Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Products

ബത്തേരി പൊലിസ് സ്റ്റേഷനില്‍നിന്നു മോഷണം പോയ നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി

സുല്‍ത്താന്‍ ബത്തേരി: പൊലിസ് സ്റ്റേഷനിലെ സ്റ്റോര്‍ മുറിയില്‍നിന്നു മോഷണം പോയ ഏഴ് ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ (ഹാന്‍സ്)കണ്ടെടുത്തു. സ്റ്റേഷനില്‍ തൊണ്ടിമുതലായി സൂക്ഷിച്ചതും സീനിയര്‍ സിപിഒ സബിത്ത് കടത്തിയതുമായ ഹാന്‍സ് ചാക്കുകളാണ് കണ്ടെത്തിയത്. സ്റ്റേഷനില്‍നിന്ന് 500 മീറ്റര്‍ അകലെ പൊലിസ് ക്വാര്‍ട്ടേഴ്‌സിലാണ് ഹാന്‍സ് ചാക്കുകള്‍ ഉണ്ടായിരുന്നത്.

തൊണ്ടിമുതല്‍ കടത്തിയ കേസില്‍ റിമാന്‍ഡിലായ സബിത്തിനെ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ തെളിവെടുപ്പിലാണ് മോഷണമുതല്‍ കണ്ടെത്തിയത്. കസ്റ്റഡി കാലാവധി കഴിഞ്ഞ സബിത്തിനെയും കണ്ടെടുത്ത തൊണ്ടിമുതലുകളും പൊലിസ് കോടതിയില്‍ ഹാജരാക്കി. സബിത്ത് നിലവില്‍ സസ്‌പെന്‍ഷനിലാണ്.

തൊണ്ടിമുതല്‍ മോഷണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന്‍റെ തൊട്ടടുത്തദിവസം പുലര്‍ച്ചെയാണ് ഹാന്‍സ് ചാക്കുകള്‍ സബിത്ത് ക്വാര്‍ട്ടേഴ്‌സില്‍ എത്തിച്ചതെന്നാണ് അന്വേഷണസംഘം പറയുന്നത്.
ഇതിനുമുമ്പ് ഹാന്‍സ് ചാക്കുകള്‍ കല്‍പ്പറ്റയില്‍ സൂക്ഷിച്ചതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്.

സ്റ്റേഷനില്‍നിന്ന് തൊണ്ടിമുതല്‍ പുറത്തേക്ക് കൊണ്ടുപോയത് സബിത്ത് ഒറ്റയ്ക്കാണെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തല്‍. കേസില്‍ നിര്‍ണായക സിസിടിവി ദൃശ്യങ്ങളും സാക്ഷിമൊഴികളും ലഭിച്ചതായി പൊലിസ് അറിയിച്ചു. പ്രതി കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

Tech

ആപ്പിൾ പ്രേമികൾക്ക് ഇനി കാത്തിരിപ്പിന്‍റെ നാളുകൾ! ഫോൾഡബിൾ ഐഫോൺ ഉൾപ്പെടെ 16 പുത്തൻ ഗാഡ്‌ജെറ്റുകളുമായി വമ്പൻ വരവ്

ച​രി​ത്ര​ത്തി​ലെ​ത്ത​ന്നെ ഏ​റ്റ​വും മി​ക​ച്ച തി​ര​ക്കേ​റി​യ ഉ​ത്പ​ന്ന വി​പ​ണ​ന​ത്തി​നൊ​രു​ങ്ങു​ക​യാ​ണ് ആ​പ്പി​ൾ. ക​ഴി​ഞ്ഞ​ദി​വ​സം മാ​ക്ക്റൂ​മേ​ഴ്സ് പു​റ​ത്തു​വി​ട്ട റി​പ്പോ​ർ​ട്ട് പ്ര​കാ​രം, 2026 അ​വ​സാ​ന​ത്തോ​ടെ 16 പു​തി​യ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളാ​ണ് ആ​പ്പി​ൾ വി​പ​ണി​യി​ലെ​ത്തി​ക്കാ​ൻ ഒ​രു​ങ്ങു​ന്ന​ത്. ഐ​ഫോ​ണു​ക​ൾ, ആ​പ്പി​ൾ വാ​ച്ചു​ക​ൾ, മാ​ക് ക​മ്പ്യൂ​ട്ട​റു​ക​ൾ, ഐ​പാ​ഡു​ക​ൾ, സ്മാ​ർ​ട്ട് ഹോം ​ഹാ​ർ​ഡ്‌​വെ​യ​റു​ക​ൾ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ആ​പ്പി​ളി​ന്‍റെ വോ​യി​സ് അ​സി​സ്റ്റ​ന്‍റാ​യ സി​രി​യു​ടെ ന​വീ​ക​രി​ച്ച പ​തി​പ്പ് വൈ​കി​യ​തി​നെ​തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചി​രു​ന്ന മ​റ്റ് പ​ല ഉ​ത്പ​ന്ന​ങ്ങ​ളും വ​രും മാ​സ​ങ്ങ​ളി​ൽ പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സി​രി​യു​ടെ പു​ത്ത​ൻ പ​തി​പ്പ് ബീ​റ്റാ വേ​ർ​ഷ​നി​ൽ എ​ത്തി​യ​തോ​ടെ​യാ​ണ് ഈ ​വ​ഴി​ത്തി​രി​വ്.

ഈ ​നി​ര​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന ആ​ക​ർ​ഷ​ണം ആ​പ്പി​ളി​ന്‍റെ ആ​ദ്യ​ത്തെ മ​ട​ക്കാ​വു​ന്ന ഫോ​ണാ​യ 'ഐ​ഫോ​ൺ അ​ൾ​ട്രാ' ആ​യി​രി​ക്കും. 7.7 ഇ​ഞ്ച് വ​ലു​പ്പ​മു​ള്ള ഉ​ള്ളി​ലെ മ​ട​ക്കാ​വു​ന്ന സ്ക്രീ​നും, 5.3 ഇ​ഞ്ച് വ​ലു​പ്പ​മു​ള്ള പു​റ​മെ​യു​ള്ള സ്ക്രീ​നു​മാ​ണ് ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത. പ​തി​വ് ഫേ​സ് ഐ​ഡി​ക്ക് പ​ക​രം ട​ച്ച് ഐ​ഡി സ​പ്പോ​ർ​ട്ടു​ള്ള പ​വ​ർ ബ​ട്ട​ണാ​യി​രി​ക്കും ഈ ​ഫോ​ണി​ലു​ണ്ടാ​വു​ക. വ​രാ​നി​രി​ക്കു​ന്ന ഐ​ഒ​എ​സ് 27 ഒ​രേ​സ​മ​യം ഒ​ന്നി​ല​ധി​കം ആ​പ്പു​ക​ൾ ഉ​പ​യോ​ഗി​ക്കാ​നു​ള്ള മി​ക​ച്ച മ​ൾ​ട്ടി​ടാ​സ്കി​ങ് സൗ​ക​ര്യ​വും ഇ​തി​ലൊ​രു​ക്കും.

ഇ​തി​നൊ​പ്പം പു​തി​യ എ20 ​പ്രോ ചി​പ്പി​ന്‍റെ ക​രു​ത്തി​ൽ എ​ത്തു​ന്ന ഐ​ഫോ​ൺ 18 പ്രോ, ​ഐ​ഫോ​ൺ 18 പ്രോ ​മാ​ക്സ് എ​ന്നി​വ​യും ആ​പ്പി​ൾ അ​വ​ത​രി​പ്പി​ച്ചേ​ക്കും. ചെ​റു​താ​ക്കി​യ ഡ​യ​നാ​മി​ക് ഐ​ല​ൻ​ഡ്, മെ​ച്ച​പ്പെ​ടു​ത്തി​യ ക്യാ​മ​റ ക​ൺ​ട്രോ​ൾ ബ​ട്ട​ൺ, വേ​രി​യ​ബി​ൾ അ​പ്പ​ർ​ച്ച​ർ ക്യാ​മ​റ സാ​ങ്കേ​തി​ക​വി​ദ്യ, ആ​പ്പി​ളി​ന്‍റെ അ​ടു​ത്ത ത​ല​മു​റ സി2 ​മോ​ഡം, സാ​റ്റ​ലൈ​റ്റ് അ​ധി​ഷ്ഠി​ത 5ജി ​വെ​ബ് ബ്രൗ​സി​ങ് എ​ന്നി​വ​യും ഇ​വ​യു​ടെ സ​വി​ശേ​ഷ​ത​ക​ളാ​ണ്.

പു​തി​യ ആ​പ്പി​ൾ വാ​ച്ചു​ക​ളും ഐ​പാ​ഡു​ക​ളും

ആ​പ്പി​ൾ വാ​ച്ച് സീ​രീ​സ് 12, ആ​പ്പി​ൾ വാ​ച്ച് അ​ൾ​ട്രാ 4 എ​ന്നി​വ കൂ​ടു​ത​ൽ വേ​ഗ​ത​യേ​റി​യ പ്രൊ​സ​സ്സ​റു​ക​ളു​മാ​യി എ​ത്തും. ഇ​തി​ൽ ട​ച്ച് ഐ​ഡി​യും കൂ​ടു​ത​ൽ ആ​രോ​ഗ്യ സൂ​ച​ക​ങ്ങ​ൾ അ​ള​ക്കാ​നു​ള്ള സെ​ൻ​സ​റു​ക​ളും ഉ​ണ്ടാ​യേ​ക്കും. കൂ​ടാ​തെ ആ​പ്പി​ൾ മാ​പ്സി​നാ​യു​ള്ള സാ​റ്റ​ലൈ​റ്റ് ഫീ​ച്ച​റു​ക​ൾ, സാ​റ്റ​ലൈ​റ്റ് വ​ഴി ഫോ​ട്ടോ​ക​ൾ പ​ങ്കു​വെ​ക്കാ​നു​ള്ള സൗ​ക​ര്യം എ​ന്നി​വ​യും ഉ​ണ്ടാ​കും.

ടാ​ബ്‌​ല​റ്റ് വി​ഭാ​ഗ​ത്തി​ൽ, ബേ​സി​ക് മോ​ഡ​ൽ ഐ​പാ​ഡു​ക​ൾ​ക്ക് ആ​പ്പി​ൾ ഇ​ന്‍റ​ലി​ജ​ൻ​സ് സ​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന എ18 ​അ​ല്ലെ​ങ്കി​ൽ
എ19 ​ചി​പ്പു​ക​ൾ ല​ഭി​ച്ചേ​ക്കും. ഐ​പാ​ഡ് മി​നി​യാ​വ​ട്ടെ ഒ​എ​ൽ​ഇ​ഡി ഡി​സ്‌​പ്ലേ, പു​ത്ത​ൻ പ്രൊ​സ​സ്സ​ർ, മി​ക​ച്ച സ്പീ​ക്ക​റു​ക​ൾ, മെ​ച്ച​പ്പെ​ട്ട വാ​ട്ട​ർ റെ​സി​സ്റ്റ​ൻ​സ് എ​ന്നി​വ​യോ​ടെ​യാ​യി​രി​ക്കും പു​റ​ത്തി​റ​ങ്ങു​ക.

മാ​ക് ക​മ്പ്യൂ​ട്ട​റു​ക​ൾ​ക്ക് M5, M6 അ​പ്‌​ഗ്രേ​ഡു​ക​ൾ

മാ​ക് ശ്രേ​ണി​യി​ലും വ​ലി​യ മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ന്ന​ത്. മാ​ക് സ്റ്റു​ഡി​യോ, മാ​ക് മി​നി, ഐ​മാ​ക് എ​ന്നി​വ ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ എം5 ​സീ​രി​സ് ചി​പ്പു​ക​ളി​ലേ​ക്ക് മാ​റും. അ​തേ​സ​മ​യം, പു​തി​യ ത​ല​മു​റ എം6 ​ചി​പ്പോ​ട് കൂ​ടി​യ 14 ഇ​ഞ്ച് മാ​ക്ബു​ക്ക് പ്രോ ​ക​മ്പ​നി അ​വ​ത​രി​പ്പി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്.

2026 അ​വ​സാ​ന​ത്തോ​ടെ​യോ 2027 ആ​ദ്യ​ത്തോ​ടെ​യോ പൂ​ർ​ണ​മാ​യും പു​ന​ർ​രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത മാ​ക്ബു​ക്ക് അ​ൾ​ട്രാ​യും വി​പ​ണി​യി​ലെ​ത്തും. ഒ​എ​ൽ​ഇ​ഡി ട​ച്ച്‌​സ്‌​ക്രീ​ൻ, നേ​ർ​ത്ത ബോ​ഡി, ഡ​യ​നാ​മി​ക് ഐ​ല​ൻ​ഡ്, എം5 ​പ്രോ അ​ല്ലെ​ങ്കി​ൽ എം5 ​മാ​ക്സ് ചി​പ്പു​ക​ൾ എ​ന്നി​വ​യാ​യി​രി​ക്കും ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ൾ.

സ്മാ​ർ​ട്ട് ഹോം ​ഉ​പ​ക​ര​ണ​ങ്ങ​ൾ

സ്മാ​ർ​ട്ട് ഹോം ​മേ​ഖ​ല​യി​ലും ആ​പ്പി​ൾ സ​ജീ​വ​മാ​കു​ക​യാ​ണ്. 6 മു​ത​ൽ 7 ഇ​ഞ്ച് വ​രെ വ​ലു​പ്പ​മു​ള്ള ച​തു​രാ​കൃ​തി​യി​ലു​ള്ള ഡി​സ്‌​പ്ലേ, എ18 ​ചി​പ്പ്, ആ​പ്പി​ൾ ഇ​ന്‍റ​ലി​ജ​ൻ​സ്, ഫേ​സ്ടൈം സൗ​ക​ര്യം, ന​വീ​ക​രി​ച്ച സി​രി എ​ന്നി​വ​യു​ള്ള ഒ​രു പു​തി​യ ഹോം ​ഹ​ബ് ആ​പ്പി​ൾ വി​ക​സി​പ്പി​ക്കു​ന്നു​ണ്ട്. ഇ​ത് മേ​ശ​പ്പു​റ​ത്ത് വെ​ക്കാ​നോ ചു​വ​രി​ൽ ഘ​ടി​പ്പി​ക്കാ​നോ സാ​ധി​ക്കു​ന്ന സ്മാ​ർ​ട്ട് ഹോം ​ക​ൺ​ട്രോ​ള​ർ ആ​യി പ്ര​വ​ർ​ത്തി​ക്കും. ഇ​തി​ന് പു​റ​മെ ആ​പ്പി​ൾ ടി​വി, ഹോം​പോ​ഡ്, ഹോം​പോ​ഡ് മി​നി എ​ന്നി​വ​യു​ടെ പു​തി​യ പ​തി​പ്പു​ക​ളും വേ​ഗ​ത​യേ​റി​യ ചി​പ്പു​ക​ൾ, വൈ-​ഫൈ 7 സ​പ്പോ​ർ​ട്ട്, മെ​ച്ച​പ്പെ​ട്ട ഓ​ഡി​യോ നി​ല​വാ​രം എ​ന്നി​വ​യോ​ടെ അ​ണി​യ​റ​യി​ൽ ഒ​രു​ങ്ങു​ന്നു​ണ്ട്.

ആ​പ്പി​ൾ ഔ​ദ്യോ​ഗി​ക​മാ​യി ഈ ​വി​വ​ര​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും, സാ​ധാ​ര​ണ​യാ​യി സെ​പ്റ്റം​ബ​ർ-​ഒ​ക്ടോ​ബ​ർ മാ​സ​ങ്ങ​ളി​ൽ ന​ട​ക്കാ​റു​ള്ള ആ​പ്പി​ളി​ന്‍റെ ഹാ​ർ​ഡ്‌​വെ​യ​ർ ലോ​ഞ്ച് ഇ​വ​ന്‍റു​ക​ളി​ൽ വെ​ച്ച് ഇ​വ പ്ര​ഖ്യാ​പി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ചി​ല ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​പ​ണി പ്ര​വേ​ശം 2027 ആ​ദ്യ​വാ​ര​ങ്ങ​ളി​ലേ​ക്ക് നീ​ളാ​നും സാ​ധ്യ​ത​യു​ണ്ട്.

Kerala

തി​രു​വ​ന​ന്ത​പു​ര​ത്ത് 1000 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി

തി​രു​വ​ന​ന്ത​പു​രം: ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ആ​യി​രം കി​ലോ​യോ​ളം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. നെ​ല്ലി​മൂ​ട് ചു​ണ്ട​വി​ളാ​കം സ്വ​ദേ​ശി പ്ര​സാ​ദ്(42) എ​ന്ന​യാ​ളു​ടെ വീ​ട്ടി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 52 ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ഇ​ന്‍റ​ലി​ജ​ൻ​സ് ആ​ൻ​ഡ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ​യ്ക്ക് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. വീ​ടി​നോ​ട് ചേ​ർ​ന്ന മു​റി​യി​ൽ ചാ​ക്കു​ക​ളി​ലാ​യി സൂ​ക്ഷി​ച്ചി​രു​ന്ന 1000 കി​ലോ​ഗ്രാം നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ചി​ല്ല​റ വി​ല്പ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ചി​രു​ന്ന​താ​ണെ​ന്ന് എ​ക്സൈ​സ് അ​റി​യി​ച്ചു.

സം​ഭ​വ​ത്തി​ൽ എ​ക്സൈ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. പി​ടി​ച്ചെ​ടു​ത്ത ഉ​ത്പ​ന്ന ങ്ങ​ളു​ടെ ഉ​റ​വി​ട​വും വി​ത​ര​ണ ശൃം​ഖ​ല​യും സം​ബ​ന്ധി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യെ​ന്നും എ​ക്സൈ​സ് അ​റി​യി​ച്ചു.

Business

റാ​മ​ഗെ​ഡ​ൻ പ്ര​തി​സ​ന്ധി; ആ​പ്പി​ൾ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് വി​ല വ​ർ​ധി​പ്പിച്ചു

ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള​ത​ല​ത്തി​ൽ മെ​മ്മ​റി, സ്റ്റോ​റേ​ജ് ചി​പ്പു​ക​ൾ​ക്ക് നേ​രി​ടു​ന്ന ക​ടു​ത്ത ക്ഷാ​മം കാ​ര​ണം ഉ​ത്പാ​ദ​ന​ചെ​ല​വ് വ​ർ​ധി​ക്കു​ന്ന​തി​നാ​ൽ ഐ​പാ​ഡ്, മാ​ക്ബു​ക്ക് എ​ന്നി​വ​യു​ടെ ചി​ല മോ​ഡ​ലു​ക​ൾ​ക്ക് വി​ല വ​ർ​ധി​പ്പി​ച്ച​താ​യി ക​ന്പ​നി അ​റി​യി​ച്ചു. 20 ശ​ത​മാ​നം വി​ല വ​ർ​ധ​ന​യാ​ണു​ണ്ടാ​യി​രി​ക്കു​ന്ന​ത്.

ചി​പ്പു​ക​ളു​ടെ വി​ല ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് നാ​ലി​ര​ട്ടി​യോ​ളം വ​ർ​ധി​ച്ച​താ​യും, ഇ​തു​വ​രെ ക​മ്പ​നി ഈ ​അ​ധി​ക​ചെ​ല​വ് സ്വ​യം വ​ഹി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യം ഒ​ട്ടും സു​സ്ഥി​ര​മ​ല്ലെ​ന്നും ‌‌ ആ​പ്പി​ൾ സി​ഇ​ഒ ടിം ​കു​ക്ക് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ആ​പ്പി​ളി​ന് കൂ​ടു​ത​ൽ വ​രു​മാ​നം നേ​ടി​ത്ത​രു​ന്ന ഐ​ഫോ​ണി​നെ ഈ ​വി​ല വ​ർ​ധ​ന ബാ​ധി​ക്കി​ല്ല. മാ​ക്ബു​ക് നി​യോ​യു​ടെ വി​ല വ​ർ​ധി​ക്കും. വി​പ​ണി​യി​ൽ എ​ത്തി​ച്ച് ഏ​താ​നും മാ​സ​ങ്ങ​ൾ മാ​ത്രം പി​ന്നി​ടു​ന്പോ​ഴേ​ക്കും ഈ ​എ​ൻ​ട്രി ലെ​വ​ൽ ലാ​പ്ടോ​പ്പി​ന്‍റെ വി​ല 599 ഡോ​ള​റി​ൽ​നി​ന്ന് 699 ഡോ​ള​റി​ലെ​ത്തി.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് മേ​ഖ​ല​യി​ലു​ണ്ടാ​യ വ​ൻ കു​തി​ച്ചു​ചാ​ട്ട​വും ഡാ​റ്റാ സെ​ന്‍റ​റു​ക​ൾ​ക്കാ​യി ക​മ്പ​നി​ക​ൾ വ​ൻ​തോ​തി​ൽ മെ​മ്മ​റി ചി​പ്പു​ക​ൾ വാ​ങ്ങി​ക്കൂ​ട്ടു​ന്ന​തു​മാ​ണ് 'റമഗഡൻ' (RA Mageddon) എ​ന്ന് വി​ളി​ക്ക​പ്പെ​ടു​ന്ന ഈ ​പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണം. ആ​പ്പി​ളി​നെ​ക്കൂ​ടാ​തെ ഡെ​ൽ പോ​ലു​ള്ള മ​റ്റ് പ്ര​മു​ഖ ബ്രാ​ൻ​ഡു​ക​ളെ​യും ഇ​ത് ബാ​ധി​ച്ചി​ട്ടു​ണ്ട്.

National

40 പെട്രോ കെമിക്കൽ ഉത്പന്നങ്ങൾക്ക് ഇറക്കുമതി തീരുവ ഇളവ് നീട്ടിയേക്കും

ന്യൂ​ഡ​ൽ​ഹി: പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് ഇ​റ​ക്കു​മ​തി തീ​രു​വ​യി​ൽ ഇ​ള​വ് ന​ൽ​കി​യി​രു​ന്ന ഏ​ക​ദേ​ശം 40 പെ​ട്രോ കെ​മി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്ക് ജൂ​ൺ 30നു ​ശേ​ഷ​വും ഇ​ള​വ് തു​ട​ർ​ന്നേ​ക്കും.

യു​എ​സ്- ഇ​റാ​ൻ സ​മാ​ധാ​ന​ക്കരാ​റി​നു ധാ​ര​ണ​യാ​യെ​ങ്കി​ലും ഹോ​ർ​മു​സ് ക​ട​ലി​ടു​ക്കി​ലെ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ലു​ള്ള ച​ര​ക്കു​നീ​ക്കം വി​ല​യി​രു​ത്തി​യാ​യി​രി​ക്കും തു​ട​ർ​ന്നു​ള്ള തീ​രു​മാ​നം.

പ്ലാ​സ്റ്റി​ക്, പാ​ക്കേ​ജിം​ഗ്, തു​ണി​ത്ത​ര​ങ്ങ​ൾ, ഫാ​ർ​മ​സി​ക​ൾ, കെ​മി​ക്ക​ൽ​സ്, മ​റ്റ് ഉ​ത്പാ​ദ​ന മേ​ഖ​ല​ക​ൾ എ​ന്നി​ങ്ങ​നെ പെ​ട്രോ കെ​മി​ക്ക​ൽ ഉ​ത്പ​ന്ന​ങ്ങ​ളെ ആ​ശ്ര​യി​ച്ചി​രു​ന്ന വ്യ​വ​സാ​യ​ങ്ങ​ളെ പ​ശ്ചി​മേ​ഷ്യ​ൻ സം​ഘ​ർ​ഷ​ത്തെ​ത്തു​ട​ർ​ന്നു​ള്ള സാ​മ്പ​ത്തി​ക ആ​ഘാ​ത​ത്തി​ൽ​നി​ന്ന് സം​ര​ക്ഷി​ക്കാ​നാ​യി​രു​ന്നു തീ​രു​വ​യി​ൽ താ​ത്കാ​ലി​ക ഇ​ള​വ് ന​ൽ​കി​യി​രു​ന്ന​ത്.

Kerala

ച​ങ്ങ​നാ​ശേ​രി​യി​ല്‍ വൻ ലഹരിവേട്ട; അ​റു​പ​തു ചാ​ക്ക് പാൻമസാല പി​ടി​ച്ചെ​ടു​ത്തു; മൂന്നു പേ​ർ അ​റ​സ്റ്റി​ൽ

കോ​ട്ട​യം: ച​ങ്ങ​നാ​ശേ​രി അ​പ്‌​സ​ര തീ​യ​റ്റ​റി​നു സ​മീ​പം ഗോ​ഡൗ​ണി​ല്‍ ഇ​റ​ക്കു​ന്ന​തി​നി​ട​യി​ല്‍ അ​റു​പതു ചാ​ക്ക് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ മൂ​ന്നു​ പേ​രെ അ​റ​സ്റ്റ് ചെ​യ്തു.

എ​ന്നാ​ൽ, ഗോ​ഡൗ​ണ്‍ ന​ട​ത്തി​പ്പു​കാ​ര​ന്‍ ഓ​ടി ര​ക്ഷ​പ്പെ​ട്ടു. ഉ​ത്പ​ന്ന​ങ്ങ​ളു​മാ​യി എ​ത്തി​യ പി​ക്ക​പ്പ് വാ​ന്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ക്ക​പ്പ് വാ​ന്‍ ഉ​ട​മയ്​ക്കു​മെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദിവസം രാ​ത്രി 11 ന് ​വാ​ഴൂ​ര്‍ റോ​ഡി​ല്‍ അ​പ്‌​സ​ര തീ​യ​റ്റ​റി​നു സ​മീ​പ​ത്തു​നി​ന്നു​മാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്.

ളാ​യി​ക്കാ​ട് കു​ന്നു​പ​റ​മ്പി​ല്‍ ശ​ര​ണ്‍ ശ​ശി(31), കാ​ക്കാം​തോ​ട് വാ​ലു​മ്മേ​ച്ചി​റ ടി.​ഹ​രീ​ഷ്(35), മാ​ന​ന്ത​വാ​ടി വി​മ​ല​ന​ഗ​ര്‍ പ​ടി​ഞ്ഞാ​റേ​തി​ല്‍ രാ​ജേ​ഷ്(46) എ​ന്നി​വ​രെ​യാ​ണ് ച​ങ്ങ​നാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഗോ​ഡൗ​ണ്‍ ഉ​ട​മ ഫാ​ത്തി​മാ​പു​രം പു​ത്ത​ന്‍​പ​റ​മ്പി​ല്‍ മു​ഹ​മ്മ​ദ് സ​മീ​ര്‍​ഖാ​ൻ, പി​ക്ക​പ്പ് വാ​ന്‍ ഉ​ട​മ വ​യ​നാ​ട് ത​രു​വ​നം സ്വ​ദേ​ശി പി.​ബാ​ബു എ​ന്നി​വ​ര്‍​ക്കെ​തിരെ​യും പോ​ലീ​സ് കേ​സെ​ടു​ത്തു.

ച​ങ്ങ​നാ​ശേ​രി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഡി​വൈ​എ​സ്പി അ​ഷാ​ദ് സ​ദാ​ന​ന്ദ​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്‌​ഐ​മാ​രാ​യ സ​ജി​ത്, അ​രു​ണ്‍​ദേ​വ്, രാ​ജേ​ഷ്, പ്ര​ബേ​ഷ​ണ​ല്‍ എ​സ്‌​ഐ സു​കേ​ഷ്, സി​പി​ഒ​മാ​രാ​യ നി​യാ​സ്, അ​രു​ൺ, പ്ര​തീ​ഷ് എ​ന്നി​വ​രാ​ണ് റെ​യ്ഡും അ​റ​സ്റ്റും ന​ട​ത്തി​യ​ത്. മൈ​സൂ​രി​ല്‍നി​ന്ന് എ​ത്തി​യ കെ​എ​ല്‍-72 ഇ-3915 ​ബെ​ലേ​റോ പി​ക്ക​പ്പ് വാ​നാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത​ത്.

സ്‌​കൂ​ള്‍ തു​റ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് നി​രോ​ധി​ത പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത​ത്. സം​ഭ​വ​ത്തെത്തു​ട​ര്‍​ന്ന് ഗൗ​ഡൗ​ണ്‍ പൂ​ട്ടി പോ​ലീ​സ് സീ​ല്‍ ചെ​യ്തു.

 

Kerala

ഔ​ഷ​ധ​സ​സ്യ ബോ​ർ​ഡി​ന് പു​ര​സ്കാ​രം

തൃ​​​ശൂ​​​ർ: രാ​​​ജ്യ​​​ത്ത് ഏ​​​റ്റ​​​വും മി​​​ക​​​ച്ച പ്ര​​​ക​​​ട​​​നം കാ​​​ഴ്ച​​​വ​​​ച്ച സം​​​സ്ഥാ​​​ന ഔ​​​ഷ​​​ധ​​​സ​​​സ്യ ബോ​​​ർ​​​ഡു​​​ക​​​ൾ​​​ക്കു​​​ള്ള ദേ​​​ശീ​​​യ ഔ​​​ഷ​​​ധ​​​സ​​​സ്യ ബോ​​​ർ​​​ഡി​​​ന്‍റെ എ​​​ക്സ​​​ല​​​ൻ​​​സ് അ​​​വാ​​​ർ​​​ഡ് (സി​​​ൽ​​​വ​​​ർ) സം​​​സ്ഥാ​​​ന ഔ​​​ഷ​​​ധ​​​സ​​​സ്യ ബോ​​​ർ​​​ഡി​​​നു ല​​​ഭി​​​ച്ചു.

ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ലെ വി​​​ജ്ഞാ​​​ൻ ഭ​​​വ​​​നി​​​ൽ ന​​​ട​​​ന്ന ചി​​​ന്ത​​​ൻ ശി​​​ബി​​​ർ പ​​​രി​​​പാ​​​ടി​​​യി​​​ൽ ദേ​​​ശീ​​​യ ഔ​​​ഷ​​​ധ​​​സ​​​സ്യ ബോ​​​ർ​​​ഡ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​ർ പ്ര​​​ഫ.​​​ ഡി. മ​​​ഹേ​​​ഷ് കു​​​മാ​​​ർ ​കേ​​​ര​​​ള സം​​​സ്ഥാ​​​ന ഔ​​​ഷ​​​ധ​​​സ​​​സ്യ ബോ​​​ർ​​​ഡ് കേ​​​ര​​​ള ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് ഓ​​​ഫീ​​​സ​​​റും ഔ​​​ഷ​​​ധി മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​റു​​​മാ​​​യ ഡോ. ​​​ടി.​​​കെ. ഹൃ​​​ദീ​​​കി​​​ന് അ​​​വാ​​​ർ​​​ഡ് സ​​​മ​​​ർ​​​പ്പി​​​ച്ചു.

സം​​​സ്ഥാ​​​ന ഔ​​​ഷ​​​ധ​​​സ​​​സ്യ ബോ​​​ർ​​​ഡി​​​ന്‍റെ ഔ​​​ഷ​​​ധ​​​സ​​​സ്യ​​​കൃ​​​ഷി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​ണെ​​​ന്നും ഇ​​​ന്ത്യ​​​യി​​​ലെ മ​​​റ്റ് സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ത് അ​​​വ​​​ലം​​​ബി​​​ക്കാ​​​വു​​​ന്ന​​​താ​​​ണെ​​​ന്നും ദേ​​​ശീ​​​യ ഔ​​​ഷ​​​ധ​​​സ​​​സ്യ ബോ​​​ർ​​​ഡ് വി​​​ല​​​യി​​​രു​​​ത്തി.

District News

നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്ത് പി​ഴ ചു​മ​ത്തി

കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പി​ന്‍റെ ജി​ല്ലാ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് സ്‌​ക്വാ​ഡ് വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍  ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ര​ണ്ട​ര ക്വി​ന്‍റ​ലി​ല​ധി​കം നി​രോ​ധി​ത ഒ​റ്റ​ത​വ​ണ ഉ​പ​യോ​ഗ പ്ലാ​സ്റ്റി​ക് പ്ലേ​റ്റു​ക​ളും ഗ്ലാ​സു​ക​ളും പി​ടി​ച്ചെ​ടു​ത്തു.

ബ​ദി​യ​ടു​ക്ക​യി​ലെ മൊ​ത്ത​ക്ക​ച്ച​വ​ട സ്ഥാ​പ​നം വ​ഴി ബേ​ക്ക​റി ഉ​ത്പ​ന്ന​ങ്ങ​ളോ​ടൊ​പ്പം നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഗ്ലാ​സു​ക​ളും ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗ പേ​പ്പ​ര്‍ ക​പ്പു​ക​ളും ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ടെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ സ്ഥാ​പ​ന​ത്തി​ലെ ഗോ​ഡൗ​ണി​ന്‍റെ പ്ര​ത്യേ​ക മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന ക്വി​ന്‍റ​ല്‍ ക​ണ​ക്കി​ന് നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ത്തു. ഉ​ട​മ​യ്ക്ക് 25,000 രൂ​പ പി​ഴ ചു​മ​ത്തി.

പി​ടി​ച്ചെ​ടു​ത്ത ഉ​ത്പ​ന്ന​ങ്ങ​ൾ ശാ​സ്ത്രീ​യ സം​സ്‌​ക​ര​ണ​ത്തി​നാ​യി എം​സി​എ​ഫി​ലേ​ക്ക് മാ​റ്റി. പ​ള്ളി​ക്ക​ര പ​ഞ്ചാ​യ​ത്തി​ലെ പെ​രി​യാ​ട്ട​ടു​ക്ക​ത്തു​ള്ള സൂ​പ്പ​ര്‍​മാ​ര്‍​ക്ക​റ്റി​ന്‍റെ ഒ​ന്നാം നി​ല​യി​ലെ ഗോ​ഡൗ​ണി​ല്‍ നി​ന്നും നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​ച്ചെ​ടു​ത്തു. ഉ​ട​മ​യ്ക്ക് 10,000 രൂ​പ പി​ഴ ചു​മ​ത്തി.

മാ​വു​ങ്കാ​ല്‍-​കാ​ഞ്ഞ​ങ്ങാ​ട് പ്ര​ധാ​ന റോ​ഡ​രി​കി​ല്‍ വ​ര്‍​ക്ക് ഷോ​പ്പു​ക​ളി​ലെ​യും ക​ട​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ള്‍ കൂ​ട്ടി​യി​ട്ട​തി​ന് ഉ​ട​മ​ക​ള്‍​ക്ക് 10,000 രൂ​പ ത​ത്സ​മ​യ പി​ഴ ചു​മ​ത്തി.
കു​ണി​യ സ​മ്മേ​ള​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് റോ​ഡ​രി​കി​ലെ ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളിൽ പ​രി​ശോ​ധ​ന ന​ട​ത്തി ആ​വ​ശ്യ​മാ​യ നി​ര്‍​ദേ​ശ​ം‍ ന​ല്‍​കി. പ​രി​ശോ​ധ​ന​യി​ല്‍ ജി​ല്ലാ എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് സ്‌​ക്വാ​ഡ് ലീ​ഡ​ര്‍ കെ.​വി. മു​ഹ​മ്മ​ദ് മ​ദ​നി, സ്‌​ക്വാ​ഡ് അം​ഗ​ങ്ങ​ളാ​യ ടി.​സി. ശൈ​ലേ​ഷ്, വി.​എം. ജോ​സ്, ഹെ​ല്‍​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ ഡോ​ണ്‍​സ് കു​ര്യാ​ക്കോ​സ്, കെ. ​ദീ​പ, ദാ​മോ​ദ​ര​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

 

Business

കെ​ ഇ​നം ബ്രാ​ന്‍​ഡ് കോ​ര്‍​പ​റേ​റ്റ് ഉ​ത്പ​ന്ന​ങ്ങ​ള്‍​ക്കു ബ​ദ​ലാ​കും: മ​ന്ത്രി

കൊ​​​​ച്ചി: കു​​​​ടും​​​​ബ​​​​ശ്രീ കെ​ ​​​ഇ​​​​നം മൂ​​​​ല്യ​​​​വ​​​​ര്‍​ധി​​​​ത ഉ​​​​ത്പ​​​ന്ന​​​​ങ്ങ​​​​ള്‍ ആ​​​​ഗോ​​​​ള​​​വി​​​​പ​​​​ണി​​​​യി​​​​ല്‍ കോ​​​​ര്‍​പ​​​​റേ​​​​റ്റ് ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍​ക്കു ബ​​​​ദ​​​​ലാ​​​​കു​​​​മെ​​​​ന്ന് മ​​​​ന്ത്രി എം.​ബി. രാ​​​​ജേ​​​​ഷ്.

ക​​​​ഴി​​​​ഞ്ഞ ജൂ​​​​ണി​​​​ല്‍ ആ​​​​രം​​​​ഭി​​​​ച്ച കു​​​​ടും​​​​ബ​​​​ശ്രീ ടെ​​​​ക്‌​​​​നോ​​​​ള​​​​ജി അ​​​​ഡ്വാ​​​​ന്‍​സ്‌​​​​മെ​​​​ന്‍റ് പ്രോ​​​​ഗ്രാം (​​​​കെ​​​​ടാ​​​​പ്) വ​​​​ഴി 30 വൈ​​​​വി​​​​ധ്യ​​​​മാ​​​​ര്‍​ന്ന ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ കെ​ ​​​ഇ​​​​നം ബ്രാ​​​​ന്‍​ഡി​​​​ല്‍ ആ​​​​ഗോ​​​​ള​​​വി​​​​പ​​​​ണി​​​​യി​​​​ലെ​​​​ത്തി​​​​ച്ചെന്നും കു​​​​ടും​​​​ബ​​​​ശ്രീ​​​​യു​​​​ടെ ഓ​​​​ണ്‍​ലൈ​​​​ന്‍ വി​​​​പ​​​​ണ​​​​ന​​​മാ​​​​ര്‍​ഗ​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടെ സാ​​​​ധ്യ​​​​മാ​​​​യ എ​​​​ല്ലാ വി​​​​പ​​​​ണി​​​​യും ക​​​​ണ്ടെ​​​​ത്തു​​​​മെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

നെ​​​​ടു​​​​മ്പാ​​​​ശേ​​​​രി ഫ്ലോ​​​​റ ക​​​​ണ്‍​വ​​​​ന്‍​ഷ​​​​ന്‍ സെ​​​​ന്‍റ​​​​റി​​​​ല്‍ ന​​​​ട​​​​ന്ന ച​​​​ട​​​​ങ്ങി​​​​ല്‍ കെ​​​​ടാ​​​​പ് പ​​​​ദ്ധ​​​​തി​​​​യു​​​​ടെ ര​​​​ണ്ടാം​​​​ഘ​​​​ട്ട പ്ര​​​​ഖ്യാ​​​​പ​​​​ന​​​​വും യു​​​​ക്തി സ്റ്റാ​​​​ര്‍​ട്ട​​​​പ് ശൃം​​​​ഖ​​​​ല​​​​യു​​​​ടെ​​​​യും ത​​​​ദ്ദേ​​​​ശീ​​​​യ മേ​​​​ഖ​​​​ല​​​​യി​​​​ലെ ട്രൈ​​​​ബാ​​​​ന്‍​ഡ് കു​​​​ടും​​​​ബ​​​​ശ്രീ ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ത്തി വി​​​​പ​​​​ണ​​​​നം ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന പ്ര​​​​ത്യേ​​​​ക ഗി​​​​ഫ്റ്റ് ബോ​​​​ക്‌​​​​സ് എ​​​​ന്നി​​​​വ​​​​യു​​​​ടെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും മ​​​​ന്ത്രി നി​​​​ര്‍​വ​​​​ഹി​​​​ച്ചു.

കു​​​​ടും​​​​ബ​​​​ശ്രീ കാ​​​​ര്‍​ഷി​​​​ക സം​​​​ഘ​​​​ങ്ങ​​​​ള്‍​ക്കും ഉ​​​​ത്പാ​​​​ദ​​​​ന യൂ​​​​ണി​​​​റ്റു​​​​ക​​​​ള്‍​ക്കും സം​​​​രം​​​​ഭ​​​​ക​​​​ര്‍​ക്കും പ​​​​രി​​​​ശീ​​​​ല​​​​നം ന​​​​ല്‍​കി​​​​യാ​​​​ണ് കെ​ ​​​ഇ​​​​നം എ​​​​ന്ന പ്രീ​​​​മി​​​​യം ബ്രാ​​​​ന്‍​ഡ് വി​​​​പ​​​​ണി​​​​യി​​​​ൽ എ​​​​ത്തി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. പോ​​​​ക്ക​​​​റ്റ് മാ​​​​ര്‍​ട്ട് ഉ​​​​ള്‍​പ്പെ​​​​ടെ​​​​യു​​​​ള്ള ഓ​​​​ണ്‍​ലൈ​​​​ന്‍ പ്ലാ​​​​റ്റ്‌​​​​ഫോ​​​​മു​​​​ക​​​​ള്‍ വ​​​​ഴി ഉ​​​​ത്പ​​​​ന്ന​​​​ങ്ങ​​​​ള്‍ ല​​​​ഭ്യ​​​​മാ​​​​ണ്.

 

Latest News

Corehub Up