x
ad
Thu, 25 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ലാ​ൻ​ഡിം​ഗ് ശ്ര​മ​ത്തി​നി​ടെ എ​യ​ർ ഇ​ന്ത്യ വി​മാ​നം പാ​ക് വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ചു; ന​ട​പ​ടിയെടുത്ത് ഡിജിസിഎ


Published: June 25, 2026 06:25 AM IST | Updated: June 25, 2026 06:25 AM IST

ന്യൂ​ഡ​ൽ​ഹി: എ​യ​ർ ഇ​ന്ത്യ വി​മാ​നം ലാ​ൻ​ഡിം​ഗ് ശ്ര​മ​ത്തി​നി​ടെ അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ൽ പാ​കി​സ്ഥാ​ന്‍റെ വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച​താ​യി എ​യ​ർ​ലൈ​ൻ സ്ഥി​രീ​ക​രി​ച്ചു. ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​മൃ​ത്‌​സ​റി​ലേ​ക്ക് പ​റ​ന്ന വി​മാ​നമാണ് പാ​ക് വ്യോ​മാ​തി​ർ​ത്തി​യി​ൽ പ്ര​വേ​ശി​ച്ച​ത്. ജൂ​ൺ 22ന് ​ന​ട​ന്ന ഈ ​സം​ഭ​വ​ത്തെ​ക്കു​റി​ച്ച് വ്യോ​മ​യാ​ന നി​യ​ന്ത്ര​ണ ഏ​ജ​ൻ​സി​യാ​യ ഡി​ജി​സി​എ​യ്ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ആ​ഭ്യ​ന്ത​ര അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യും അ​ധി​കൃ​ത​ർ ബു​ധ​നാ​ഴ്ച അ​റി​യി​ച്ചു.

എ​ഐ479 എ​ന്ന വി​മാ​നം അ​ട്ടാ​രി അ​തി​ർ​ത്തി​ക്ക് സ​മീ​പം അ​ന്താ​രാ​ഷ്ട്ര അ​തി​ർ​ത്തി മ​റി​ക​ട​ന്ന് ര​ണ്ട് മി​നി​റ്റി​ൽ താ​ഴെ സ​മ​യം മാ​ത്ര​മാ​ണ് പാ​ക് വ്യോ​മാ​തി​ർ​ത്തി​യി​ൽ തു​ട​ർ​ന്ന​ത്. എ​ന്നാ​ൽ റ​ഡാ​ർ വെ​ക്ട​റിം​ഗി​നി​ടെ​യു​ണ്ടാ​യ ഈ ​താ​ൽ​ക്കാ​ലി​ക വ്യോ​മാ​തി​ർ​ത്തി ലം​ഘ​നം പാ​കി​സ്ഥാ​ൻ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ളു​മാ​യി മു​ൻ​കൂ​ട്ടി ഏ​കോ​പി​പ്പി​ച്ചാ​ണ് ന​ട​ത്തി​യ​തെ​ന്ന് ഡി​ജി​സി​എ വ്യ​ക്ത​മാ​ക്കി.

അ​മൃ​ത്‌​സ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ ക​ന​ത്ത വി​മാ​ന​ത്തി​ര​ക്കാ​ണ് ഈ ​അ​ടി​യ​ന്തി​ര സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ൽ പ​ക്ഷി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് റ​ൺ​വേ പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​തി​നാ​ൽ ലാ​ൻ​ഡിം​ഗി​ന് തൊ​ട്ടു​മു​മ്പ് എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തോ​ട് ആ​കാ​ശ​ത്ത് ത​ന്നെ വ​ട്ട​മി​ട്ടു പ​റ​ക്കാ​ൻ എ​ടി​സി നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ലാ​ൻ​ഡിം​ഗ് ഒ​ഴി​വാ​ക്കി വി​മാ​നം വീ​ണ്ടും ഉ​യ​ർ​ത്തു​ന്ന​തി​നി​ട​യി​ലാ​ണ് അ​ബ​ദ്ധ​ത്തി​ൽ അ​തി​ർ​ത്തി ക​ട​ന്ന​ത്.

അ​മൃ​ത്‌​സ​റി​ലെ തി​ര​ക്ക് തു​ട​ർ​ന്ന​തോ​ടെ വി​മാ​നം പി​ന്നീ​ട് ഡ​ൽ​ഹി​യി​ലെ ഇ​ന്ദി​രാ​ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ത​ന്നെ തി​രി​ച്ചു​വി​ട്ടു. ഡ​ൽ​ഹി​യി​ലെ​ത്തി ഇ​ന്ധ​നം നി​റ​ച്ച ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ​യാ​ണ് വി​മാ​നം യാ​ത്ര​ക്കാ​രു​മാ​യി അ​മൃ​ത്‌​സ​റി​ൽ തി​രി​ച്ചെ​ത്തി​യ​ത്.

സം​ഭ​വ​ത്തി​ൽ സു​ര​ക്ഷാ ഭീ​ഷ​ണി​ക​ളൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ലെ​ങ്കി​ലും, വി​വ​രം കൃ​ത്യ​സ​മ​യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യാ​ത്ത​തി​നെ തു​ട​ർ​ന്ന് അ​മൃ​ത്‌​സ​റി​ലെ എ​യ​ർ ട്രാ​ഫി​ക് ക​ൺ​ട്രോ​ള​ർ​ക്കെ​തി​രെ​യും വി​മാ​നം നി​യ​ന്ത്രി​ച്ചി​രു​ന്ന പൈ​ല​റ്റു​മാ​ർ​ക്കെ​തി​രെ​യും ഡി​ജി​സി​എ പ്രാ​ഥ​മി​ക അ​ച്ച​ട​ക്ക ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്.

Tags : flight Air India Pakistan airspace DGCA action

Recent News

Corehub Up