന് ചാ​ടി മ​രി​ച്ചു

ക​​​രു​​​ങ്ക​​​ല്‍/​​​വെ​​​ള്ള​​​റ​​​ട: ക​​​ന്യാ​​​കു​​​മാ​​​രി ജി​​​ല്ല​​​യി​​​ലെ ക​​​രു​​​ങ്ക​​​ല്‍ ബ​​​ത്‌​​​ല​​​ഹേം സ്വ​​​കാ​​​ര്യ ന​​​ഴ്‌​​​സിം​​​ഗ് കോ​​​ള​​​ജ് കെ​​​ട്ടി​​​ട​​​ത്തി​​​ന് മു​​​ക​​​ളി​​​ല്‍ നി​​​ന്ന് ചാ​​​ടി ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ് ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്ന മ​​​ല​​​യാ​​​ളി വി​​​ദ്യാ​​​ര്‍​ഥി​​​നി മ​​​രി​​​ച്ചു.

വെ​​​ള്ള​​​റ​​​ട ക​​​ത്തി​​​പാ​​​റ പി​​​എ​​​എ​​​ന്‍ ഹൗ​​​സ് നി​​​വാ​​​സി​​​ല്‍ അ​​​നി​​​ല്‍​രാ​​​ജ് -സോ​​​ണി ദ​​​ന്പ​​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ അ​​​ന്‍​സി​​​ജി (21) ആ​​​ണ് മ​​​രി​​​ച്ച​​​ത്. മൂ​​​ന്നാം വ​​​ര്‍​ഷ ന​​​ഴ്‌​​​സിം​​​ഗ് വി​​​ദ്യാ​​​ര്‍​ഥി​​​നി​​​യാ​​​യി​​​രു​​​ന്നു അ​​​ന്‍​സി​​​ജി.

കഴിഞ്ഞ 14ന് ​​​കോ​​​ള​​​ജി​​​ല്‍ സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ള്‍ ന​​​ട​​​ക്കു​​​ന്ന​​​തി​​​നി​​​ടെ​​​യാ​​​ണ് സം​​​ഭ​​​വം. വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ ഫോ​​​ണ്‍ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ന്‍ പാ​​​ടി​​​ല്ലെ​​​ന്ന നി​​​യ​​​മം ലം​​​ഘി​​​ച്ച് ഫോ​​​ണ്‍ കൊ​​​ണ്ടു​​​വ​​​ന്നു​​​വെ​​​ന്ന് ആ​​​രോ​​​പി​​​ച്ച് കോ​​​ള​​​ജ് പ്രി​​​ന്‍​സി​​​പ്പ​​​ല്‍, അ​​​ന്‍​സി​​​ജി​​​യെ മ​​​റ്റു വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ളു​​​ടെ മു​​​ന്നി​​​ല്‍ വ​​​ച്ച് ശ​​​കാ​​​രി​​​ക്കു​​​ക​​​യും മാ​​​ന​​​സി​​​ക​​​മാ​​​യി പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യും ഇ​​​തി​​​ല്‍ മ​​​നം​​​നൊ​​​ന്ത അ​​​ന്‍​സി​​​ജി കോ​​​ള​​​ജി​​​ന്‍റെ മൂ​​​ന്നാം നി​​​ല​​​യി​​​ല്‍ നി​​​ന്ന് താ​​​ഴേ​​​ക്ക് ചാ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്ന​​​വെ​​​ന്നും പ​​​റ​​​യ​​​പ്പെ​​​ടു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​ല്‍ പെ​​​ണ്‍​കു​​​ട്ടി​​​യു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളു​​​ടെ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പ്രി​​​ന്‍​സി​​​പ്പ​​​ളിനും മാ​​​നേ​​​ജ്‌​​​മെ​​​ന്‍റി​​​നു​​​മെ​​​തി​​​രെ ക​​​രു​​​ങ്ക​​​ല്‍ പോ​​​ലീ​​​സ് കേ​​​സെ​​​ടു​​​ത്തു.

Business

കുതിപ്പിനൊരുങ്ങി കൊക്കോ

കൊ​​ക്കോ വീ​​ണ്ടും ഒ​​രു വ​​സ​​ന്ത​​കാ​​ല​​ത്തി​​ന് ഒ​​രു​​ങ്ങു​​ന്നു, ആ​​ഗോ​​ള ചോ​​ക്ലേ​​റ്റ് വ്യ​​വ​​സാ​​യി​​ക​​ളു​​ടെ ശ്ര​​ദ്ധ ഉ​​ത്പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ളി​​ലേ​ക്ക് തി​​രി​​യു​​ക​​യാ​​ണ്, വി​​പ​​ണി​​യു​​ടെ സാ​​ങ്കേ​​തി​​ക വ​​ശ​​ങ്ങ​​ളും ബു​​ള്ളി​​ഷ്. ജ​​പ്പാ​​ൻ ഒ​​സാ​​ക്ക​​യി​​ൽ റ​​ബ​​ർ 413 യെ​​ന്നി​​ലേ​​ക്ക് ചു​​വ​​ടു​​വ​​ച്ചു. മു​​ൻ നി​​ര ഉ​ത്​​പാ​​ദ​​ക രാ​​ജ്യ​​ങ്ങ​​ൾ വി​​പ​​ണി​​യു​​ടെ ച​​ല​​ന​​ങ്ങ​​ൾ സ​​സൂ​​ക്ഷ്മം നി​​രീ​​ക്ഷി​​ക്കു​​ന്നു. കു​​രു​​മു​​ള​​ക് ചാ​​ഞ്ചാ​​ടി, ച​​ര​​ക്ക് ക്ഷാ​​മം മ​​സാ​​ല വ്യ​​വ​​സാ​​യി​​ക​​ളെ അ​​സ്വ​​സ്ഥ​​രാ​​ക്കി. മാ​​സാ​​രം​​ഭ​​ത്തി​​ലും വെ​​ളി​​ച്ചെ​​ണ്ണ​​യ്ക്ക് ചു​​വ​​ട് ഉ​​റ​​പ്പി​​ക്കാ​​നാ​​യി​​ല്ല.

കൊ​​ക്കോ വി​​പ​​ണി പ്ര​തീ​ക്ഷ​യി​ൽ

ര​​ണ്ട് വ​​ർ​​ഷ​​ത്തെ വ​​ന​​വാ​​സ​​ത്തി​​നു ശേ​​ഷം ആ​​ഗോ​​ള കൊ​​ക്കോ വി​​പ​​ണി ഉ​​യി​​ർ​​ത്തെ​​ഴു​​ന്നേ​​ൽ​​പ്പി​​ന് ഒ​​രു​​ങ്ങു​​ന്നു. ട​​ണ്ണി​​ന് 12,000 ഡോ​​ള​​ർ വ​​രെ ഉ​​യ​​ർ​​ന്നു ച​​രി​​ത്രം സൃ​​ഷ്ടി​​ച്ച കൊ​​ക്കോ പി​​ന്നീ​​ട് ത​​ള​​ർ​​ച്ച​​യു​​ടെ പ​​ടു​​കു​ഴി​​യി​​ൽ അ​​ക​​പ്പെ​​ട്ട​​ത് ആ​​ഗോ​​ള കൊ​​ക്കോ ക​​ർ​​ഷ​​ക​​രെ ന​​ക്ഷ​​ത്ര​​മെ​​ണ്ണി​​ച്ചു. വി​​പ​​ണി​​യി​​ലെ സാ​​ങ്കേ​​തി​​ക തി​​രു​​ത്ത​​ലി​​ൽ ഫെ​​ബ്രു​​വ​​രി​​യി​​ൽ ട​​ണ്ണി​​ന് 2800 ഡോ​​ള​​ർ വ​​രെ ഇ​​ടി​​ഞ്ഞ ന്യൂ​യോ​​ർ​​ക്ക് എ​​ക്സ്ചേ​​ഞ്ചി​​ൽ വാ​​രാ​​ന്ത്യം കൊ​​ക്കോ 3478 ഡോ​​ള​​റി​​ലാ​​ണ്. കാ​​റ്റ് അ​​നു​​കൂ​​ല​​മാ​​യാ​​ൽ 5100 ഡോ​​ള​​ർ വ​​രെ സ​​ഞ്ച​​രി​​ച്ച് ക​​ർ​​ഷ​​ക​​ർ​​ക്ക് മ​​ധു​​രം വി​​ള​​മ്പാ​​ൻ കൊ​​ക്കോ​​യ്ക്കാ​​കും.

യു​എ​​സി​​ലെ​​യും യൂ​​റോ​​പ്പി​​ലെ​​യും പ​​ല മു​​ൻ നി​​ര ചോ​​ക്ലേ​​റ്റ് നി​​ർ​​മാ​​താ​​ക്ക​​ളു​​ടെയും വി​​ല്പ​​ന ഉ​​യ​​ർ​​ന്ന​​ത് ക​​മ്പ​​നി​​ക​​ളു​​ടെ ലാ​​ഭ​​വി​​ഹി​​തം ഉ​​യ​​ർ​​ത്തി. ത്രൈ​​മാ​​സ പ്ര​​വ​​ർ​​ത്ത​​ന ഫ​​ലം പു​​റ​​ത്തു​​വ​​ന്ന​​പ്പോ​​ൾ വി​​വി​​ധ നി​​ർ​​മാ​​താ​​ക്ക​​ളു​​ടെ മി​​ക​​ച്ച പ്ര​​ക​​ട​​നം വ​​രും ദി​​ന​​ങ്ങ​​ളി​​ൽ കൊ​​ക്കോ വി​​ല ഉ​​യ​​ർ​​ത്താം. ഇ​​തി​​നി​​ട​​യി​​ൽ എ​​ൽ നി​​നോ കാ​​ലാ​​വ​​സ്ഥാ പ്ര​​തി​​ഭാ​​സം മൂ​​ലം പ​​ശ്ചി​​മ ആ​​ഫ്രി​​ക്ക​​യി​​ൽ അ​​ടു​​ത്ത സീ​​സ​​ണി​​ൽ ഉ​​ത്​​പാ​​ദ​​നം കു​​റ​​യു​​മെ​​ന്ന വി​​ല​​യി​​രു​​ത്ത​​ൽ വി​​ല​​ക്ക​​യ​​റ്റ സാ​​ധ്യ​​ത​​ക​​ൾ​​ക്ക് ശ​​ക്തി​​പ​​ക​​രും. സം​​സ്ഥാ​​ന​​ത്ത് കൊ​​ക്കോ കി​​ലോ 120 രൂ​​പ​​യി​​ലും പ​​രി​​പ്പ് 300 രൂ​​പ​​യി​​ലു​​മാ​​ണ്.

റ​​ബ​​ർ ശ​​ക്ത​​മാ​​യ നി​​ല​യി​ൽ

ഏ​​ഷ്യ​​ൻ മാ​​ർ​​ക്ക​​റ്റു​​ക​​ളി​​ൽ റ​​ബ​​ർ ശ​​ക്ത​​മാ​​യ നി​​ല​​യി​​ലാ​​ണ്. ഷീ​​റ്റ് ക്ഷാ​​മം മു​​ൻ നി​​ർ​​ത്തി മു​​ൻ​കൂ​​ർ ക​​ച്ച​​വ​​ട​​ങ്ങ​​ൾ​​ക്ക് വ്യ​​വ​​സാ​​യി​​ക​​ൾ ഉ​​ത്സാ​​ഹി​​ച്ച​​ത് അ​​വ​​സ​​ര​​മാ​​ക്കി ഊ​​ഹ​​ക്ക​​ച്ച​​വ​​ട​​ക്കാ​​രും വാ​​ങ്ങ​​ലു​​കാ​​രാ​​യി നി​​ല​​കൊ​​ണ്ട​​ത് ജ​​പ്പാ​​ൻ ഒ​​സാ​​ക്ക​​യി​​ൽ റ​​ബ​​ർ വി​​ല 400 യെ​​ന്നി​​നു മു​​ക​​ളി​​ൽ നി​​ല​​നി​​ർ​​ത്തി. മു​​ൻ നി​​ര ഉ​​ത്​​പാ​​ദ​​ന രാ​​ജ്യ​​ങ്ങ​​ളി​​ലെ ച​​ര​​ക്ക് ക്ഷാ​​മം തു​​ട​​രു​​ന്ന​​ത് വി​​പ​​ണി​​യു​​ടെ അ​​ടി​​ത്ത​​റ ശ​​ക്ത​​മാ​​ക്കി.

ഈ ​​മാ​​സം ര​​ണ്ടാം പ​​കു​​തി​​യി​​ൽ താ​​യ്‌​ല​ൻ​​ഡും വി​​യ​​റ്റ്നാ​​മും ഇ​​ന്തോ​​നേ​​ഷ്യ​​യും കാ​​ലാ​​വ​​സ്ഥ ക​​നി​​ഞ്ഞാ​​ൽ ടാ​​പ്പിം​ഗ് പു​​ന​​രാ​​രം​​ഭി​​ക്കാ​​നു​​ള്ള ത​​യാ​​റ​​ടു​​പ്പി​​ലാ​​ണ്. അ​​തേ​സ​​മ​​യം, ഒ​​സാ​​ക്ക എ​​ക്സ്ചേ​​ഞ്ചി​​ൽ ബു​​ള്ളി​​ഷ് ട്രെ​ൻ​ഡ് നി​​ല​​നി​​ർ​​ത്തു​​ന്ന റ​​ബ​​ർ ഓ​​വ​​ർ ബോ​​ട്ട് മേ​​ഖ​​ല​​യി​​ലേ​ക്ക് നീ​​ങ്ങു​​ന്ന​​ത് ക​​ണ​​ക്കി​​ലെ​​ടു​​ത്താ​​ൽ ഒ​​രു വി​​ഭാ​​ഗം ലാ​​ഭ​​മെ​​ടു​​പ്പി​​ലേ​​ക്ക് ചു​​വ​​ടു​മാ​​റ്റാ​​ൻ ഇ​​ട​​യു​​ണ്ട്. അ​​വ​​രു​​ടെ ലാ​​ഭ​​മെ​​ടു​​പ്പി​​നി​​ട​​യി​​ൽ കാ​​ലാ​​വ​​സ്ഥാ വി​​ഭാ​​ഗ​​ത്തി​​ൽ​നി​​ന്നും മ​​ഴ​​യു​​ടെ വ​​ര​​വി​​നെ കു​​റി​​ച്ചു​​ള്ള റി​​പ്പോ​​ർ​​ട്ടു​​ക​​ൾ പു​​റ​​ത്തു​​വ​​ന്നാ​​ൽ ജ​​പ്പാ​​നി​​ൽ മാ​​ത്ര​​മ​​ല്ല, ചൈ​​നീ​​സ് മാ​​ർ​​ക്ക​​റ്റാ​​യ ഷാ​​ങ്ഹാ​​യി​​ലും റ​​ബ​​റി​​ൽ ലാ​​ഭ​​മെ​​ടു​​പ്പി​​നു നി​​ക്ഷേ​​പ​​ക​​ർ നീ​​ക്കം ന​​ട​​ത്താം.

സം​​സ്ഥാ​​ന​​ത്തെ വി​​പ​​ണി​​ക​​ളി​​ൽ റ​​ബ​​ർ വ​​ര​​വ് നാ​​മ​​മാ​​ത്ര​​മാ​​യി ചു​​രു​​ങ്ങി​​യ​​തി​​നി​​ട​​യി​​ൽ ഒ​​രു വി​​ഭാ​​ഗം സ്റ്റോ​​ക്കി​​സ്റ്റു​​ക​​ൾ ച​​ര​​ക്ക് റി​​ലീ​​സിം​ഗി​​ന് ഉ​​ത്സാ​​ഹി​​ച്ചു. നാ​​ലാം ഗ്രേ​​ഡ് റ​​ബ​​ർ ഒ​​ര​​വ​​സ​​ര​​ത്തി​​ൽ കി​​ലോ 250 വ​​രെ ക​​യ​​റി​​യെ​​ങ്കി​​ലും വ്യാ​​പാ​​രാ​​ന്ത്യം കൊ​​ച്ചി​​യി​​ൽ 249 രൂ​​പ​​യി​​ലാ​​ണ്. ബാ​​ങ്കോ​​ക്കി​​ൽ റ​​ബ​​ർ കി​​ലോ 270 രൂ​​പ വ​​രെ ഉ​​യ​​ർ​​ന്ന് ഇ​​ട​​പാ​​ടു​​ക​​ൾ ന​​ട​​ന്നു.

കു​രു​മു​ള​കി​നു ക്ഷാ​മം

സു​​ഗ​​ന്ധ​​വ്യ​​ഞ്ജ​​ന ക​​റി​​മ​​സാ​​ല വ്യ​​വ​​സാ​​യി​​ക​​ൾ നാ​​ട​​ൻ കു​​രു​​മു​​ള​​ക് ആ​​വ​​ശ്യാ​​നു​​സ​​ര​​ണം ക​​ണ്ടെ​​ത്താ​​നാ​​വാ​​തെ ന​​ട്ടംതി​​രി​​യു​​ന്നു. പി​​ന്നി​​ട്ട ര​​ണ്ട് സീ​​സ​​ണു​​ക​​ളി​​ൽ പ്ര​​തി​​കൂ​​ല കാ​​ലാ​​വ​​സ്ഥ​​യി​​ൽ ഉ​​ത്​​പാ​​ദ​​നം കു​​റ​​ഞ്ഞ​​തി​​നാ​​ൽ കാ​​ർ​​ഷി​​ക മേ​​ഖ​​ല​​ക​​ളി​​ൽ ക​​രു​​ത​​ൽ ശേ​​ഖ​​രം നാ​​മ​​മാ​​ത്ര​​മാ​​ണ്.

ഇ​​തി​​നി​​ട​​യി​​ൽ പ​​ക​​ൽ താ​​പ​​നി​​ല കു​​തി​​ച്ചു ക​​യ​​റി​​യ​​തോ​​ടെ കു​​രു​​മു​​ള​​ക് കൊ​​ടി​​ക​​ൾ പ​​ല ഭാ​​ഗ​​ങ്ങ​​ളി​​ലും ക​​രി​​ഞ്ഞു​ണ​​ങ്ങു​​ന്ന​​ത് അ​​ടു​​ത്ത സീ​​സ​​ണി​​ലെ ഉ​​ത്​​പാ​​ദ​​ന​രം​ഗ​ത്തെ​​യും ബാ​​ധി​​ക്കാ​​ൻ ഇ​​ട​​യു​​ണ്ട്. കാ​​ർ​​ഷി​​ക മേ​​ഖ​​ല​​ക​​ളി​​ലെ സ്ഥി​​തി​​ഗ​​തി​​ക​​ൾ അ​​ത്ര സു​​ഖ​​ക​​ര​​മ​​ല്ലെ​​ന്ന തി​​രി​​ച്ച​​റി​​വ് ഉ​​ത്ത​​രേ​​ന്ത്യ​​ൻ വ്യ​​വ​​സാ​​യി​​ക​​ളുടെ​​യും അ​​വ​​ർ​​ക്ക് ച​​ര​​ക്ക് കൈ​​മാ​​റു​​ന്ന സ​​പ്ലെ​​യർ​​മാ​​രു​​ടെ​​യും ഉ​​റ​​ക്കം കെ​​ടു​​ത്തും. വാ​​രാ​​ന്ത്യം അ​​ൺ​ഗാ​​ർ​​ബി​​ൾ​​ഡ് കി​​ലോ 702 രൂ​​പ​​യി​​ലാ​​ണ്.

നാ​ളി​കേ​രോ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല​യി​ടി​വ്

ത​​മി​​ഴ്നാ​​ട്ടി​​ൽ നാ​​ളി​​കേ​​രോ​ത്പ​​ന്ന​​ങ്ങ​​ളു​​ടെ വി​​ല താ​​ഴ്ന്ന​​തി​​നൊ​​പ്പം ക​​ർ​​ണാ​​ട​​കം, ആ​​ന്ധ്രാ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഉ​​ത്പ​​ന്ന വി​​ല കു​​റ​​ഞ്ഞു. കൊ​​ച്ചി, കോ​​ഴി​​ക്കോ​​ട്, തൃ​ശൂ​​ർ വി​​പ​​ണി​​ക​​ളി​​ൽ വെ​​ളി​​ച്ചെ​​ണ്ണ, കൊ​​പ്ര വി​​ല​​ക​​ളിൽ കു​​റ​​വ് ദൃ​​ശ്യ​​മാ​​യി. പ്രാ​​ദേ​​ശി​​ക മാ​​ർ​​ക്ക​​റ്റു​​ക​​ൾ വെ​​ളി​​ച്ചെ​​ണ്ണ​​യ്ക്ക് മാ​​സാ​​രം​​ഭ ഡി​​മാ​​ൻ​​ഡ് പ്ര​​തീ​​ക്ഷി​​ക്കു​​ന്നു​​ണ്ട​​ങ്കി​​ലും കാ​​ര്യ​​മാ​​യ ഓ​​ർ​​ഡ​​റു​​ക​​ളി​​ല്ല. വി​​ല കു​​റ​​ഞ്ഞ വി​​ദേ​​ശ പാ​​ച​​ക​​യെ​​ണ്ണ​​ക​​ൾ​​ക്ക് മു​​ന്നി​​ൽ മ​​ത്സ​​രി​​ക്കാ​​ൻ പ​​ല അ​​വ​​സ​​ര​​ത്തി​​ലും വെ​​ളി​​ച്ചെ​​ണ്ണ​​യ്ക്കാ​​വു​​ന്നി​​ല്ല.

National

ര​ണ്ട് വ​യ​സു​കാ​രി​യു​മാ​യി പി​താ​വ് കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു

ച​ണ്ഡീ​ഗ​ഡ്: ഹ​രി​യാ​ന​യി​ലെ ഗു​രു​ഗ്രാ​മി​ൽ ര​ണ്ട് വ​യ​സു​കാ​രി​യു​മാ​യി പി​താ​വ് കെ​ട്ടി​ട​ത്തി​ന്‍റെ മു​ക​ളി​ൽ നി​ന്ന് ചാ​ടി മ​രി​ച്ചു. സ്വ​കാ​ര്യ സ്കൂ​ൾ ഉ​ട​മ​യാ​യ രാ​ഹു​ൽ വി​ജ​യ്രാ​ൻ (35) ആ​ണ് മ​ക​ൾ വാ​മി​ക (ര​ണ്ട്) യു​മാ​യി ഫ്ലാ​റ്റി​ന്‍റെ 23 ആം ​നി​ല​യി​ൽ നി​ന്നും ചാ​ടി​യ​ത്.

ഡ​ൽ​ഹി​യി​ലെ ന​ങ്ലോ​യ് സ്വ​ദേ​ശി​യാ​യ രാ​ഹു​ൽ ര‌​ണ്ട് മാ​സ​മാ​യി റെ​സി​ഡ​ൻ​ഷ്യ​ൽ സൊ​സൈ​റ്റി​യി​ലെ ട​വ​ർ ഒ​മ്പ​തി​ലാ​ണ് താ​മ​സി​ച്ചി​രു​ന്നു​വെ​ങ്കി​ലും ട​വ​ർ അ​ഞ്ചി​ൽ നി​ന്നാ​ണ് ചാ​ടി​യ​ത്.

രാ​ഹു​ലി​ന്‍റെ ഭാ​ര്യ നീ​തു ദാ​ഹി​യ വീ​ട്ടി​ൽ പാ​ച​കം ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ൾ രാ​ഹു​ൽ വാ​മി​ക​യെ സൊ​സൈ​റ്റി പാ​ർ​ക്കി​ൽ ക​ളി​ക്കാ​ൻ കൊ​ണ്ടു​പോ​യി. പി​ന്നീ​ട് അ​ദ്ദേ​ഹം കു​ഞ്ഞു​മാ​യി ട​വ​ർ അ​ഞ്ചി​ന്‍റെ 23 ആം ​നി​ല​യി​ലേ​ക്ക് പോ​വു​ക​യും അ​വി​ടെ​നി​ന്ന് ചാ​ടു​ക​യാ​യി​രു​ന്നു എ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​രു​വ​രെ​യും അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.
കോ​വി​ഡ് ബാ​ധ​യെ​ത്തു​ട​ർ​ന്ന് രാ​ഹു​ലി​ന്‍റെ ഒ​രു ക​ണ്ണി​ന്‍റെ കാ​ഴ്ച പൂ​ർ​ണ​മാ​യും ന​ഷ്ട​പ്പെ​ട്ടി​രു​വെ​ന്നും മ​റ്റേ ക​ണ്ണി​ന് കാ​ഴ്ച​പ​രി​മി​തി ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും രാ​ഹു​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​മി​ത് പ​റ​ഞ്ഞു. ഇ​തേ​തു​ട​ർ​ന്ന് അ​ദ്ദേ​ഹം ക​ടു​ത്ത മാ​ന​സി​ക വി​ഷ​മ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് അ​മി​ത് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

ആ​ത്മ​ഹ​ത്യ കു​റി​പ്പു​ക​ളൊ​ന്നും ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ട്ടി​ല്ലെ​ന്നും മേ​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ കു​ടും​ബം എ​തി​ർ​ത്ത​താ​യും പോ​ലീ​സ് പ​റ​ഞ്ഞു. 2014 ൽ ​ആ​യി​രു​ന്നു രാ​ഹു​ലി​ന്‍റെ​യും നീ​തു​വി​ന്‍റെ​യും വി​വാ​ഹം ക​ഴി​ഞ്ഞ​ത്. ഇ​രു​വ​ർ​ക്കും 11 വ​യ​സു​ള്ള മ​റ്റൊ​രു മ​ക​ൾ കൂ​ടി​യു​ണ്ട്.

Sports

എ​​ന്തു​​കൊ​​ണ്ട് ഒ​​രു സെ​​ന്‍റിമീ​​റ്റ​​ര്‍..?

അ​​ര്‍​മാ​​ന്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സ് എ​​ത്ര ഉ​​യ​​രം​​വ​​രെ ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തി മു​​ന്നേ​​റും. ഡു​​പ്ലാ​​ന്‍റി​​സി​​ന്‍റെ അ​​ച്ഛ​​ന്‍ ഗ്രെ​​ഗ് പ​​റ​​യു​​ന്ന​​ത് അ​​നു​​സ​​രി​​ച്ച് താ​​രം 6.40 മീ​​റ്റ​​ര്‍ ഉ​​യ​​രം വ​​രെ അ​​നാ​​യാ​​സം ക്ലി​​യ​​ര്‍ ചെ​​യ്യും.

ഡു​​പ്ലാ​​ന്‍റി​​സി​​ന്‍റെ ചാ​​ട്ടം കാ​​ണു​​മ്പോ​​ള്‍ അ​​തു മ​​ന​​സി​​ലാ​​കു​​മെ​​ന്ന​​തും യാ​​ഥാ​​ര്‍​ഥ്യം. കാ​​ര​​ണം, വ്യ​​ക്ത​​മാ​​യ ക്ലി​​യ​​റിം​​ഗാ​​ണ് ഓ​​രോ ലോ​​ക റി​​ക്കാ​​ര്‍​ഡി​​ലും ഡു​​പ്ലാ​​ന്‍റി​​സ് ന​​ട​​ത്തു​​ന്ന​​ത്.

2020 ഫെ​​ബ്രു​​വ​​രി എ​​ട്ടി​​ന് 6.17 മീ​​റ്റ​​ര്‍ കു​​റി​​ച്ചാ​​ണ് ഡു​​പ്ലാ​​ന്‍റി​​സ് ആ​​ദ്യ​​മാ​​യി ലോ​​ക റി​​ക്കാ​​ര്‍​ഡ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. ഫ്രാ​​ന്‍​സി​​ന്‍റെ റെ​​നോ​​ഡ് ലാ​​വി​​ല്ലെ​​നി​​യു​​ടെ പേ​​രി​​ലെ 6.16 മീ​​റ്റ​​ര്‍ എ​​ന്ന റി​​ക്കാ​​ര്‍​ഡ് അ​​തോ​​ടെ തി​​രു​​ത്ത​​പ്പെ​​ട്ടു. അ​​തി​​നു​​ശേ​​ഷം ഓ​​രോ ത​​വ​​ണ​​യും ഒ​​രു സെ​​ന്‍റിമീ​​റ്റ​​ര്‍ വീ​​തം ഉ​​യ​​ര്‍​ത്തി​​യാ​​ണ് സ്വീ​​ഡി​​ഷ് താ​​രം ലോ​​ക റി​​ക്കാ​​ര്‍​ഡ് ഇ​​തി​​നോ​​ട​​കം 15 ത​​വ​​ണ ക്ലി​​യ​​ര്‍ ചെ​​യ്ത​​തെ​​ന്ന​​തു ശ്ര​​ദ്ധേ​​യം. പോ​​ള്‍​വോ​​ള്‍​ട്ടി​​ല്‍ താ​​ര​​ങ്ങ​​ള്‍​ക്ക് എ​​ത്ര ഉ​​യ​​രം​​വ​​രെ​​യും വ​​ര്‍​ധി​​പ്പി​​ച്ചു ക്ലി​​യ​​ര്‍ ചെ​​യ്യാ​​മെ​​ന്നി​​രി​​ക്കേ​​യാ​​ണി​​ത്.

കാ​​ര​​ണം ഇ​​ത്

2024 ടോ​​ക്കി​​യോ ഒ​​ളി​​മ്പി​​ക്‌​​സി​​ല്‍ ലോ​​ക റി​​ക്കാ​​ര്‍​ഡ് കു​​റി​​ച്ച​​പ്പോ​​ള്‍ 74,000 പൗ​​ണ്ടാ​​ണ് (ഏ​​ക​​ദേ​​ശം 91 ല​​ക്ഷം രൂ​​പ) സ​​മ്മാ​​ന​​മാ​​യി ല​​ഭി​​ച്ച​​ത്. ഇ​​തു​​കൂ​​ടാ​​തെ സ്വ​​ര്‍​ണം നേ​​ടി​​യ​​തി​​ലൂ​​ടെ 51,400 പൗ​​ണ്ടും (63 ല​​ക്ഷം രൂ​​പ) ല​​ഭി​​ച്ചു. ഓ​​രോ മീ​​റ്റി​​ലും സ​​മ്മാ​​ന​​ത്തു​​ക​​യി​​ല്‍ ഏ​​റ്റ​​ക്കു​​റ​​ച്ചി​​ലു​​ക​​ള്‍ ഉ​​ണ്ടാ​​കാ​​റു​​ണ്ട്.

ഡു​​പ്ലാ​​ന്‍റി​​സി​​ന്‍റെ സ്‌​​പോ​​ണ്‍​സ​​ര്‍ ക​​മ്പ​​നി​​യാ​​യ പൂ​​മ ഓ​​രോ ലോ​​ക റി​​ക്കാ​​ര്‍​ഡ് കു​​റി​​ക്കു​​മ്പോ​​ഴും അ​​വാ​​ര്‍​ഡ് ബോ​​ണ​​സ് ന​​ല്‍​കും. ഇ​​ത് എ​​ത്ര തു​​ക​​യാ​​ണെ​​ന്ന് ഇ​​തു​​വ​​രെ വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. ചു​​രു​​ക്ക​​ത്തി​​ല്‍ ലോ​​ക റി​​ക്കാ​​ര്‍​ഡ് തി​​രു​​ത്തി​​യ​​തി​​ലൂ​​ടെ മാ​​ത്രം ഡു​​പ്ലാ​​ന്‍റി​​സ് ഏ​​ക​​ദേ​​ശം 1.3 മി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ (ഏ​​ക​​ദേ​​ശം 12 കോ​​ടി രൂ​​പ) സ​​മ്മാ​​ന​​ത്തു​​ക​​യാ​​യി കൈ​​പ്പ​​റ്റി​​യെ​​ന്നാ​​ണ് ഫോ​​ബ്‌​​സി​​ന്‍റെ ക​​ണ​​ക്ക്.

ഡു​​പ്ലാ​​ന്‍റി​​സ് റി​​ക്കാ​​ര്‍​ഡ് ഡു​​പ്ലാ​​ന്‍റി​​സ് റി​​ക്കാ​​ര്‍​ഡ് 

ഉ​​യ​​രം മീ​​റ്റ​​റി​​ല്‍, വ​​ര്‍​ഷം 

6.17 ഫെ​​ബ്രു​​വ​​രി 8, 2020

6.18 ഫെ​​ബ്രു​​വ​​രി 15, 2020 

6.19 മാ​​ര്‍​ച്ച് 7, 2022 

6.20 മാ​​ര്‍​ച്ച് 20, 2022

6.21 ജൂ​​ലൈ 24, 2022

6.22 ഫെ​​ബ്രു​​വ​​രി 25, 2023

6.23 സെ​​പ്റ്റം​​ബ​​ര്‍ 17, 2023

6.24 ഏ​​പ്രി​​ല്‍ 20, 2024 

6.25 ഓ​​ഗ​​സ്റ്റ് 5, 2024 

6.26 ഓ​​ഗ​​സ്റ്റ് 25, 2024

6.27 ഫെ​​ബ്രു​​വ​​രി 28, 2025

6.28 ജൂ​​ണ്‍ 15, 2025 

6.29 ഓ​​ഗ​​സ്റ്റ് 12, 2025

6.30 സെ​​പ്റ്റം​​ബ​​ര്‍ 15, 2025 

6.31 മാ​​ര്‍​ച്ച് 12, 2026  

Kerala

കു​ണ്ട​മ​ൺ ക​ട​വ് പാ​ല​ത്തി​ൽ നി​ന്നും പു​ഴ​യി​ലേ​ക്ക് ചാ​ടി​യ യു​വ​തി​യെ ര​ക്ഷി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കു​ണ്ട​മ​ൺ ക​ട​വ് പാ​ല​ത്തി​ൽ നി​ന്നും യു​വ​തി പു​ഴ​യി​ലേ​ക്ക് ചാ​ടി. വി​ള​പ്പി​ൽ​ശാ​ല സ്വ​ദേ​ശി ആ​തി​ര(29)​ആ​ണ് പു​ഴ​യി​ലേ​ക്ക് ചാ​ടി​യ​ത്.

സം​ഭ​വം ക​ണ്ട നാ​ട്ടു​കാ​ർ പി​ന്നാ​ലെ ചാ​ടി യു​വ​തി​യെ ര​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. കാ​ട്ടാ​ക്ക​ട​യി​ൽ നി​ന്നും ഫ​യ​ർ​ഫോ​ഴ്സ് സം​ഘം സ്ഥ​ല​ത്ത് എ​ത്തു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ യു​വ​തി​യെ ക​ര​യ്ക്ക് എ​ത്തി​ച്ചി​രു​ന്നു.

പി​ന്നീ​ട് ഫ​യ​ർ​ഫോ​ഴ്സി​ന്‍റെ ആം​ബു​ല​ൻ​സി​ൽ യു​വ​തി​യെ ശ്രീ​രാ​മ​കൃ​ഷ്ണ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. സം​ഭ​വ​ത്തി​ന് പി​ന്നി​ലെ കാ​ര​ണം വ്യ​ക്ത​മ​ല്ല.

National

ബേ​ക്ക​റി ഉ​ട​മ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി

മുംബൈ: മ​ഹാ​രാ​ഷ്ട്ര​യി​ൽ പ്ര​ശ​സ്ത ബേ​ക്ക​റി ഉ​ട​മ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി ജീ​വ​നൊ​ടു​ക്കി. സോ​ളാ​പു​രി​ലാ​ണ് സം​ഭ​വം.

പ്ര​ശ​സ്ത​മാ​യ മു​ൾ​ട്ടാ​ണി ബേ​ക്ക​റി​യു​ടെ ഉ​ട​മ​യാ​യ സു​നി​ൽ മോ​ട്ടി​ലാ​ൽ സ​ദ​രം​ഗാ​നി (59) ആ​ണ് മ​രി​ച്ച​ത്. വി​ജ​യ്പൂ​ർ റോ​ഡി​ലെ പ​നാ​ഷ് അ​പ്പാ​ർ​ട്ട്മെ​ന്‍റി​ന്‍റെ 17-ാം നി​ല​യി​ൽ നി​ന്നും ചാ​ടി​യാ​ണ് ഇ​യാ​ൾ ജീ​വ​നൊ​ടു​ക്കി​യ​ത്.

സ​മീ​പ​വാ​സി പ​ക​ർ​ത്തി​യ വീ​ഡി​യോ​യി​ൽ, കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര​യി​ൽ നി​ൽ​ക്കു​ന്ന സ​ദ​രം​ഗാ​നി കൈ​കൂ​പ്പി പ്രാ​ർ​ഥി​ക്കു​ന്ന​ത് കാ​ണാം.

ഉ​ച്ച​ക​ഴി​ഞ്ഞ് സ്ഥ​ല​ത്തെ​ത്തി​യ സ​ദ​രം​ഗാ​നി, ലി​ഫ്റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് പ​ക​രം പ​ടി​ക​ൾ ന​ട​ന്നു​ക​യ​റി​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​കൂ​ര​യി​ലെ​ത്തി​യ​ത്. ഇ​യാ​ൾ കൈ​കൂ​പ്പി പ്രാ​ർ​ഥി​ക്കു​ന്ന​ത് ക​ണ്ട താ​മ​സ​ക്കാ​ർ, വി​വ​രം സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രെ അ​റി​യി​ച്ചു.

സു​ര​ക്ഷാ​ജീ​വ​ന​ക്കാ​ർ ഉ​ട​ൻ​ത​ന്നെ സ്ഥ​ല​ത്തെ​ത്തി ഇ​യാ​ളെ അ​നു​ന​യി​പ്പി​ച്ച് താ​ഴെ​യി​റ​ക്കി. എ​ന്നാ​ൽ താ​ക്കോ​ൽ​കൂ​ട്ടം മു​ക​ളി​ൽ ഉ​പേ​ക്ഷി​ച്ചു​വെ​ന്നും അ​ത് എ​ടു​ത്തു​വ​രാം എ​ന്ന് പ​റ​ഞ്ഞ് വീ​ണ്ടും മു​ക​ളി​ലേ​ക്ക് പോ​യ ഇ​യാ​ൾ, താ​ഴേ​ക്ക് ചാ​ടു​ക​യാ​യി​രു​ന്നു. സ​ദ​രം​ഗാ​നി സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു​ത​ന്നെ മ​രി​ച്ചു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സ് സം​ഘം മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

National

മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം വി​ല​ക്കി; മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി മൂ​ന്ന് സ​ഹോ​ദ​രി​മാ​ർ ജീ​വ​നൊ​ടു​ക്കി. അ​മി​ത​മാ​യ ഓ​ൺ​ലൈ​ൻ ഗെ​യിം ശീ​ല​ത്തെ മാ​താ​പി​താ​ക്ക​ൾ എ​തി​ർ​ത്ത​താ​ണ് മ​ര​ണ​കാ​ര​ണം.

പു​ല​ർ​ച്ചെ 2.30 ന് ​ഭാ​ര​ത് സി​റ്റി ഏ​രി​യ​യി​ലാ​ണ് ദാ​രു​ണ​സം​ഭ​വം. നി​ഷി​ക (16), പ്രാ​ചി (14), പാ​ഖി (12) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. കു​ട്ടി​ക​ൾ കൊ​റി​യ​ൻ ഓ​ൺ​ലൈ​ൻ ഗെ​യി​മു​ക​ൾ​ക്ക് അ​ടി​മ​ക​ളാ​യി​രു​ന്നു​വെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

'അ​മ്മേ, അ​ച്ഛാ, ക്ഷ​മി​ക്ക​ണം' എ​ന്ന കു​ട്ടി​ക​ളെ​ഴു​തി​യ ഒ​രു പേ​ജ് വ​രു​ന്ന കു​റി​പ്പ് ക​ണ്ടു​കി​ട്ടി​യ​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ കു​ട്ടി​ക​ൾ മൊ​ബൈ​ൽ ഫോ​ണു​ക​ളി​ൽ ധാ​രാ​ളം സ​മ​യം ചെ​ല​വ​ഴി​ച്ചി​രു​ന്നെ​ന്നും കൊ​റി​യ​ൻ ഓ​ൺ​ലൈ​ൻ ടാ​സ്ക് അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ഗെ​യി​മിം​ഗ് ആ​പ്പി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നെ​ന്നും പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. മൃ​ത​ദേ​ഹ​ങ്ങ​ൾ പോ​സ്റ്റ്‌​മോ​ർ​ട്ട​ത്തി​നാ​യി അ​യ​ച്ചു.

പോ​ലീ​സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ത്തു. സ​ഹോ​ദ​രി​മാ​രു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ പ​രി​ശോ​ധി​ച്ചു​വ​രി​ക​യാ​ണ്.

 

 

Kerala

മു​ക്കു​പ​ണ്ടം മാ​ല പൊ​ട്ടി​ച്ചു ട്രെ​യി​നി​ൽനി​ന്നു ചാ​ടി; ആശുപത്രിയിൽ പറഞ്ഞത് തെങ്ങിൽനിന്നു വീണെന്ന്

കോ​ഴി​ക്കോ​ട്: സ്വ​ർ​ണ​മാ​ണെ​ന്നു ക​രു​തി യാ​ത്ര​ക്കാ​രി​യു​ടെ മു​ക്കു​പ​ണ്ടം മാ​ല​പൊ​ട്ടി​ച്ച് ട്രെ​യി​നി​ൽ നി​ന്ന് ചാ​ടി​യ യു​വാ​വി​നെ കോ​ഴി​ക്കോ​ട് റെ​യി​ൽ​വെ പോ​ലീ​സ് പി​ടി​ക്കൂ​ടി.

ഉ​ത്ത​ർ​പ്ര​ദേ​ശ് ഷ​ഹ​ര​ൻ​പു​ർ സ്വ​ദേ​ശി ഷ​ഹ​ജാ​സ് മു​ഹ​മ​ദ് (28) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ട്രെ​യി​നി​ൽനി​ന്നു ചാ​ടി പ​രി​ക്കേ​റ്റ യു​വാ​വ് അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ ​തേ​ടു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​യാ​ൾ തെ​ങ്ങി​ൽ​നി​ണു വീ​ണ​താ​ണെ​ന്നാ​ണ് പ​റ​ഞ്ഞ​ത്.

കോ​യ​മ്പ​ത്തൂ​ർ ഇ​ന്‍റ​ർ​സി​റ്റി പ​ര​പ്പ​ന​ങ്ങാ​ടി റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ വി​ടു​ന്ന സ​മ​യ​ത്താ​ണ് മാ​ല​പൊ​ട്ടി​ച്ച് പ്ര​തി പു​റ​ത്തേ​ക്കു​ചാ​ടി​യ​ത്. പ്ര​തി​ക്ക് പ​രി​ക്കു​പ​റ്റാ​ൻ സാ​ധ്യ​ത​യു​ണ്ട് എ​ന്നു മ​ന​സി​ലാ​ക്കി​യ റെ​യി​ൽ​വേ പോ​ലീ​സും ആ​ർ​പി​എ​ഫും സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ഴാ​ണ് ഇ​യാ​ൾ പി​ടി​യി​ലാ​യ​ത്.

പ്ര​തി​യു​ടെ​പേ​രി​ൽ സം​സ്ഥാ​ന​ത്ത് വി​വി​ധ​സ്റ്റേ​ഷ​നു​ക​ളി​ൽ മോ​ഷ​ണ​ക്കേ​സു​ക​ൾ നി​ല​വി​ലു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

National

കൈ​ത്ത​ണ്ട മു​റി​ച്ച് കെ​ട്ടി​ട​ത്തി​ൽനി​ന്നു ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ കൈ​ത്ത​ണ്ട മ​റി​ച്ച​തി​നു ശേ​ഷം പാ​ർ​പ്പി​ട സ​മു​ച്ച​യ​ത്തി​ന്‍റെ 11-ാം നി​ല​യി​ൽനി​ന്നു ചാ​ടി യു​വാ​വ് ജീ​വ​നൊ​ടു​ക്കി. യ​ഗ്യ പാ​ണ്ഡെ (28) ആ​ണ് മ​രി​ച്ച​ത്.

തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് സം​ഭ​വം. ഉ​ട​ൻ​ത​ന്നെ ബ​ന്ധു​ക്ക​ൾ യോ​ഗ്യ​യെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​ സം​ഭ​വി​ച്ചിരുന്നു.

പ​ര​സ്യ ക​മ്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യോ​ഗ്യ വി​ഷാ​ദ​രോ​ഗ​ത്തി​നു ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പു​ക​ളൊ​ന്നും ഇ​തു​വ​രെ ക​ണ്ടെ​ത്തി​യി​ല്ലെ​ന്നും കാ​ര​ണം വ്യ​ക്ത​മ​ല്ലെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Kerala

ക​ണ്ണൂ​രി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ൽ നി​ന്നും ചാ​ടി

ക​ണ്ണൂ​ര്‍: പ​യ്യാ​വൂ​രി​ൽ വി​ദ്യാ​ർ​ഥി​നി സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന് മു​ക​ളി​ൽ നി​ന്നും താഴേക്ക് ചാ​ടി. പ​യ്യാ​വൂ​ർ സേ​ക്ര​ട്ട് ഹാ​ർ​ട്ട് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ർ​ഥി​നി​യാ​ണ് ചാ​ടി​യ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ട്ടി​യെ ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന് രാ​വി​ലെ 8.15ഓ​ടെ​യാ​ണ് സം​ഭ​വം.

സ്കൂ​ളി​ൽ പ​രീ​ക്ഷ​ക​ള്‍ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ട​യി​ലാ​ണ് വി​ദ്യാ​ർ​ഥി​നി കെ​ട്ടി​ട​ത്തി​ന്‍റെ മൂ​ന്നാം നി​ല​യി​ൽ നി​ന്നും ചാ​ടി​യ​ത്. അ​തേ​സ​മ​യം, കു​ടും​ബ​പ​ര​മാ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് സൂ​ച​ന.

Latest News

Corehub Up