x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ടം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി


Published: June 25, 2026 02:15 AM IST | Updated: June 25, 2026 02:15 AM IST

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കൊ​​​ച്ചി മെ​​​ട്രോ​​​യു​​​ടെ ര​​​ണ്ടാം​​​ഘ​​​ട്ട നി​​​ർ​​​മാ​​​ണം സു​​​ര​​​ക്ഷാ മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ പാ​​​ലി​​​ച്ചു സ​​​മ​​​യ​​​ബ​​​ന്ധി​​​ത​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​മെ​​​ന്നും നി​​​ർ​​​മാ​​​ണ വേ​​​ള​​​യി​​​ൽ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്കു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ പ​​​റ​​​ഞ്ഞു.

ബ​​​ദ​​​ൽ റോ​​​ഡു​​​ക​​​ളു​​​ടെ ന​​​വീ​​​ക​​​ര​​​ണ​​​ത്തി​​​നാ​​​യി 7.5 കോ​​​ടി രൂ​​​പ അ​​​നു​​​വ​​​ദി​​​ക്ക​​​ണ​​​മെ​​​ന്ന കെ​​​എം​​​ആ​​​ർ​​​എ​​​ല്ലി​​​ന്‍റെ അ​​​പേ​​​ക്ഷ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലാ​​​ണ്.

ജ​​​വ​​​ഹ​​​ർ​​​ലാ​​​ൽ നെ​​​ഹ്റു സ്റ്റേ​​​ഡി​​​യം മു​​​ത​​​ൽ കാ​​​ക്ക​​​നാ​​​ട് വ​​​ഴി ഇ​​​ൻ​​​ഫോ​​​പാ​​​ർ​​​ക്ക് വ​​​രെ​​​യു​​​ള്ള കൊ​​​ച്ചി മെ​​​ട്രോ ര​​​ണ്ടാം​​​ഘ​​​ട്ട നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു തൃ​​​ക്കാ​​​ക്ക​​​ര​​​യി​​​ൽ ഗ​​​താ​​​ഗ​​​ത​​​ക്കു​​​രു​​​ക്ക് ല​​​ഘൂ​​​ക​​​രി​​​ക്കാ​​​ൻ മെ​​​ട്രോ നി​​​ർ​​​മാ​​​ണ കോ​​​റി​​​ഡോ​​​റി​​​ലും പ്ര​​​ധാ​​​ന ജം​​​ഗ്ഷ​​​നു​​​ക​​​ളി​​​ലും കൂ​​​ടു​​​ത​​​ൽ ട്രാ​​​ഫി​​​ക് വാ​​​ർ​​​ഡ​​​ൻ​​​മാ​​​രെ വി​​​ന്യ​​​സി​​​ച്ചി​​​ട്ടു​​​ണ്ടെ​ന്നും ഉ​​​മാ​​​ തോ​​​മ​​​സി​​​ന്‍റെ ശ്ര​​​ദ്ധ​​​ക്ഷ​​​ണി​​​ക്ക​​​ലി​​​നു മു​​​ഖ്യ​​​മ​​​ന്ത്രി മ​​​റു​​​പ​​​ടി ന​​​ൽ​​​കി.

Tags : Kochi Metro Phase 2 completed VD Satheesan

Recent News

Corehub Up