x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ആശുപത്രി ബില്‍ കീശ കീറുന്നുവോ?

തോമസ് ചെറിയാൻ കെ
Published: June 25, 2026 07:50 AM IST | Updated: June 25, 2026 07:51 AM IST

ജീവിതച്ചെലവ് വർധിച്ച് വരുന്ന സാഹചര്യത്തിൽ സാധാരണക്കാരായ ഏവരേയും ആശങ്കപ്പെടുത്തുന്ന ഒന്നാണ് അപ്രതീക്ഷിച്ച ചികിത്സാ ചെലവുകൾ. നമ്മുടെ സാമ്പത്തിക ഭദ്രതയെതന്നെ സാരമായി ബാധിക്കാവുന്ന ഈയൊരു കാര്യത്തിൽ നിന്നും നമ്മെ സംരക്ഷിക്കുന്ന ആരോ​ഗ്യ ഇൻഷുറൻസിനെ പറ്റി മിക്കവർക്കും അറിയാം. എന്നാൽ ഒരു ആരോ​ഗ്യ ഇൻഷുറൻസ് പോളിസി എടുക്കും മുൻപ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ പറ്റി നല്ലൊരു വിഭാ​ഗം ആളുകൾക്കും വ്യക്തതയില്ല. നമുക്ക് അവയൊന്ന് അറിയാൻ ശ്രമിക്കാം.

നിങ്ങളുടെ വരുമാനത്തിന് അനുസരിച്ചുള്ളതും എന്നാൽ സുരക്ഷിതമാായ കവറേജ് നൽകുന്നതുമായ പ്ലാനുകൾ വേണം തിരഞ്ഞെടുക്കാൻ. മാത്രമല്ല കാലത്തിനനുസരിച്ച് പോളിസി കവറേജ് നിങ്ങൾ പരിശോധിക്കുകയും ഉയർന്ന പ്ലാനിലേക്ക് മാറാൻ സാധിക്കുമെങ്കിൽ അതും ചെയ്യുക.

കുടുംബാം​ഗങ്ങളെ മുഴുൻ ഉൾപ്പെടുത്തുന്ന ഫാമിലി പ്ലാനുകളും വ്യക്തി​ഗതമായി ഒരാൾക്ക് മാത്രം ചേരാവുന്ന പ്ലാനുകളുമുണ്ട്. കുടംബാം​ഗങ്ങളെ കൂടി ഉൾപ്പെടുത്താവുന്ന പ്ലാനുകളിൽ ചേരാൻ സാധിച്ചാൽ അത്രയും നല്ലതാണ്. ഇവയെയാണ് ഫാമിലി ഫ്ലോട്ടർ പ്ലാനുകൾ എന്ന് പറയുന്നത്.

പോളിസി എടുക്കാൻ തീരുമാനിച്ചാൽ അതാത് ഇൻഷുറൻസ് കമ്പനികളെപറ്റിയും കൃത്യമായി പഠിക്കണം. കമ്പനി ആകെ ലഭിച്ച ക്ലെയിമുകളിൽ എത്രത്തോളം സെറ്റിൽ ചെയ്തിട്ടുണ്ടെന്ന് പരിശോധിക്കുക. ഇതിനെയാണ് ക്ലെയിം സെറ്റിൽമെന്റ് റേഷ്യോ എന്ന് പറയുന്നത്. ഉയർന്ന ക്ലെയിം സെറ്റിൽ ചെയ്തു കൊടുത്തിട്ടുള്ള ക. പോളിസി വാങ്ങുന്നതിനു മുമ്പ് പ്രീമിയം നിരക്കുകൾ അടക്കം ഓൺലൈനായി പരിശോധിക്കാൻ സാധിക്കും . ഇത്തരത്തിൽ താരതമ്യങ്ങൾ നടത്തി മാത്രമേ പോളിസി തെരഞ്ഞെടുക്കാവൂ.

ഗ്രൂപ്പ്/കോർപറേറ്റ് കവറേജുകൾക്ക് മുൻഗണന നൽകുന്നതാകും ഉത്തമം. ലൈഫ് ടൈം റിന്യൂബിലിറ്റി വാഗ്ദാനം ചെയ്യുന്ന പോളിസികൾ തെരഞ്ഞെടുക്കുക. പിന്നീട് ജീവിതത്തിൽ ഒരു പുതിയ പോളിസി വാങ്ങേണ്ട ആവശ്യമില്ലാതെ, പ്രായമാകുമ്പോൾ പരിരക്ഷയിൽ തുടരുമെന്ന് ഇതുവഴി ഉറപ്പാക്കാം. മെറ്റേണിറ്റി കവറേജ്, ഗുരുതരമായ രോഗൾക്കുള്ളവ, ഗ്യാരണ്ടീഡ് ഡെയ്‌ലി ക്യാഷ് ബെനിഫിറ്റ്, വ്യക്തിഗത അപകട പരിരക്ഷ എന്നിവ പോലുള്ള അധിക ആനുകൂല്യങ്ങൾ പരിഗണിക്കുക. നിർദ്ദിഷ്ട ആവശ്യങ്ങൾക്കനുസരിച്ച് ഈ ആഡ്-ഓണുകൾക്ക് പോളിസിയുടെ കവറേജ് വർദ്ധിപ്പിക്കാൻ കഴിയും.

ഹോസ്പിറ്റൽ നെറ്റ് വർക്ക് 

ആരോ​ഗ്യ ഇൻഷുറൻസ് പ്ലാൻ തെരഞ്ഞെടുത്ത് കഴിഞ്ഞാൽ നിങ്ങൾക്ക് അനുയോജ്യമായ ഹോസ്പിറ്റലും ഡോക്ടർമാരും ഇൻഷുറൻ പോളിസിയുടെ ഹോസ്പിറ്റൽ നെറ്റ് വർക്കിൽ വരുന്നുണ്ടോയെന്ന കാര്യം കൃത്യമായി പരിശോധിക്കേണ്ടതാണ്. വിപുലമായ ഹോസ്പിറ്റൽ നെറ്റ് വർക്കുള്ള ഇൻഷുറൻസ് പോളിസി തെരഞ്ഞെടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

നികുതി ലാഭിക്കാൻ വേണ്ടി മാത്രം ഇൻഷുറൻസ് എടുക്കുന്നത് ശരിയായ രീതിയല്ല. ആരോഗ്യം സംബന്ധിച്ച കാര്യങ്ങൾക്കായിരിക്കണം ഹെൽത്ത് ഇൻഷുറൻസ് എടുക്കേണ്ടത്. നികുതി ലാഭിക്കാൻ വേണ്ടി ഏതെങ്കിലും ഇൻഷുറൻസ് എടുക്കുന്നവർ അപര്യാപ്തമായ കവറേജുള്ള ഏതെങ്കിലും ഇൻഷുറൻസ് പോളിസികളായിരിക്കും സ്വീകരിക്കുക. സത്യത്തിൽ ഇത് നഷ്യസാധ്യതകൾക്കാണ് വഴിവെക്കുക.

കഴിവതും പോളിസി നേരത്തെ എടുക്കാൻ ശ്രമിക്കുക. 45 വയസിന് മുൻപാണ് ചേരുന്നതെങ്കിൽ കുറഞ്ഞ നിരക്കുള്ളതും റിസ്ക് കുറഞ്ഞതുമായ പോളിസികളിൽ ചേരാൻ സാധിക്കുമെന്നും ഓർക്കുക.

പോളിസി കവർ ചെയ്യുന്ന ഘടകങ്ങളും തുകയുടെ സെറ്റിൽമെന്റ് സംബന്ധിച്ച പ്രധാന വിവരങ്ങളുമാണ് അടുത്തതായി നിങ്ങൾ മനസിലാക്കിയിിരിക്കേണ്ടത്. സം ഇൻഷുവേർഡ് അതായത് കമ്പനി നിങ്ങൾക്ക് ഉറപ്പാക്കുന്ന പോളിസി തുകയാണത്. പ്രതിവർഷം ഇൻഷുറൻസ് ക്ലെയിമായി കമ്പനി പരമാവധി നൽകുന്ന തുകയെ പറ്റി പോളിസി രേഖയിൽ ആദ്യം തന്നെ പറയുന്നുണ്ടാകും.

പ്രീമിയം എന്നാൽ 

പോളിസി ഉടമ പ്രതിവർഷം അടയ്ക്കുന്ന തുകയാണ് പ്രീമിയം തുക എന്ന് പറയുന്നത്. പിഇഡി അഥവാ പ്രീ എക്സിസ്റ്റിം​ഗ് ഡിസീസ്. പോളിസി എടുക്കും മുൻപ് രോ​ഗങ്ങളെയാണ് ഇത് ഉദ്ദേശിക്കുപന്നത്. ഇവ പോളിസി എഠുക്കുന്ന സമയത്ത് കൃത്യമായി അറിയിച്ചിരിക്കണം. ഇവയ്ക്ക് വെയ്റ്റിം​ഗ് പിരീഡുമുണ്ട്. അതായത് പോളിസി എടുത്ത് നിശ്ചിത സമയം കഴിഞ്ഞ് മാത്രമേ ഇവ സംബന്ധിച്ച ചികിത്സകൾ പോളിസി പരിധിയിൽ വരൂ.

റൂം റെന്റ് ക്യാപ്പിം​ഗ്. പോളിസി ഉടമ ആശുപത്രിയിൽ അഡ്മിറ്റായാൽ മുറിവാടക ഇനത്തിൽ ലഭിക്കുന്ന പരമാവധി തുകയാണിത്. അടുത്തതാണ് നെറ്റ് വർക്ക്, ക്യാഷ്ലെസ് ആശുപത്രികൾ (നെറ്റ്‌വർക്ക് ആശുപത്രികൾ). പോളിസി എടുക്കുന്ന കമ്പനി വഴി ഏതൊക്കെ ആശുപത്രികളിൽ നമുക്ക് ചികിത്സ ലഭ്യമാകും എന്നതാണ് പോളിസിയുടെ നെറ്റ് വർക്ക് എന്നത്. ഇത്തരം ആശുപത്രികളിലെ ബിൽ സെറ്റിൽമെന്റ് ക്യാഷ്ലെസ് ആയിരിക്കും .അതായത് പോളിസി ഉടമയ്ക്ക് കയ്യിൽ നിന്നും നേരിട്ട് പണം നൽകേണ്ടതില്ല. അത് കമ്പനി ആശുപത്രിയിൽ സെറ്റിൽ ചെയ്യുകയാണുണ്ടാകുക.

നോ-ക്ലെയിം ബോണസ്. അതായത് ഒരു വർഷം പോളി ഉടമയ്ക്ക് ആരോ​ഗ്യപ്രശ്നങ്ങളൊന്നും വന്നില്ലെങ്കിൽ അവരുടെ കവറേജ് തുകയിൽ അൽപം വർധനവം നൽകുന്നതിനെയാണ് നോ ക്ലെയിം ബോണസ് എന്നത്. എല്ലാ ആരോ​ഗ്യ ഇൻഷുറൻ പ്ലാനുകളിലും ഇത് ഉണ്ടാകണമെന്നില്ല.

ക്ലെയിം നിരസിക്കാതിരിക്കാൻ

ആരോ​ഗ്യ ഇൻഷുറൻസ് കെയിമുകൾ കമ്പനികൾ നിരസിക്കാനുള്ള സാധ്യതയും ഏറെയാണ്. ഇവ ഒഴിവാക്കാനുള്ള മുഖ്യചുവടുവെപ്പുകൾ കൂടി അറിഞ്ഞിരിക്കാം. നിങ്ങളുടെ മെ‍ഡിക്കൽ ഹിസ്റ്ററിയുമായിബന്ധപ്പെട്ട കകൃത്യമായ വിവരങ്ങൾ പോളിസി എടുക്കുമ്പോൾ കമ്പനിയെ ബോധിപ്പിക്കുക. ആവശ്യമായ രേഖകളും സമർപ്പിക്കാം. ഇത് ചെയ്തില്ലെങ്കിൽ ക്ലെയിം ആവശ്യപ്പെടുന്ന സമയത്ത് കമ്പനി നടത്തുന്ന അന്വേഷണത്തിൽ നിങ്ങൾക്ക് മുൻപ് അസുഖമുള്ളതായി വ്യക്തമാകുകയും ക്ലെയിം നിരസിക്കപ്പെടുകയും ചെയ്യും. ജീവിതശേലീ രോ​ഗങ്ങൾ മുതൽ ​ഗുരുതര രോ​ഗങ്ങളും മഉവകൾ പോലുള്ള അവസ്ഥ, മുൻപ് ചെയ്ത സർജറികൾ ഇവയെല്ലാം തന്നെ കൃത്യമായി അറിയിക്കണം.

പ്രീമിയം തുക കൃത്യമായ അടയ്ക്കുക. ചെറിയൊരു ​ഗ്യാപ് വന്നാൽ പോലും ഇത് ക്ലെയിം നിരസിക്കപ്പെടുവാൻ കാരണമാകും. അതിിനാൽ തന്നെ വർഷാവർഷം കൃത്യസമയത്ത് പണം ഡിഡക്ട് ആകുന്ന ഓട്ടോപേ സേവനം ഉപയോ​ഗിക്കാം.

പോളിസി എടുക്കുന്നത് മുതലെങ്കിലുമുള്ള മെഡിക്കൽ രേഖകൾ കൃത്യമായ സൂക്ഷിക്കണം. ചെറിയ ബില്ലുകൾക്ക് പോലും വലിയ പ്രാധാന്യമുണ്ടെന്ന് ഓർക്കുക.കോ-പേയ്മെന്റുകൾ ഉണ്ടോയെന്ന് അറിഞ്ഞിരിക്കേണ്ടതും മുഖ്യമാണ് . ചില ആരോഗ്യ ഇൻഷുറൻസ് പ്ലാനുകളിൽ, പ്രത്യേകിച്ച് മുതിർന്ന പൗരന്മാർക്ക് വേണ്ടിയുള്ളവയിൽ കോ-പേയ്മെന്റ് എന്ന ഘടകം കൂടിയുണ്ട്.

ചികിത്സയ്ക്ക് വേണ്ടിവന്ന തുക ഇൻഷുറൻസ് കമ്പനി നൽകുന്നതിനു മുൻപ് അതിന്റെ നിശ്ചിത വിഹിതം പോളിസി ഉടമ വഹിക്കണമെന്നതാണ് കോ-പേയ്മെന്റ് എന്നത്. ബിൽ തുകയുടെ 20 ശതമാനമാണ് സാധാരണയായി ഇവ കണക്കാക്കുക. മിക്ക കേസുകളിലും ഉയർന്ന കോ-പേയ്മെന്റ് തിരഞ്ഞെടുക്കുന്നത് പ്രീമിയം കുറയാൻ സഹായിക്കുന്നുവെന്നും വിിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇവയ്ക്കൊക്കെ പുറമേ നിങ്ങൾ അറിഞ്ഞിരിക്കേണ്ട മുഖ്യകാര്യമുണ്ട്. പല ഇൻഷുറൻസ് പോളിസികൾക്കും നിരക്ക് അധികമാണ് എന്നതിനാൽ സാധാരണക്കാർക്കും ആരോ​ഗ്യഇൻഷുറൻസ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാരും ഇപ്പോൾ പദ്ധതികൾ അവതരിപ്പിച്ചിട്ടുണ്ട്.

അതാണ് ഐപിപിബി അഥവാ ഇൻഡ്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്കും സ്വകാര്യ കമ്പനികളായ ബജാജ് ജനറൽ. ടാറ്റാ എഐജി പോലുള്ളവയുമായി സഹകരിച്ച് കുറഞ്ഞ നിരക്കിൽ എല്ലാവിധ ആരോ​ഗ്യ പരിരക്ഷയും നൽകുന്ന പോളിസികൾ അവതരിപ്പിട്ടുണ്ട്. ആക്സിഡ്‍റ് ക്ലെയിമുകൾ ഉൾപ്പടെയുള്ളവ കവർ ചെയ്യുന്ന ഇത്തരം പോളിസകളിൽ വ്യക്തി​ഗതമായോ കുടുംബാ​ഗങ്ങളെ ഉൾപ്പെടുത്തിയോ ചേരാനാകും.

Tags : Business Health Insurance

Recent News

Corehub Up