ന്യൂയോർക്ക്: ആഗോളതലത്തിൽ മെമ്മറി, സ്റ്റോറേജ് ചിപ്പുകൾക്ക് നേരിടുന്ന കടുത്ത ക്ഷാമം കാരണം ഉത്പാദനചെലവ് വർധിക്കുന്നതിനാൽ ഐപാഡ്, മാക്ബുക്ക് എന്നിവയുടെ ചില മോഡലുകൾക്ക് വില വർധിപ്പിച്ചതായി കന്പനി അറിയിച്ചു. 20 ശതമാനം വില വർധനയാണുണ്ടായിരിക്കുന്നത്.
ചിപ്പുകളുടെ വില കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലിരട്ടിയോളം വർധിച്ചതായും, ഇതുവരെ കമ്പനി ഈ അധികചെലവ് സ്വയം വഹിക്കുകയായിരുന്നുവെന്നും എന്നാൽ നിലവിലെ സാഹചര്യം ഒട്ടും സുസ്ഥിരമല്ലെന്നും ആപ്പിൾ സിഇഒ ടിം കുക്ക് വ്യക്തമാക്കിയിരുന്നു.
ആപ്പിളിന് കൂടുതൽ വരുമാനം നേടിത്തരുന്ന ഐഫോണിനെ ഈ വില വർധന ബാധിക്കില്ല. മാക്ബുക് നിയോയുടെ വില വർധിക്കും. വിപണിയിൽ എത്തിച്ച് ഏതാനും മാസങ്ങൾ മാത്രം പിന്നിടുന്പോഴേക്കും ഈ എൻട്രി ലെവൽ ലാപ്ടോപ്പിന്റെ വില 599 ഡോളറിൽനിന്ന് 699 ഡോളറിലെത്തി.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലുണ്ടായ വൻ കുതിച്ചുചാട്ടവും ഡാറ്റാ സെന്ററുകൾക്കായി കമ്പനികൾ വൻതോതിൽ മെമ്മറി ചിപ്പുകൾ വാങ്ങിക്കൂട്ടുന്നതുമാണ് 'റമഗഡൻ' (RA Mageddon) എന്ന് വിളിക്കപ്പെടുന്ന ഈ പ്രതിസന്ധിക്ക് കാരണം. ആപ്പിളിനെക്കൂടാതെ ഡെൽ പോലുള്ള മറ്റ് പ്രമുഖ ബ്രാൻഡുകളെയും ഇത് ബാധിച്ചിട്ടുണ്ട്.
Tags : Ramagedan protests Apple increases products