x
ad
Thu, 5 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കോടികള്‍ വില വരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

കൊച്ചി ബ്യൂറോ
Published: November 5, 2026 03:19 PM IST | Updated: November 5, 2026 03:19 PM IST

Image for representation

ആലുവ: കീഴ്മാട് നാലാം മൈലിലെ ഗോഡൗണില്‍ നിന്ന് ഒരു കോടിയിലധികം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. 800 ചാക്കുകളിലായി സൂക്ഷിച്ചിരുന്ന ഹാന്‍സ് ഉള്‍പ്പെടെയുള്ള ഉല്‍പന്നങ്ങളാണ് പിടിച്ചെടുത്തത്.

ഇന്നലെ രാത്രി 11.30 ഓടെയാണ് റെയ്ഡ് നടത്തിയത്. ഗോഡൗണ്‍ വാടകയ്‌ക്കെടുത്തവരെ കണ്ടെത്താന്‍ പൊലിസ് അന്വേഷണം തുടങ്ങി. പുകയില നിരോധിത ഗ്രാമമായി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ കീഴ്മാട് പഞ്ചായത്തിനെ പ്രഖ്യാപിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ സംഭവ വികാസം.

പാറക്കല്‍ ജോസ് എന്നയാളുടെതാണ് ഗോഡൗണ്‍. പൊലിസ് വരുമ്പോള്‍ ആറ് അന്യസംസ്ഥാന തൊഴിലാളികള്‍ മാത്രമാണ് ഇവിടെ ഉണ്ടായിരുന്നത്. രാവിലെ അടഞ്ഞു കിടക്കാറുള്ള ഗോഡൗണ്‍ രാത്രി മാത്രം പ്രവര്‍ത്തിച്ചിരുന്നതില്‍ സംശയം തോന്നിയതിന് പിന്നാലെയാണ് റെയ്ഡ് നടന്നത്.

Tags : Tobacco Products Seized

Recent News

Corehub Up